കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേന്ദ്രനെ സോഷ്യല്‍മീഡിയ 'കൊന്നുതിന്നു'; എല്ലും മുടിയും മാത്രം ബാക്കി!!! ട്രോളുകള്‍ കാണൂ

Google Oneindia Malayalam News

കെ സുരേന്ദ്രനും വിടി ബല്‍റാമും തമ്മില്‍ ഉണ്ടായ ഫേസ്ബുക്ക് യുദ്ധം മലയാളികള്‍ അത്ര മറക്കില്ല. അന്ന് ബല്‍റാമിനെ ഹിന്ദി പഠിപ്പിയ്ക്കാന്‍ 'ട്യൂഷന്‍' ഏര്‍പ്പാടാക്കാന്‍ പറഞ്ഞ കക്ഷിയാണ് സുരേന്ദ്രന്‍.

എന്നിട്ടിപ്പോള്‍ നരേന്ദ്ര മോദിയുടെ പ്രസംഗം പരിഭാഷ ചെയ്യാന്‍ നിന്നപ്പോള്‍ ചെയ്തത് നാട്ടുകാര്‍ കൈയ്യോടെ പിടികൂടി. ചുരുക്കിപ്പറഞ്ഞാല്‍ ഹിന്ദി അറിയാത്തത് ബല്‍റാമിനാണോ സുരേന്ദ്രനാണോ എന്ന് സംശയമായി.

മോദി കേരളത്തില്‍...ചിത്രങ്ങള്‍ കാണാം...

മോദി ഒന്ന് പറയും, സുരേന്ദ്രന്‍ വേറെന്തെങ്കിലും പറയും. ഒടുവില്‍ സുരേന്ദ്രനെ മാറ്റി മുരളീധരനെ വയ്‌ക്കേണ്ടി വന്നു. ഇത്രയൊക്കെ ഉണ്ടായാല്‍ പിന്നെ സോഷ്യല്‍ മീഡിയ വെറുതേയിരക്കുമോ... സുരേന്ദരനെ 'കൊന്നുതിന്നിരിയ്ക്കുകയാണ്'...

കുറച്ചുംകൂടി ഉണ്ടായിരുന്നെങ്കില്‍

കുറച്ചുംകൂടി ഉണ്ടായിരുന്നെങ്കില്‍

സുരേന്ദ്രന്‍ വളരെ കുറച്ച് നേരം മാത്രമേ മോദിയുടെപ്രസംഗം തര്‍ജ്ജമ ചെയ്തുള്ളു. കുറച്ച് കൂടുതല്‍ നേരം ചെയ്തിരുന്നെങ്കില്‍ കേള്‍ക്കാന്‍ ഇരിയ്ക്കുന്നവര്‍ ചിരിച്ച് ചിരിച്ച് മണ്ണ് കപ്പിയേനെ.

എവിടന്ന് പഠിച്ചു...

എവിടന്ന് പഠിച്ചു...

ഈ ഹിന്ദിയൊക്കെ സുരേന്ദ്രന്‍ എവിടെ നിന്ന് പഠിച്ചെടുത്തതാണാവോ...

അതാണ് പ്രശ്‌നം

അതാണ് പ്രശ്‌നം

കേരളത്തില്‍ ബിജെപി വെല്ലുവിളി നേരിടുന്നതിനുള്ള പ്രധാന കാരണം ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരമാണത്രെ. അല്ലെങ്കില്‍ പിന്നെ ഈ തര്‍ജ്ജമ പ്രശ്‌നമൊക്കെ ഇത്ര പെട്ടെന്ന് കണ്ട് പിടിയ്ക്കുമോ?

ആര്‍ക്കെങ്കിലും വേണം

ആര്‍ക്കെങ്കിലും വേണം

ഒന്നുകില്‍ പരിഭാഷപ്പെടുത്തുന്നവന് വിവരം വേണം, അല്ലെങ്കില്‍ കേള്‍ക്കുന്നതിന് വിവരം വേണം.

 ആ മാതൃഭൂമിയല്ല

ആ മാതൃഭൂമിയല്ല

മോദി പ്രസംഗത്തിനിടെ മാതൃഭൂമി എന്ന് പറയുമ്പോള്‍ സുരേന്ദ്രന്‍ വിചാരിച്ചത് 'മാതൃഭൂമി' പത്രം എന്നാണത്രെ.

പാവം സുരേന്ദ്രന്‍

പാവം സുരേന്ദ്രന്‍

കുറച്ച് നേരം മാത്രം പരിഭാഷപ്പെടുത്തി. ചെറിയ പിഴവുകളും വന്നു. അതിനിങ്ങനെയൊക്കെ കളിയാക്കണോ...

നിശബ്ദ ട്രോള്‍

നിശബ്ദ ട്രോള്‍

ബോയിംഗ് ബോയിംഗ് എന്ന് സിനിമ കണ്ടിട്ടുള്ളവര്‍ക്ക് സംഗതി പിടികിട്ടും!!!

ആര്‍ക്കൊക്കെ രക്ഷയായി

ആര്‍ക്കൊക്കെ രക്ഷയായി

കെ സുരേന്ദ്രന്റെ പരിഭാഷ പ്രസംഗം രക്ഷപ്പെടുത്തിയത് സത്യത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയാണ്.

ഹിന്ദി അറിയാത്തവര്‍

ഹിന്ദി അറിയാത്തവര്‍

ഇനി ഇതും കേള്‍ക്കേണ്ടി വരുമോ... ഹിന്ദി അറിയാത്തവര്‍ കേരളത്തിലേയ്ക്ക് പോകട്ടേ...

അച്ഛാ ദിന്‍... അച്ഛന്റെ ദിനം?

അച്ഛാ ദിന്‍... അച്ഛന്റെ ദിനം?

അച്ഛാ ദിന്‍ ആഗയാ എന്ന് മോദി പറഞ്ഞാല്‍ സുരേന്ദ്രന്‍ എങ്ങനെ പരിഭാഷപ്പെടുത്തും? 'അച്ഛന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടുകഴിഞ്ഞു'

ക്ലോസ് ഇനഫ്

ക്ലോസ് ഇനഫ്

ആ രംഗം ഒന്ന് ഓര്‍ത്തുനോക്കൂ...

ചപ്പാത്തി തന്നെ വേണം

ചപ്പാത്തി തന്നെ വേണം

പരിഭാഷയൊക്കെ കഴിഞ്ഞ് വീട്ടില്‍ വരുന്ന സുരേന്ദ്രന് ചോറൊന്നും മതിയാകില്ല. ചപ്പാത്തി തന്നെ വേണ്ടി വരും!!!

ആനയെ സംഭാവന?

ആനയെ സംഭാവന?

കേരള്‍ മേം ആമേ കാ സംഭാവനാ ഹേ... ആനകളെ സംഭവാന ചെയ്യുന്നതായിയ്ക്കുമോ പറയുന്നത്.

 ഓര്‍മകാണില്ല

ഓര്‍മകാണില്ല

ദിവസങ്ങള്‍ക്ക് മുമ്പാണ് പികെ ശ്രീമതിയുടെ ഇംഗ്ലീഷ് പ്രസംഗത്തെ പരിഹസിച്ച് ബിജെപിക്കാര്‍ ഫേസിബുക്കില്‍ എത്തിയത്. ഇനിയിപ്പോ എന്ത് പറയും

എങ്ങനെ സീറ്റ് കിട്ടും

എങ്ങനെ സീറ്റ് കിട്ടും

കേരളത്തില്‍ ബിജെപിയ്ക്ക് സീറ്റ് കിട്ടാത്തതിനുള്ള കാരണം മോദി കണ്ടുപിടിച്ചത്രെ!!! സുരേന്ദ്രനെ പോലുള്ള നേതാക്കളുണ്ടെങ്കില്‍ എങ്ങനെ സീറ്റ് കിട്ടും എന്നാണ് ചോദ്യം.

മേം കര്‍ത്താവാകുമ്പോള്‍

മേം കര്‍ത്താവാകുമ്പോള്‍

ഗജകേസരി യോഗത്തിലെ ഇന്നസെന്റിന്റെ അവസ്ഥയായിപ്പോയല്ലോ ഇപ്പോള്‍ കെ സുരേന്ദ്രന്

സാരേ ജഹാം സെ അച്ഛാ

സാരേ ജഹാം സെ അച്ഛാ

സാരേ ജഹാംസെ അച്ഛാ എന്ന് മോദി പറഞ്ഞാല്‍ സുരേന്ദ്രന്‍ ഇങ്ങനെ തര്‍ജ്ജമ ചെയ്യും- സാറയുടെ അച്ഛനാണ് ജഹാന്‍!!!

വീണ്ടും അച്ഛാ ദിന്‍

വീണ്ടും അച്ഛാ ദിന്‍

മോദി: അച്ഛാ ദിന്‍ ആനേ വാലാ ഹേ
സുരേന്ദ്രന്‍: അടുത്ത ദിവസം അച്ഛന്‍ ആനവാല് കൊണ്ടുവരും!!!

അത് പഴയ ലിപി

അത് പഴയ ലിപി

മോദിയുടെ ഹിന്ദി പഴയ ലിപി ആയതുകൊണ്ടാണ് തനിയ്ക്ക് മനസ്സിലാകാതെ പോയതെന്നും പറഞ്ഞത് കെ സുരേന്ദ്രന്‍ രംഗത്തെത്തുമോ?

 സംഘികളിങ്ങനെ

സംഘികളിങ്ങനെ

കെ സുരേന്ദ്രന്‍ പരിഭാഷയില്‍ തെറ്റ് വരുത്തിയതൊന്നും 'സംഘി'കള്‍ക്ക് മനസ്സിലായിട്ടില്ലത്രെ.

ഒളിച്ച് പോണം

ഒളിച്ച് പോണം

ഇനിയിപ്പോള്‍ വീട്ടില്‍ പോകണമെങ്കില്‍ പോലും ആരും കാണാതെ ഒളിച്ച് പോകേണ്ട ഗതികേടിലാണ് കെ സുരേന്ദ്രന്‍.

 വെള്ളാപ്പള്ളി തര്‍ജ്ജമ ചെയ്യുമോ

വെള്ളാപ്പള്ളി തര്‍ജ്ജമ ചെയ്യുമോ

ഇനി ആര്‍ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ആണല്ലോ ഉള്ളത്. അപ്പോള്‍ വെള്ളാപ്പള്ളി നടേശനായിരിയ്ക്കുമോ പരിഭാഷയ്‌ക്കെത്തുക!!!

ആ കൂട്ടുകാരന്‍

ആ കൂട്ടുകാരന്‍

താന്‍ പറയുന്നതൊക്കെ നന്നായി തര്‍ജ്ജമ ചെയ്യുന്ന ഒരു കൂട്ടുകാരന്‍ മോദിയ്ക്ക് ഉണ്ടായിരുന്നത്രെ. ഇപ്പോള്‍ അയാളെത്തേടിയാണ് യാത്രയെന്ന്!!!

 പൊതുജനം

പൊതുജനം

കെ സുരേന്ദ്രന് ഇനിയിപ്പോള്‍ മോദിയ്ക്ക് മുന്നില്‍ ചെയ്യാവുന്നത് ഇത് മാത്രമാണ്. പൊതുജനം ഇങ്ങനെ നോക്കി നില്‍ക്കും.

ഞാന്‍ പഠിച്ചതല്ല

ഞാന്‍ പഠിച്ചതല്ല

താന്‍ പഠിച്ച ഹിന്ദിയല്ല നരേന്ദ്ര മോദി പഠിച്ചത്- സുരേന്ദ്രന്‍ ഇനി ഇങ്ങനേയും പറഞ്ഞേക്കും.

പൂച്ചയോ

പൂച്ചയോ

ഏക് ദിന്‍ ഉസ്‌നെ മുജ്‌സെ പൂച്ഛാ... ആ പൂച്ഛയല്ല നമ്മുടെ പൂച്ച. സുരേന്ദ്രനങ്ങനെ പറയുമോ?

മുരളീധരനും

മുരളീധരനും

കെ സുരേന്ദ്രനെ മാറ്റി വി മുരളീധരന്‍ പരിഭാഷകനായെത്തിയിട്ടും കാര്യമൊന്നും ഉണ്ടായില്ലേ...

ഏറ്റവും സന്തോഷം

ഏറ്റവും സന്തോഷം

കെ സുരേന്ദ്രന് പണി കിട്ടിയപ്പോള്‍ ഏറ്റവും അധികം സന്തോഷിച്ചത് ഇവര്‍ രണ്ട് പേരും ആയിരിയ്ക്കാന്‍ ഇടയുണ്ട്.

വീണ്ടും അത് തന്നെ

വീണ്ടും അത് തന്നെ

ഹിന്ദി അറിയാത്തവരാണ് മുഴുവന്‍ പേരും എങ്കില്‍ വലിയ കുഴപ്പമില്ലാതെ, ആ സിനിമ പോലെ അങ്ങോട്ട് പോകുമായിരുന്നു. എന്നാല്‍ വിടെ അതല്ലല്ലോ സ്ഥിതി.

 ഇതാണല്ലേ ഹിന്ദി

ഇതാണല്ലേ ഹിന്ദി

ഇത്രയും കാലം ഹിന്ദിയെ കുറിച്ച് വാചാലനായി. പക്ഷേ ഇപ്പോഴാണ് ഹിന്ദി എന്താണെന്ന് പിടികിട്ടിയത്.

പണികിട്ടി

പണികിട്ടി

ബല്‍റാമിന് ഹിന്ദി അറിയില്ലെന്ന് പറഞ്ഞ് കളിയാക്കിയതാ... ഇപ്പോള്‍ ആര്‍ക്കാണ് ശരിയ്ക്കും പണികിട്ടിയത്.

സമ്പൂര്‍ണ സാച്ചരത

സമ്പൂര്‍ണ സാച്ചരത

ഇവിടത്തെ ട്രോള്‍ വിവാദങ്ങളെല്ലാം കണ്ടിട്ടുണ്ടെങ്കില്‍ മോദി പറയാന്‍ പോകുന്നത് ഇങ്ങനെ തന്നെ ആയിരിയ്ക്കുമോ?

ഓക്‌സ്‌ഫോര്‍ഡ് ഹിന്ദി

ഓക്‌സ്‌ഫോര്‍ഡ് ഹിന്ദി

മോദിജി ഓക്‌സ്‌ഫോര്‍ഡ് ഹിന്ദിയാണത്രെ ഉപയോഗിച്ചത്. ഹിന്ദുസ്ഥാന്‍ ഹിന്ദി ആയിരുന്നെങ്കില്‍ സുരേന്ദ്രന്‍ മിന്നിച്ചേനെ!!!

 സുരേന്ദ്രന്റെ തര്‍ജ്ജമകള്‍

സുരേന്ദ്രന്റെ തര്‍ജ്ജമകള്‍

ഇങ്ങനെയാണത്രെ കെ സുരേന്ദ്രന്റെ തര്‍ജ്ജമകള്‍

കേള്‍ക്കാനല്ലേ അറിയൂ...

കേള്‍ക്കാനല്ലേ അറിയൂ...

എനിയ്ക്ക് ഹിന്ദി കേള്‍ക്കാനല്ലേ അറിയൂ, അല്ലാത് അത് എന്താണെന്ന് അറിയില്ലല്ലോ

സന്തോഷമായില്ലേ

സന്തോഷമായില്ലേ

മോദിയ്ക്ക് സന്തോഷമായിക്കാണുമോ!!!

പശുവല്ല, 'ഗോ'

പശുവല്ല, 'ഗോ'

തൊട്ടടുത്ത് നിന്നാണ് സുരേന്ദ്രന്‍ തര്‍ജ്ജമ ചെയ്തിരുന്നത്. പക്ഷേ ഒടുവില്‍ പറഞ്ഞത് തനിയ്ക്ക് കേള്‍ക്കുന്നില്ലെന്ന്. മോദിയെങ്ങാനും 'ഗോ എവേ' എന്ന് പറഞ്ഞിരുന്നെങ്കില്‍, ഗോമാതാവിനെ കുറിച്ച് പറഞ്ഞേനെ സുരേന്ദ്രന്‍!!!

കോയി നഹീ സാമാന്‍ ഹെ

കോയി നഹീ സാമാന്‍ ഹെ

ഇതൊക്കെ മലയാളത്തിലേയ്ക്ക് തര്‍ജ്ജമ ചെയ്യാന്‍ ബുദ്ധിമുട്ടായിരിയ്ക്കും!!!

സു.. സു.. സുരു

സു.. സു.. സുരു

സു.. സു.. സുരു ഹിന്ദി ജോക്‌സ്... എങ്ങനെയുണ്ട്!!!

ദാല്‍ കറി, ഉള്ളിക്കറി

ദാല്‍ കറി, ഉള്ളിക്കറി

ഉള്ളിക്കറിയുടെ പേരിലാണല്ലോ സുരേന്ദ്രന് കുറേ പരിഹാസം കേള്‍ക്കേണ്ടിവന്നത്. ഇനിയിപ്പോള്‍ ദാല്‍ കറി കഴിയ്ക്കാത്തതുകൊണ്ടാണ് ഹിന്ദി അറിയാത്തതെന്ന് പറയുമോ?

ഞങ്ങളൊക്കെ പഴയതാ

ഞങ്ങളൊക്കെ പഴയതാ

ബിന്ദു കൃഷ്ണ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പികെ ശ്രീമതി... ഇനിയിതാ കെ സുരേന്ദ്രനും.

ഞാന്‍ പഠിച്ച ഹിന്ദി

ഞാന്‍ പഠിച്ച ഹിന്ദി

പണ്ട് പറഞ്ഞതൊക്കെ സുരേന്ദ്രന്‍ മറന്നുകാണുമോ?

ഇതാണ് അക്ഷരമാല

ഇതാണ് അക്ഷരമാല

മോദി ഹിന്ദിയിലെ അക്ഷരമാല 'ച, ഛ, ജ' എന്ന് പറയുമ്പോള്‍ കെ സുരേന്ദ്രന്‍ 'ട, ഠ, ഡ' എന്ന് പറഞ്ഞെന്നാണ് പരിഹാസം.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
Social media mock K Surendran for his poor hindi translation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X