പാവം വിസ്മൃതി ഇറാനി.... മോദി ദയവ് ചെയ്ത് ഇനി വിദേശത്ത് പോകല്ല്.. ഇത് വെറും ട്രോളല്ല, പെട്രോള്‍!
പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശത്ത് പോയാല്‍ ഇന്ത്യയില്‍ അപ്പോള്‍ പെട്രോള്‍ വില കൂടുമെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടുപിടുത്തം. നാട്ടില് നടക്കുന്ന കാര്യങ്ങള്‍ വെച്ച് നോക്കിയാല്‍ അതില്‍ വലിയ തെറ്റൊന്നുമില്ല എന്ന് തോന്നുകയും ചെയ്യും. മോദി വിദേശത്ത് പോകുമ്പോള്‍ വില കൂടുന്നതാണോ അതോ വില കൂടുമ്പോള്‍ മോദി വിദേശത്ത് പോകുന്നതാണോ എന്ന് സംശയമുള്ളവരുമുണ്ട്.
യു പി എ ഭരിക്കുന്ന കാലത്ത് സ്‌കൂട്ടര്‍ തള്ളി പെട്രോള്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച ബി ജെ പി നേതാക്കളെ ആരും ഇപ്പോള്‍ ഈ വഴിക്ക് കാണാനേ ഇല്ല എന്നതാണ് മറ്റ് ചിലരുടെ വിഷമം. ഇന്ധന വില കൂടിയതിനെതിരെ കുത്തിയിരിപ്പ് സമരം നടത്തിയ സ്മൃതി ഇറാനി ഇപ്പോള്‍ അതെല്ലാം മറന്ന് വിസ്മൃതി ഇറാനി ആയിപ്പോയത്രെ. പെട്രോള്‍ വില വര്‍ധന ട്രോളന്മാര്‍ കാണുന്നത് എങ്ങനെയെന്ന് നോക്കൂ..

വിസ്മൃതി ഇറാനി
പണ്ട് സമരം ചെയ്ത സ്മൃതി ഇറാനി ഇപ്പോള്‍ വിസ്മൃതി ഇറാനി ആയിപ്പോയി

എന്താ ചെയ്ക
പെട്രോള്‍ വില കൂടിയതില്‍ പ്രതിഷേധിക്കണം എന്നുണ്ട്. കേന്ദ്രം ബി ജെ പി ആണ് ഭരിക്കുന്നത് എന്ന് കൊണ്ട് മിണ്ടാനും വയ്യ

കൂട്ടിക്കോ
ഇന്നാ പിടി പെട്രോളിന് രണ്ടര രൂപ.. കൂട്ടിക്കോ എത്ര വേണേലും കൂട്ടിക്കോ

സന്തോഷമേ ഉള്ളൂ
രണ്ട് എണ്ണ കമ്പനി മുതലാളിമാര്‍ പരസ്പരം കണ്ടാല്‍..

കുപ്പിവെള്ളത്തിനും...
ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ പച്ചവെള്ളം ഒഴിച്ച് ഓടിക്കാവുന്ന കാര്‍ കണ്ടുപിടിച്ചത്രെ ഇനി കുപ്പിവെള്ളത്തിനും വില കൂടുമോ

പിണറായിക്കെതിരെ
അധികാരത്തിലെത്തി രണ്ടാമത്തെ ആഴ്ച തന്നെ പെട്രോള്‍ വില കൂട്ടിയ പിണറായിക്കെതിരെ ബി ജെ പി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു

എന്നാലും എന്തുകൊണ്ടാ
മോദി ടൂര്‍ പോകുമ്പോള്‍ മാത്രം എണ്ണ വില കൂടുന്നത് എന്തുകൊണ്ടായിരിക്കും

അതൊന്നും അറിയണ്ട
ഇന്ത്യയുടെ വിജയഗാഥ ഒന്നും ആര്‍ക്കും അറിയണ്ട. പെട്രോള്‍ 30 രൂപയ്ക്ക് കിട്ടിയിരിക്കണം.

ടൂര്‍ കഴിഞ്ഞ് വരുമ്പോള്‍
വിദേശത്ത് പോയി വരുമ്പോള്‍ മോദിജി എന്താണ് കൊണ്ടുവരേണ്ടത്. അച്ഛാദിന്‍ ഒഴികെ എന്ത് വേണേലും കൊണ്ടുവന്നോളൂ.

അംബാനിക്ക് വേണ്ടിയല്ലേ
ക്രൂഡ് ഓയില്‍ വില കൂടിയത് കൊണ്ടാണ് പെട്രോള്‍ വില കൂട്ടിയതെന്ന് കള്ളം പറഞ്ഞതല്ലേ..

പുതുക്കിയ അച്ഛാദിന്‍
പെട്രോള്‍ വില കൂടി എന്നതിന്റെ കോഡാണത്രെ ഇപ്പോള്‍ അച്ഛാ ദിന്‍ എന്നത്.

എന്നാലും മോദി
പെട്രോള്‍ വില വര്‍ധനവിനെ ഫേസ്ബുക്കില്‍ ന്യായീകരിച്ച ശേഷം മോദി അനുഭാവികളുടെ അവസ്ഥ.

ആര് പറഞ്ഞു
മോദിജി അഴിമതി കാണിക്കാതെ 3600 കോടി ലാഭിച്ചത്രെ. ആരാ പറഞ്ഞെ മോദിജി തന്നെ

കാണാനില്ല
ഈ ഫോട്ടോയില്‍ കാണുന്ന ആളുകളെ ഇപ്പോള്‍ കാണാനേ ഇല്ലേ്രത

കോണ്‍ഗ്രസിന്റെ തോല്‍വി
പെട്രോള്‍ വില വര്‍ധനയാണ് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തോല്‍വി എന്ന് പറഞ്ഞ് അധികാരത്തില്‍ കയറിയവരാ...


Click it and Unblock the Notifications
