അമ്പലക്കാര്യം പറഞ്ഞ് 'സംഘികള്‍' നാണം കെട്ടു, ശശികലയ്ക്ക് ഇപ്പോഴും രക്ഷയില്ല... ട്രോളുകള്‍
ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനം സര്‍ക്കാര്‍ പൊതുകാര്യങ്ങള്‍ക്ക് ഉപയോഗിയ്ക്കുന്നു എന്ന സംഘപരിവാര്‍ സംഘടനകളുടെ വാദം സര്‍ക്കാര്‍ നിയമസഭയില്‍ പൊളിച്ചു. ഇതിനെ പ്രതിരോധിയ്ക്കാന്‍ വന്നവരെല്ലാം തന്നെ വിമര്‍ശങ്ങള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ മടങ്ങുകയും ചെയ്തു.
അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയിലെ പരിഹാസങ്ങള്‍ അവസാനിച്ചിട്ടില്ല. പാവം കെപി ശശികലയുടെ കാര്യമാണ് കഷ്ടം. അവര്‍ക്ക് നേരെ പരിഹാസം ചൊരിയുന്നതില്‍ സോഷ്യല്‍ മീഡിയയിലെ ട്രോളര്‍മാര്‍ ഒരു ദാക്ഷിണ്യവും കാണിയ്ക്കുന്നില്ല.

അയ്യപ്പന് കൊടുത്ത കാണിയ്ക്ക
അയ്യപ്പന് കാണിയ്ക്കയായി കൊടുത്ത അതേ നൂറ് രൂപ നോട്ട് മമ്മദിന്റെ കടയില്‍ നിന്ന് കിട്ടിയാല്‍ പിന്നെ അക്കാര്യം ഉറപ്പിച്ചുകൂടെ... ഹിന്ദു വിന്റെ പണം സര്‍ക്കാര്‍ മമ്മദിന് കൊടുത്തുവെന്ന്!!!

എന്തെങ്കിലും സമ്മതിയ്ക്കുമോ?
നൂറായിരം ആരോപണങ്ങളായിരുന്നു ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനം സംബന്ധിച്ച് സംഘപരിവാര്‍ സംഘടനകള്‍ ഉന്നയിച്ചിരുന്നത്. അതില്‍ ഒന്ന് പോലും സത്യമല്ലെന്ന സ്ഥിതി വന്നാല്‍ പിന്നെ അവര്‍ എന്ത് ചെയ്യും?

അപ്പോള്‍ ആരാ ഹിന്ദു
ഹിന്ദുക്കളുടെ ക്ഷേത്രങ്ങള്‍ ഹിന്ദുക്കള്‍ക്ക് തന്നെ വിട്ടുകൊടുക്കാം എന്ന് വച്ചോളൂ... പക്ഷേ അപ്പോള്‍ ആരായിരിയ്ക്കും യഥാര്‍ത്ഥ ഹിന്ദു?

പ്ലിങ്ങാതെ മറുപടി തരൂ
ക്ഷേത്ര സ്വത്ത് വിവാദത്തില്‍ പിടിച്ച് കൈ പൊള്ളിയിരിയ്ക്കുകയാണ് ബിജെപിക്കാര്‍. എല്ലാ നേതാക്കളും കുടുങ്ങിയിരിപ്പാണ്.

ശശികല
കെപി ശശികലയാണ് ഇപ്പോഴും ട്രോളര്‍മാരുടെ പ്രധാന ഇര

'കല' എന്നായിരുന്നത്രെ പേര്
'കല' എന്നായിരുന്നത്രെ ആദ്യം പേര്. പിന്നീട് വായ തുറന്നാല്‍ മണ്ടത്തരം മാത്രം പറയുന്നതുകൊണ്ട് 'ശശി' എന്ന് ചേര്‍ത്തതാണത്രെ!!!

പലര്‍ക്കും പലതാണ്
ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന അധ്യക്ഷയാണ് കെപി ശശികല. ഒരു ട്രോളന്‍ ഇവരെ വിലയിരുത്തുന്നത് ഇങ്ങനെയാണ്.

അറിഞ്ഞിട്ട പേരാ...
പേരിലെ 'ശശി'യെ ആണ് ഇപ്പോള്‍ എല്ലാവരും പരിഹസിയ്ക്കാന്‍ ഉപയോഗിയ്ക്കുന്നത്.

ക്ഷേത്ര സ്വത്ത്
ക്ഷേത്രങ്ങളുടെ സ്വത്ത് അന്യമസക്കാര്‍ക്ക് വേണ്ടിയും സര്‍ക്കാര്‍ ഉപയോഗിയ്ക്കുന്നു എന്നാണല്ലോ ആക്ഷേപം.

ആരാ ആത്
ഹിന്ദു ഉണര്‍ന്നാല്‍- ഏറെക്കാലമായി സംഘപരിവാര്‍ സംഘടനകള്‍ പ്രചരിപ്പിയ്ക്കുന്ന ഒരു സാധനമാണിത്. ഇതിലും പണി കിട്ടിയത് കെപി ശശികലയ്ക്ക് തന്നെ.

പണം പിടുങ്ങാന്‍
ദേവസ്വം ബോര്‍ഡ് പണം ട്രഷറിയില്‍ ഇട്ടിട്ട് വേണം സര്‍ക്കാരിന് 'വലിയ്ക്കാന്‍'. ഇതൊക്കെ വിശ്വസിയ്ക്കുന്നവരും ഉണ്ട്.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍


Click it and Unblock the Notifications
