മന്ത്രി ശൈലജ ടീച്ചർ പിണറായി വിജയനെ ബുദ്ധിയില്ലാത്തവനെന്ന് വിളിച്ചോ.. എന്താണ് സത്യം? മാരക ട്രോളുകൾ!!

  • By: Kishor
Subscribe to Oneindia Malayalam

ഉപദേശകൻ വേണ്ട എനിക്ക് ബുദ്ധിയുണ്ട് എന്നാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ നിയമസഭയിൽ പറഞ്ഞത്. തന്റെ കൂടെയുള്ള ഉദ്യോഗസ്ഥർ മിടുക്കരാണെന്നും മന്ത്രി പറഞ്ഞു. എന്ന് വെച്ചാൽ ഉപദേശിയെ വെക്കുന്ന മന്ത്രിമാർ ബുദ്ധിയില്ലാത്തവരാണ് എന്നാണോ അർഥം. അങ്ങനെയാണ് എന്നാണ് സോഷ്യൽ മീഡിയ കളിയാക്കുന്നത്.

മക്കുല്ലം, നെഹ്റ, ഹർഭജൻ, വാട്സൻ, സഹീർഖാൻ, പ്രവീൺ താംബെ.. അടുത്ത ഐപിഎല്ലിൽ കാണില്ല ഈ 10 സൂപ്പർതാരങ്ങളെ!!

എങ്കിൽ ഇതാരെ ഉദ്ദേശിച്ചായിരിക്കും. സംശയമെന്ത്, മുഖ്യമന്ത്രി കൂടിയായ പിണറായി വിജയനെ തന്നെയാണ് സോഷ്യൽ മീഡിയ ട്രോളുന്നത്. ബുദ്ധിയില്ലാത്തത് കൊണ്ടാണ് പിണറായി ഉപദേശികളെ വെച്ചിരിക്കുന്നതെന്നും ശൈലജ ടീച്ചര്‍ പിണറായി വിജയനെ ട്രോളിയതാണ് എന്നും മറ്റുമാണ് ആക്ഷേപം. കാണാം ചില ട്രോളുകൾ...

എന്താണ് അർഥം

എന്താണ് അർഥം

എന്താണ് സഖാവെ ആ പറഞ്ഞതിന് അർഥം. സഖാവിന് ബുദ്ധിയില്ല എന്നല്ലേ..

അച്ചുമാമയും പിണറായിയും

അച്ചുമാമയും പിണറായിയും

എനിക്ക് നല്ല ബുദ്ധിയുണ്ട് ഒരു ഉപദേശിയുടെയും ആവശ്യമില്ല - ഇത് കേൾക്കുന്ന അച്ചുമാമയും പിണറായി വിജയനും

ശൈലജേ

ശൈലജേ

ഉപദേശകൻ വേണ്ട എനിക്ക് ബുദ്ധിയുണ്ട് എന്ന് ശൈലജ പറയുന്നത് കേൾക്കുന്ന പിണറായി - ശൈലജേ...

എന്നെ ഉദ്ദേശിച്ചാണ്

എന്നെ ഉദ്ദേശിച്ചാണ്

എനിക്ക് നല്ല ബുദ്ധിയുണ്ട് ഒരു ഉപദേശിയുടെയും ആവശ്യമില്ല എന്ന് ശൈലജ പറഞ്ഞത് എന്നെ മാത്രം ഉദ്ദേശിച്ചാണെന്ന് ചിലർ പറയുന്നുണ്ടത്രെ

എന്നെ ഉദ്ദേശിച്ചല്ലല്ലോ

എന്നെ ഉദ്ദേശിച്ചല്ലല്ലോ

എനിക്ക് നല്ല ബുദ്ധിയുണ്ട് ഒരു ഉപദേശിയുടെയും ആവശ്യമില്ല എന്ന് പറഞ്ഞത് എന്നെ ഉദ്ദേശിച്ചല്ലല്ലോ എന്ന് ചോദിക്കുന്നവരുമുണ്ട്.

English summary
Social media troll Pinarayi Vijayan after KK Shylaja remark.
Please Wait while comments are loading...