മതേതര യോഗയോ അതെന്ത് യോഗ...? സിപിഎമ്മിന് ട്രോളന്മാരുടെ പണി, ഒരോ യോഗം!
ബി ജെ പി നടത്തുന്ന യോഗ മതപരമാണെന്നാണ് സി പി എമ്മിന്റെ ആരോപണം. എന്നാല്‍ ബി ജെ പിയാണോ യോഗ നടത്തുന്നത് എന്ന് ചോദിച്ചാല്‍ അല്ല താനും. യോഗ ഒരു മതത്തിന്റെയോ വിഭാഗത്തിന്റെയോ അല്ല എല്ലാവരെയും ഒന്നിപ്പിക്കുന്ന ഒന്നാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പറയുമ്പോഴും സി പി എമ്മിന് സംശയം തീരുന്നില്ല. അതുകൊണ്ട് സി പി എം ഒരു മതേതര യോഗ തന്നെ സംഘടിപ്പിച്ചുകളഞ്ഞു.
അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി എല്ലാവരും യോഗ നടത്തുമ്പോഴാണ് സി പി എമ്മിന്റെ വക മതേതര യോഗ. എന്നാല്‍ മതേതര യോഗയോ അതെന്ത് യോഗ എന്നാണ് സി പി എമ്മിനോട് ആളുകള്‍ ചോദിക്കുന്നത്. ഇത് ന്യൂനപക്ഷത്തെ ബി ജെ പിയില്‍ നിന്നും അകറ്റാനുളള തന്ത്രമല്ലേ എന്ന് ബി ജെ പിക്കാര്‍ ചോദിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ യോഗയെയും സി പി എം രാഷ്ട്രീയമാക്കി. അതിന് കിട്ടിയ ട്രോളുകള്‍ ഇങ്ങനെ...

കഴുത്തുളുക്കി
യോഗദിനത്തില്‍ മോദിജി ചെയ്യുന്നത് പോലെ യോഗ ചെയ്യാന്‍ നോക്കിയതാ. കഴുത്തുളുക്കി കിടപ്പായി

ഇതാണോ യോഗ
ആക്ഷന്‍ ഹീറോ ബിജുവില്‍ ഇദ്ദേഹം കാണിക്കുന്നത് പോലെ യോഗഗുരു കാണിക്കുന്നത് കണ്ടിട്ടാണോ ആളുകള്‍ കണ്ണ് പൊത്തുന്നത്

അത് വേറൊരാശ്വാസം
യോഗ ചെയ്യുന്നതാണ് ഏക ആശ്വാസം. അപ്പോള്‍ കുട്ടികളെ ജയിലിലാക്കുന്നത്.. അത് വേറൊരാശ്വാസം.

പോന്നു അല്ലേ
ഇന്റര്‍നാഷണല്‍ യോഗ ഡേ ആഘോഷിക്കാന്‍ മോദി അമേരിക്കയിലേക്ക് പോയോ.. ഒരു ട്രോള്‍ ഇതാ

യോഗ ശാസ്ത്രീയം അല്ല
അന്ന് പറഞ്ഞു യോഗ ശാസ്ത്രീയം അല്ലെന്ന്. പിന്നെ പറഞ്ഞു രോഗം മാറില്ലെന്ന് ഇപ്പോഴിതാ യോഗ ചെയ്യുന്നു

ഉദ്ദേശിച്ചത്
യോഗ ദിനത്തില്‍ ചെയ്യാന്‍ ഉദ്ദേശിച്ചത് ഇതാണ്. പക്ഷേ സംഭവിച്ചത് ഇതാണ്

ജൂണ്‍ 21
ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനം ആണ്. നമുക്ക് യോഗയൊക്കെ ഒരു യോഗമല്ലേ

മതേതര യോഗ
യോഗ ചെയ്താല്‍ പട്ടിണി മാറുമോ എന്ന നാടകത്തിന് ശേഷം അടുത്ത നാടകം മതേതര യോഗ!

നാണമില്ലേ
ഇന്ന് ലോകം മുഴുവന്‍ യോഗ ആഘോഷിക്കുന്നത് മതേതരയോഗ എന്ന പേരിലാണോ.. എന്നിട്ടും കുത്തിത്തിരുപ്പുണ്ടാക്കാന്‍ നാണമില്ലേ..

ട്രാജഡി ആണ് ചേട്ടാ
കുങ്ഫു കോമഡിയാണെങ്കില്‍ യോഗ ഒരു ട്രാജഡിയാണ് ചേട്ടാ

യോഗ ചെയ്തവരുടെ യോഗം
ഇന്നാദ്യമായി യോഗ ചെയ്തവരുടെ ഒരു യോഗം നോക്കിയേ എന്തൊരു കിടപ്പ്

മോദിയുടെ യോഗ
നരേന്ദ്ര മോദിയുടെ യോഗ ട്രോളന്മാരുടെ ഭാവനയില്‍ ഇങ്ങനെയാണ്. കുറ്റം പറയാന്‍ പറ്റില്ല. യാത്രയാണല്ലോ അദ്ദേഹത്തിന്റെ വീക്ക്‌നെസ്സ്

യോഗ അറിയാമോ
നിനക്ക് യോഗ അറിയാമോ. ഇല്ല. എന്നാ പൊക്കോ.. അന്താരാഷ്ട്ര യോഗ ദിനത്തില്‍ യോഗ അറിയാത്ത ആരും വേണ്ട

കുഞ്ഞാവയുടെ യോഗ
രാവിലെ എഴുന്നേറ്റ് കുഞ്ഞാവ ചെയ്യുന്നതും യോഗ തന്നെ. കണ്ണ് തിരുമ്മുന്നു അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്നു വീണ്ടും ഉറങ്ങുന്നു

സുഖിപ്പിക്കാനാ സാറേ
മതേതര യോഗ എന്നൊക്കെ വെറുതെ പറയുന്നതാ സാറേ ആള്‍ക്കാരെ സുഖിപ്പിക്കാനിട്ട പേരാ സാറേ












Click it and Unblock the Notifications