കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പണികിട്ടിയ' കണ്ണന്താനത്തിന്റെ ഭാര്യയ്ക്ക് കൊല്ലുന്ന ട്രോളുകൾ! തള്ളിന്റെ കാര്യത്തിൽ മോദിക്കും മേലെ!

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

Recommended Video

cmsvideo
കണ്ണന്താനത്തിന്റെ ഭാര്യക്ക് ട്രോളോട് ട്രോള്‍ | Oneindia Malayalam

അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്ര മന്ത്രിയായതിന് ശേഷം അദ്ദേഹത്തിന്റെ ഭാര്യയുടെ പ്രതികരണം പല ചാനലുകാരും എടുത്തിരുന്നു. ഇംഗ്ലീഷ് ചാനലുകളുടെ ബഹളത്തിനിടയിലാണ് മാതൃഭൂമിക്കാന്‍ പ്രതികരണം ചോദിക്കാന്‍ എത്തിയത്.

മലയാളം ചാനലിന്റെ മൈക്ക് കണ്ട സന്തോഷത്തില്‍ അവര്‍ പറഞ്ഞ കാര്യങ്ങളൊക്കെ ക്യാമറ ഒപ്പിയെടുക്കുകയും ചെയ്തു. എന്നാല്‍ അതിന്റെ പേരില്‍ സോഷ്യല്‍ മീഡിയ അവരെ ട്രോളുകള്‍കൊണ്ട് പരിഹസിക്കുകയാണ് ഇപ്പോള്‍.

യേശു ക്രിസ്തുവിനും നരേന്ദ്ര മോദിയ്ക്കും ഒരേ സ്വപ്‌നമാണെന്ന് പറഞ്ഞ കണ്ണന്താനത്തേയും വെറുതേ വിട്ടിട്ടില്ല!!!

ഇപ്പോഴാ സംഘിയായത്!!!

ഇപ്പോഴാ സംഘിയായത്!!!

ബീഫിന്റെ കാര്യത്തില്‍ മലക്കം മറിഞ്ഞ കണ്ണന്താനത്തെ മലയാളികള്‍ അങ്ങനെ വെറുതേ വിടും എന്ന് പ്രതീക്ഷിക്കാന്‍ പറ്റുമോ? ഇപ്പോഴാണത്രെ കണ്ണന്താനം ശരിക്കും സംഘിയായത്!

വഴിതെറ്റിക്കുമെന്ന് മത്തായി പറഞ്ഞിട്ടുണ്ട്

വഴിതെറ്റിക്കുമെന്ന് മത്തായി പറഞ്ഞിട്ടുണ്ട്

ക്രിസ്തുവിനും മോദിക്കും ഒരേ ലക്ഷ്യങ്ങളാണെന്നാണല്ലോ കണ്ണന്താനം പറഞ്ഞത്. തന്റെ നാമത്തില്‍ വന്ന് പലരും അനേകരെ വഴിതെറ്റിക്കുമെന്ന് മത്തായിയുടെ സുവിശേഷത്തിലുണ്ട്.

വിമാനം എടുത്ത് ചെല്ലാന്‍

വിമാനം എടുത്ത് ചെല്ലാന്‍

പെട്ടെന്ന് ഫ്‌ലൈറ്റ് എടുത്ത് ചെല്ലാന്‍ ആയിരുന്നല്ലോ മോദിജി പറഞ്ഞത്. മോദിജി പറഞ്ഞാല്‍ പിന്നെ ചെയ്യാതിരിക്കാന്‍ പറ്റുമോ

ഇത്രേം തള്ളാന്‍ അറിയുമായിരുന്നെങ്കില്‍

ഇത്രേം തള്ളാന്‍ അറിയുമായിരുന്നെങ്കില്‍

ഇത്രയ്ക്കും തള്ളാന്‍ അറിയാമായിരുന്നെങ്കില്‍ ഈ മാഡത്തിനെ തന്നെ പിടിച്ചങ്ങ് മന്ത്രിയാക്കിയാല്‍ മതിയായിരുന്നു എന്നാണത്രെ മോദിജി വിചാരിക്കുന്നത്.

പാവം ക്രിസ്തു

പാവം ക്രിസ്തു

കണ്ണന്താനത്തിന്റെ ഡയലോഗ് കേട്ട യേശുക്രിസ്തു പോലും ഞെട്ടിത്തരിച്ചത്രെ. മോദി എന്താ, അത്രയ്ക്ക് മോശം ആണോ

കഷ്ടം തന്നെ

കഷ്ടം തന്നെ

കണ്ണന്താനത്തെ എവിടെ കണ്ടാലും കൈയ്യില്‍ പിടിക്കും, കെട്ടിപ്പിടിക്കും എന്നൊക്കെയല്ലേ മോദിയെ കുറിച്ച് പറഞ്ഞത്. മോദി അന്തം വിട്ടുകാണും ഇത് കേട്ട്!

മിസിസ് കണ്ണന്താനം

മിസിസ് കണ്ണന്താനം

തള്ളിന്റെ കാര്യത്തില്‍ മമ്മൂട്ടിയും ഉണ്ണി മുകുന്ദനും പുലിയൂരിലെ മൂപ്പനും ഒന്നും ഒന്നുമല്ലത്രെ. മിസിസ് കണ്ണന്താനം ആണത്രെ ട്രെന്‍ഡിങ്.

എടുത്ത ഫ്‌ലൈറ്റ്

എടുത്ത ഫ്‌ലൈറ്റ്

ഫ്‌ലൈറ്റ് എടുത്ത് വരാന്‍ അല്ലേ ആവശ്യപ്പെട്ടത്. അപ്പോള്‍ പിന്നെ ഈ എടുത്ത ഫ്‌ലൈറ്റ് എവിടെ കൊണ്ടുചെന്ന് വയ്ക്കും!

തള്ളാന്‍ വേറെ ആരും വേണ്ട

തള്ളാന്‍ വേറെ ആരും വേണ്ട

സ്വന്തം ഭര്‍ത്താവിനെ കുറിച്ച് തള്ളാന്‍ വേറെ ആരുടേയും സഹായം ആവശ്യമില്ലത്രെ. അതിന് താന്‍ മാത്രം മതിയെന്ന്!

തള്ള് എന്നൊക്കെ പറഞ്ഞാല്‍

തള്ള് എന്നൊക്കെ പറഞ്ഞാല്‍

തള്ള് എന്നൊക്കെ പറഞ്ഞാല്‍ എന്ത് മാതിരിയുള്ള തള്ളാണ് ഇത് എന്നാണ് ചിലരൊക്കെ ചോദിക്കുന്നത്. എന്നാല്‍ ആ വാര്‍ത്ത അറിഞ്ഞ എക്‌സൈറ്റ്‌മെന്റില്‍ ആരായാലും ഇങ്ങനെയൊക്കെ പറഞ്ഞുപോവില്ലേ...

ഗുജറാത്തില്‍ പോകുമ്പോള്‍

ഗുജറാത്തില്‍ പോകുമ്പോള്‍

വിദേശികള്‍ അവരുടെ രാജ്യത്ത് നിന്ന് ബീഫ് തിന്നിട്ട് ഇന്ത്യയിലേക്ക് വന്നാല്‍ മതി എന്നാണല്ലോ കണ്ണന്താനം പറഞ്ഞത്. അപ്പോള്‍ കണ്ണന്താനം ഗുജറാത്തില്‍ പോകുമ്പോള്‍ വീട്ടില്‍ നിന്ന് ടോയ്‌ലറ്റില്‍ പോയിട്ടാണോ പോകാറുള്ളത് എന്നാണ് സംശയം. അവിടെ ടോയ്‌ലറ്റൊക്കെ കുറവാണല്ലോ എന്ന്!

ആ പാവം അറിഞ്ഞോ

ആ പാവം അറിഞ്ഞോ

എന്തായാലും കണ്ണന്താനത്തിന്റെ ഭാര്യ ഇത്തരം ഒരു പണി ഒരിക്കലും പ്രതീക്ഷിച്ച് കാണില്ലെന്ന് ഉറപ്പാണ്.

മോദി പോലും പറയും!!!

മോദി പോലും പറയും!!!

അന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞതുപോലെ മോദിജി കണ്ണന്താനത്തോട് പറയുമോ എന്നാണ് സംശയം!

തള്ള് വില

തള്ള് വില

റബ്ബറിന് ഇനിമുതല്‍ താങ്ങുവില ആയിരിക്കില്ലത്രെ.... ഈ വീഡിയോ കണ്ടതിന് ശേഷം അത് തള്ള് വില ആയിരിക്കും എന്നാണത്രെ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്.

ഇതിപ്പോ എന്താ

ഇതിപ്പോ എന്താ

മോദിജിക്കും യേശു ക്രിസ്തുവിനും ഒരേ ലക്ഷ്യം എന്നാണല്ലോ പറഞ്ഞത്. രണ്ടും കൂടി ഇപ്പോള്‍ ഒന്നാക്കിയിട്ടുണ്ട്!

സന്തോഷായില്ലേ

സന്തോഷായില്ലേ

എന്തായാലും ഭാര്യയുടെ പ്രകടനം ഇപ്പോള്‍ കണ്ണന്താനത്തിനാണ് തിരിച്ചടിയായിട്ടുള്ളത്. ഈ ഡയലോഗ് വേണമെങ്കില്‍ ഇവിടേയും ചേര്‍ക്കാം.

English summary
Social Media trolls mocking Alphons Kannanthanam and his wife
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X