ഇവിടെവിടാടാ അസഹിഷ്ണുത ...@#@$# ആമിര്‍ ഖാന്‍ ട്രോള്‍സ് റോക്കിങ്!!!

ആമിര്‍ ഖാന്റെ 'അസഹിഷ്ണുത' പരമാര്‍ശം ഇപ്പോഴും വിവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിയ്ക്കുയാണ്. ഇന്ത്യയില്‍ ഒരു അസഹിഷ്ണുതയും ഇല്ലെന്നാണ് ഒരു വിഭാഗം പറയുന്നത്. എന്നാല്‍ ആമിര്‍ ഖാന്റെ അഭിപ്രായ പ്രകടനത്തോട് ഇവര്‍ പ്രതികരിയ്ക്കുന്ന രീതിതന്നെ അസഹിഷ്ണുതയുടെ തെളിവാണെന്നാണ് മറുവിഭാഗം പറയുന്നത്.

സംഭവം വലിയ ചര്‍ച്ചയും വിവാദവും ഒക്കെ ആകുമ്പോള്‍ സോഷ്യല്‍ മീഡിയയിലെ മല്ലൂസിന് വെറുതേയിരിയ്ക്കാന്‍ പറ്റില്ലല്ലോ... ഫേസ്ബുക്കില്‍ ഇപ്പോള്‍ 'അസഹിഷ്ണുത' ട്രോളുകള്‍ ഓടിക്കൊണ്ടേയിരിയ്ക്കുകയാണ്...

സംശയിച്ചതിന്റെ പേരില്‍...

സംശയിച്ചതിന്റെ പേരില്‍...

നാടുവിട്ട് പോകേണ്ടി വരുമോ എന്ന് സംശയിച്ചതിന്റെ പേരില്‍ നാടു വിട്ട് പോകേണ്ടി വരുമോ? ആമിര്‍ ഖാന്റെ ഒരു ഗതികേടേ...

 അസഹിഷ്ണുതയോ

അസഹിഷ്ണുതയോ

ഇവിടെ മുഴുവന്‍ അസഹിഷ്ണുതയാണ് എന്ന് പറഞ്ഞപ്പോള്‍ ചിലര്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു....

പാകിസ്താനിലേയ്ക്കുള്ള പദയാത്ര

പാകിസ്താനിലേയ്ക്കുള്ള പദയാത്ര

സര്‍ക്കാരിനേയോ സംഘപരിവാറിനേയോ വിമര്‍ശിച്ചാല്‍ പിന്നെ പാകിസ്താനിലേയ്ക്ക് പറഞ്ഞയക്കുക എന്നതാണല്ലോ പലരുടേയും രീതി!!!

 ആര്‍ക്കാണ് അസഹിഷ്ണുത

ആര്‍ക്കാണ് അസഹിഷ്ണുത

അസഹിഷ്ണുതയുടെ കാര്യത്തില്‍ സംഘിയെന്നോ സുഡാപിയെന്നോ വ്യത്യാസമില്ല. സ്വന്തം കാര്യം വരുമ്പോള്‍ അസഹിഷ്ണുത തന്നെ. അല്ലെങ്കില്‍ ജനാധിപത്യവും!!!

അസഹിഷ്ണുതയില്ലെന്ന് കാണിച്ചു

അസഹിഷ്ണുതയില്ലെന്ന് കാണിച്ചു

അസഹിഷ്ണുതയില്ലെന്ന് കാണിച്ചുകൊടുക്കുന്നത് ഇത്തരം പ്രതികരണങ്ങളിലൂടെയാണ്. എന്തൊരു സഹിഷ്ണുത!!!

ആമിറും റജീനയും

ആമിറും റജീനയും

ആമിര്‍ ഖാന്റെ കാര്യത്തില്‍ അസഹിഷ്ണുതാ വാദം ഉയര്‍ത്തിയ ചിലരുണ്ട്. പക്ഷേ വിപി റജീനയുടെ കാര്യം വരുമ്പോള്‍ ഒരു സഹിഷ്ണുതയും ഇല്ല!!!

 വളര്‍ത്തിയ നാടിനെ

വളര്‍ത്തിയ നാടിനെ

കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു ട്രോള്‍ ആണിത്.

ആദ്യമായിട്ടാ

ആദ്യമായിട്ടാ

സാധ്വി പ്രാചിയാണ് പാകിസ്താനിലേയ്ക്ക് പറഞ്ഞയക്കുന്നവരില്‍ പ്രധാനി!!! എന്നാല്‍ ഇത്തവണ അവര്‍ ഒന്നും പറയേണ്ടിവന്നില്ല.

നാണക്കേട്

നാണക്കേട്

അസഹിഷ്ണുതയുടെ പ്രശ്ം പറഞ്ഞപ്പോള്‍ അസഹിഷ്ണുത കാണിച്ച് എതിര്‍ക്കുന്നവരാണ് സത്യത്തില്‍ നാടിന്റെ ശാപം.

എന്താ സംഭവം

എന്താ സംഭവം

ആമിര്‍ഖാന് അങ്ങനെ ഒരു തോന്നലുണ്ടെങ്കില്‍ അത് മാറ്റുകയല്ലേ വേണ്ടത്. അല്ലാതെ അദ്ദേഹത്തെ രാജ്യദ്രോഹിയായി മുദ്രകുത്തുകയാണോ വേണ്ടത്.

പോത്തനോട്

പോത്തനോട്

ആമിര്‍ ഖാന് ഉത്തര ധ്രുവത്തേയ്ക്ക് പോകാം എന്നാണ് സിനിനമ താരം പ്രതാപ് പോത്തന്‍ പറഞ്ഞത്. ആമിര്‍ പറഞ്ഞതെന്താണെന്ന് പോത്തന്‍ കേട്ടിട്ടുണ്ടോ എന്നാണ് ചോദ്യം.

ഭക്തോളജി

ഭക്തോളജി

ഇംഗ്ലീഷ് ട്രോളുകള്‍ സാധാരണ മല്ലൂസിന് പതിവില്ല. എന്നാല്‍ ഈ ട്രോളും ഇതിന്റെ മലയാളം ട്രോളും ഹിറ്റ് ആയിരുന്നു.

 അദ്വാനിയ്ക്ക് പറയാം... പക്ഷേ

അദ്വാനിയ്ക്ക് പറയാം... പക്ഷേ

രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിയ്ക്കുന്നു എന്ന് ആദ്യം പറഞ്ഞത് എല്‍കെ അദ്വാനി ആയിരുന്നു. പക്ഷേ അന്നൊന്നും ഇപ്പോള്‍ പ്രശ്‌നമുണ്ടാക്കുന്നവര്‍ക്ക് മിണ്ടാട്ടമുണ്ടായിരുന്നില്ല.

 ഇതാണ് ചോദ്യം

ഇതാണ് ചോദ്യം

ആര്‍ക്കാണ് അസഹിഷ്മുത... എന്താണ് അസഹിഷ്ണുത....? ആമിറിനോടുള്ള പ്രതികരണങ്ങള്‍ കാണുമ്പോള്‍ തന്നെ അത് മനസ്സിലാകും.

രാജ്യദ്രോഹം

രാജ്യദ്രോഹം

ആമിര്‍ ഖാനെതിരെ രാജ്യ ദ്രോഹ കുറ്റം ചുമത്തണം എന്നാണ് ചിലരുടെ ആവശ്യം. അപ്പോള്‍ പിന്നെ മുമ്പ് പലതും പറഞ്ഞവരെയൊക്കെ എന്ത് ചെയ്യണം.

 പാവം ജൂഡ്

പാവം ജൂഡ്

ജൂഡ് ആന്റണി ആമിര്‍ ഖാന്റെ പോസ്റ്റിന് താഴെ കമന്റ് ചെയ്തിരുന്നുവെന്ന്. അതിന് മറുപടിയും കിട്ടിയത്രെ. അത് കണ്ടപ്പോള്‍ ഇങ്ങനെ ആയോ?

 മോദിയ്ക്കിട്ടും

മോദിയ്ക്കിട്ടും

അസഹിഷ്ണുതയുടെ പേരില്‍ ആമിര്‍ രാജ്യം വിടുകയാണെങ്കില്‍ മോദിയും അങ്ങനെ ആലോചിച്ചേയ്ക്കുമെന്ന്!!!!

 കാര്യം അറിയാതെ

കാര്യം അറിയാതെ

ആമിര്‍ ഖാന്‍ എന്താണ് പറഞ്ഞത് എന്നറിയാതെയാണ് പലരും വാളെടുത്ത് സോഷ്യല്‍ മീഡിയയില്‍ ഇറങ്ങുന്നത് എന്നതാണ് സത്യം.

തിരിഞ്ഞ് നോക്കുമോ?

തിരിഞ്ഞ് നോക്കുമോ?

അസഹിഷ്ണുതയ്‌ക്കെതിരെ ആരെങ്കിലും പ്രതികരിയ്ക്കുന്നുണ്ടോ എന്ന നോക്കിയിരിയ്ക്കുകയാണ് ചിലര്‍.

അതാണ് ...

അതാണ് ...

ആമിര്‍ ഖാന്‍ എന്താ പറഞ്ഞത്? അസഹിഷ്ണുതയുണ്ടെന്ന്‌. നിങ്ങളെന്താ ചെയ്തത്? ഞങ്ങളയാളെ ചീത്ത വിളിച്ചു. അപ്പോള്‍ എന്താണ് ഉണ്ടായത്....

ഇവിടെവിടാടാ അസഹിഷ്ണുത

ഇവിടെവിടാടാ അസഹിഷ്ണുത

അതാണ് വണ്‍ മില്യണ്‍ ചോദ്യം

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+