Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവഞ്ചൂര്‍ തിരുമ്പി വന്തിട്ടേന്‍!!! ഭാഗ്യമായത് പിണറായിയുടെ ചപ്പാത്തി, അല്ലെങ്കില്‍ ഒറ്റപ്പെട്ടേനെ

ഒരിടയ്ക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആയിരുന്നു മല്ലു ട്രോളേഴ്‌സിന്റെ പ്രധാന ഇര. മന്ത്രിയായിരിക്കെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം നടത്തിയതോടെ തുടങ്ങിയതാണ് തിരുവഞ്ചൂരിന്റെ ശനിദശ. പിന്നെ മോഹന്‍ലാലിനെ കണ്ണുണ്ണിയാക്കിയതോടെ അത് പൂര്‍ത്തിയായി!

എന്തായാലും എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ ട്രോളേഴ്‌സ് ഏറ്റവും അധികം മിസ്സ് ചെയ്തത് തിരുവഞ്ചൂരിനെ തന്നെ ആയിരുന്നു. ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലിയെ മലയാളിയാക്കി ഇുി ജയരാജന്‍ വന്നെങ്കിലും അതൊന്നും അത്രയ്ക്ക് ഏശിയില്ലെന്ന് വേണം പറയാന്‍.

എന്തായാലും ട്രോളേഴ്‌സിന്റെ ദു:ഖം തീര്‍ക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിമസഭയില്‍ നടത്തിയ പ്രകടനം. പെമ്പിളൈ ഒരുമൈയെ വെറും എരുമയാക്കിക്കളഞ്ഞില്ലേ.. പക്ഷേ ഇത്തവണ തിരുവഞ്ചൂര്‍ ഒറ്റയ്ക്കായിരുന്നില്ല എന്ന് മാത്രം!

എന്താണ് ക്ലാസ്സ്, എന്താണ് ഫോം

ഫോം ആവുക എന്നത് അത്ര വലിയ കാര്യം ഒന്നും അല്ല. പക്ഷേ ക്ലാസ്സ് ആവുക അത്ര എളുപ്പമല്ല. ഇതാണ് ഫോമും ക്ലാസ്സും തമ്മിലുള്ള വ്യത്യാസം!!!

ഇനി സിപിഎമ്മുകാരെ നോക്കണ്ട!!!

പാപാത്തിച്ചോലയെ ചപ്പാത്തിച്ചോലയാക്കിയത് മുഖ്യമന്ത്രിയല്ലേ... അപ്പോള്‍ പിന്നെ ചപ്പാത്തി എന്ന് പറഞ്ഞാല്‍ സിപിഎമ്മുകാര്‍ക്ക് ദേഷ്യം വരില്ലേ!!!

ചേട്ടനും അനിയനും

പെണ്‍കള്‍ എരുമ എന്ന് തിരുവഞ്ചൂര്‍ പറഞ്ഞാല്‍ ചപ്പാത്തി ചോല എന്ന് പിണറായി പറയും. സത്യം പറയണം... ഇവര് ചേട്ടനും അനിയനും ആണോ!

ഇനിയിപ്പോ

പെമ്പിളൈ ഒരുമ എന്ന് പറയാന്‍ തുടങ്ങിയതാ... ഒടുവില്‍ തെറ്റി തെറ്റി അത് പൊണ്‍മഗകള്‍ വന്താല്‍ എന്ന പാട്ടായിപ്പോയി!

പെരുന്തല്‍മണ്ണയോ

പെമ്പിളൈ ഒരുമൈ എന്ന് പറയാന്‍ നോക്കിയതാ. പെരുന്തല്‍ മണ്ണ എന്നായിപ്പോയി എന്ന്!. തിരുവഞ്ചൂരിനെ ഇങ്ങനെയൊക്കെ കളിയാക്കണോ

അല്ലെങ്കില്‍ ഒറ്റപ്പെട്ടുപോയേനെ

ശരിയാ... പിണറായി വിജയന്‍ ചപ്പാത്തിച്ചോല എന്ന് പറഞ്ഞത് നന്നായി. അല്ലെങ്കില്‍ തിരുവഞ്ചൂര്‍ ഈ വിഷയത്തില്‍ ഒറ്റപ്പെട്ടുപോയേനെ!

ചെന്നിത്തല എന്ന് തന്നെ അല്ലേ

നിയമസഭയില്‍ മേലാല്‍ ഇങ്ങനെ നാണക്കേടുണ്ടാക്കരുതെന്ന് ചെന്നിത്തല എങ്ങാന്‍ പറഞ്ഞാല്‍... അത് അവസാനം ഇങ്ങനെ ആകുമോ എന്നാണ് ചിലരുടെ ഭയം

ഇതിപ്പോ രണ്ടാം ജന്മമാണോ?

ജനങ്ങളൊക്കെ തിരുവഞ്ചൂരിന്റെ നാക്കുപിഴയ്ക്കായി കാത്തിരിക്കുക ആയിരുന്നു എന്ന് തോന്നും ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ കാണുമ്പോള്‍!

അങ്ങനെ മറക്കാന്‍ പറ്റുമോ

പണ്ട് നസ്രിയ നസീമിനെ നൂസിയ നസീം ആക്കിയതും ശ്രേഷ ഘോഷാലിനെ ഘോഷലാല്‍ ആക്കിയതും ഒക്കെ അത്ര പെട്ടെന്ന് അങ്ങനെ മറക്കാന്‍ പറ്റുമോ!

പെന്‍ഡ്രൈവ് ആയിരുന്നോ

പെണ്‍... പെണ്‍... എന്ന് പറഞ്ഞങ്ങ് മുന്നോട്ട് പോവുകയല്ലേ... ഇനിയിപ്പോ പെന്‍ഡ്രൈവ് ചോദിക്കുകയായിരുന്നോ എന്നാണ് ചിലരുടെ സംശയം

അതാണല്ലോ ശീലം

നോക്കി വായിച്ചാല്‍ പോലും തെറ്റ് വരുത്തുക.. പറഞ്ഞിട്ട് കാര്യമില്ലല്ലോ... അതാണല്ലോ ശീലം അല്ലേ!

ചപ്പാത്തി നഹീ

ചപ്പാത്തി ചോല എന്ന് പറഞ്ഞാല്‍ പാവം രമണന്‍ കേള്‍ക്കണ്ട. ചപ്പാത്തി നഹീ... ചോര്‍ ചോര്‍ എന്ന് വിളിച്ച് പറഞ്ഞുകളയും

ആ അധ്യാപകന്‍

ഏത് അധ്യാപകനും തന്റെ ശിഷ്യര്‍ മിടുക്കരാകണം എന്നായിരിക്കും ആഗ്രഹിക്കുക. തിരുവഞ്ചൂരിന് മിടുക്ക് കുറവൊന്നും ഇല്ല. പക്ഷേ ആ മലയാളം അധ്യാപകന്‍ എങ്ങാനും ഇത് കേട്ടിരുന്നെങ്കില്‍..

ഇപ്പോ പേരും മാറ്റിയോ?

ഇനിയിപ്പോ ചപ്പാത്തിയുടെ പേര് മാറിയോ എന്നാണ് സംശയം. രണ്ട് വിജയന്‍ എന്ന് പറഞ്ഞാല്‍ രണ്ട് ചപ്പാത്തി എന്നാണോ ഉദ്ദേശിച്ചത്

ജീവനോടെ ഉണ്ട്

ഒരക്ഷരം പോലും തെറ്റിക്കാതെ നിയമസഭയില്‍ കിടിലന്‍ പ്രസംഗം നടത്താന്‍ പറ്റിയ ആരെങ്കിലും ുണ്ടാകുമോ.... ? ഈ തിരുവഞ്ചൂര്‍ നിയമസഭയില്‍ ഉള്ളപ്പോഴോ!

അതിനിടക്ക് മാണിസാറും

പിണറായി വിജയന്റെ ചപ്പാത്തി ചോലയും തിരുവഞ്ചൂരിന്റെ പെണ്‍കള്‍ എരുമയും ഒക്കെ പോകട്ടെ... മണി രാജിവയ്ക്കാത്തതില്‍ പ്രതിഷേധിച്ച് താനും തന്റെ പാര്‍ട്ടിയും രാജിവച്ചിരിക്കുന്നു എന്ന് പ്രഖ്യാപിച്ച കെഎം മാണിയെ എന്ത് ചെയ്യും!

പാവം ടൈപ്പിസ്റ്റ്

ഈ പറയുന്ന കാര്യങ്ങളെല്ലാം സഭാ രേഖകളില്‍ ഉള്‍പ്പെടുത്തേണ്ടതാണല്ലോ. തിരുവഞ്ചൂരിന്റെ പ്രസംഗം കേട്ട് നിയമസഭയിലെ ടൈപ്പിസ്റ്റിന്റെ കണ്ണ് തള്ളിക്കാണും!

വന്തിട്ടേന്ന് സൊല്ല്

വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം തിരിച്ച് വന്നിരിക്കുകയാണ്. അപ്പോള്‍ പിന്നെ ഈ ഡയലോഗ് മസ്റ്റ് അല്ലേ

അങ്ങനേയും പറയുമോ

മൂന്നാറില്‍ സമരം നടത്തിയത് ആരാണ് എന്ന് ചോദിച്ചാല്‍ പറമ്പിലെ എരുമ എന്നെങ്ങാനും പറയുമോ എന്നാണ് വേറെ ചിലരുടെ സംശയം.

സു.. സു... സുധി

സു.. സു .. സുധി വാത്മീകത്തിലെ പോലെ ഇങ്ങനെ കാത്ത് നില്‍ക്കേണ്ടി വരും എന്നാണ് പലരും കരുതിയത്.

അയ്യോ കഷ്ടം!!!

ഉമ്മന്‍ ചാണ്ടി എന്തായാലും അങ്ങനെ ധരിക്കാന്‍ ഒരു സാധ്യതയും ഇല്ല. ഉമ്മന്‍ ചാണ്ടി ആരാ മോന്‍ അല്ലേ...

എരുമയും പെണ്ണല്ലേ

പശുവിനെ പോലെ എരുമയും പെണ്‍ വര്‍ഗ്ഗമല്ലേ... അപ്പോള്‍ പിന്നെ ക്ഷമിച്ചൂടെ അല്ലേ

 ജയരാജന് ആശ്വാസം

പഴയ മുഹമ്മദ് അലി വിവാദത്തില്‍ ഇപ്പോഴും നീറിക്കൊണ്ടിരിക്കുന്ന ഇപി ജയരാജന്റെ ആശ്വാസം

പിണറായി ചതിച്ചതാണോ?

പ്രസംഗം തുടങ്ങും മുമ്പ് പിണറായി വിജയന്‍ എങ്ങാനും ചതിച്ചതാണോ... ആ പ്രാഞ്ചിയേട്ടന്‍ സ്റ്റൈല്‍ ചതി!!!

ട്രെന്‍ഡ് തിരിച്ചുപിടിച്ചു

ആദ്യം സംസ്ഥാന പുരസ്‌കാര പ്രഖ്യാപനത്തിലൂടെ തിരുവഞ്ചൂര്‍ ഒരു ട്രെന്‍ഡ് ഉണ്ടാക്കുന്നു. മുഹമ്മദ് അലിയിലൂടെ ഇപി ട്രെന്‍ഡ് മാറ്റുന്നു. ഇപ്പോഴിതാ പെമ്പിളൈ ഒരുമയിലൂടെ തിരുവഞ്ചൂര്‍ ട്രെന്‍ഡ് തിരിച്ച് പിടിച്ചിരിക്കുന്നു!!!

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+