Get Updates
Get notified of breaking news, exclusive insights, and must-see stories!

ചുമക്കും മുമ്പേ ചന്ദ്രന് ട്രോളോട് ട്രോൾ!!! പാസ്‌പോർട്ടിന്റെ പേരിലും ട്രോൾ... സംഘികൾക്ക് അടപടലം!!!

എന്ത് സംഗതിയായാലും അതിനെ ഇത്തിരി ഹാസ്യത്തോടെ കാണുക എന്നത് ട്രോളന്‍മാരുടെ ഒരു സ്വഭാവം ആണ്. അതിപ്പോള്‍ ബ്ലഡ് മൂണ്‍ ആണെങ്കിലും ഓഖി ദുരന്തം ആണെങ്കിലും അങ്ങനെ തന്നെ.

എന്തായാലും ചന്ദ്രന്റെ നിറം ഓറഞ്ചോ കോവിയോ ചുമപ്പോ ഒക്കെ ആകും മുമ്പ് തന്നെ ട്രോളന്‍മാര്‍ പണി തുടങ്ങിക്കഴിഞ്ഞു. 150 വര്‍ഷത്തിന് ശേഷം നടക്കുന്ന ഒരു സംഭവത്തെ അങ്ങനെ വെറുതേ വിടാന്‍ പറ്റുമോ?

അതിനിടയില്‍ ആണല്ലോ ഓറഞ്ച് പാസ്‌പോര്‍ട്ട് വേണ്ട എന്ന് തീരുമാനിച്ചത്. മാതൃഭൂമി പത്രം ആണെങ്കില്‍ ഒന്നാം പേജില്‍ തന്നെ രണ്ട് കാര്യങ്ങളുടേയും വാര്‍ത്തയും കൊടുത്തിട്ടുണ്ട്. സംഗതി, പത്രം സര്‍ക്കാരിനെ ട്രോളിയതാണോ എന്നാണ് ഇപ്പോള്‍ ട്രോളന്‍മാരുടെ സംശയം!!!

പറ്റിച്ച് കടന്നുകളഞ്ഞാലോ

പറ്റിച്ച് കടന്നുകളഞ്ഞാലോ

150 വര്‍ഷങ്ങള്‍ക്ക് ശേഷം സംഭവിക്കുന്ന പ്രതിഭാസം അല്ലേ... ലോകം മുഴുവന്‍ കാത്ത് നില്‍ക്കുകയാണ്. ഇനി എല്ലാവരേയും പറ്റിച്ച് ചന്ദ്രന്‍ എങ്ങാനും കടന്നുകളയുമോ എന്നാണ് സംശയം!

പത്രക്കാര് വരെ

പത്രക്കാര് വരെ

പാസ്‌പോര്‍ട്ട് ഓറഞ്ച് ആകില്ല, ചന്ദ്രന്‍ ഓറഞ്ചാകും... മാതൃഭൂമിയുടെ ഒന്നാം പേജിലെ വാര്‍ത്തകള്‍ ഇങ്ങനെയാണ്. വന്നുവന്ന് പത്രക്കാര്‍ വരെ ട്രോളി തുടങ്ങിയെന്ന്!

ചന്ദ്രനല്ലേ ആള്

ചന്ദ്രനല്ലേ ആള്

ആകെ 71 മിനിട്ട് മാത്രമേ കേരളത്തില്‍ സൂപ്പര്‍ ബ്ലഡ് മൂണ്‍ കാണാന്‍ പറ്റൂ... ഇനിയിപ്പോള്‍ പറഞ്ഞ സമയത്ത് തന്നെ ചന്ദ്രന്‍ എത്തുമോ എന്നാണ് സംശയം!

ഇന്നലെ... ഇന്ന്

ഇന്നലെ... ഇന്ന്

ഇന്നലെ വരെ ചന്ദ്രേട്ടന്‍ നല്ല വെളുത്തിരുന്നതാണ്. ഒറ്റ ദിവസം കൊണ്ടല്ലേ ഇങ്ങനെ നിറം മാറിയത്. നാളെ ശരിയാകുമല്ലോ എന്നാലോചിക്കുമ്പോഴാണ് ഒരു ആശ്വാസം!

സര്‍വ്വശക്തന്‍

സര്‍വ്വശക്തന്‍

ദൈവം സര്‍വ്വശക്തന്‍ ആണ് എന്നൊക്കെയല്ലേ പറയുന്നത്. പിന്നെ എന്തിനാണാവോ ചന്ദ്ര ഗ്രഹണ സമയത്ത് നട തുറക്കരുത് എന്ന് പറയുന്നത്!

വേണ്ടായിരുന്നു

വേണ്ടായിരുന്നു

രണ്ടും കൂടി ഒരു ദിവസം തന്നെ വേണ്ടായിരുന്നു. എന്നാലും എന്റെ ചന്ദ്രാ, ഈ ദിവസം തന്നെ നീ ഇങ്ങനെ പണി തന്നല്ലോ എന്നായിരിക്കും പാസ്‌പോര്‍ട്ട് ആലോചിക്കുന്നത്!

ലോകത്തെ രക്ഷിക്കണ്ടേ

ലോകത്തെ രക്ഷിക്കണ്ടേ

ചന്ദ്രഗ്രഹണം പ്രമാണിച്ച് വൈകുന്നേരം ആറ് മണിക്ക് ശേഷം പുറത്തിറങ്ങരുത് എന്ന പറയുന്ന വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ വരാനിരിക്കുന്നേ ഉള്ളൂ... പുതിയതായി വാട്‌സ് ആപ്പ് ഉപയോഗിച്ചു തുടങ്ങിയ അമ്മാവന്‍മാരുടെ ശല്യം സഹിക്കേണ്ടി വരും എന്ന് ഉറപ്പ്!

സംഘിയല്ലേ

സംഘിയല്ലേ

ഓറഞ്ച് നിറം അണിഞ്ഞ പൂര്‍ണ ചന്ദ്രനെ കാണുമ്പോള്‍ ആരെങ്കിലും ഇങ്ങനെ ചോദിക്കുമോ എന്നാണ് ഇപ്പോഴത്തെ സംശയം!

സംഘികള്‍ക്ക്

സംഘികള്‍ക്ക്

ചന്ദ്രന്‍ ഓറഞ്ച് നിറം ആകുന്നതിന് എന്തിനാണ് സംഘികളെ ഇങ്ങനെ ട്രോളുന്നത് എന്നാണ് മനസ്സിലാകാത്തത്. ഇനി അവരെങ്ങാനും ഇത് സീരിയസ് ആയി എടുത്തിട്ടുണ്ടോ എന്നാണ് ഇപ്പോഴത്തെ സംശയം.

ചിലപ്പോള്‍ മാത്രം

ചിലപ്പോള്‍ മാത്രം

ചന്ദ്ര ഗ്രഹണം പ്രമാണിച്ച് ദേവസ്വം ബോര്‍ഡിന്റെ കീഴിലെ ക്ഷേത്രങ്ങളില്‍ നട അടച്ചിടാന്‍ ഉത്തരവുണ്ട്. പ്രപഞ്ചം മുഴുവന്‍ ദൈവത്തിന്റെ നിയന്ത്രണത്തില്‍ ആണെങ്കിലും ചിലപ്പോള്‍ കാര്യങ്ങള്‍ ഇങ്ങനെ കൈവിട്ടുപോകുമത്രെ!

സുഡാപ്പിയ്ക്കും

സുഡാപ്പിയ്ക്കും

ഇത്രയും കാലം ചന്ദ്രന്‍ തങ്ങളുടേത് മാത്രമാണെന്ന് കരുതിയിരുന്നവരും ഉണ്ടത്രെ ഇവിടെ. ഇപ്പോള്‍ എന്തായാലും ഓറഞ്ച് നിറം വരുന്നതോടെ അക്കാര്യത്തില്‍ ഒരു തീരുമാനം ആകുമായിരിക്കും!

പണി തരാന്‍

പണി തരാന്‍

150 വര്‍ഷത്തിന് ശേഷം നടക്കുന്ന പ്രതിഭാസം കാണാന്‍ കാത്തിരിക്കുകയാണ് ലോകം. ഇനി ആ നേരത്തെ മേഘം വന്ന് പണിതരുമോ എന്ന് മാത്രമേ അറിയാനുള്ളൂ!

പാസ്‌പോര്‍ട്ട്

പാസ്‌പോര്‍ട്ട്

പത്താംക്ലാസ്സ് പാസ്സാകാത്തവര്‍ക്ക് ഓറഞ്ച് പാസ്‌പോര്‍ട്ട് നല്‍കും എന്നല്ലേ പറഞ്ഞിരുന്നത്. ഇനിയിപ്പോള്‍ ചന്ദ്രന്‍ പത്താം ക്ലാസ്സ് പാസ്സാകാത്തതാണോ പ്രശ്‌നം!

കൊള്ളാല്ലോ കളി

കൊള്ളാല്ലോ കളി

ഒരാള്‍ പറയുന്നു താന്‍ ഓറഞ്ച് ആകുന്നില്ലെന്ന് മറ്റൊരാള്‍ പറയുന്നു ഓറഞ്ചാകുമെന്ന്... കൊള്ളാല്ലോ കളി!

രക്തചന്ദനം

രക്തചന്ദനം

ഒരു സൂപ്പര്‍ ബ്ലഡ് ബ്ലൂ മൂണ്‍ വന്നതുകൊണ്ട് ചന്ദ്രനുള്ള കഷ്ടപ്പാടേ... ആരെങ്കിലും ചോദിച്ചാല്‍ വെളുക്കാന്‍ വേണ്ടി രക്തചന്ദനം തേച്ചതാണെന്ന് പറയുന്നതാവും നല്ലത്!

 മാനം കാത്തു

മാനം കാത്തു

എന്തായാലും പാസ്‌പോര്‍ട്ടിന്റെ നിറം ഓറഞ്ച് ആക്കാന്‍ സമ്മതിക്കുമെന്ന് തോന്നുന്നില്ല. ചന്ദ്രന്‍ എങ്കിലും ഓറഞ്ച് ആയി മാനം കാത്തു എന്നാണത്രെ ചിലര്‍ കരുതുന്നത്!

കണ്ടുപിടിക്കണം

കണ്ടുപിടിക്കണം

ചെമ്പന്‍ ചന്ദ്രന്‍, രക്ത ചന്ദ്രന്‍. ഓറഞ്ച് ചന്ദ്രന്‍, ചെഞ്ചോര തന്ദ്രന്‍... പേരുകള്‍ അനവധിയുണ്ടല്ലോ! ഇനി ഓരോ മതക്കാരും പോയി അവരുടെ മതത്തില്‍ ഇതേ കുറിച്ച് പറയുന്ന കാര്യങ്ങളും പൊക്കിപ്പിടിച്ചുകൊണ്ട് വരണം!

നിറം മാറ്റത്തിന് കാരണം

നിറം മാറ്റത്തിന് കാരണം

ചന്ദ്രന്റെ നിറം മാറ്റത്തിന് കാരണം ഭൂമിയോ സൂര്യനോ ഒന്നും അല്ലത്രെ... അത് മോദിജിയും അമിത് ഷാജിയും ഒക്കെ ആണത്രെ!

പിന്നെന്തിന്

പിന്നെന്തിന്

200 ന്റെ നോട്ടിന് വരെ ഓറഞ്ച് നിറം ആണ്. ചന്ദ്രന്‍ വരെ ഓറഞ്ച് നിറത്തിലെത്തും. പിന്നെന്തുകൊണ്ട് പാസ്‌പോര്‍ട്ടിന് കൂടി ഓറഞ്ച് നിറം കൊടുത്തുകൂട!

പത്രക്കാരുടെ കാര്യം

പത്രക്കാരുടെ കാര്യം

ഇതിപ്പോള്‍ മനപ്പൂര്‍വ്വം ചെയ്തതാണോ എന്ന് അറിയില്ല. പക്ഷേ, കിട്ടിയപ്പോള്‍ അത് ഒരുഗ്രന്‍ ട്രോള്‍ ആയിമാറി!

ഓറഞ്ച് ചന്ദ്രന്‍

ഓറഞ്ച് ചന്ദ്രന്‍

സാധാരണ ചന്ദ്രനും ബ്ലഡ് മൂണ്‍ ചന്ദ്രനും തമ്മിലുള്ള വ്യത്യാസം ഇതാണത്രെ!

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+