അതിവേഗ പാത വേണം അല്ലേ.... പിണറായി വിജയന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍
പഠന കോണ്‍ഗ്രസില്‍ സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞ അതിവേഗ പാത എക്‌സ്പ്രസ് ഹൈവേ ആണോ അതോ റെയില്‍പ്പാതയായാണോ എന്ന് പാര്‍ട്ടി നേതാക്കള്‍ കിണഞ്ഞ് വിശദീകരിക്കുകയാണ്. റിപ്പോര്‍ട്ട് മുഴുവന്‍ വായിച്ചു നോക്കിയിരുന്നെങ്കില്‍ എന്താണ് അതിവേഗ പാതയെന്ന് മനസിലായേനെ എന്ന് പറഞ്ഞ് കേന്ദ്ര കമ്മറ്റി അംഗം തോമസ് ഐസകും രംഗത്ത് വന്നിട്ടുണ്ട്.
എന്നാല്‍ സോഷ്യല്‍ മീഡിയയ്ക്ക് ഇതിനൊക്കെ എവിടെ സമയം. മുമ്പ് യു ഡി എഎഫ് ഇതേ ആശയവുമായി വന്നപ്പോള്‍ എതിര്‍ത്ത പിണറായി വിജയനും സി പി എമ്മും വര്‍ഷം പത്ത് കഴിഞ്ഞാലെങ്കിലും കാര്യം മനസിലാക്കിയല്ലോ എന്ന് കളിയാക്കുകയാണ് സോഷ്യല്‍ മീഡിയ. പിണറായി വിജയന്‍ അതിവേഗപാത എന്ന് പറഞ്ഞ് തീരേണ്ട താമസം, ഫേസ്ബുക്ക് പോലുള്ള സമൂഹ മാധ്യമങ്ങളില്‍ ട്രോളുകളുടെ പൂരമായിരുന്നു....

എക്‌സ്പ്രസ് വേ അതിനാണ്
തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ആറ് മണിക്കൂര്‍ കൊണ്ട് എത്തണമെങ്കില്‍ എക്‌സ്പ്രസ് വേ അല്ലാതെ പിന്നെ... അതിനാണ് ഈ ഡെക്കറേഷന്‍.

പാവം എന്റെ കൂട്ടുകാരന്‍
എക്‌സ്പ്രസ് വേ വന്നാല്‍ ശോശാമ്മച്ചേടത്തി അപ്പുറത്തും ചേടത്തിയുടെ കോഴി ഇപ്പുറത്തുമാകും എന്ന് പറഞ്ഞു നടന്നിരുന്ന ഒരു കൂട്ടുകാരന്‍ ഉണ്ടായിരുന്നത്രെ... ആളിപ്പോള്‍ എവിടെയാണ് എന്ന് എല്ലാവര്‍ക്കും അറിയാം...

എല്ലാം മാറ്റിപ്പറഞ്ഞു
ശ്രീകൃഷ്ണ ജയന്തി, ഗണേശോത്സവം, അയ്യപ്പസേവ, യോഗ - പണ്ട് തള്ളിപ്പറഞ്ഞതെല്ലാം ഏറ്റെടുക്കുകയാണ് പാര്‍ട്ടി. എല്ലാം അടവുനയത്തിന്റെ ഭാഗം.

ലാസറെളേപ്പന്റെ ആണിപറി
നീ പറിക്കുന്ന ആണിയെല്ലാം ആവശ്യമില്ലാത്തതായിരിക്കും എന്ന ലാസറെളേപ്പന്റെ ഫ്രണ്ട്‌സിലെ ഡയലോഗ് ഓര്‍മയില്ലേ. അതുപോലെ തന്നെ, പണ്ട് വേണ്ട എന്ന് പറഞ്ഞതെല്ലാം നാടിന് വേണ്ടതായിരിക്കും. അതിപ്പോ വേണമെന്ന് മാറ്റിപ്പറഞ്ഞ് നാല് വോട്ട് വാങ്ങിക്ക് എന്നാണ് ഈ ട്രോള്‍.

പാവം ചെടി
പാര്‍ട്ടി നിലപാട് മാറ്റുന്നതിന് ഈ ചെടി എന്ത് പിഴച്ചു. സത്യത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും കമ്യൂണിസ്റ്റ് പച്ചയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍


Click it and Unblock the Notifications