തമിഴ്‌നാട് ശശികല ഭരിക്കും.. ശശികല ടീച്ചര്‍ ഫാന്‍സിന് ആവേശം.. ഇങ്ങനെയുണ്ടോ മണ്ടന്‍മാര്‍... ട്രോളുകൾ!
അതീവ നിര്‍ണായകമായ സാഹചര്യത്തിലൂടെയാണ് അയല്‍ സംസ്ഥാനമായ തമിഴ്‌നാട് കടന്നുപോകുന്നത്. ഏകാധിപതിയെപ്പോലെ സംസ്ഥാനം ഭരിച്ചിരുന്ന ജയലളിത മരിക്കുന്നു. പാര്‍ട്ടിയില്‍ നിന്നും അത്രയൊന്നും പ്രമുഖനല്ലാത്ത ഒരാള്‍ മുഖ്യമന്ത്രിയാകുന്നു. സിനിമാതാരങ്ങള്‍ വന്ന് പാര്‍ട്ടിയെ രക്ഷിക്കുമെന്ന് പ്രവചനങ്ങള്‍ പരിക്കുന്നു.
Read Also: എംജിആറല്ല ആ 'ആള്‍'... ജയലളിതയ്ക്ക് ആരായിരുന്നു ശോഭന്‍ ബാബു? കാമുകനോ ഭര്‍ത്താവോ അതോ...?
ഇതിനിടെ അയല്‍നാട്ടിലെ രാഷ്ട്രീയത്തെക്കുറിച്ച് അനവസരത്തില്‍ പറഞ്ഞ ബി ജെ പി നേതാവായ കെ സുരേന്ദ്രനെ സോഷ്യല്‍ മീഡിയ പഞ്ഞിക്കിടുന്നു. ജയലളിത മരിച്ചതറിഞ്ഞ് കേരളം പൊതുഅവധി പ്രഖ്യാപിക്കുന്നു. അങ്ങനെ ആകെ ബഹളം. അതിനിടയിൽ ഒരു ചാനലിൽ ജയലളിതയ്ക്ക് വിട എന്നെഴുതിയത് വട എന്നായിപ്പോയി.. ആരെ ട്രോളണം എന്ത് ട്രോളണം എന്ന് പകച്ചിരിക്കുന്ന ട്രോളന്മാരും. തമിഴ്‌നാട്ടിലെ സ്ഥിതിവിശേഷങ്ങളും അവിടെ മാധ്യമങ്ങള്‍ നടത്തിയ പ്രകടനവും ട്രോളായപ്പോള്‍ അതിങ്ങനെ കാണൂ..

കൊച്ചുകുട്ടി
ജയലളിതയെ ഒരുനോക്ക് കാണണമെന്ന് വാവിട്ടുകരയുന്ന കൊച്ചുകുട്ടി. കുറച്ച് കുറക്കാമോ.

ജയലളിതയുടെ പിന്‍ഗാമി
തമിഴ്‌നാട്ടില്‍ ജയലളിതയുടെ പിന്‍ഗാമി ആകുന്നത് ശശികല ടീച്ചറാണോ അല്ലല്ലോ

ചെറ്റവര്‍ത്താനം പറയരുത്
ഒരാള്‍ മരിക്കാന്‍ കിടക്കുമ്പോഴല്ല ചെറ്റവര്‍ത്തമാനം പറയേണ്ടത്. ഈ ഡയലോഗ് ഓര്‍മ വന്ന വേറെ ആരുണ്ട്

സ്വത്ത് വീതം വെക്കണ്ടേ
ധാരാളം മുദ്രപത്രങ്ങള്‍ വേണ്ടിവരും തലൈവിയുടെ സ്വത്ത് വീതം വെക്കുന്ന തിരക്കിലാണ് മാധ്യമങ്ങള്‍

10 അധ്യാപകര്‍
68 വയസ്സായ ജയലളിതയെ പഠിപ്പിച്ച 100 വയസ്സുള്ള 10 അധ്യാപകരെ കണ്ടെത്തിയത് റിപ്പോര്‍ട്ടല്‍ ചാനലാണത്രെ

ഞാനറിഞ്ഞില്ലല്ലോ
നിന്നെ അടുത്ത തമിഴ്‌നാട് മുഖ്യമന്ത്രിയാക്കാന്‍ പോകുവാണെന്ന് കേട്ടല്ലോ

ലോക്കല്‍ ഓട്ടം
മോദി പ്രധാനമന്ത്രിയായ ശേഷം ആദ്യമായിട്ടാണത്രെ പൈലറ്റിന് ഒരു ലോക്കല്‍ ഓട്ടം കിട്ടുന്നത്

പ്രസിഡണ്ടാകണമെന്ന്
സുബ്രഹ്മണ്യന്‍ സ്വാമി വല്ല പഞ്ചായത്ത് പ്രസിഡണ്ടും ആകട്ടെ എന്നായിരിക്കും ജയലളിത ആഗ്രഹിച്ചത്. അല്ലാതെ ഏയ്...

ചാണകമാണോ
മരിക്കാന്‍ കിടക്കുന്ന അമ്മൂമ്മയുടെ നെഞ്ചത്ത് റീത്ത് വെച്ചാല്‍ തിന്നുന്നത് ചാണകമാണോ എന്ന് ആരും ചോദിച്ചുപോകും

മലയാളികളുടെ കാര്യം
ഹര്‍ത്താലിനിടെ ബസ് അടിച്ചുപൊട്ടിക്കുന്ന മലയാളി തമിഴന്റെ വൈകാരികതയെ കളിയാക്കും

മോദിജിയോട് അപേക്ഷ
ദ്രാവിഡ രാഷ്ട്രീയത്തിലെ വ്യക്തിപൂജ അവസാനിപ്പിക്കണേ എന്ന് മോദിജിയോട് അപേക്ഷിക്കുന്ന നേതാവ്

റൂട്ട് മാപ്പില്ലാതെ
ജയ ആശുപത്രിയില്‍ പിന്നിട്ട ദിവസങ്ങള്‍ എന്ന ഒരു സ്‌കെച്ചും റൂട്ടുമാപ്പും വരെ കൊടുത്തിട്ടുണ്ട് പോലും


Click it and Unblock the Notifications
