കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജ തടവുകാരെ വിട്ടയച്ചത് ആര് പറഞ്ഞിട്ട്... എന്തോ? പിണുവടിയെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ, കിടുവേ!

  • By Kishor
Google Oneindia Malayalam News

ലോകത്തുള്ള എല്ലാ രാജ്യക്കാരെയും ഏത് ജയിലിൽ നിന്നും മോചിതരാക്കാൻ കഴിവുള്ള പിണറായി സഖാവുള്ളപ്പോ, ഇനിയിപ്പോ കൈരളിയിലെ പ്രവാസ ലോകം പരിപാടിയുടെ ആവശ്യമുണ്ടാവില്ലല്ലേ..? - ഷാര്‍ജയിലെ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരെ മോചിപ്പിക്കുന്നത് പിണറായി വിജയന്‍ പറഞ്ഞിട്ടാണെന്ന തള്ളുകളോട് സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം പ്രതികരിക്കുന്നത് ഇങ്ങനെയാണ്.

<strong>മുഖ്യമന്ത്രിക്ക് കയ്യടിക്കെടാ... ഷാര്‍ജയില്‍ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരെ മോചിപ്പിക്കും... ഇത് പിണറായി വിജയം!!</strong>മുഖ്യമന്ത്രിക്ക് കയ്യടിക്കെടാ... ഷാര്‍ജയില്‍ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരെ മോചിപ്പിക്കും... ഇത് പിണറായി വിജയം!!

ഗുരുതരമല്ലാത്ത കുറ്റങ്ങള്‍ക്ക് ഷാര്‍ജയിലെ ജയിലില്‍ കഴിയുന്ന തടവുകാരെ നാട്ടിലേക്ക് തിരിച്ചയക്കണം എന്ന് പിണറായി വിജയന്‍ സുല്‍ത്താനോട് അഭ്യര്‍ഥിച്ചതിൻ പ്രകാരമാണ് തടവുകാരെ വിട്ടയക്കുന്നത് എന്ന തരത്തിലാണ് പ്രചാരണം നടക്കുന്നത്. ഇതിനെയാണ് ഇത് മാസങ്ങള്‌ക്ക് മുമ്പേ വന്ന വാർത്തയാണ് എന്ന് കാണിച്ച് സോഷ്യൽ മീഡിയ ട്രോളുന്നത്.

ആരാണീ പിണറായി വിജയൻ?

ആരാണീ പിണറായി വിജയൻ?

ഇന്ത്യ എന്ന രാജ്യത്തിലെ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ഒരു മുഖ്യമന്ത്രി ആവശ്യപ്പെട്ടത് കൊണ്ട് മാത്രം മറ്റൊരു രാജ്യം പൊതുമാപ്പ് നൽകുമോ. അതും മലയാളികൾക്ക് മാത്രമല്ല, ഇന്ത്യക്കാർക്കും പോട്ടെ പല രാജ്യക്കാർക്കും മാപ്പ് നൽകിയിട്ടുണ്ട്. ഇതാണ് സംശയത്തിന് കാരണമാകുന്നത്.

ഖലീജ് ടൈംസിന്റെ സ്ക്രീൻഷോട്ട്

ഖലീജ് ടൈംസിന്റെ സ്ക്രീൻഷോട്ട്

കേരളത്തിൽ നിന്നുള്ള ആളുകളെ മാത്രമല്ല, ഇന്ത്യയിൽ നിന്നുള്ളവരും മാത്രമല്ല. മൂന്ന് വർഷം ജയിലിൽ പൂർത്തിയാക്കിയ എല്ലാ രാജ്യക്കാരെയും ജയിൽ മോചിതരാക്കും. എന്തിനാണ് അവർ സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകുന്നത്. അവർക്ക് ഇവിടെ തന്നെ ജോലി ചെയ്യാമല്ലോ - ഖലീജ് ടൈംസിൽ വന്ന ഈ വാക്കുകൾ കോപ്പി ചെയ്തും സ്ക്രീൻ ഷോട്ടിട്ടുമാണ് പിണറായി വിജയനെ ആളുകൾ ട്രോളുന്നത്.

കുരു പൊട്ടിയിട്ട് കാര്യമില്ല

കുരു പൊട്ടിയിട്ട് കാര്യമില്ല

സംഘികള്‍ക്ക് കുരു പൊട്ടുമെന്നറിയാം.. എന്നാലും പറയാതെ വയ്യ.. ഷാര്‍ജാ ജയിലില്‍ കഴിയുന്ന മലയാളികളെ മോചിപ്പിക്കണം എന്ന് ശ്രീ പിണറായി വിജയന്‍ ഷാര്‍ജാ ഭരണാധികാരിയോട് നിര്‍ദ്ദേശിച്ചിരുന്നു.. നിര്‍ദ്ദേശം കേട്ടയുടനെ ഷാര്‍ജാ ഭരണാധികാരി..
"വിജയനിക്ക പറഞ്ഞാല്‍ ഞമ്മക്ക് അനുസരിക്കാതിരിക്കാന്‍ പറ്റുമോ.. എന്തിനാ കേരളക്കാരെ മാത്രമായി മോചിപ്പിക്കുന്നത്.. ഷാര്‍ജയിലെ ജയിലില്‍ കഴിയുന്ന എല്ലാ രാജ്യങ്ങളിലെയും ജനങ്ങളെ മോചിപ്പിക്കില്ലേ ഞാന്‍" എന്ന് മറുപടി പറഞ്ഞു.. - സർക്കാസമാണേ. റോഷൻ രവീന്ദ്രൻറെ വക.

കേരളത്തിന്റെ കൃഷ്ണമണി

കേരളത്തിന്റെ കൃഷ്ണമണി

ഇത് കേരളത്തിലെ ശക്തനായ മുഖ്യമന്ത്രി സഖാവ് ഇരട്ടചങ്കുള്ള പിണറായി വിജയന്‍റെ നയതന്ത്ര വിജയം..! വിവിധ രാജ്യങ്ങളിലുള്ള ജനങ്ങളെ ജയിലില്‍ നിന്നും മോചിപ്പിക്കുക വഴി ശ്രീ പിണറായി വിജയന്‍ കേവലം കേരളക്കാരുടെ നേതാവോ.. കേവലം ഇന്ത്യക്കാരുടെ നേതാവോ മാത്രമല്ല എന്ന് തെളിയിച്ചിരിക്കുകയാണ്.. ലോകരാഷ്ട്രങ്ങള്‍ ഉറ്റുനോക്കുകയാണ് കേരളത്തിലെ കണ്ണിന്‍റെ കൃഷ്ണമണിയെ..

എളിമ കൊണ്ട് മാത്രമാണ്

എളിമ കൊണ്ട് മാത്രമാണ്

എന്നാല്‍ എന്തുകൊണ്ടോ കേരളത്തിലെ സിപിഎം പ്രവര്‍ത്തകര്‍ക്ക് ശ്രീ വിജയന്‍ ലോക നേതാവ് ആയി അറിയപ്പെടുന്നത് ഇഷ്ടപ്പെട്ടിട്ടില്ല... വിവിധ രാജ്യങ്ങളില്‍ നിന്നും ജയിലില്‍ കഴിയുന്നവരെ മോചിപ്പിക്കാം എന്നുള്ള ഷാര്‍ജാ ഷേക്കിന്റെ പ്രസ്താവനയെ അവര്‍ "ഇന്ത്യയില്‍ ഉള്ള തടവുകാരെ വിട്ടയക്കാം "എന്ന് ഉറപ്പ് കൊടുത്തു എന്ന് പറഞ്ഞാണ് പ്രചരിപ്പിക്കുന്നത്.. ഒന്നുകില്‍ അസൂയ.. അല്ലെങ്കില്‍ എളിമ.. അല്ലാതെന്ത്? - സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് ഈ പരിഹാസം.

ഈ പിണുവടി വേണോ

ഈ പിണുവടി വേണോ

ഈ കഴിഞ്ഞ ഈദിന് ഗുരുതരമായ കുറ്റക്യത്യങ്ങളിലേർപ്പെടാത്ത 803 തടവുകാരെ മോചിപ്പിക്കാൻ യു എ ഇ ഭരണകൂടം തീരുമാനിച്ചിരുന്നു. റമദാൻ മാസത്തിൽ 1000 തടവുകാരെ മോചിപ്പിക്കാൻ ഷെയ്ഖ് ഖലീഫ ഉത്തരവിട്ടിരുന്നു. ഇത് എല്ലാ വർഷവും ഉള്ളതുമാണ്. അത് വച്ചിട്ടാണ് ഈ പിണുവടി.

എന്ത് ഷാർജാ ഷേക്ക്

എന്ത് ഷാർജാ ഷേക്ക്

കൊടി സുനി ഉൾപ്പെടെയുള്ളവർക്ക് മാപ്പ് കൊടുക്കാൻ തയ്യാറായ നുമ്മ പിണുവിന് മുന്നിൽ ഷാർജ ഷെയ്ക്കൊക്കെ യെന്ത്? ഗ്വണ്ടിനാമോ തടവറ അടച്ചുപൂട്ടാന്‍ ട്രമ്പിനോട് വിജയനിക്ക നിര്‍ദ്ദേശിക്കുമെന്നും വാര്‍ത്തയുണ്ട്.. ലോക നേതാവ് ആര് എന്നതിന് ഒരൊറ്റ ഉത്തരം സഖാവ് പിണറായി - ഇങ്ങനെ പോകുന്നു പിണറായിക്കുള്ള ട്രോളുകൾ.

English summary
Indian prisoners in Sharjah to be released, social media doubt Pinarayi Vijayan's role.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X