സോഷ്യല്‍ മീഡിയ പറയുന്നു താങ്ക് യൂ ഉമ്മന്‍ ചാണ്ടീ.... കാരണം സുരേഷ് ഗോപി?

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ആരോ പറയുന്നത് കേട്ടത് ഇങ്ങനെയാണ് - ഉമ്മന്‍ ചാണ്ടിയെ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കുന്ന ബി ജെ പി നേതാവ് സുരേഷ് ഗോപിയാണ്. കാര്യം സുരേഷ് ഗോപി ബി ജെ പിയുടെ നേതാവൊന്നും അല്ലെങ്കിലും ഉമ്മന്‍ ചാണ്ടിക്കെതിരെ കക്ഷി രൂക്ഷ വിമര്‍ശനങ്ങളാണ് ഉന്നയിക്കുന്നത് എന്നത് സത്യമാണ്. എന്നാല്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ സുരേഷ് ഗോപി പൊട്ടിച്ച ഏറ്റവും അവസാനത്തെ വെടി ലേശം ഉന്നം തെറ്റിയോ എന്ന് സംശയം.

തന്റെ സിനിമാജീവിതം തകര്‍ത്തത് ഉമ്മന്‍ ചാണ്ടിയും കൂട്ടരുമാണ് എന്നാണ് എന്‍ ഡി എ സ്ഥാനാര്‍ഥിക്ക് വേണ്ടി വോട്ട് പിടിക്കാനെത്തിയ സുരേഷ് ഗോപി അടിമാലിയില്‍ പറഞ്ഞത്. നരേന്ദ്ര മോദിയെ താന്‍ കാണാന്‍ പോയത് ഏതെങ്കിലും രാഷ്ട്രീയത്തിന്റെ ഭാഗമായത് കൊണ്ടല്ല. കേരളത്തിലും വികസനം എത്തിക്കണമെന്ന് അഭ്യര്‍ഥിക്കാനാണ്. എന്നാല്‍ ഉമ്മന്‍ ചാണ്ടിയും മറ്റ് തല്‍പരകക്ഷികളും മറ്റ് രീതിയിലെടുത്ത് തന്നെ തകര്‍ത്തു. സിനിമാ ജീവിതം അവസാനിപ്പിക്കേണ്ടി വന്നു - സുരേഷ് ഗോപി വികാരാധീനനായി.

oommen-chandy-suresh-gopi

എന്നാല്‍ സുരേഷ് ഗോപിയുടെ സിനിമാ ജീവിതം അവസാനിക്കാന്‍ ഉമ്മന്‍ ചാണ്ടി കാരണമായിട്ടുണ്ടെങ്കില്‍ അത് അദ്ദേഹം ആകെ ചെയ്ത ഒരു ഉപകാരമാണ് എന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും പ്രതികരിക്കുന്നത്. വാര്‍ത്ത സത്യമാണെങ്കില്‍ ഉമ്മന്‍ ചാണ്ടിക്ക് ഉമ്മ എന്ന് വരെ പറയുന്നവരുണ്ട്. സുരേഷ് ഗോപി മിക്കവാറും ഇത്തരം വെളിപ്പെടുത്തലുകള്‍ നടത്തി ഉമ്മന്‍ ചാണ്ടിയെ വീണ്ടും അധികാരത്തിലെത്തിക്കും എന്നാണ് മറ്റൊരു ട്രോള്‍.

സുരേഷ് ഗോപിയുടെ സിനിമാ ജീവിതം ആരും തകര്‍ത്തതല്ല എന്നും അദ്ദേഹത്തിന്റെ അഭിനയത്തിന്റെ ഗുണം കൊണ്ട് തകര്‍ന്നുപോയതാണ് എന്നും പറയുന്നവരാണ് സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍. ഒരു കാലത്ത് ഏറ്റവും തിരക്കേറിയ നായകനടനായിരുന്ന സുരേഷ് ഗോപി കുറച്ച് വര്‍ഷങ്ങളായി അഭിനയരംഗത്ത് സജീവമല്ല. കളിയാട്ടം എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡും കിട്ടിയിട്ടുണ്ട്. 2014 ല്‍ അപ്പോത്തിക്കിരി എന്ന ചിത്രത്തിന് ഫിലിംഫെയര്‍ നോമിനേഷനുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+