'ആദി'യെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ; പാവം മേജര്‍ രവി എന്ത് പിഴച്ചു... ഹിമാലയത്തിലും വിടില്ലെന്ന്

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ആദി എന്ന ജിത്തു ജോസഫ് ചിത്രം തീയേറ്ററുകളില്‍ തരംഗം സൃഷ്ടിക്കുകയാണ്. എന്നാല്‍ സിനിമയുടെ പേരില്‍ ഇപ്പോള്‍ നടക്കുന്നത് 'വന്‍ തള്ളുകള്‍' ആണെന്നാണ് ഒരു ആരോപണം.

സിനിമ റിലീസ് ചെയ്തപ്പോള്‍ പ്രണവ് ഹിമാലയ യാത്ര നടത്തിയത് വേറെ വിഷയം. എന്തായാലും സോഷ്യല്‍ മീഡിയ ആദിയേയും പ്രണവിനേയും വെറുതേ വിടുന്നില്ല.

എന്നാല്‍ ഇതൊന്നും അല്ല ട്രോളന്‍മാരുടെ പ്രധാന ഇര... അത് സംവിധായകന്‍ മേജര്‍ രവിയാണ്. ആദിയെ പൊങ്കാലയിടുന്നതിനേക്കാള്‍ ആവേശത്തോടെയാണ് ട്രോളന്‍മാര്‍ മേജര്‍ രവിയെ ക്രൂശിക്കുന്നത്!!!

ഭാവിക്ക് വേണ്ടി!!!

ഭാവിക്ക് വേണ്ടി!!!

മേജര്‍ അങ്കിള്‍ മാത്രമല്ല ബി ഉണ്ണികൃഷ്ണനും പ്രശ്‌നമാണത്രെ... കഥ കേള്‍ക്കുമ്പോള്‍ നല്ലതാണെന്ന് േേതാന്നിയാല്‍ പോലും പറഞ്ഞ് ഒഴിവാക്കണം എന്ന്!!! എല്ലാം ഭാവിക്ക് വേണ്ടിയാണത്രെ...

ദുല്‍ഖറും പ്രണവും

ദുല്‍ഖറും പ്രണവും

മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാനും മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലും തമ്മില്‍ ചെറിയ വ്യത്യാസമേ ഉള്ളൂവത്രെ... ഒരാള്‍ സിനിമയില്‍ നാട് വിടും, മറ്റൊരാള്‍ സിനിമ റിലാസ് ചെയ്താല്‍ നാട് വിടും!

ഞെട്ടിക്കാണും

ഞെട്ടിക്കാണും

അടുത്തകാലത്ത് മേജര്‍ രവിക്കൊപ്പം ചെയ്ത സിനിമകള്‍ എല്ലാം പൊട്ടി പാളീസ് ആയിരിക്കുന്ന അച്ഛനോട് മകന്‍ ഇങ്ങനെ തന്നെ ചെയ്യണം!!!

ആരോഗ്യപരമായ മുന്നറിയിപ്പ്

ആരോഗ്യപരമായ മുന്നറിയിപ്പ്

സത്യത്തില്‍ ആദിയില്‍ ഒരു മുന്നറിയിപ്പ് കൂടി കൊടുക്കേണ്ടതായിരുന്നു. പാര്‍ കോര്‍ ഒക്കെ ചെയ്യാന്‍ അറിയുന്നവര്‍ മാത്രമേ ചെയ്യാവൂ എന്ന്. അല്ലെങ്കില്‍ ഈ ഗതി വരും!

ഇനി അത് പരീക്ഷിക്കാം

ഇനി അത് പരീക്ഷിക്കാം

ജയറാമിന്റെ മകന്‍ കാളിദാസന്റെ ആദ്യ സിനിമ ഇനിയും റിലീസ് ആയിട്ടില്ല. അതിനും കുറ്റം ജയറാമിനെ തന്നെ പറയണോ... ഇനി ലോങ് ജമ്പോ, ഹൈ ജമ്പോ ഒക്കെ പ്രാക്ടീസ് ചെയ്യേണ്ടി വരുമോ എന്നാണ് സംശയം.

കണ്ട് പഠിച്ചതാണെന്ന്!!!

കണ്ട് പഠിച്ചതാണെന്ന്!!!

സിനിമ റിലീസ് ആയപ്പോള്‍ തന്നെ പ്രണവ് ഹിമാലയത്തിലേക്ക് വിട്ടു... എല്ലാത്തിനും കാരണം മമ്മൂട്ടിയാണത്രെ... മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ എല്ലാ സിനിമയിലും നാട് വിട്ട് പോകാറാണല്ലോ പതിവ്... ആ സിനിമ കാണാന്‍വിട്ടത് മുതല്‍ തുടങ്ങിയതാണത്രെ!

സൈലന്റ്...

സൈലന്റ്...

എങ്ങനെയെങ്കിലും രക്ഷപ്പെട്ടോളാന്‍ പറയണം എന്നുണ്ട്. പക്ഷേ, നേരിട്ട് പറയുന്നത് മോശമല്ലേ... അപ്പോള്‍ പിന്നെ ഇങ്ങനെ കാണിക്കുകയേ രക്ഷയുള്ളൂ!

മോഹന്‍ലാല്‍ ചെയ്താല്‍

മോഹന്‍ലാല്‍ ചെയ്താല്‍

പണ്ട് കെ കരുണാകരന്‍ കെ മുരളീധരനെ സപ്പോര്‍ട്ട് ചെയ്തപ്പോള്‍ ആര്‍ക്കും ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ മോഹന്‍ലാല്‍ പ്രണവിനെ സപ്പോര്‍ട്ട് ചെയ്തപ്പോഴാണ് പലര്‍ക്കും പ്രശ്‌നം!

ഏറ്റില്ല...ഏറ്റില്ല

ഏറ്റില്ല...ഏറ്റില്ല

പട്ടാളക്കഥ വിട്ട് ഒരു പ്രണയ കഥയും കൊണ്ട് പോലും ചെന്ന് നോക്കിയതാണത്രെ... പക്ഷേ, ഏറ്റില്ലെന്ന്!

മോനാണ്...

മോനാണ്...

ലാലേട്ടന്‍ ഇപ്പോള്‍ ഇങ്ങനെ ആണത്രെ പറയുന്നത്. സിനിമ റിലീസ് ചെയ്തപ്പോള്‍ തന്നെ ആരോടും പറയാതെ ഹിമാലത്തിലേക്ക് വിട്ട മകനെ കുറിച്ച് വേറെ ഏത് അച്ഛന്‍ പറയും ഇങ്ങനെ!

ഭാവിയില്‍ ഒരു പെണ്ണ് കാണല്‍

ഭാവിയില്‍ ഒരു പെണ്ണ് കാണല്‍

ഭാവിയില്‍ പ്രണവ് മോഹന്‍ലാലിന്റെ പെണ്ണുകാണല്‍ ട്രോളന്റെ ഭാവനയില്‍. മേജറില്‍ നിന്ന് രക്ഷപ്പെടാന്‍ അധികവും യാത്രയില്‍ ആയിരിക്കും. പിന്നെ ഹിമാലയത്തിലൂടെ കൂടെ സഞ്ചരിക്കേണ്ടിയും വന്നേക്കാം!

താന്‍ അറിയാതെ

താന്‍ അറിയാതെ

സിനിമ റിലീസ് ചെയ്തപ്പോള്‍ മകന്‍ ഹിമാലത്തില്‍... ഇനിയിപ്പോള്‍ താന്‍ അറിയാതെ മേജറും മകനും കൂടി ഹിമാലയത്തില്‍ ഷൂട്ടിങ്ങ് തുടങ്ങിയോ എന്ന് വരെ സംശയിക്കുന്നുണ്ടത്രെ!

 തത്കാലം അത് മതി

തത്കാലം അത് മതി

പട്ടാള കഥയൊന്നും പറയണ്ട... തത്കാലം ജിലേബിയും ലഡുവും ഒക്കെ കഴിച്ചാല്‍ മതിയെന്ന്!!! അല്ലാതെ ഇപ്പോള്‍ വേറെ എന്ത് പറയാന്‍!

അച്ഛനെ വെല്ലുമോ?

അച്ഛനെ വെല്ലുമോ?

ഇനിയിപ്പോള്‍ മോഹന്‍ലാലിനെ വെല്ലുമോ മകന്‍ പ്രണവ്... കുറച്ച് കഴിഞ്ഞാല്‍ വീട്ടില്‍ ഡേറ്റ് ചോദിച്ച് വരുന്നത് മകന് വേണ്ടി ആകും എന്നൊക്കെയാണ് പറയുന്നത്!

മേജര്‍ അങ്കിള്‍

മേജര്‍ അങ്കിള്‍

ഇനിയിപ്പോള്‍ മോഹന്‍ലാലിന്റെ വീടിന് മുന്നില്‍ ബൗണ്‍സര്‍മാരെയൊക്കെ നിര്‍ത്തേണ്ടി വരും എന്നാണ് തോന്നുന്നത്. മേജര്‍ അങ്കിള്‍ അവിടെ ചുറ്റിപ്പറ്റി നില്‍ക്കുന്നുണ്ടെന്ന്!

കാളിദാസന്‍

കാളിദാസന്‍

ആദി വരെ ഇറങ്ങി. അപ്പോള്‍ പിന്നെ പൂമരം ഇതുവരെ റിലീസ് ചെയ്യാതിരിക്കുന്ന കാളിദാസിനെ ട്രോളാതെ വിടുമോ ട്രോളന്‍മാര്‍!

വേണ്ടാത്തോണ്ടോ...

വേണ്ടാത്തോണ്ടോ...

പട്ടാളക്കഥകള്‍ക്കാണോ മേജര്‍ രവിക്ക് പഞ്ഞം. നല്ല കിടിലന്‍ പട്ടാളക്കഥയുണ്ടെന്ന്... പക്ഷേ, പ്രണവിന് വേണ്ടത്രെ!

കൊച്ചേട്ടന്‍

കൊച്ചേട്ടന്‍

കുഞ്ഞേട്ടന്‍, കൊച്ചേട്ടന്‍ എന്നൊക്കെയാണല്ലോ ഇപ്പോള്‍ ആരാധകര്‍ പ്രണവിനെ വിളിക്കുന്നത്. ഇങ്ങനെയൊക്കെ തള്ളിയാല്‍ പിന്നെ പണി എപ്പോള്‍ കിട്ടി എന്ന് ചോദിച്ചാല്‍ പോരെ!

പേടിച്ച് പോകും

പേടിച്ച് പോകും

പ്രണവ് വീട്ടിലുണ്ടെങ്കില്‍ ഇപ്പോള്‍ മോഹന്‍ലാലിന് ഇങ്ങനെയൊക്കെ പേടിക്കേണ്ട കാര്യം വല്ലതും ഉണ്ടോ... അന്വേഷിച്ച് പോയത് ഒരു പട്ടാളക്കാരന്‍ ആണെന്ന് അറിഞ്ഞാല്‍ ചിലപ്പോള്‍ പേടി ഉണ്ടാകും എന്ന്!

എന്തോ തകരാറ് പോലെ

എന്തോ തകരാറ് പോലെ

നല്ല മെയ് വഴക്കമുള്ള ഒരു യുവ പട്ടാളക്കാരന്റെ കഥയാണ് മനസ്സിലുള്ളത് എന്ന് മേജര്‍ രവി പറഞ്ഞാല്‍ എന്തായിരിക്കും ലാലേട്ടന്‍ മനസ്സില്‍ ഉണ്ടാവുക? എന്തോ എവിടേയെ ഒരു തരാറ് പോലെ!!!

ഒളിപ്പിച്ച് വക്കും!!!

ഒളിപ്പിച്ച് വക്കും!!!

ദുല്‍ഖറിനേയും കാളിദാസിനേയും ഗോകുലിനേയും ഒന്നും അവരുടെ അച്ഛന്‍മാര്‍ വീട്ടില്‍ ഒളിപ്പിച്ച് വയ്ക്കാറില്ലത്രെ... എന്നാല്‍, സംവിധായകര്‍ വന്നാല്‍ പ്രണവിനെ സ്വന്തം അച്ഛന്‍ ഒളിപ്പിച്ചുവച്ചിട്ടുണ്ടത്രെ!

പട്ടാളക്കഥകള്‍

പട്ടാളക്കഥകള്‍

ഹിമാലത്തില്‍ പോയി വന്നതിന് ശേഷം പ്രണവ് പറയുന്നത് മുഴുവന്‍ പട്ടാളക്കഥകള്‍ ആണത്രെ... അപ്പോഴാണ് ലാലേട്ടന്‍ വേദനയോടെ ആ സത്യം മനസ്സിലാക്കിയത് എന്ന്!

മാറിപ്പോയി

മാറിപ്പോയി

ആദിയെ പറ്റി തള്ളിത്തള്ളി മറിക്കുകയാണല്ലോ എല്ലാവരും കൂടി... അപ്പോള്‍ പിന്നെ ഇങ്ങനെ ചില പറ്റൊക്കെ പറ്റാന്‍ സാധ്യതയുണ്ട്!

എല്ലാം മറന്നോ...

എല്ലാം മറന്നോ...

മുമ്പെങ്ങാനും ഇങ്ങനെ ഒരു പട്ടാളക്കഥ പറഞ്ഞിട്ടുണ്ടോ എന്നാണ് അറിയേണ്ടത്. പറഞ്ഞിട്ടുണ്ടെങ്കില്‍ ഇവര്‍ ഇപ്പോള്‍ ഇങ്ങനെ ചെയ്യുന്നതില്‍ കുറ്റം പറയാന്‍ പറ്റുമോ!!!

ആവിയായി

ആവിയായി

സിനിമ റിലീസ് ചെയ്തപ്പോള്‍ സംഗതി ഇങ്ങനെ ആയി. നായകനെ കാണാന്‍ ഇല്ല... ആവിയായിപ്പോയി! ഇനിയിപ്പോള്‍ വല്ല ഹൊറര്‍ സിനിമയും വേറെ വരുന്നുണ്ടോ എന്നാണ്....

 പണിയെടുക്കൂ ഡാഡീ...

പണിയെടുക്കൂ ഡാഡീ...

വന്നുവന്ന് ഇപ്പോള്‍ സ്വന്തം സിനിമയുടെ മാത്രമല്ല, മകന്റെ സിനിമയുടെ കൂടി പ്രൊമേഷന്‍ ലാലേട്ടന്‍ ചെയ്യേണ്ട ഗതികേടായിട്ടുണ്ട്...

അച്ഛനോട് തന്നെ ചെയ്യണം

അച്ഛനോട് തന്നെ ചെയ്യണം

നന്നായി മതില്‍ ഒക്കെ ചാടാന്‍ അറിയുന്ന ആളെ തേടി എത്തിയതാണത്രെ മേജര്‍ രവി. എന്തായാലും മകന്‍ അച്ഛനോട് ഒരിക്കലും ഇങ്ങനെയൊന്നും ചെയ്യാന്‍ പാടില്ലെന്ന്!

ചേട്ടനും അനിയനും

ചേട്ടനും അനിയനും


ദുല്‍ഖറും പ്രണവും ശരിക്കും ചേട്ടനും അനിയനും ആണെന്ന് തോന്നും. ഒരാള്‍ സിനിമ റിലീസ് ആയാല്‍ ട്രിപ്പ് പോകും, മറ്റേ ആള്‍ എല്ലാ സിനിമയിലും ട്രിപ്പ് പോകും!

ഇപ്പോള്‍ ദു:ഖിക്കുന്നു

ഇപ്പോള്‍ ദു:ഖിക്കുന്നു

ലാലേട്ടന്‍ മകനെ ഉപദേശിച്ചതാണത്രേ... അപ്പോഴാണ് ആ അഞ്ച് സിനിമകളുടെ കാര്യം ചോദിച്ചത്. അന്ന് അങ്ങനെ ചെയ്തതില്‍ ഇപ്പോള്‍ ദു:ഖിക്കുന്നുണ്ടത്രെ!

അതിന് പോലും

അതിന് പോലും

സിനിമ കണ്ട് അതിന്റെ അഭിപ്രായം ഒന്ന് നേരിട്ട് അറിയിക്കാന്‍ പോലും സമയം തന്നില്ലല്ലോ... അതിന് മുമ്പ് ഹിമാലയത്തിലേക്ക് വച്ചുപിടിച്ചില്ലേ!!!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+