സന്തോഷ് പണ്ഡിറ്റിനെ ആക്രമിച്ച മിമിക്രിക്കാരെ ട്രോളി നടന്‍ അജു വര്‍ഗീസും.. ഭൂലോക ട്രോളുകള്‍!!!

ഫ്ളവേഴ്സ് ചാനലിലെ ശ്രീകണ്ഠന്‍ നായര്‍ ഷോയില്‍ സന്തോഷ് പണ്ഡിറ്റിനെ മിമിക്രിക്കാര്‍ ചേര്‍ന്ന് ആക്ഷേപിക്കുകയും കളിയാക്കുകയും ചെയ്തില്ലേ. അതിനോട് ട്രോളിലൂടെ പകരം ചോദിക്കുകയാണ് സോഷ്യല്‍ മീഡിയ. ഫേസ്ബുക്കിലെ സാദാ ചളിയന്മാര്‍ മുതല്‍ സിനിമാതാരം അജു വര്‍ഗീസ് വരെ പോകുന്നു പണ്ഡിറ്റിന് വേണ്ടി രംഗത്തെത്തിയവരുടെ നിര.

Read Also: ജോണ്‍ ബ്രിട്ടാസ് കളിക്കുന്ന ശ്രീകണ്ഠന്‍ നായര്‍.. സന്തോഷ് പണ്ഡിറ്റിനെ ആക്രമിക്കാന്‍ കുറേ മിമിക്രിക്കാരും... ലജ്ജാവഹം!

സന്തോഷ് പണ്ഡിറ്റിനെ കൂട്ടംകൂടി ആക്രമിച്ചത് ചീപ്പ് ആയിപ്പോയി എന്ന് അജു വര്‍ഗീസ് പോസ്റ്റിട്ടത് അമ്പതിനായിരത്തോളം പേരാണ് ലൈക്ക് ചെയ്തത്. മലയാള സിനിമക്ക് വിരൂപനായ ഒരു സൂപ്പര്‍ സ്റ്റാറിനെ കിട്ടി എന്ന് വരെ സന്തോഷ് പണ്ഡിറ്റിനെ നോക്കി വളിച്ച ഡയലോഗടിച്ച മിമിക്രി താരത്തെയും ഇതെല്ലാം കണ്ട് പൊട്ടിച്ചിരിച്ച അവതാരകന്‍ ശ്രീകണ്ഠന്‍ നായരെയും സോഷ്യല്‍ മീഡിയ പഞ്ഞിക്കിടുന്നത് എങ്ങനെ എന്ന് നോക്കൂ..

ചെറ്റത്തരമാണിത്

ചെറ്റത്തരമാണിത്

അമ്പത് പേര് കൂടി ഒരുത്തനെ ഒറ്റയ്ക്കിട്ട് കളിയാക്കുന്നത് കേമത്തമല്ല, ചെറ്റത്തരമാണ് - ഇതിലും നന്നായി ഈ പരിപാടിയെ പറ്റി പറയാന്‍ പറ്റില്ല.

കിളി പറത്തിയില്ലേ

കിളി പറത്തിയില്ലേ

ഇത്രയും പേര് കൂട്ടമായി ആക്രമിച്ചിട്ടും തിരിച്ച് നല്ലത് പറഞ്ഞ് അവരുടെ കിളി പറത്തിയ സന്തോഷ് പണ്ഡിറ്റല്ലേ ശരിക്കും സൂപ്പര്‍സ്റ്റാര്‍.

നിങ്ങള്‍ അതിലും ബോറ്

നിങ്ങള്‍ അതിലും ബോറ്

സന്തോഷ് പണ്ഡിറ്റിന്റെ സിനിമയെക്കാള്‍ ബോറാണ് നിങ്ങളുടെ മിമിക്രി - കേരളത്തിലെ ജനങ്ങള്‍ ഇപ്പോള്‍ കരുതുന്നത് ഇങ്ങനെയാണ്

സിംഗിളാ വരും

സിംഗിളാ വരും

പന്നികളാണ് കൂട്ടമായി വരുന്നത്. സിംഗം എപ്പോഴും സിംഗിളാ വരും. സന്തോഷ് പണ്ഡിറ്റും.

കോരസാറേ..

കോരസാറേ..

സന്തോഷ് പണ്ഡിറ്റിനെ ഏറ്റവും കൂടുതല്‍ ആക്രമിച്ച ഏലൂര്‍ ജോര്‍ജ് അഭിനയിച്ച ഒരു സിനിമയുടെ പേര് പറയാമോ

പണ്ഡിറ്റിനെ കാണാനാണ്

പണ്ഡിറ്റിനെ കാണാനാണ്

സന്തോഷ് പണ്ഡിറ്റിനെ ആക്രമിച്ച മിമിക്രിക്കാര്‍ക്കും ശ്രീകണ്ഠന്‍ നായര്‍ക്കും അറിയുമോ ആളുകള്‍ ഈ ഷോ കാണുന്നത് പണ്ഡിറ്റിനെ കാണാന്‍ വേണ്ടിയാണ് എന്ന്

ഒരു രൂപയുടെ പരിപാടിക്ക്

ഒരു രൂപയുടെ പരിപാടിക്ക്

നിന്നെ ഏതെങ്കിലും ചാനലുകാര് ഒരു രൂപയുടെ പരിപാടിക്ക് ഇത് വരെ വിളിച്ചിട്ടുണ്ടോ - എന്താ ചോദ്യം

ശോഭ ചിരിക്കുന്നില്ലേ

ശോഭ ചിരിക്കുന്നില്ലേ

സന്തോഷ് പണ്ഡിറ്റിനെതിരെ ഒരാള്‍ കമന്റടിക്കുക. എന്നിട്ട് എല്ലാവരും കൂടി ചിരിക്കുക ഇതായിരുന്നു മിമിക്രിക്കാരുടെ പരിപാടി

സച്ചിനെപ്പോലെ

സച്ചിനെപ്പോലെ

ഒറ്റ ദിവസം കൊണ്ട് പണ്ഡിറ്റ് സച്ചിനെപ്പോലെ ആയിപ്പോയത്രെ. മിമിക്രി താരങ്ങള്‍ പാക് ബൗളര്‍മാരെപ്പോലെയും. എന്താല്ലേ

പണ്ഡിറ്റ് മണ്ടനാണോ

പണ്ഡിറ്റ് മണ്ടനാണോ

സന്തോഷ് പണ്ഡിറ്റ് മണ്ടനാണോ ഇതായിരുന്നു ശ്രീകണ്ഠന്‍ നായരുടെ ചോദ്യം ഇതിനുള്ള മറുപടിയാണ് ഈ ട്രോള്‍

പ്രതീക്ഷിച്ചത്

പ്രതീക്ഷിച്ചത്

സന്തോഷ് പണ്ഡിറ്റ് വരുന്നു എന്ന് കേട്ടപ്പോള്‍ മിമിക്രിക്കാര്‍ പ്രതീക്ഷിച്ചതും സത്യത്തില്‍ സംഭവിച്ചതും

രാത്രി ശുഭരാത്രി

രാത്രി ശുഭരാത്രി

ഇപ്പോള്‍ കാണുന്ന മിമിക്രിയെക്കാള്‍ ഭേദമായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ രാത്രി ശുഭരാത്രി

കഴിഞ്ഞോ നായരേ

കഴിഞ്ഞോ നായരേ


കഴിഞ്ഞോ ശ്രീകണ്ഠന്‍ നായരേ അതോ ഇനി 100 പേരെക്കൂടി അയക്കുന്നോ

അജു വര്‍ഗീസിന്റെ ട്രോള്‍

അജു വര്‍ഗീസിന്റെ ട്രോള്‍

സിനിമാ താരം അജു വര്‍ഗീസ് സ്വന്തം വാളില്‍ ഷെയര്‍ ചെയ്ത ട്രോള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+