Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുല്‍ഖര്‍ 'കുഞ്ഞിക്ക'യെങ്കില്‍ പ്രണവ് മോഹന്‍ലാല്‍ 'കൊച്ചാട്ടന്‍'.. രാജകുമാരന് അച്ചറം പുച്ചറം ട്രോൾ!

മകന്‍ പ്രണവ് നായകനായി സിനിമയില്‍ അരങ്ങേറുന്ന വിവരം മോഹന്‍ലാല്‍ ഫേസ്ബുക്ക് പേജില്‍ എഴുതുന്നത് ഓക്കെ. എന്ന് കരുതി, രാജകുമാരന്റെ പടയൊരുക്കം എന്നൊക്കെ എഴുതിവെച്ചാലോ. സോഷ്യല്‍ മീഡിയയില്‍ കണ്ടിരിക്കുന്നവര് സമ്മതിക്കുമോ. രാജകുമാരന്റെ പടയൊരുക്കം എന്ന മോഹന്‍ലാലിന്റെ കമന്റ് ചില്ലറയൊന്നുമല്ല ട്രോളുകള്‍ ക്ഷണിച്ചുവരുത്തിയത്.

Read Also: സന്തോഷ് പണ്ഡിറ്റിനെ ആക്രമിച്ച മിമിക്രിക്കാരെ ട്രോളി നടന്‍ അജു വര്‍ഗീസും.. ഭൂലോക ട്രോളുകള്‍!!!

കാര്യം പേജ് അഡ്മിന് പറ്റിയ അബദ്ധമാണെങ്കിലും മോഹന്‍ലാലിന്റെ അക്കൗണ്ടിലാണ് ഇതിന്റെ ക്രെഡിറ്റും എത്തിയത്. പ്രത്യേകിച്ചും മമ്മൂട്ടി ഫാന്‍സ്. രാജകുമാരന്‍, രാജാവിന്റെ മകന്‍, കുഞ്ഞേട്ടന്‍, മോനേട്ടന്‍, കൊച്ചേട്ടന്‍, കൊച്ചാട്ടന്‍ എന്നൊക്കെ വിളിച്ചാണ് പ്രണവ് മോഹന്‍ലാലിനെ സോഷ്യല്‍ മീഡിയയില്‍ ട്രോളന്മാര്‍ സ്വീകരിക്കുന്നത്. ഇതാ ചില സാംപിളുകള്‍...

ഞാന്‍ രാജാവ് അല്ലേ

ഞാന്‍ രാജാവ് അല്ലേ

മോഹന്‍ലാല്‍ ഇങ്ങനെ ഉദ്ദേശിച്ച് കാണുമോ - ഞാന്‍ രാജാവ് അല്ലേ അപ്പോള്‍ എന്റെ മകന്‍ രാജകുമാരന്‍.

ഹാപ്പി ബര്‍ത്ത് ഡേ പോലും

ഹാപ്പി ബര്‍ത്ത് ഡേ പോലും

അതൊക്കെ മമ്മൂട്ടി, ഹാപ്പി ബര്‍ത്ത് ഡേ സണ്‍ എന്ന് പോലും ഫേസ്ബുക്ക് പേജില്‍ ഇടൂല്ല. പിന്നെയാണ് പ്രോമോഷന്‍.

ഹരികൃഷ്ണന്‍സ് റീലോഡഡ്

ഹരികൃഷ്ണന്‍സ് റീലോഡഡ്

മോഹന്‍ലാലും മമ്മൂട്ടിയും ഹരികൃഷ്ണന്‍സില്‍ പറഞ്ഞ ആ ഡയലോഗുകള്‍ ഒന്ന് റീമിക്‌സ് ചെയ്താലോ

രാജാവേ രാജാവേ

രാജാവേ രാജാവേ

ആരാടോ നിങ്ങളുടെ രാജാവ്.. അങ്ങയുടെ മകന്‍ രാജകുമാരനാകുമ്പോ അങ്ങ് രാജാവല്ലേ അല്ലേ..

എട്ടന്‍ ഫാന്‍സ്

എട്ടന്‍ ഫാന്‍സ്

മമ്മൂട്ടിയുടെ മകനായത് കൊണ്ട് മാത്രമാണ് ദുല്‍ഖറിന് അവസരം കിട്ടിയതെന്ന് പറഞ്ഞവരൊക്കെ ഇപ്പോ മാറ്റിപ്പറയുന്നു

എന്തിനാ തല്ലിയത്

എന്തിനാ തല്ലിയത്

ഞാന്‍ അവനോട് പറഞ്ഞതാ എന്റച്ഛന്‍ ഫേസ്ബുക്കിലെ രാജാവാണെന്ന്. അപ്പ അവന്‍ പറയുവാ നിന്റച്ഛനല്ല ഇതിന്റെ സംവിധായകനാണെന്ന്

അള്ളാ നമ്മളെ രാജകുമാരന്‍

അള്ളാ നമ്മളെ രാജകുമാരന്‍

പ്രണവ് സിനിമയില്‍ അഭിനയിക്കാന്‍ പോകുകയാ. ഏത് പ്രണവ്.. പ്രണവ് മോഹന്‍ലാല്‍. അള്ളാ നമ്മളെ രാജകുമാരന്‍

താന്‍ സ്വയം രാജാവ് എന്നാണോ...

താന്‍ സ്വയം രാജാവ് എന്നാണോ...

രാജകുമാരന്റെ പടയൊരുക്കം എന്ന് മോഹന്‍ലാല്‍ എഴുതുന്നത് കണ്ടാല്‍ ആരും ചോദിച്ചുപോകും - താന്‍ സ്വയം രാജാവ് എന്നാണോ വിളിക്കുന്നത്

ഹിമാലയത്തില്‍

ഹിമാലയത്തില്‍

മീശപ്പുലിമലയിലല്ല. ഹിമാലയത്തില്‍ വരെ പോയിട്ടുള്ള പ്രണവാണ് വരുന്നത്. ദുല്‍ഖര്‍ തോറ്റുപോകുമോ

അഡ്മിന്റെ സ്ഥിതി

അഡ്മിന്റെ സ്ഥിതി

പ്രണവിന്റെ അരങ്ങേറ്റം പോസ്റ്റിന് താഴെ രാജകുമാരന്റെ പടയൊരുക്കം എന്ന് കമന്റിട്ട ശേഷം പേജ് അഡ്മിന്‍.

അബദ്ധത്തില്‍ ആണോ

അബദ്ധത്തില്‍ ആണോ

രാജകുമാരന്റെ പടയൊരുക്കം എന്ന് കമന്റിട്ടത് അബദ്ധത്തിലാണ് എന്ന് മമ്മൂട്ടി ഫാന്‍സിന് അറിയാം അറിയാഞ്ഞിട്ടല്ല

ലാലേട്ടനെ കിണറില്‍

ലാലേട്ടനെ കിണറില്‍

ഇത് വരെ ദുല്‍ഖറിന് സ്വന്തം പേജില്‍ ഒരു പ്രമോഷനും നല്‍കാത്ത മമ്മൂട്ടിയെ കാണുമ്പോഴാണ് ലാലേട്ടനെ കിണറില്‍ എറിയാന്‍ തോന്നുന്നത്

ലോക തോല്‍വിയാണല്ലോ

ലോക തോല്‍വിയാണല്ലോ

തന്നെയാരാ രാജാവെന്ന് വിളിച്ചത്. ഞാന്‍ തന്നെ. തന്റെ മോനെ രാജകുമാരനെന്ന് വിളിച്ചതോ അതും ഞാന്‍ തന്നെ

ലാലേട്ടന്‍ ഫാന്‍സ്

ലാലേട്ടന്‍ ഫാന്‍സ്

പ്രണവ് മോഹന്‍ലാലിന് പേര് തപ്പുന്ന തിരക്കിലാണത്രെ മോഹന്‍ലാല്‍ ഫാന്‍സ് റൈറ്റ് നൗ

ഈ താരപുത്രന്‍

ഈ താരപുത്രന്‍

പ്ലാസ്റ്റിക് സര്‍ജറിയും പ്രൊമോഷനും ഒന്നുമില്ലാതെ സിനിമയില്‍ പിടിച്ചുനില്‍ക്കുന്ന ഒരു താരപുത്രനെ കണ്ടോ

പൃഥ്വിരാജ് ഫാന്‍

പൃഥ്വിരാജ് ഫാന്‍

മോഹന്‍ലാല്‍ ഫാന്‍സും മമ്മൂട്ടി ഫാന്‍സും അടികൂടുന്നതിനിടയില്‍ ഈ പൃഥ്വിരാജ് ഫാന്‍ എവിടന്ന് വന്നു ആവോ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+