മമ്മൂട്ടിയും കേരളത്തിലെ റോഡും തമ്മില്‍ എന്താണ് ബന്ധം? ട്രോളര്‍മാര്‍ പറഞ്ഞുതരും

പുതുവത്സര ട്രോളുകളും തിരുവഞ്ചൂര്‍ ട്രോളുകളും കണ്ടും വായിച്ചും ചിരിച്ച് ഒരു വകയായി. ഇതിനു പിന്നാലെ ട്രോളര്‍മാര്‍ പ്രശസ്ത താരം മമ്മൂട്ടിക്കൊരു പണി കൊടുത്തു. മമ്മൂട്ടിയെ കേരളത്തിലെ റോഡിനോട് ഉപമിപ്പിച്ചാണ് പുതിയ ട്രോളുകള്‍ എത്തിയത്.

പുതുവര്‍ഷത്തില്‍ പല മാറ്റങ്ങള്‍ വന്നപ്പോഴും കേരളത്തിലെ റോഡുകളുടെ സ്ഥിതി പഴയതു പോലെ തന്നെയെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം. പൊട്ടിപ്പൊളിഞ്ഞ് ചളിക്കുഴിയായി കിടക്കുന്ന റോഡുകളെ ചൂണ്ടിക്കാട്ടി സര്‍ക്കാരിനെ പരിഹസിക്കുകയാണ് ട്രോളര്‍മാര്‍. ചലച്ചിത്ര താരങ്ങളെ ഉള്‍പ്പെടുത്തിയുള്ള ട്രോളുകള്‍ കണ്ടാല്‍ ചിരിച്ച് ചാകും...

ഒരു സത്യകഥ!!

ഒരു സത്യകഥ!!

കേരളത്തിലെ റോഡും മമ്മൂട്ടിയും തമ്മില്‍ എന്താണ് ബന്ധം? ചിത്ര സഹിതം ട്രോളര്‍മാര്‍ കാണിച്ചു തരും. ഒരു മഴ പെയ്താല്‍ ചെളിക്കുളമാകുന്ന കേരളത്തിലെ റോഡും മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സൗന്ദര്യവും ഒരുപോലെയാണെന്ന് പരിഹസിച്ചാണ് ട്രോളര്‍മാര്‍ എത്തിയത്.

തോട് കീറല്‍ കൂടി കഴിഞ്ഞാല്‍

തോട് കീറല്‍ കൂടി കഴിഞ്ഞാല്‍

പിഡബ്ല്യൂഡിക്കാരുടെ തോട് കീറല്‍ കൂടി കഴിഞ്ഞാലുള്ള അവസ്ഥയിങ്ങനെ..

റോഡിന്റെ മറ്റൊരു അവസ്ഥ

റോഡിന്റെ മറ്റൊരു അവസ്ഥ

കേരളത്തിലെ റോഡ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ ആയിരിക്കുമ്പോള്‍ ഇങ്ങനെയായിരിക്കുമെന്നും ട്രോളര്‍മാര്‍ പരിഹസിക്കുന്നു.

ദുല്‍ഖറിനെയും പരിഹസിച്ചു

ദുല്‍ഖറിനെയും പരിഹസിച്ചു

പൊളിഞ്ഞ റോഡില്‍ ടൈല്‍സ് ഇട്ടാലോ...ദേ...ഇങ്ങനെയിരിക്കും.

കേരളത്തിന്റെ അവസ്ഥ കണ്ട്

കേരളത്തിന്റെ അവസ്ഥ കണ്ട്

വര്‍ഷങ്ങള്‍ കഴിഞ്ഞാലും കേരളത്തിന്റെ അവസ്ഥ ഇങ്ങനെത്തന്നെ... ഇതു കണ്ട് പുച്ഛിച്ച് ചിരിക്കുന്ന ദുബായ് ഷെയ്ക്ക്.

പ്ലീസ് ഇങ്ങനെ ഉപദ്രവിക്കരുത്

പ്ലീസ് ഇങ്ങനെ ഉപദ്രവിക്കരുത്

കോണ്ട്രാക്ട് എടുത്ത പിഡബ്ല്യൂഡി ഉദ്യോഗസ്ഥന്‍ പറയുന്നു. പ്ലീസ് ഇങ്ങനെ ഉപദ്രവിക്കരുത്.

പരാതികളുടെ പെരുമഴ

പരാതികളുടെ പെരുമഴ

എന്തൊക്കെ പരാതികള്‍ കൊടുത്തിട്ടെന്താ...മുഖ്യമന്ത്രിയുടെ ഭാവം ഇതു തന്നെ. നാട്ടുകാരുടെ പരാതി കത്ത് കിട്ടുന്ന മന്ത്രി പറയുന്നത്.

തിരുവഞ്ചൂരിനെയും മറന്നില്ല

തിരുവഞ്ചൂരിനെയും മറന്നില്ല

ട്രോളര്‍മാരുടെ പൊന്നോമന പുത്രനാണല്ലോ ഇപ്പോള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ എന്നും പറഞ്ഞ് ഒരു നില്‍പ്പുണ്ട്. കേരളത്തിലെ റോഡ് പൊട്ടിയാല്‍ എന്ത് ഇല്ലെങ്കില്‍ എന്ത്....

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+