സംഘി ബ്രോ... സുഡാപ്പി ബ്രോ!!! രണ്ടും ബ്രോക്കൾ... വ്യാജഹര്‍ത്താലിനും സംഘി-സുഡാപ്പികള്‍ക്കും ട്രോൾ

Subscribe to Oneindia Malayalam

രാഷ്ട്രീയക്കാര്‍ പ്രഖ്യാപിക്കാതെ ഒരു ഹര്‍ത്താല്‍ അരങ്ങേറുക എന്ന് പറഞ്ഞാല്‍ കേരളത്തില്‍ അസാധ്യം എന്നായിരുന്നു പലരും വിചാരിച്ചിരുന്നത്. എന്നാല്‍ വാട്‌സ് ആപ്പില്‍ ആരൊക്കെയോ ആഹ്വാനം ചെയ്തതിന്റെ പേരില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയത് അങ്ങേയറ്റത്തെ ഹര്‍ത്താല്‍ അതിക്രമങ്ങള്‍ ആയിരുന്നു.

പിന്നെയല്ലേ സംഗതി മനസ്സിലായത്. ഹര്‍ത്താലിന് പിന്നില്‍ എസ്ഡിപിഐ ആയിരുന്നത്രെ. കത്വ സംഭവത്തില്‍ പ്രതിഷേധിക്കാനായിരുന്നു ഹര്‍ത്താല്‍. അതിന്റെ പേരില്‍ നടന്നതോ ശുദ്ധ തോന്നിവാസങ്ങളും.

സംഘികള്‍ പ്രതിരോധത്തിലായപ്പോള്‍ അവരെ രക്ഷിക്കാന്‍ അവതാരമെടുത്തത് പോലെ ആണ് സുഡാപ്പികള്‍ എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ പരിഹാസം. ഹര്‍ത്താലിനും സംഘികള്‍ക്കും സുഡാപ്പികള്‍ക്കും അറഞ്ചം പുറഞ്ചം പൊങ്കാലയാണ്!

ഹസിനെ ബലാല്‍സംഗം ചെയ്‌തെന്ന പരാതി; ഷമിയെയും സഹോദരനെയും വിളിപ്പിച്ചു, രക്ഷപ്പെടാന്‍ ശ്രമം

രണ്ടും ഒരുപോലെ!

രണ്ടും ഒരുപോലെ!

സുഡാപ്പികളും സംഘികളും... രണ്ടും ഒരുപോലെ ആണത്രെ... പക്ഷേ, ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ തിരിച്ചറിയാന്‍ പോലും പറ്റില്ല. കാര്യത്തോടടുക്കുമ്പോള്‍ പെട്ടെന്ന് അറിയുകയും ചെയ്യും!

അമ്മ പെറ്റ അളിയന്‍മാര്‍

അമ്മ പെറ്റ അളിയന്‍മാര്‍

സംഘികളും സുഡാപ്പികളും പോകുന്നത് കണ്ടാല്‍ ആര്‍ക്കായാലും ഇങ്ങനെ പറയാന്‍ തോന്നും. ഒരമ്മ പെറ്റ അളിയന്‍മാരെ പോലെ ഉണ്ടെന്ന്... കാള പെറ്റെന്ന് കേട്ടാല്‍ കയറെടുക്കുന്ന ടീംസ് ആണല്ലോ!

മുഖംമൂടി

മുഖംമൂടി

ജനകീയ ഹര്‍ത്താല്‍, ജനകീയ പ്രതിഷേധം... എന്തൊക്കെ ആയിരുന്നു. ആ മുഖം മൂടി അങ്‌ഹോട്ട് മാറ്റിയപ്പോള്‍ അല്ലേ സത്യം പുറത്ത് വന്നത്. എന്തായിരുന്നു ഈ ജനകീയത്തിന്റെ അര്‍ത്ഥം എന്നാണ് ഇപ്പോള്‍ സംശയം!

ഇതേത് പാര്‍ട്ടി

ഇതേത് പാര്‍ട്ടി

ഇത്രയും കാലം കേരളത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ ആയിരുന്നു. ഇതിപ്പോള്‍ അതിന്റെ ഇടയ്ക്ക് ഏതാ ഒരു പുതിയ പാര്‍ട്ടി! വാട്‌സ് ആപ്പ് ഒക്കെ ഒരു പാര്‍ട്ടിയായി മാറിയോ എന്നാണ് സംശയം!

എല്ലാം ശരിയാക്കി

എല്ലാം ശരിയാക്കി

കത്വ സംഭവത്തിന് ശേഷം പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയില്‍ ആയിരുന്നു സംഘികള്‍. ആ പ്രശ്‌നം എത്ര പെട്ടെന്നാണ് സുഡാപ്പികള്‍ മാറ്റിക്കൊടുത്തത്... ഒരു ജനകീയ ഹര്‍ത്താല്‍ മാത്രം മതിയായിരുന്നു!

പാവം കെഎസ്ആര്‍ടിസി

പാവം കെഎസ്ആര്‍ടിസി

ആര് ഹര്‍ത്താല്‍ നടത്തിയാലും കല്ലേറ് കൊള്ളാന്‍ ആണ് കെഎസ്ആര്‍ടിസിയുടെ വിധി. രാഷ്ട്രീയ പാര്‍ട്ടികളുടെ ഹര്‍ത്താല്‍ ആകുമ്പോള്‍ ചോദിക്കാനും പറയാനും ആരെങ്കിലും ഒക്കെ ഉണ്ടാകും. ഇതിപ്പോള്‍ വാട്‌സ് ആപ്പ് ഹര്‍ത്താല്‍ ആകുമ്പോ എന്ത് ചെയ്യും!

 രണ്ടും കൊള്ളാം

രണ്ടും കൊള്ളാം

ജനകീയ ഹര്‍ത്താല്‍ എന്നും പറഞ്ഞ് ഇറങ്ങിയവര്‍ പ്രകടനത്തിടെ 'ബോലോ തക്ബീര്‍' എന്നാണ് വിളിച്ചത്. കത്വയിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്നവരെ വെറുതേ വിടാന്‍ വേണ്ടി നടത്തിയ പ്രകടനത്തില്‍ 'ഭാരത് മാതാ കീ ജയും, പിന്നെ ജയ് ശ്രീറാമും' . എന്തായാലും സംഗതി കൊള്ളാം!

എല്ലാം നീതിക്ക് വേണ്ടി

എല്ലാം നീതിക്ക് വേണ്ടി

കത്വ പെണ്‍കുട്ടിയ്ക്ക് നീതി ലഭ്യമാക്കണം എന്നും പറഞ്ഞായിരുന്നല്ലോ ജനകീയ ഹര്‍ത്താല്‍. അതിന് ഇങ്ങനെ ബസ്സും കടകളും ഒക്കെ തല്ലിത്തകര്‍ക്കണം. അപ്പോള്‍ തന്നെ ആ കുട്ടിയ്ക്ക് നീതി കിട്ടുമായിരിക്കും!

 ഇതാ വന്നു

ഇതാ വന്നു

സംഘപരിവാരത്തിന് നേര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ അവരെ സഹായിക്കാന്‍ എത്തിയത് ആരാണെന്ന് നോക്കൂ... നേരത്തെ പറഞ്ഞതുപോലെ തന്‌നെ കാര്യങ്ങള്‍!

കുമ്മനത്തിനും

കുമ്മനത്തിനും

കത്വ സംഭവത്തില്‍ പ്രതിഷേധിക്കാന്‍ കുമ്മനം കുറച്ച് സമയമൊക്കെ എടുത്തു. പ്രതികരിച്ചപ്പോഴോ, പിണറായിക്കിട്ട് ഒരു കൊട്ടും. എന്നാല്‍ എസ്ഡിപിഐ ഹര്‍ത്താലിനെ കുറിച്ച് കേട്ടപ്പോള്‍ തന്നെ വന്നു പ്രതികരണം!

ആരുടെ ആയാലും

ആരുടെ ആയാലും

ആര് ഹര്‍ത്താല്‍ നടത്തിയാലും പ്രതികാരം തീര്‍ക്കുന്നത് മുഴുവന്‍ കെഎസ്ആര്‍ടിസിയുടെ മുകളില്‍ ആണ്. ഹര്‍ത്താലുകാരുടെ സ്ഥിരം വേട്ടമൃഗം. 'ജനകീയ' ഹര്‍ത്താലിലും മാറ്റമൊന്നും ഉണ്ടായില്ല!

ചേട്ടനും അനിയനും!

ചേട്ടനും അനിയനും!

കത്വ പ്രശ്‌നത്തില്‍ ആകെ പെട്ടിരിക്കുകയായിരുന്ന സംഘി. അപ്പോള്‍ അതാ വരുന്നു ഹര്‍ത്താലില്‍ അക്രമമവും ആയി സുഡാപ്പി. ശരിക്കും ചേട്ടനേയും അനിയനേയും പോലുണ്ട്!

ആര് പറഞ്ഞു

ആര് പറഞ്ഞു

സുഡാപ്പികള്‍ ജനകീയ ഹര്‍ത്താല്‍ എന്ന് പറഞ്ഞ് ആക്രമണം അഴിച്ചുവിട്ടു എന്നാണ് സംഘികള്‍ പറയുന്നത്. ആരാണ് പറയുന്നത് എന്നുകൂടി ഓര്‍ക്കണേ... അതാലോചിച്ചിട്ട് ചിരി നിര്‍ത്താന്‍ പറ്റുന്നില്ലെന്ന്!

സമാധാനപരം!

സമാധാനപരം!

നീതി ലഭിക്കാന്‍ വേണ്ടി സമാധാനപരമായി ഹര്‍ത്താല്‍ നടത്തും എന്നായിരുന്നു പൊതുജനം കരുതിയത്. സംഗതി സുഡാപ്പികള്‍ ഏറ്റെടുത്ത വിരരം അവര്‍ ആദ്യം അറിഞ്ഞിരുന്നില്ലല്ലോ... ഇപ്പോള്‍ നല്ല സമാധാനം ഉണ്ട്.

വല്ലാത്ത കിട്ടലായി പോയി!

വല്ലാത്ത കിട്ടലായി പോയി!

കത്വ വിഷയത്തില്‍ ന്യായീകരണം നടത്തി മടുത്തിരിക്കുകയായിരുന്നു സംഘികള്‍. ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസ്സിലായതിനെ തുടര്‍ന്ന് എല്ലാം അവസാനിപ്പിക്കാനും തീരുമാനിച്ചു. അപ്പോഴല്ലേ സുഡാപ്പികള്‍ ഇങ്ങനെ ഒരു ഹര്‍ത്താലും കൊണ്ട് വന്നത്!

രണ്ടിനും കിട്ടണം

രണ്ടിനും കിട്ടണം

എന്ത് വന്നാലും മതം പറയുന്ന രണ്ട് കൂട്ടരേ ഉള്ളൂ... അത് സുഡാപ്പികളും സംഘികളും ആണ്. കത്വ സംഭവത്തില്‍ സുഡാപ്പികള്‍ മതം പറഞ്ഞപ്പോള്‍ ജിഷയുടെ കേസില്‍ സംഘികള്‍ മതവും പറഞ്ഞെത്തി. രണ്ട് കൂട്ടര്‍ക്കും കിട്ടേണ്ടത് തന്നെ കിട്ടണം!

കുളമാക്കുന്ന കുരുപ്പ്

കുളമാക്കുന്ന കുരുപ്പ്

സുഡാപ്പികളെ പൊതുജനം കാണുന്നത് എങ്ങനെ ആണെന്ന് അറിയാമോ... എന്തൊരു നല്ല കാര്യം നടക്കുമ്പോഴും അതിന്റെ ഇടയില്‍ കയറി കുളമാക്കുന്ന 'കുരുപ്പ്' ആയിട്ടാണത്രെ! രാഷ്ട്രീയ പാര്‍ട്ടിയായി കാണുന്നേ ഇല്ലെന്ന്!

ആരാണ് വളം

ആരാണ് വളം

കേരളത്തില്‍ സംഘികള്‍ക്ക് വളരാന്‍ വളം ആയിട്ട് ചാണകം ഇട്ട് കൊടുക്കേണ്ടി വരും എന്നാണ് കമ്മികള്‍ പറയുന്നത്. അപ്പോള്‍ പിന്നെ ആ വളം ഏതാണെന്ന് ചോദിച്ചാല്‍ മതി, സുഡാപ്പികള്‍ കടന്നുവന്നുകൊള്ളും!

 ഒറ്റ ദിവസം കൊണ്ട്

ഒറ്റ ദിവസം കൊണ്ട്

കത്വ സംഭവത്തിന് ശേഷം ശോകമൂകം ആയിരുന്നു സംഘി പ്രൊഫൈലുകള്‍. സുഡാപ്പികള്‍ ജനകീയ ഹര്‍ത്താല്‍ എന്നും പറഞ്ഞ് ഒരു പരിപാടി നടത്തിയപ്പോള്‍ എല്ലാ സംഘികള്‍ക്കും ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള വകുപ്പായിട്ടുണ്ട്!

പ്രസംഗിക്കാന്‍ മാത്രം

പ്രസംഗിക്കാന്‍ മാത്രം

ജനകീയ ഹര്‍ത്താല്‍ എന്നൊക്കെ പറഞ്ഞ് ഹര്‍ത്താല്‍ നടത്തുമ്പോള്‍ അത് സമാധാനപരമായി നടത്തിക്കൂടെ എന്നാണ് സുഡാപ്പികളോട് പൊതുജനം ചോദിക്കുന്നത്. പക്ഷേ, സമാധാനം പ്രസംഗിക്കാന്‍ മാത്രമേ അറിയുകയുള്ളുവത്രെ... സംഗതി എന്താണെന്ന് അറിയില്ലെന്ന്!

ഒറ്റപ്പെട്ടേനെ

ഒറ്റപ്പെട്ടേനെ

മറ്റൊരു സ്ഥലത്ത് സുഡാപ്പിയും സംഘിയും കണ്ടുമുട്ടിയപ്പോള്‍ സംഭവിച്ചത്-നീ ഹര്‍ത്താല്‍ നടത്തിയത് നന്നായി, അല്ലെങ്കില്‍ ഞങ്ങള്‍ ഒറ്റപ്പെട്ട് പോയേനെ എന്നാണത്രെ സംഘി സുഡാപ്പിയോട് പറഞ്ഞത്. എന്തായിരിക്കും സുഡാപ്പി തിരിച്ച് സംഘിയോട് പറഞ്ഞിട്ടുണ്ടാവുക!

എങ്ങനെ സാധിക്കുന്നു!

എങ്ങനെ സാധിക്കുന്നു!

ഞങ്ങള്‍ എപ്പോള്‍ കുടുങ്ങുമ്പോഴും ഇങ്ങനെ രക്ഷപ്പെടുത്തിക്കൊണ്ടുവരാന്‍ എങ്ങനെ സാധിക്കുന്നു എന്നാണത്രെ സുഡാപ്പികളോട് സംഘികള്‍ ചോദിക്കുന്നത്. ഇങ്ങനേയും സഹായം ചെയ്യുന്നവര്‍ വേറെ ഉണ്ടാകുമോ?

ധോണിക്കിട്ട് സഞ്ജുമോന്റെ ഇടിവെട്ട് വെടിക്കെട്ട്!!! വിഷു കഴിഞ്ഞിട്ടും പടക്കംപൊട്ടിച്ച് ട്രോളുകള്‍...

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Social Media troll Sangh Parivar and SDPI on last day's Kerala Harthal

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്