Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതോ അവള്‍ക്കൊപ്പം? കാവ്യ മാധവനെ ലൈംഗികമായി അവഹേളിക്കുന്ന ട്രോളുകള്‍ വൈറല്‍.. കഷ്ടം തന്നെ മലയാളീ!!

ഇതോ അവള്‍ക്കൊപ്പം? കാവ്യ മാധവനെ ലൈംഗികമായി അവഹേളിക്കുന്ന ട്രോളുകള്‍.. കഷ്ടം തന്നെ മലയാളീ!!

മൂന്നുമാസത്തോളം ദിലീപ് ജയിലില്‍ കിടന്ന ശേഷം ജാമ്യം കിട്ടി പുറത്തിറങ്ങുന്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ആരായിരിക്കും. തീര്‍ച്ചയായും ഭാര്യ കാവ്യ മാധവന്‍ തന്നെയായിരിക്കും ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നവരില്‍ ഒരാള്‍. ദിലീപുമായുള്ള വിവാഹശേഷം അത്രയ്ക്ക് അധികം കാവ്യയ്ക്ക് സഹിക്കേണ്ടി വന്നിട്ടുണ്ട്.

എന്നാല്‍ കാവ്യയുടെ സന്തോഷത്തിന് ലൈംഗികമായ ഒരു മാനം നല്‍കി അതിനെ ആഘോഷിക്കാന്‍ മലയാളികള്‍ക്ക് മാത്രമേ കഴിയൂ. മലയാളി എന്ന് പറഞ്ഞുകൂട, സോഷ്യല്‍ മീഡിയയിലെ സെക്ഷ്വലി പെര്‍വേര്‍ട്ട് മലയാളികള്‍ക്ക്. അത്രയ്ക്കും നികൃഷ്ടമായിട്ടാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ട്രോളെന്ന പേരില്‍ പടപ്പുകള്‍ ഉണ്ടാക്കിയത്.

ഇതാണ് ഒരു സാംപിള്‍

ഇതാണ് ഒരു സാംപിള്‍

ദിലീപിന് ജാമ്യം. സാക്ഷികളുമായി ബന്ധപ്പെടരുത് എന്ന് കോടതി. കാവ്യയും സാക്ഷിപ്പട്ടികയിലാണല്ലോ ദൈവമേ - ഇതാണ് ഒരു ട്രോള്‍. ഭേദപ്പെട്ട ഒന്ന് എന്ന് വേണം പറയാന്‍. ഇതിലും എത്രയോ ഭീകരമാണ് കാവ്യയുടെയും ദീലിപിന്‍റെയും ഫോട്ടോ വെച്ച് ട്രോളെന്ന പേരില്‍ അടിച്ചിറക്കുന്ന ദുരന്തങ്ങള്‍.

മലയാളിയുടെ സെക്ഷ്വല്‍ ഫ്രസ്ട്രേഷന്‍

മലയാളിയുടെ സെക്ഷ്വല്‍ ഫ്രസ്ട്രേഷന്‍

മലയാളിയുടെ സെക്ഷ്വല്‍ ഫ്രസ്ട്രേഷനല്ലാതെ മറ്റൊന്നുമല്ല ഇതിന് പിന്നില്‍ എന്ന കാര്യം പകല്‍ പോലെ വ്യക്തമാണ്. നേരത്തെ ഫേസ്ബുക്കില്‍ വളരെ സജിവമായിരുന്ന സെക്ഷ്വലി ഫ്രസ്ട്രേറ്റഡ് മല്ലൂസ് എന്ന ഗ്രൂപ്പ് ഇത് പോലുള്ള ഒരുപാട് ലൈംഗികത കലര്‍ന്ന പോസ്റ്റുകളെയും ഇതൊക്കെ പടച്ചുവിടുന്ന ആളുകളെയും പൊളിച്ചടുക്കിയിരുന്നു.

കാവ്യ മാധവനാണ് ഇര

കാവ്യ മാധവനാണ് ഇര

എണ്‍പത്തിയാറ് ദിവസം കഴിഞ്ഞ് ദിലീപ് നേരെ വീട്ടിലേക്കാണ് എത്തുക എന്നും ദിലീപ് വീട്ടിലേക്ക് ഓടിയെത്തുന്നത് ഇതിന് വേണ്ടി മാത്രമാണ് എന്നും മറ്റും ട്രോളെന്ന പേരിട്ട പടപ്പുകളിലൂടെ ആഘോഷിക്കുകയാണ് മലയാളി സോഷ്യല്‍ മീഡിയക്കാര്‍. ഇതാദ്യമായിട്ടല്ല കാവ്യ മാധവനെ ലൈംഗികമായി കളിയാക്കുന്ന പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

ഭയങ്കര സാക്ഷരത തന്നെ

ഭയങ്കര സാക്ഷരത തന്നെ

ദിലീപ് ജാമ്യം കിട്ടി പുറത്ത് വരുന്പോള്‍ ആഘോഷമായി സ്വീകരിക്കാന്‍ ജയിലിന് മുന്നില്‍ തടിച്ചുകൂടിയ ആരാധരെന്ന ആള്‍ക്കൂട്ടവും കാവ്യ മാധവന്‍റെ പേരില്‍ അശ്ലീല ട്രോളുകള്‍ ഉണ്ടാക്കി സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കുന്നവരും സന്പൂര്‍ണ സാക്ഷരര്‍ എന്ന് നാം മേനി നടിക്കുന്ന മലയാളികള്‍ക്ക് ഇടയില്‍ തന്നെയുള്ളവരാണ് എന്നതാണ് ഏറെ രസകരം.

കാവ്യ എന്ത് പിഴച്ചു

കാവ്യ എന്ത് പിഴച്ചു

മലയാളത്തിലെ ഏതൊരു സിനിമാ താരത്തിന് അനുഭവിക്കേണ്ടിവന്നതിലും കൂടുതല്‍ കയ്പേറിയ അനുഭവങ്ങള്‍ കാവ്യ മാധവന് ഉണ്ടായിട്ടുണ്ട്. ദിലീപുമായുള്ള പ്രണയം എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയും ആളുകളും കാവ്യയെ നിരന്തരം വേട്ടയാടി. കാവ്യയുടെ ആദ്യ വിവാഹം പോലും ഒരു ദുരന്തമായിരുന്നു.

വിവാഹത്തിന് ശേഷവും

വിവാഹത്തിന് ശേഷവും

ദിലീപുമായുള്ള വിവാഹം കഴിഞ്ഞതിന് ശേഷവും കാവ്യ മാധവന് സമാധാനം കിട്ടിയില്ല. മഞ്ജു വാര്യരെ കാവ്യ ചതിച്ചു എന്ന തരത്തില്‍ വരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. നടിയെ ആക്രമിച്ച കേസില്‍ ദീലിപ് അറസ്റ്റിലായപ്പോള്‍ വന്ന് കയറിയ പെണ്ണിന്‍റെ ഐശ്വര്യം എന്നായി ട്രോളുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+