മിസ്റ്റര്‍ വൈറ്റ് ചര്‍ച്ച്(വെള്ളാപ്പള്ളി)... നിങ്ങളൊരു അപമാനമാണ്... സോഷ്യല്‍ മീഡിയയുടെ കൊലവിളി

വെള്ളാപ്പള്ളി നടേശന്റെ സമത്വ മുന്നേറ്റ യാത്ര തന്നെ കേരളത്തില്‍ വലിയ വിവാദമാണ്. അതിനിടെയാണ് കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി അതിക്രൂരമായ ഒരു പരാമര്‍ശം നടത്തിയത്.

കോഴിക്കോട് മാന്‍ഹോള്‍ ദുരന്തത്തില്‍ തൊഴിലാളികളെ രക്ഷിയ്ക്കാനിറങ്ങി മരണത്തിന് കീഴടങ്ങിയ നൗഷാദ് എന്ന ഓട്ടോ ഡ്രൈവറെ കുറിച്ചായിരുന്നു അത്. മുസ്ലീം ആയതുകൊണ്ടാണ് നൗഷാദിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത് എന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്.

കേരളം മാനവികതയുടെ മുഖമായി കണ്ട നൗഷാദിനെ കുറിച്ച് ഇങ്ങനെ പറഞ്ഞാല്‍ പിന്നെ സോഷ്യല്‍ മീഡിയ മിണ്ടാതിരിയ്ക്കുമോ... വെള്ളാപ്പള്ളിയെ വലിച്ചൊട്ടിയ്ക്കുന്ന കാഴ്ചകള്‍ കാണാം....

 മതഭ്രാന്ത്

മതഭ്രാന്ത്

മതഭ്രാന്ത് പറഞ്ഞ് വെള്ളാപ്പള്ളി എന്താണ് നേടാന്‍ ശ്രമിയ്ക്കുന്നത് എന്നത് പ്രസക്തമായ ഒരു ചോദ്യമാണ്. ഇതിന്റെ ഉത്തരമാണോ ഈ ട്രോള്‍...?

കാന്തപുരവും വെള്ളാപ്പള്ളിയും

കാന്തപുരവും വെള്ളാപ്പള്ളിയും

മതത്തിന്റെ പേരില്‍ വെള്ളാപ്പള്ളിയും കാന്തപുരവും കാണിച്ചുകൂട്ടുന്നതിനെ കുറിച്ച് പ്രതികരിയ്ക്കാതിരിയ്ക്കാന്‍ സോഷ്യല്‍ മീഡിയയ്ക്ക് കഴിയില്ല.

പരിണാമ സിദ്ധാന്തം

പരിണാമ സിദ്ധാന്തം

വെള്ളപ്പാള്ളിയ്ക്ക് അങ്ങനെയൊക്കെ പറയാമെങ്കില്‍ ട്രോളര്‍ക്ക് ഇങ്ങനേയും പറയാമെന്ന് പറയുന്നവരുണ്ട്.

ആരാണത്

ആരാണത്

കേരളത്തിലെ വര്‍ഗ്ഗീയവാദി ആ ടീച്ചറല്ല, അത് വെള്ളാപ്പള്ളി നടേശനാണെന്നാണ് പറഞ്ഞുവരുന്നത്.

 വിഷയം മാറിയപ്പോള്‍

വിഷയം മാറിയപ്പോള്‍

മതത്തിന്റെ പേരില്‍ പ്രശ്‌നമുണ്ടാക്കുന്നവരുടെ പൊതു സ്വഭാവം ആണ് ഇത്. സ്വന്തം കാര്യം വരുമ്പോള്‍ മതവാദി, മറ്റ് മതങ്ങളുടെ കാര്യം പറയുമ്പോള്‍ മതേതര വാദി!!

നല്ല പേരുകള്‍

നല്ല പേരുകള്‍

വെള്ളാപ്പള്ളിയ്ക്കും കാന്തപുരത്തിനും നല്‍കിയ പേരുകള്‍ കൊള്ളാം

എന്തൊരു നാറ്റം...

എന്തൊരു നാറ്റം...

വെള്ളാപ്പള്ളി നടേശന്റെ സമത്വ കേരള യാത്രയെ പരിഹസിയ്ക്കാന്‍ ഇത്രയും നല്ല ട്രോള്‍ വേറെയുണ്ടെന്ന് തോന്നുന്നില്ല.

കാത്തു... കാത്തു

കാത്തു... കാത്തു

സംഗതി സത്യമാണ്. കാന്തപുരത്തിനെതിരെ സോഷ്യല്‍ മീഡിയ ആക്രമണം അതി ശക്തമായ തുടരുമ്പോഴാണ് വെള്ളാപ്പള്ളി ഈ വിവാദ പരാമര്‍ശവുമായി വരുന്നത്.

ഇനി ആവര്‍ത്തിയ്ക്കരുത്

ഇനി ആവര്‍ത്തിയ്ക്കരുത്

ഇനി ഇമ്മാതിരി വര്‍ത്തമാനം പറഞ്ഞാല്‍.... സോഷ്യല്‍ മീഡിയ ഇപ്പോള്‍ വെള്ളാപ്പള്ളിയ്ക്ക് കൊടുത്തുകൊണ്ടിരിയ്ക്കുന്നത് ട്രോളില്‍ പറഞ്ഞ സംഗതി തന്നെയാണ്.

അഡ്മിഷന്‍ കിട്ടാന്‍

അഡ്മിഷന്‍ കിട്ടാന്‍

അതി വര്‍ഗ്ഗീയത പറഞ്ഞ് എവിടെയെങ്കിലും കയറിപ്പറ്റാനുള്ള നീക്കം തന്നെയാണോ വെള്ളാപ്പള്ളി നടത്തുന്നത് എന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാന്‍ പറ്റുമോ?

മാറ്റി വിളിപ്പിയ്ക്കരുത്

മാറ്റി വിളിപ്പിയ്ക്കരുത്

കാര്യങ്ങള്‍ ഇങ്ങനെയാണ് പോകുന്നതെങ്കില്‍ അനുയായികള്‍ക്ക് പോലും പേര് മാറ്റി വിളിയ്‌കേണ്ടി വരും.

ചന്ദ്രബോസ് ആരായിരുന്നു

ചന്ദ്രബോസ് ആരായിരുന്നു

വിവാദ വ്യവസായി നിസാം കാറിടിച്ചുകൊന്ന ചന്ദ്ര ബോസിന്റെ കുടുംബത്തിനും സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ചന്ദ്രബോസ് മുസ്ലീം ആയിരുന്നോ എന്നാണ് മറ്റൊരു ചോദ്യം.

 സംഘി നടേശന്‍

സംഘി നടേശന്‍

ഈ ഒരൊറ്റ സംഭവത്തോടെ വെള്ളാപ്പള്ളി നടേശന് 'സംഘി നടേശന്‍' എന്നൊരു പേരും സോഷ്യല്‍ മീഡിയ ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്.

അത് കിട്ടുമ്പോള്‍ മനസ്സിലാകും?

അത് കിട്ടുമ്പോള്‍ മനസ്സിലാകും?

രണ്ട് അടികിട്ടുമ്പോള്‍ കാര്യങ്ങള്‍ മനസ്സിലാകുമോ? ഇക്കണക്കിനാണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍ അതിന് ഒരു സാധ്യതയും ഇല്ല.

ഗുരുദേവന്റെ ചോദ്യം

ഗുരുദേവന്റെ ചോദ്യം

ശ്രീനാരായണഗുരു ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ വെള്ളാപ്പള്ളി നടേശനെ പിടിച്ചുനിര്‍ത്തി ഇങ്ങനെ ഒരു ചോദ്യം ചോദിയ്ക്കുമായിരുന്നു എന്ന് ഉറപ്പാണ്.

 നിങ്ങളെന്ത് ചെയ്യുമായിരുന്നു?

നിങ്ങളെന്ത് ചെയ്യുമായിരുന്നു?

നൗഷാദിന്റെ സ്ഥാനത്ത് നിങ്ങളായിരുന്നെങ്കില്‍ എന്ത് ചെയ്യുമായിരുന്നു എന്നാണ് വെള്ളാപ്പള്ളി നടേശനോടുള്ള ചോദ്യം. മുണ്ടും പൊക്കി ഓടിയേനെ എന്നും സോഷ്യല്‍ മീഡിയ പറയുന്നു.

വര്‍ഗ്ഗീയത

വര്‍ഗ്ഗീയത

സത്യം പറഞ്ഞാല്‍ നമ്മുടെ നാട് ഇത്രത്തോളം അധ:പതിച്ചുകഴിഞ്ഞോ? എന്തിനും ഏതിനും വര്‍ഗീയത മാത്രം.

 ശശികല

ശശികല

പ്രസംഗങ്ങളിലെ വര്‍ഗ്ഗീയ വിദ്വേഷത്തിന്റെ പേരില്‍ ഏറെ തെറിവിളി കേട്ടുകൊണ്ടിരിയ്ക്കുന്ന ആളാണ് ശശികല. വെള്ളാപ്പള്ളിയുടെ മുന്നില്‍ ശശികലയും തോറ്റുപോകും എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

 ഇനി മരിയ്ക്കാന്‍ വേണ്ടി...

ഇനി മരിയ്ക്കാന്‍ വേണ്ടി...

മരിയ്ക്കുകയാണെങ്കില്‍ മുസ്ലീം ആയി മരിയ്ക്കണം എന്നാണല്ലോ വെള്ളാപ്പള്ളി പറയുന്നത്. മരിയ്ക്കാന്‍ വേണ്ടി കൊതിയോടെ നില്‍ക്കുന്ന വെള്ളപ്പാള്ളി ഇങ്ങനെ ആയിരിയ്ക്കുമത്രെ.

സാധാരണ ഹിന്ദുക്കള്‍

സാധാരണ ഹിന്ദുക്കള്‍

വര്‍ഗ്ഗീയതയിലാത്ത സാധാണ ഹിന്ദുക്കള്‍ വെള്ളാപ്പളിയുടെ പരാമര്‍ശത്തോട് ഇങ്ങനെ ആയിരിയ്ക്കുമത്രെ പ്രതികരിയ്ക്കുക.

ഇത് ശരിയാ

ഇത് ശരിയാ

ആദ്യം ചെറിയൊരു ബുദ്ധിമുട്ട് കാണും. പിന്നീടത് ശീലമാകും. പക്ഷേ ഇത് ശീലമാക്കിയാല്‍ ബുദ്ധിമുട്ടുന്നത് കേരളം ആയിരിയ്ക്കും.

നന്നായാല്‍ മതിയായിരുന്നു

നന്നായാല്‍ മതിയായിരുന്നു

വര്‍ഗ്ഗീയത മുതലാക്കാന്‍ കാത്തിരിയ്ക്കുന്ന കുറേയേറെ പേരുണ്ട്. അത് രണ്ട് വിഭാഗങ്ങളിലും ഉണ്ട്. ഇനി അവരുടെ കളികള്‍ കൂടി കാണേണ്ടി വരുമോ?

വര്‍ഗ്ഗീയതയുണ്ടാകുന്നത്

വര്‍ഗ്ഗീയതയുണ്ടാകുന്നത്

നിരുപദ്രവകരം എന്ന് പറഞ്ഞ തുടങ്ങുന്ന ഇത്തരം പരാമര്‍ശങ്ങള്‍ തന്നെയാണ് പലപ്പോഴും വര്‍ഗ്ഗീയ ചേരിതിരിവുകളിലേയ്ക്ക് നയിക്കുന്നത്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+