ബാഹുബലിയൊക്കെ എന്ത്!!! ലാലേട്ടനെ തൊട്ട ശശികലയ്ക്ക് അറഞ്ചം പുറഞ്ചം പൊങ്കാല... ശ്വാസം പോലും കിട്ടില്ല!
എംടി വാസുദേവന്‍നായരുടെ രണ്ടാമൂഴം മഹാഭാരതം എന്ന പേരില്‍ സിനിമയാക്കിയാല്‍ തീയേറ്റര്‍ കാണില്ല എന്നാണ് ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയുടെ ഭീഷണി. അതിന് പറഞ്ഞ ന്യായം ആണ് അവരെ ഏറ്റവും വലിയ കുഴിയില്‍ ചാടിച്ചത്. ഡാവിഞ്ചി കോഡ് സിനിമയാക്കിയപ്പോള്‍ എന്തുകൊണ്ട് ബൈബിള്‍ എന്ന് പേര് കൊടുത്തില്ല എന്നാണ് ചോദ്യം.
ഉപ്പും മുളകും ഫെയിം ലച്ചുവിന് ഗുരുതര പരിക്കെന്ന് സോഷ്യല്‍ മീഡിയ, പരിഭ്രാന്തിയോടെ ആരാധകര്‍ !!
ട്രോളേഴ്സിന്റെ സ്ഥിരം ഇരയാണ് ശശികല. പിന്നെ ഇങ്ങനെ ഒന്നുകൂടി കിട്ടിയാല്‍ അവര്‍ വെറുതേയിരിക്കുമോ!
അതൊന്നും പോരാഞ്ഞിട്ടാണ് മോഹന്‍ലാല്‍ ഫാന്‍സിന്റെ ആക്രമണം. എംടിയെ തൊട്ടാല്‍ ചിലപ്പോള്‍ പൊള്ളില്ല, പക്ഷേ ലാലേട്ടനെ തൊട്ടാലുണ്ടല്ലോ....

ഹിന്ദുക്കള്‍ക്ക് എല്ലാവര്ക്കും ശശികലയ്ക്കുള്ളതുപോലെ ഒരു അഭിപ്രായം ഉണ്ടാകാന്‍ ഇടയില്ല. അപ്പോ പിന്നെ ആരോട് ചോദിച്ചിട്ടാണ് ഹിന്ദു ആക്യ വേദി എന്നൊക്കെ സംഘടനയ്ക്ക് പേരിട്ടത് എന്നാണ് ചോദ്യം.

ഇപ്പോള്‍ കെപി ശശികലയുടെ പേര് കേട്ടാല്‍ പോലും തുപ്പുന്ന അവസ്ഥയിലായിട്ടുണ്ടത്രെ ചിലരൊക്കെ. കുറ്റം പറയാന്‍ പറ്റില്ലെന്നും ചിലര്‍...

ഇത്ര സിംപിളായിട്ടാണോ ശശികല ഹിന്ദുക്കളെ ഉണര്‍ത്തുന്നത്. പോഞ്ഞിക്കര ഫാന്‍സിന്റെ പ്രതിഷേധം സൂക്ഷിക്കണം.

ഡാവിഞ്ചി കോഡ് ബൈബിളിന്റെ ചലച്ചിത്ര രൂപം ആണെന്ന് ആരാ പറഞ്ഞത്.... ശശികല ടീച്ചറുടെ പേര് പോലും മാറ്റിക്കളഞ്ഞില്ലേ ട്രോളേഴ്സ്.

ശശികല പറഞ്ഞതൊക്കെ കൊള്ളാം... കട്ട ലാലേട്ടന് ഫാന്‍സ് ആയ അണികളോട് കൂടി ഒന്ന് പറഞ്ഞ് നോക്കണം. അപ്പോ അറിയാം.

അതിനിപ്പോ എന്താണ് കുഴപ്പം എന്നാണത്രെ സുരേന്ദ്രന് ചോദിക്കുന്നത്. മഹാഭാരതം അത്രയ്ക്ക് മോശം പേര് വല്ലതും ആണോ!

മഹാഭാരം എന്ന് പേരിടാന്‍ പറ്റില്ലെങ്കില്‍ ഭീമന്റെ സ്വര്‍ഗ്ഗ രാജ്യം എന്നിട്ടാലോ! ഉറങ്ങിക്കിടക്കുന്ന ഹിന്ദുക്കളെ ഉണര്‍ത്തുന്നതല്ലേ അതിലും നല്ലത്.

ലാലേട്ടനെ അടിയന്തരമായി ആശുപത്രിയില്‍ കൊണ്ടുപോകേണ്ടി വരും എന്ന് തോന്നുന്നു. കാരണം ഇത്രയൊക്കെ പറഞ്ഞിട്ടും ലാലേട്ടന് പേടിയാവുന്നില്ലത്രെ.

സിനിമയുടെ പേര് മാത്രം മാറ്റിയാല്‍ മതിയോ... അതോ ഭീമന് എന്ന് പേര് മാറ്റിയിട്ട് സോമന് എന്നാക്കണോ.. ടീച്ചര്‍ ചിലപ്പോള്‍ അങ്ങനേയും പറഞ്ഞുകളയും!

ബേസില്‍ ജോസഫ് സംവിധാനം ചെയ്ത കുഞ്ഞിരാമായണവും ഇനി പെടും എന്ന് ഉറപ്പായി. ഇറക്കിയ സിഡിയിലെ പേര് വരെ മാറ്റേണ്ടി വരുമോ!

ഇനിയിപ്പോള്‍ മഹാഭാരതത്തിന് വല്ല ഓസ്കാര്‍ നോമിനേഷന് ഒക്കെ കിട്ടട്ടേ... അപ്പോ കാണാം ശശികല ടീച്ചറെ.

കുഞ്ഞിരാമായണം എന്ന സിനിമ ഇറങ്ങിയത് ടീച്ചറിന്റെ പ്രത്യേക അനുമതിയോട് കൂടിയായിരുന്നത്രെ... എത്ര പേര്‍ക്കറിയാം ഈ സത്യം!

മോഹന്‍ലാലിന്റെ മഹാഭാരതം തീയേറ്ററില്‍ പോയി കാരണരുത് എന്ന് പറഞ്ഞാല്‍ മതി. അപ്പോള്‍ കാണാം സംഘികളായിട്ടുള്ള ലാലേട്ടന് ഫാന്‍സിന്റെ പ്രതികരണം.

കട്ട ലാലേട്ടന് ഫാന്‍സിനൊക്കെ ഇത് കേട്ടാല്‍ സഹിക്കുമോ... പിന്നെ ലാലേട്ടനെ ഓര്‍ത്തിട്ടാണത്രെ ഒന്നും ചെയ്യാതിരിക്കുന്നത്.

ഇപ്പോള്‍ ഇതാണത്രെ ശശികല ടീച്ചറുടേയും കുമ്മനം രാജശേഖരന്റേയും ഭാവം. സ്വാമി കേസില്‍ നിന്ന് ഒന്ന് രക്ഷപ്പെട്ട് വരികയായിരുന്നു.

ശ്രീനിവാസന് പ്രസ്സില്‍ വച്ച് തോന്നിയ തമാശ പോലെ ആണെന്ന് തോന്നു ശശികലയ്ക്ക് പ്രസംഗിക്കാന്‍ കയറിയപ്പോള്‍ തോന്നിയത്. എന്തായാലും നാട്ടുകാര്‍ക്ക് അങ്ങനെയാണ് തോന്നിയത്.

ശരിക്കും മഹാഭാരതം മഹാഭാരതം ആയത് എപ്പോഴാണ് എന്നൊരു ചോദ്യം ഉണ്ട്. ഇനിയിപ്പോള്‍ വേദവ്യാസനും പേര് മാറ്റാന്‍ അനുമതി വേണ്ടി വരുമോ!

പച്ചക്കറികളൊക്കെ വിഷരഹിതം ആക്കിക്കൊണ്ടിരിക്കുകയാണല്ലോ... അപ്പോള്‍ പിന്നെ ഈ പ്രസംഗങ്ങളും വിഷരഹിതം ആക്കാന്‍ പറ്റുമോ

മഹാഭാരതം സിനിമ തടയാന്‍ അങ്ങ് വന്നാല്‍ മതി. കേരളത്തില്‍ ചിലപ്പോള്‍ ബിജെപി പ്രവര്‍ത്തകരേക്കാള്‍ കാണും ലാലേട്ടന് ഫാന്‍സ്!

കുട്ടികള്‍ക്ക് പേരിടുന്ന കാര്യവും ഇങ്ങനെ പോയാല്‍ കഷ്ടത്തിലാകും. ഹരിയുടെ മകന് വിഷ്ണു എന്നെങ്ങാനും പേരിടാന്‍ തീരുമാനിച്ചാല്‍ പ്രസവം പോലും തടയുമോ ആവോ

ഡാവിഞ്ചി കോഡിനെ എന്തായാലും ഹോളി ബൈബിള്‍ എന്ന് വിളിച്ച് റിലീസ് ചെയ്യിക്കാന്‍ പറ്റില്ല. അപ്പോള്‍ പിന്നെ രണ്ടാമൂഴത്തെ മഹാഭാരതം എന്ന് വിളിക്കാന്‍ പറ്റുമോ.

ഇനിയിപ്പോള്‍ ബൈബിളൊക്കെ വായിച്ചിട്ടുണ്ട് എന്ന് തെളിയിക്കാനുള്ള സൈക്കേളജിക്കല് മൂവ് വല്ലതും ആയിരുന്നോ എന്നാണ് സംശയം.

മഹാഭാരതം സിനിമ തീയേറ്റര്‍ കാണില്ല എന്ന പറഞ്ഞ ശശികല ടീച്ചറുടെ അവസ്ഥ ഇപ്പോള്‍ ഇതാണ്. ശ്വാസം വിടാനുള്ള ഗ്യാപ്പ് പോലും കൊടുക്കുന്നില്ല ട്രോളേഴ്സ്.

തികച്ചും സാങ്കല്പികം. രണ്ട് പേര് ഇരുന്ന് ഒരു കാര്യം ചര്‍ച്ച ചെയ്യുകയാണ്. നല്ല വിഷമം കാണും.

സിനിമയ്ക്കെതിരെ മുദ്രാവാക്യം വിളിക്കാന്‍ വേണ്ടി അണികളെ ഇറക്കി വിട്ടതാ... തീയേറ്ററില്‍ എത്തിയപ്പോള്‍ ലാലേട്ടന് ജയ് വിളിക്കുന്നു.

ശശികല എന്നൊക്കെയാണ് ആളുകള്‍ പറയുന്നത്. പക്ഷേ ടീച്ചര്‍ സ്വയം വിളിക്കുന്നത് ഭാരതാംബ എന്നാണത്രെ.

മഹാഭാരതം എന്ന പേരില്‍ സിനിമ ഇറക്കാന്‍ പറ്റില്ല എന്ന് പറഞ്ഞാല്‍ എന്ത് സംഭവിക്കും. സിനിമയ്ക്ക് ഒന്നും സംഭവിക്കില്ല, പക്ഷേ ലാലേട്ടന് ഫാന്‍സ് ആയ 'ഉണര്‍ന്ന ഹിന്ദുക്കള്‍' അങ്ങോട്ട് പോകും!

രണ്ടാമൂഴം മഹാഭാരതം എന്ന പേരില്‍ സിനിമയാക്കിയാല്‍ തീയേറ്റര്‍ കാണില്ല എന്നല്ലേ പറഞ്ഞുള്ളൂ.... കണ്ണടച്ച് ഇരുന്ന് കേള്‍ക്കുന്നത് കൊണ്ട് കുഴപ്പം ഒന്നും ഇല്ലല്ലോ!

എന്ത് പറഞ്ഞിട്ട് എന്താ കാര്യം. പൊങ്കാല കിട്ടാന്‍ വേണ്ടി മാത്രം ആണല്ലോ എല്ലാ വാക്കുകളും.

ഭീമന്റേയും അര്‍ജുനന്റേയും കര്‍ണന്റേയും ഒക്കെ കഥയ്ക്ക് മത്തായിയുടെ സുവിശേഷങ്ങള്‍ എന്ന് പേരിട്ടാല്‍ നന്നായിരിക്കില്ലേ...

മഹാഭാരതം എന്ന് പേരിട്ടാലല്ലേ പ്രശ്നം. ദി ഭീ മാന്‍ എന്ന് പേരിട്ടാല്‍ എങ്ങനെയുണ്ടാകും. ഒരു 'മാന്‍' കിട്ടുമല്ലോ അല്ലേ...

ഇത്രയൊക്കെ പറഞ്ഞിട്ടും ജനത്തിന് വല്ല വിലയും ഉണ്ടോ... എന്തൊരു കഷ്ടമാണെന്ന് നോക്കിയേ...

ഇനിയെങ്ങാനും ശരിക്കും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പേര് മാറ്റിക്കളയുമോ? എന്തായാലും ഇങ്ങനെയൊന്നും പേരിട്ട് പണി കൊടുക്കരുത്.

മോഹന്‍ലാലിന്റെ മഹാബാരതം തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല എന്നൊക്കെ പറഞ്ഞാല്‍, കട്ട ലാലേട്ടന് ഫാന്‍ ആയ ബിജെപി പ്രവര്‍ത്തകരുടെ ഭാവം ഇങ്ങനെ ആയിരിക്കും!

മഹാഭാരതം ശശികലയ്ക്ക് കുടുംബ സ്വത്തായി കിട്ടയതാണോ എന്നാണ് ചോദ്യം. ഇത്രയും പൈസ മുടക്കി സിനിമ എടുക്കാന്‍ പറ്റുമെങ്കില്‍ അത് റിലീസ് ചെയ്യിക്കാനും അറിയാമെന്നാണത്രെ വെല്ലുവിളി.
-
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
അക്ഷയ തൃതീയയിൽ സ്വർണം വാങ്ങാൻ പോവുകയാണോ? മുഹൂർത്തം മാത്രം പോരാ, ഈ കാര്യങ്ങളും ശ്രദ്ധിക്കണം -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ








Click it and Unblock the Notifications