ചിറ്റപ്പനാണെങ്കില്‍ ഇങ്ങനെ വേണം...!! ഇനിയും ഇതുവഴി വരില്ലേ ചിറ്റപ്പാ... ഇപി ജയരാജന് പൊങ്കാല

പികെ ശ്രീമതി എംപിയുടെ മകനും മന്ത്രി ഇപി ജയരാജന്റെ ഭാര്യാ സഹോദരിയുടെ മകനും ആണ് സുധീര്‍ നമ്പ്യാര്‍. ആ സുധീറിനെ യിരുന്നു കേരള ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് മാനേജിങ് ഡയറക്ടറായി സര്‍ക്കാര്‍ നിയമിച്ചത്.

സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ സഹോദരനെ നിയമിച്ചതിന് അഞ്ജു ബോബി ജോര്‍ജ്ജിന്റെ മേല്‍ കുതിരകയറിയ ആളാണ് ഇപി ജയരാജന്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടന്ന ഇത്തരം നിയമനങ്ങള്‍ക്കെതിരെ പ്രക്ഷോഭം നയിച്ച പാര്‍ട്ടിയാണ് സിപിഎം.

അങ്ങനെയുള്ളവര്‍ ഇമ്മാതിരി പണി കാണിച്ചാല്‍ പിന്നെ ട്രോളര്‍മാര്‍ വെറുതേയിരിക്കുമോ? അങ്ങനെ ഇപി ജയരാജനെ എല്ലാവരും കൂടി ചിറ്റപ്പനാക്കി... പിന്നെ കണ്ടത് പൊങ്കാല ആയിരുന്നു... നല്ല സൂപ്പര്‍ പൊങ്കാല.

സിപിഎം

സിപിഎം

നേതാക്കളുടെ ബന്ധുക്കളെ പരമാവധി അധികാര സ്ഥാനങ്ങളില്‍ നിയമിക്കുക, കൈയ്യോടെ പിടിക്കപ്പെടുമ്പോള്‍ പിന്‍വലിക്കുക. ഈ സിപിഎമ്മുകാരുടെ ഒരു കാര്യം....

അനന്തരവന്‍

അനന്തരവന്‍

എന്റെ അന്തരവനല്ലാതെ നാട്ടുകാരുടെ അനന്തരവന്‍മാര്‍ക്ക് താന്‍ ജോലി കൊടുക്കണോ... ഇപി ജയരാജന്‍ ഇങ്ങനെയെങ്ങാനും ചോദിച്ചാല്‍ പിന്നെ എന്ത് മറുപടി പറയും!!!

ബാറ്റണ്‍

ബാറ്റണ്‍

ഇതിലിത്ര വലിയ കാര്യമൊന്നും ഇല്ലെന്നേ... കഴിഞ്ഞ സര്‍ക്കാരിന്റെ കൈയ്യില്‍ നിന്ന് ഇപി ജയരാജന്‍ ആ ബാറ്റണ്‍ അങ്ങ് വാങ്ങി... അത്രമാത്രം!!!

പാവം അഞ്ജു

പാവം അഞ്ജു

സഹോദരന് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ജോലി നല്‍കി എന്ന് പറഞ്ഞ് അഞ്ജു ബോബി ജോര്‍ജ്ജിനെ പുകച്ച് പുറത്ത് ചാടിച്ച ആളുകളാ... ഇപ്പോ പറയുന്നത് കേട്ടില്ലേ!!!

ചിറ്റപ്പാ

ചിറ്റപ്പാ

ഇനിയും ഇതുവഴി വരില്ലേ ചിറ്റപ്പാ... ബന്ധുക്കളേയും നിയമിച്ചുകൊണ്ട്!!! ഇപ്പോക്ക് പോവുകയാണെങ്കില്‍ ചിറ്റപ്പനും കൂട്ടരും ബന്ധുക്കളെ മുഴുവന്‍ ഇങ്ങനെ തെളിച്ച് കൊണ്ടുവരാനുള്ള എല്ലാ സാധ്യതയും ഉണ്ട്.

ട്രസ്റ്റാണ് എല്ലാം

ട്രസ്റ്റാണ് എല്ലാം

ആറാം തമ്പുരാന്‍ സിനിമയില്‍ കൊളപ്പുളളി അപ്പന്റെ ട്രസ്റ്റ് പോലെയാണ് ഇപ്പോ കാര്യങ്ങള്‍. എല്ലാം ട്രസ്റ്റ് തീരുമാനിക്കും... പക്ഷേ ട്രസ്റ്റില്‍ ആരൊക്കെ ഉണ്ട്!!!

ചിറ്റപ്പന്‍മാര്‍

ചിറ്റപ്പന്‍മാര്‍

ഈ വിവാദത്തോടെ ഏറ്റവും കുടുങ്ങിയിരിക്കുന്നത് സാധാരണ ചിറ്റപ്പന്‍മാരാണ്. അന്തരവന്‍മാരെല്ലാം ജോലി ശരിയാക്കിക്കൊടുക്കാത്തിന് ചിറ്റപ്പന്‍മാരുടെ നെഞ്ചത്ത് കയറുകയാണത്രെ!!!

കിണറ്റിലിടാന്‍

കിണറ്റിലിടാന്‍

ഇപി ജയരാജന്‍ എന്ന ചിറ്റപ്പനെ കാണുമ്പോള്‍ നമ്മുടെ ചിറ്റപ്പനെ എടുത്ത് കിണറ്റില്‍ ഇടാന്‍ തോന്നുന്നത് ഒരു കുറ്റമാണോ... ഒരിക്കലും അല്ല. ചിറ്റപ്പന്‍മാരാണെങ്കില്‍ ഇങ്ങനെ തന്നെ വേണം.

മന്ത്രിമന്ദിരം

മന്ത്രിമന്ദിരം

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തും ഇതുപോലെയുള്ള വിവാദം ഉണ്ടായിരുന്നു. ഇപ്പോഴത്തെ വിവാദ നായകന്‍ സുധീറിന്റെ അമ്മ പികെ ശ്രീമതി ആയിരുന്നു അന്ന് മന്ത്രി എന്ന് മാത്രം. മരുമകള്‍ക്ക് പേഴ്‌സണല്‍ സ്റ്റാഫില്‍ ജോലി കൈാടുത്തു.

ചിറ്റപ്പനെ തിരക്കി

ചിറ്റപ്പനെ തിരക്കി

ചിറ്റപ്പന്‍ എന്തായാലും ഹിറ്റ് ആയിക്കഴിഞ്ഞു. ഇനി ചിറ്റപ്പന്‍മാരെ തിരക്കി വകയിലെ പെങ്ങളുടെ സഹോദരിയുടെ അമ്മായിഅപ്പന്റെ ചേട്ടന്റെ മോന്‍ വരെ വരെ എത്തിക്കോളും.

അണികള്‍

അണികള്‍

പാര്‍ട്ടിക്ക് വേണ്ടി സമരം നടത്താനും തല്ലുകൊള്ളാനും ഫേസ്ബുക്കില്‍ ന്യായം പറയാനും എല്ലാം അണികള്‍ വേണം. പക്ഷേ ജോലിയുടെ കാര്യം വരുമ്പോള്‍ ഒന്നും ഇല്ല.... മടുത്തുകാണും!

ബെസ്റ്റ് ചിറ്റപ്പന്‍

ബെസ്റ്റ് ചിറ്റപ്പന്‍

ഈ വര്‍ഷത്തെ ബെസ്റ്റ് ചിറ്റപ്പനുള്ള പുരസ്‌കാരവും ഇപി ജയരാജന്‍ തന്നെ സ്വന്തമാക്കി. ഇനി എന്തൊക്കെ പുരസ്‌കാരങ്ങളാണാവോ കിട്ടാന്‍ പോകുന്നത്.

പണം ലാഭിക്കാന്‍

പണം ലാഭിക്കാന്‍

ഈ പഴയ എളേപ്പനെ ഓര്‍മയില്ലേ... ലാസര്‍ എളേപ്പന്‍. പണം ലാഭിക്കാന്‍ വേണ്ടി ബന്ധുവിനേയും കൂട്ടുകാരേയും അപ്രന്റീസുമാരാക്കിയ ആ എളേപ്പന്‍...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+