കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇരട്ടച്ചങ്കിന് അറഞ്ചം പുറഞ്ചം ട്രോള്‍... ഉള്ള ചങ്കിന് ഉറപ്പ് വേണം; ഹര്‍ത്താലിനെ വെല്ലും ഈ പ്രതിഷേധം

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ജിഷ്ണു പ്രണോയുടെ അമ്മയ്ക്കും ബന്ധുക്കള്‍ക്കും നേരിടേണ്ടി വന്ന പോലീസ് അതിക്രമത്തിനെതിരെ അതി ശക്തമായ പ്രതിഷേധമാണ് അരങ്ങേറുന്നത്. യുഡിഎഫും ബിജെപിയും ഹര്‍ത്താല്‍ നടത്തുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ 'ഇരട്ടച്ചങ്കിന്' ട്രോളുകള്‍ കൊണ്ട് പൊങ്കാലയാണ്.

വീഴ്ച പറ്റാന്‍ വേണ്ടി മാത്രം എന്തിനാണ് ഇങ്ങനെ ഒരു സര്‍ക്കാര്‍ എന്നാണ് ചോദ്യം. പരിഹാസവും വിമര്‍ശനവും ആയി മുന്നില്‍ നില്‍ക്കുന്നത് സോഷ്യല്‍ മീഡിയയിലെ ഇടത് അനുഭാവികള്‍ തന്നെയാണ്.

ഒന്നും ചെയ്യണ്ട... ഈ ട്രോളുകള്‍ മാത്രം ഒന്ന് കണ്ടാല്‍ മതി, സര്‍ക്കാരിന് നന്നാവാന്‍ അവസരം ഉണ്ട്!!!

ഇതിപ്പോ ആരാ?

ജിഷ്ണു പ്രണോയുടെ അമ്മയ്ക്ക് നേരെ നടന്ന അതിക്രമത്തിനെതിരെ പ്രതിഷേധിച്ച കെഎസ് യു പ്രവര്‍ത്തകര്‍ക്ക് നേരെ ഐജി മനോജ് എബ്രഹാം നടത്തിയ വാക് പ്രയോഗങ്ങള്‍ കണ്ടാല്‍ ആരായാലും ചിരിച്ച് പോകും. ഇനിയിപ്പോ ഒച്ച വയ്ക്കാതെ സംസാരിക്കാനുള്ള പരിശീലനവും പോലീസ് ആസ്ഥാനത്ത് നിന്ന് കൊടുക്കുമായിരിക്കും അല്ലേ!

ഒന്ന് എണീക്ക് വിജയാ

ഇതിപ്പോ എത്രാമത്തെ വീഴ്ചയാ... ജനങ്ങളല്ലേ വിളിക്കുന്നത്. ഒന്ന് എണീക്ക് വിജയാ

ഇതിപ്പോ ആരുടെ കുഴപ്പം

ആദ്യം ഒരു വീഴ്ച സംഭവിച്ചപ്പോള്‍ സാധാരണം എന്ന് കരുതി. ഇതിപ്പോ വീഴാനല്ലേ സമയമുള്ളൂ. ജനങ്ങളൊക്കെ ചോദിച്ച് തുടങ്ങി ബെഹ്‌റയുടെ വീഴ്ചയാണോ അതോ ഇരട്ടച്ചങ്കന്റെ വീഴ്ചയാണോ!

ആ ദിവസം തന്നെ

ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ 60 ാം വാര്‍ഷിക ദിനത്തില്‍ തന്നെ ഇങ്ങനെ ചെയ്യണം. വേണമെങ്കില്‍ ഡിജിപി വക ഒരു വാര്‍ഷികാശംസ കൂടി കൊടുക്കാം

നജീബിന്റെ ഉമ്മ

ഉയരാന്‍ മടിക്കുന്ന കൈകളും പറയാത്ത നാവുകളും അടിമത്തത്തിന്റേതാണ്. ശരിയാണ്, മുമ്പ് നജീബിന്റെ പ്രശ്‌നം വന്നപ്പോള്‍ പറഞ്ഞതൊക്കെ സഖാക്കള്‍ ഓര്‍ക്കുന്നുണ്ടല്ലോ അല്ലേ...

എസ്എഫ്‌ഐക്കാരൊക്കെ എവിടെ

സാധാരണ ഗതിയില്‍ തെരുവിലിറങ്ങുന്ന എസ്എഫ്‌ഐആക്കാരൊക്കെ എവിടെ? ചങ്കൂറ്റമുള്ള എസ്എഫ്‌ഐ പിള്ളേരുണ്ടെങ്കില്‍ പ്രതികരിക്കണ്ടേ...

രണ്ടും മൂന്നും ഉണ്ടായിട്ട് കാര്യമില്ല

രണ്ടും മൂന്നും ചങ്ക് ഉണ്ടായിട്ട് ഒരു കാര്യവും ഇല്ല. ഉള്ള ചങ്കിന് ഉറപ്പ് വേണം.

സാധാരണ സഖാക്കള്‍

മനുഷ്യത്വം മരിച്ചിട്ടില്ലാത്ത സഖാക്കള്‍ ഇപ്പോഴും ഉണ്ടത്രെ. ഫേസ്ബുക്ക് തുറന്ന് നോക്കിയാല്‍ മതി.

അതും ശരിയാണ്

അച്യുതാനന്ദന് വയസ്സ് കുറേ ആയി. ആഭ്യന്ത്ര വകുപ്പ് ഭരിച്ച് പരിചയവും ഇല്ല. പക്ഷേ അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആയിരുന്നെങ്കില്‍ എന്ന് കുറച്ച് പേരെങ്കിലും വിചാരിച്ച് കാണും.

അതാണ് കേരള പോലീസ്

വല്ല ശിവസേനക്കാരും സദാചാര പോലീസിങ് കളിച്ചാല്‍ കൈയ്യും കൂപ്പി കൂടെ നില്‍ക്കും. ജിഷ്ണുവിന്റെ വീട്ടുകാരുടെ മുന്നിലാണ് കേരള പോലീസിന്റെ ഈ ധാര്‍ഷ്ട്യം.

ഞങ്ങടെ സര്‍ക്കാര്‍

ഇതിപ്പോ യുഡിഎഫ് സര്‍ക്കാര്‍ എങ്ങാനും ആയിരുന്നിരിക്കണം. അപ്പോ കാണാമായിരുന്നു എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ചങ്കൂറ്റം!

കാത്തിരിക്കുന്നത്

പണ്ടൊക്കെ കുട്ടികള്‍ ആഴ്ചയില്‍ വരുന്ന ബാലരമയ്ക്കാണ് കാത്തിരുന്നത്. ഇപ്പോ ആഴ്ചയ്ക്കാഴ്ചയ്ക്ക് നടക്കുന്ന വീഴ്ചക്കാണ് കാത്തിരിക്കുന്നത്!

നടപടിയില്ല, അടി മാത്രം

അതാണ് ഡബിള്‍ ചങ്കന്‍. നടപടിയില്ല, അടി മാത്രം. വേറെ എന്തെങ്കിലും ഓര്‍മ വരുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ട്രോള്‍ ഉണ്ടാക്കിയ ആള്‍ക്കില്ല കേട്ടോ!

രാജിവച്ച് പോകാന്‍

എല്ലാം ശരിയാക്കും എന്ന് പറഞ്ഞാണല്ലോ അധികാരത്തിലെത്തിയത്. ഇനിയിപ്പോ അതിന് പറ്റില്ലെങ്കില്‍ രാജിവച്ച് പോകാനെങ്കിലും പറ്റുമോ?

 വീഴ്ച പറ്റിയത്

സത്യത്തില്‍ സര്‍ക്കാരിനല്ല വീഴ്ച പറ്റിയത്. വോട്ട് ചെയ്ത ജനങ്ങള്‍ക്കാണ്

ഒരു ചങ്കെങ്കിലും

ഇരട്ടച്ചങ്കൊന്നും വേണ്ട... ഒരു ചങ്കെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ ഒക്കെ ചെയ്യുമായിരുന്നോ

ഒറ്റയ്ക്കല്ലല്ലോ

എന്തായാലും വീഴ്ചയുടെ കാര്യത്തില്‍ പിണറായി ഒറ്റയ്ക്കല്ല. കോടിയേരിയും മണിയാശാനും കൂടെ ഡിജിപി ബെഹ്‌റ സാറും ഉണ്ടല്ലോ!

ഇന്ദ്രനും ചന്ദ്രനും

വീഴ്ച പറ്റുന്ന കാര്യത്തില്‍ നിന്ന് ഏത് ഇന്ദ്രനും ചന്ദ്രനും തന്നെ തടയാന്‍ പറ്റില്ലെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്!

പാര്‍ട്ടി ഭരിക്കാന്‍

സത്യത്തില്‍ പലരും ചോദിക്കുന്നുണ്ട് ഇത്- പിണറായിക്ക് പാര്‍ട്ടി ഭരിക്കാന്‍ മാത്രമേ അറിയൂ, കേരളം ഭരിക്കാന്‍ അറിയില്ലേ!

എന്താ ഭാവങ്ങള്‍

പിണറായി സര്‍ക്കാരിന്റെ ഐജിയുടെ ഭാവങ്ങള്‍ കാണുമ്പോള്‍ കുതിരവട്ടം പപ്പുവിനെ ഓര്‍മ വരുന്നുണ്ടോ... സൈലന്‌റ് ട്രോള്‍!

അത് തന്നെയാ തിരയുന്നേ

പിണറായി സര്‍ക്കാരിന്റെ പോലീസ് നയം എന്താണാവോ? ഇപ്പോ പിണറായിയും തിരയുന്നത് അത് തന്നെ ആകും.

ഒന്നര വയസ്സുള്ള കുഞ്ഞ് പോലും

ഒന്നര വയസ്സുള്ള കുട്ടികള്‍ പോലും ഒരു വീഴ്ചയും പറ്റാതെ നല്ലതുപോലെ നടക്കുന്നുണ്ട്. ഇതിപ്പോ ഒരു സര്‍ക്കാര്‍ തന്നെ അല്ലേ...

വിരട്ടലൊന്നും വേണ്ട

പിണറായി വിജയനെ മാതൃകയാക്കി ഇനി കുട്ടികളും ഇങ്ങനെയൊക്കെ പറയുമോ ആവോ... വിരട്ടലൊന്നും വിലപ്പോവില്ലല്ലോ

അപ്പോ ബേബി സഖാവ് ആരാ

സര്‍ക്കാരിങ്ങനെ പോലീസിനെ ന്യായീകരിച്ച് വരികയാണ്. അപ്പോഴല്ലേ പോളിറ്റ് ബ്യൂറോ അംഗമായ ബേബി സഖാവ് പോലീസ് അതിക്രമം എന്നൊക്കെ വച്ച് കീച്ചിയത്.

നീതിയൊക്കെ തരുമോ

ഇക്കണക്കിന് പോയാല്‍ ജനങ്ങള്‍ ഇങ്ങനെയൊക്കെ ചോദിക്കും. അപ്പോള്‍ ഇങ്ങനെയൊക്കെ തന്നെ ആകും മറുപടിയും കിട്ടുക.

കുരിശില്‍ തറച്ച്

എന്തായാലും ഈ ദു:ഖവെള്ളിക്ക് കര്‍ത്താവിന് വല്യ കുഴപ്പമുണ്ടാവില്ല. പിണറായി സഖാവിനെ ആണല്ലോ ട്രോളന്‍മാരെല്ലാം കൂടി കുരിശില്‍ തറച്ച് വച്ചിരിക്കുന്നത്.

ഒരു വീഴ്ച നിര്‍ബന്ധം

ഭരണം നന്നാവണം എങ്കില്‍ ഒരു കാര്യം നിര്‍ബന്ധമാണ്. അത് എന്താണെന്ന് അറിയാമോ... ആഴ്ചയില്‍ ഒരു വീഴ്ച!!

എന്ത് പറഞ്ഞാലും

പോലീസിന് വീഴ്ച പറ്റി എന്ന് പറഞ്ഞാല്‍ രക്ഷയുണ്ടോ... ഇനിയിപ്പോ വീഴ്ച പറ്റിയില്ലെന്ന് പറഞ്ഞാലോ. നോ രക്ഷ. ട്രോളുകള്‍ കൊണ്ട് പൊങ്കാലയിട്ടിരിക്കും.

ഇതിപ്പോ ഹര്‍ത്താലെന്തിനാ

എന്തിനാണ് ബിജെപിയും യുഡിഎഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് എന്നാണ് മനസ്സിലാകാത്തത്. പ്രതിഷേധം ദു:ഖമാണുണ്ണീ, ഹര്‍ത്താലല്ലോ സുഖപ്രദം.

കുഴിയില്‍ നിന്ന്

ഇനിയിപ്പോള്‍ കുഴിയില്‍ നിന്ന് എഴുന്നേല്‍ക്കാനുള്ള സമയം കിട്ടുമോ എന്നാണ് ചോദ്യം. നിയമസഭ ചേരട്ടെ... അപ്പോ അറിയാം.

എല്‍ഡിഎഫ് വരും, എല്ലാം ശരിയാവും

ഉപദേശകരൊക്കെ ആവശ്യത്തിലധികം ഉള്ളതുകൊണ്ട് കുഴപ്പമില്ല. ചോദിക്കുമ്പോ ഇങ്ങനെയങ്ങ് പറഞ്ഞാല്‍ മതി!

English summary
Social Media trolls against Pinarayi Vijayan on police atrocity against Mahija.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X