ഒരു എബിവിപി ദുരന്ത കഥ! തീവണ്ടിയിലെ 'കുമ്മനടിക്ക്' അടപടലം ട്രോളുകൾ... കുമ്മനത്തിന് മാത്രം രക്ഷയില്ല

  • By: Desk
Subscribe to Oneindia Malayalam

മധ്യപ്രദേശില്‍ നിന്ന് വന്നവരായിരുന്നു ആ എബിവിപി പ്രവര്‍ത്തകര്‍... എബിവിപി നടത്തുന്ന ചലോ കേരള റാലിയില്‍ പങ്കെടുക്കാന്‍. എന്നാല്‍ കുമ്മനത്തിന്റെ ജനരക്ഷായാത്രയാക്കാള്‍ ദുരന്തമായി ഇത് എന്നാണ് ഇപ്പോഴത്തെ പരിഹാസം.

സോളാറിൽ മുത്തുച്ചിപ്പിയെ വെല്ലും തലക്കെട്ടുകൾ! കൈരളിക്ക് കൊല്ലുന്ന ട്രോളുകൾ... ഉമ്മന്‍ ചാണ്ടിക്കോ?

തീവണ്ടിയില്‍ വന്ന സംഘം ജനറല്‍ കമ്പാര്‍ട്ട്‌മെന്റ് തങ്ങള്‍ റിസര്‍വ്വ് ചെയ്തതാണെന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ യാത്രക്കാര്‍ സമ്മതിച്ചേക്കും. എന്നാല്‍ ട്രോളന്‍മാരുടെ മുന്നില്‍ പെട്ടാല്‍ പിന്നെ പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല.

ഉമ്മന്‍ ചാണ്ടി അരുതാത്തത് ചെയ്യിച്ചു; സോളാർ റിപ്പോര്‍ട്ടിന്റെ പേജുകളിൽ അശ്ലീലകഥകൾ നാണിക്കുന്ന കഥകൾ

അല്ലെങ്കില്‍ തന്നെ ബിജെപിക്കാരുടെ കാര്യം കേരളത്തില്‍ കഷ്ടമാണ്. എന്ത് പറഞ്ഞാലും എന്ത് ചെയ്താലും പൊങ്കാലയാണ്. അതിന്റെ കൂടെയാണ് ഇപ്പോള്‍ എബിവിപിക്കാരുടെ വകയും. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ തിരക്കിലായിരുന്നെങ്കിലും എബിവിപിക്കാരെ കണിക്കിന് പരിഗണിച്ചിട്ടുണ്ട് സോഷ്യല്‍ മീഡിയ!!!

നിര്‍ബന്ധമൊന്നും ഇല്ലല്ലോ!!!

നിര്‍ബന്ധമൊന്നും ഇല്ലല്ലോ!!!

ടിക്കറ്റില്ലാതെ ട്രെയിനില്‍ യാത്ര ചെയ്യാന്‍ പാടില്ലെന്നാണത്രെ നിയമം. ഇതൊക്കെ എന്ത്.. കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്ത ദിവസം തന്നെ അതില്‍ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത ഒരാളുണ്ട്. അതും ഇവരുടെ സംസ്ഥാന നേതാവ്... ഞെട്ടണ്ട... കുമ്മനത്തെ തന്നെയാണ് കൊള്ളിച്ച് പറഞ്ഞത്!

പിന്നെന്തിനാ ടിക്കറ്റ്...

പിന്നെന്തിനാ ടിക്കറ്റ്...

ഇന്ത്യ ഇപ്പോള്‍ ഭരിക്കുന്നത് ആരാണ്? മോദിജി... കേരളത്തിലെ ബിജെപി അധ്യക്ഷന്‍ ആരാണ്? കുമ്മനം രാജശേഖരന്‍... അപ്പോള്‍ പിന്നെ എബിവിപിക്കാര്‍ക്ക് തീവണ്ടിയില്‍ ടിക്കറ്റ് വേണോ...? വേണ്ടേ വേണ്ട!!!

ജനറല്‍ കമ്പാര്‍ട്ട്‌മെന്റ്

ജനറല്‍ കമ്പാര്‍ട്ട്‌മെന്റ്

എന്തായാലും മധ്യപ്രദേശില്‍ നിന്ന് വന്ന എബിവിക്കാര്‍ പൊളിച്ചടുക്കിയിട്ടുണ്ട്. എല്ലാവര്‍ക്കും കൂടി വേണ്ടി ഒരു കമ്പാര്‍ട്ട്‌മെന്റ് മുഴുവനും റിസര്‍വ്വ് ചെയ്തില്ലേ... അതും ജനറല്‍ കമ്പാര്‍ട്ട്‌മെന്റ്. അതുക്കും മേലെ എന്ത് വേണം!

ഒരുകാര്യം പഠിച്ചു

ഒരുകാര്യം പഠിച്ചു

ചലോ കേരള പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് വന്നത് എങ്കിലും മധ്യപ്രദേശിലെ ആ എബിവിപി പ്രവര്‍ത്തര്‍ നിര്‍ണായകമായ ഒരു കാര്യം പഠിച്ചല്ലോ... കേരളത്തില്‍ തീവണ്ടിയില്‍ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യാന്‍ പറ്റില്ലെന്നാണത്രെ പഠിച്ചത്!

കേരളത്തെ രക്ഷിക്കാനുള്ള വരവാണ്

കേരളത്തെ രക്ഷിക്കാനുള്ള വരവാണ്

ചുവപ്പ് ഭീകരതയില്‍ നിന്നും ജിഹാദി ഭീകരതയില്‍ നിന്നും കേരളത്െ രക്ഷിക്കാനുള്ള വരവാണ്. അതും തീവണ്ടിയും പിടിച്ച്. പക്ഷേ ജനറല്‍കമ്പാര്‍ട്ട്‌മെന്റ് ഏതാ റിസര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്റ് ഏതാ എന്നൊന്നും ചോദിച്ച് പോകരുത്.

ആ പേരൊന്ന് മാറ്റിക്കിട്ടുമോ

ആ പേരൊന്ന് മാറ്റിക്കിട്ടുമോ

ഇനിയെങ്കിലും ആ പാവം കുമ്മനത്തെ ട്രോളുന്നത് നിര്‍ത്തണം. പക്ഷേ അപ്പോഴും ട്രോളന്‍മാര്‍ക്കൊരു സംശയം ഉണ്ട്. കുമ്മനം അല്ലെങ്കില്‍ പിന്നെ ആരെ ട്രോളും എന്നതാണത്രെ അത്.... എന്തായാലും ഒരുപട തന്നെ ടിക്കറ്റെടുക്കാതെ ട്രെയിനില്‍ കയറിയ സാഹചര്യത്തില്‍ കുമ്മനടി മാറ്റി എബിവിപിയടി എന്ന് പേരുമാറ്റിക്കൊടുക്കാവുന്നതാണ്.

ടിക്കറ്റോ....

ടിക്കറ്റോ....

ഇവിടെ പുതിയ ആളുകളായതുകൊണ്ടാണ് ഇങ്ങനെ. ഈ നാട്ടില്‍ എല്ലാവരും ടിക്കറ്റ് ഒക്കെ എടുത്തിട്ടാണ് ട്രെയിനില്‍ പോകുന്നത്. അവിടെ പരിചയമില്ലാഞ്ഞിട്ടായിരിക്കും.

ഒന്ന് ആശ്വസിപ്പിച്ചേക്കാം

ഒന്ന് ആശ്വസിപ്പിച്ചേക്കാം

എന്തായാലും ഫൈന്‍ അടിപ്പിക്കും എന്ന് ഉറപ്പാണ്. കേരളത്തിലേക്ക് വന്നതല്ലേ, ഒന്ന് ആശ്വസിപ്പിച്ച് വിട്ടേക്കാം എന്ന് വിചാരിച്ച് കാണും. വെല്‍ക്കം ടു കേരള!!!

റെഡ് ജിഹാദി ടെറര്‍

റെഡ് ജിഹാദി ടെറര്‍

കേരളത്തില്‍ തീവണ്ടിയില്‍ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തത് പിടിച്ചത് ഒടുവില്‍ കേരളത്തിന് തന്നെ പണി ആകുമോ ആവോ... ഇനിയിപ്പോള്‍ ഉത്തരേന്ത്യയിലൊക്കെ കേരളത്തിലെ ചുവപ്പ് ഭീകരത എന്നൊക്കെ പറഞ്ഞ് ഇതും പ്രചരിപ്പിച്ചേക്കും.

ഒരല്‍പം അടങ്ങൂ... പ്ലീസ്

ഒരല്‍പം അടങ്ങൂ... പ്ലീസ്

ചലോ കേരളയില്‍ പങ്കെടുക്കാന്‍ വന്ന സംഘബന്ധുക്കളെ തീവണ്ടിയില്‍ ഫൈന്‍ അടപ്പിച്ചു എന്ന് കേട്ടാല്‍ കേരളത്തിലെ സംഘബന്ധുക്കള്‍ക്ക് അരിശം വരും എന്ന് ഉറപ്പല്ലേ... പക്ഷേ ഇങ്ങനെ ചോദിക്കാന്‍ സാധ്യതയില്ല. ഇവിടെ എല്ലാവരും ടിക്കറ്റ് ഒക്കെ എടുത്തിട്ടല്ലേ യാത്ര ചെയ്യാറുള്ളത്!

അങ്ങ് മധ്യപ്രദേശില്‍

അങ്ങ് മധ്യപ്രദേശില്‍

ദിവസങ്ങള്‍ക്ക് ശേഷം അങ്ങ് മദ്യപ്രദേശിലെ ഒരു ഗ്രാമത്തില്‍ സംഭവിച്ചത്.... കേരളത്തില്‍ വന്ന് ഫൈനും അടച്ച് തിരിച്ചുപോയ എബിവിപിക്കാരന്‍ പറയുന്നത് ഇങ്ങനെ ആണത്രെ... കേരളത്തിലേക്കുള്ള ട്രെയിനില്‍ കുമ്മനടിച്ചാല്‍ ഭയങ്കര രസാണ്!!!

ബുദ്ധിപരമായ നീക്കം!!

ബുദ്ധിപരമായ നീക്കം!!

ഉത്തരേന്ത്യയില്‍ അങ്ങനെ ടിക്കറ്റ് എടുക്കുന്ന ശീലമൊന്നും ഇല്ലെന്നേ... ഇതിപ്പോള്‍ കേരളത്തില്‍ മാത്രം എന്താ ഇങ്ങനെ? കേരള വികസനത്തിന് വേണ്ടി മോദിജി വല്ല ബുദ്ധിപരമായ നീക്കവും നടത്തിയതായിരിക്കും!!!

ഞങ്ങള്‍ക്കെന്തിനാ സാര്‍ ടിക്കറ്റ്

ഞങ്ങള്‍ക്കെന്തിനാ സാര്‍ ടിക്കറ്റ്

ടിക്കറ്റ് പരിശോധനയൊക്കെ ഒരു പുതിയ അനുഭവം ആയിരിക്കും . അതായിരിക്കും ഇങ്ങനെ. അല്ലെങ്കില്‍ തന്നെ കുമ്മനടിക്കുന്നവര്‍ക്കെന്തിനാ സാറേ ടിക്കറ്റ്!

അയ്യേ... അങ്ങനെ പറയാമോ

അയ്യേ... അങ്ങനെ പറയാമോ

ജനരക്ഷായാത്രക്കിടെ ബിജെപിക്ക് കുറേ കക്കൂസ് ട്രോളുകള്‍ കിട്ടിയിരുന്നു. ഇതിപ്പോള്‍ എബിവിപിക്കാരേയും വെറുതേ വിടില്ലേ... റെയില്‍വേ പാളത്തില്‍ ഇരിക്കാന്‍ അല്ലേ അറിയൂ, ട്രെയിനില്‍ കയറി പരിചയം ഇല്ലല്ലോ എന്ന്!

 ഭയങ്കര രസാണ്!!!

ഭയങ്കര രസാണ്!!!

സ്ലീപ്പര്‍ കമ്പാര്‍ട്ട്‌മെന്റില്‍ റിസര്‍വ്വ് ചെയ്ത് പോകുന്നതില്‍ ഒക്കെ എന്ത് രസം... ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ ടിക്കറ്റ് റിസര്‍വ്വ് ചെയ്ത് പോകണം. അതും കേരളത്തില്‍ കൂടി. ഭയങ്കര രസായിരിക്കും!

കഷ്ടം തന്നെ ആണല്ലേ

കഷ്ടം തന്നെ ആണല്ലേ

കേരളത്തില്‍ ചലോ കേരളക്ക് വന്നതായിരുന്നു. തിരിച്ച് ചെന്നപ്പോള്‍ ഇങ്ങനെയൊക്കെ ചോദിച്ചാല്‍ എന്ത് പറയും! കേരളത്തില്‍ ട്രെയിനിലൊക്കെ ടിക്കറ്റ് എടുക്കണമത്രെ... ഇതിപ്പോള്‍ കേരളത്തിലെത്തും മുമ്പ് വേറെ യാത്രക്കാര്‍ ഒന്നും ഒരു പ്രശ്‌നവും ഉണ്ടാക്കിയില്ലേ?

കുമ്മനം എങ്ങാന്‍ ചോദിച്ചാല്‍

കുമ്മനം എങ്ങാന്‍ ചോദിച്ചാല്‍

ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്ത കാര്യം ഇനി കുമ്മനം രാജശേഖരന്‍ എങ്ങാനും ആ എബിവിപി കുട്ടികളോട് ചോദിക്കുമോ? ചോദിച്ച് പോയാല്‍ തീര്‍ന്നു!

English summary
Social Media trolls mocking ABVP workers traveled with out ticket in Train.
Please Wait while comments are loading...