ഷാജിയേട്ടാ... എനിക്കൊറ്റയ്ക്ക് പറ്റുംന്ന് തോന്നണില്ല! അമിത് ഷായുടെ ഭീഷണി, ട്രോളന്‍മാർക്ക് പുല്ലുവില
അയ്യപ്പ ഭക്തരെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ കേരളത്തിലെ ഇടതു സര്‍ക്കാരിനെ വലിച്ച് താഴെയിടും എന്നാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞത്. എന്നൊക്കെ അമിത് ഷാ കേരളത്തില്‍ വന്നിട്ടുണ്ടോ, അന്നൊക്കെ അദ്ദേഹം വയറ് നിറച്ച് ട്രോളുകളും ആയിട്ടാണ് തിരിച്ച് പോയിട്ടുള്ളത്.
ഇത്തവണയെങ്കിലും അതില്‍ എന്തെങ്കിലും മാറ്റം ഉണ്ടാകും എന്ന് പ്രതീക്ഷിച്ചെങ്കില്‍ തെറ്റി. അമിത് ഷായുടെ കണ്ണൂരിലെ പ്രസംഗം നടക്കുമ്പോള്‍ തന്നെ ട്രോളുകളുടെ പെരുമഴയും തുടങ്ങി.
കേരളത്തില്‍ ആകെ കൂടി ഒരു എംഎല്‍എ ആണ് ബിജെപിയ്ക്കുള്ളത്. എന്നിട്ടാണ് സര്‍ക്കാരിനെ വലിച്ച് താഴെയിറക്കും എന്നൊക്കെ അമിത് ഷാ പറയുന്നത്. അതും, സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ വിധി നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിന്റെ പേരില്‍.... ട്രോളന്‍മാരെ കുറ്റം പറയാന്‍ പറ്റുമോ!!!

ഗോപാല്‍ജി... ഇവരെയങ്ങ്
ഇതിപ്പോള്‍ ആട് ഒരു ഭീകരജീവിയാണ് സിനിമയില്‍ അറയ്ക്കല്‍ അബു ചോദിച്ചത് പോലെ ആണല്ലോ കാര്യങ്ങള്‍. ഗോപാല്‍ജി തടഞ്ഞത് ഭാഗ്യം... അല്ലേല്‍ കുടുങ്ങിപ്പോയേനെ!

ഓ... പിന്നെ!!!
അമിത് ഷായുടെ ഭീഷണി കേട്ട് കേരളത്തിലെ സംഘികളൊക്കെ ആവേശത്തിലാണ്. പക്ഷേ, പിണറായി വിജയന്‍ ആ ഭീഷണി കേട്ടപ്പോള്‍ ഇങ്ങനെ ആണത്രെ ഇരിക്കുന്നത്!

ഇങ്ങനേയും ആവാം...
അമിത് ഷാ പറയുന്നത് കേട്ടിട്ട് ഇനി ഓ രാജഗോപാല്‍ എങ്ങാനും പിണറായി വിജയന്‍ സര്‍ക്കാരിനെ വലിച്ച് താഴെയിറക്കാന്‍ നിയമസഭയില്‍ എന്തെങ്കിലും ചെയ്യുമോ എന്നാണ് സംശയം!

ആര് വലിച്ചിടും
അയ്യപ്പ ഭക്തര്‍ക്കെതിരെ നിന്നാല്‍ സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ പോലും മടിക്കില്ലെന്നാണ് പറഞ്ഞത്.... ആര് വലിച്ച് താഴെയിടും എന്ന് ചോദിക്കരുത്. അതിനിപ്പോള്‍ ഇവരൊക്കെ തന്നെ അല്ലേ ഉള്ളൂ!

ഏതാണ്ട് ഇതുപോലെ
അമിത് ഷായുടെ പ്രസംഗം സംഘികള്‍ കണ്ടത് നല്ല വെടിക്കെട്ട് പ്രസംഗം പോലെ ആണ്. എന്നാല്‍ പലരും കണ്ടത് പ്രാഞ്ചിയേട്ടന്റെ പ്രസംഗം പോലെ ആയിരുന്നത്രെ!

ഇങ്ങനെയൊക്കെ പറയാമോ...
ഉദ്ഘാടനം പോലും കഴിയുന്നതിന് മുമ്പ് അമിത് ഷാ ആദ്യം കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങി എന്നല്ലേ ഇപ്പോള്‍ പലരുടേയും തള്ള്. അതിപ്പോള്‍ മരുന്ന് പരീക്ഷണത്തിന് ആദ്യം മനുഷ്യരെ ഉപയോഗിക്കാത്തത് പോലെ ആണെന്നൊക്കെയാണ് ട്രോള്‍!

കണക്കുണ്ടാവില്ല
വലിച്ച് താഴെ ഇടും എന്നല്ലേ പറഞ്ഞത്. സിഗററ്റോ ബീഡിയോ ഒക്കെ ആണെങ്കില്‍ ശരിയായിരിക്കും. എത്രയെണ്ണം വലിച്ച് താഴെയിട്ടിട്ടുണ്ടാവും അല്ലേ!

ഇത്രയും സിംപിള്‍ ആയിരുന്നോ...
കേരള സര്‍ക്കാരിനെ വലിച്ചു താഴെയിടുക എന്നത് ഇത്രയും സിംപിള്‍ ആയിരുന്നോ എന്നാണ് സംശയം! അല്ലേലും അമിത് ഷാജി പുലിയല്ലേ!

പാവം സംഘബന്ധുക്കള്‍!!!
സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ മടിക്കില്ല... മടിക്കണ്ട, പക്ഷേ പോലീസിന്റെ അടി പേടിച്ച് ഓടിയ സംഘബന്ധുക്കള്‍ പലരും ഇപ്പോള്‍ നിലക്കലിലെ ഉള്‍ക്കാടുകളിലെ മരങ്ങളില്‍ ആണത്രെ... അവരെ കൂടി ഒന്ന് താഴെ ഇറക്കിക്കൊടുക്കണം!

കോടതിയുടെ വിധി!!!
കോടതി പുറപ്പെടുവിക്കുന്ന വിധിയല്ല, കോടതിയുടെ വിധിയാണ് ഇത്. അമിത് ഷായൊക്കെ ഇങ്ങനെ പറയാന്‍ തുടങ്ങിയാല്‍ പിന്നെ എന്താകും അവസ്ഥ.

ഇതാണ് അവസ്ഥ
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അമിത് ഷാ എത്തിയാല്‍ ബാഹുബലിയെ പോലെ ആയിരിക്കും. പക്ഷേ, കേരളത്തില്‍ എത്തിയാല്‍ ട്രോളുബലിയായിപ്പോകും!

ഹേ കച്ചുവാ...
അമിത് ഷായുടെ ഭീഷണി പ്രസംഗം കേട്ട് കേരളത്തിലെ സംഘബന്ധുക്കള്‍ ആഞ്ഞ് വലിക്കുകയാണത്രെ... വലിച്ച് താഴെ ഇടും എന്നല്ലേ അമിത് ഷാജി പറഞ്ഞത്. അപ്പോള്‍ പിന്നെ വലിക്കാതെ പറ്റില്ലല്ലോ!

അങ്ങനെ പറയരുത്...
അയ്യപ്പ ഭക്തരെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ സരക്കാരിനെ താഴെയിറക്കാനും മടിക്കില്ലെന്നല്ലേ പറഞ്ഞത്. അത്രയും പിന്തുണയുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാരിന് ഒരു ഓര്‍ഡിനന്‍സ് അങ്ങ് കൊണ്ടുവന്നാല്‍ പോരെ!!!

ആഞ്ഞ് വലിക്ക്
ഇതിപ്പോള്‍ അമിത് ഷാ കേരളത്തില്‍ എത്തിയാല്‍ പിന്നെ ആടിലെ ഷാജി പാപ്പന്റെ മീമുകള്‍ക്ക് വിശ്രമമില്ലാത്ത സ്ഥിതിയാണ്. ആ ഷാജിയും 'വലിയില്‍' തന്നെ ആയിരുന്നല്ലോ കേമന്‍!

തള്ളി മറിച്ചിടും
തള്ളിന്റെ കാര്യത്തില്‍ സംഘികളെ വെല്ലാന്‍ ആരുമില്ലല്ലോ... സത്യത്തില്‍ വലിച്ച് താഴെയിടുക എന്ന് പറഞ്ഞപ്പോള്‍ തള്ളി മറിക്കും എന്നായിരുന്നത്രെ ഉദ്ദേശിച്ചത്!

ഒറ്റയ്ക്ക് പറ്റുമോ
അമിത് ഷായുടെ വെല്ലുവിളിയും ഭീഷണിയും എല്ലാം കേട്ടപ്പോള്‍ ഏക ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ ആണത്രെ ശരിക്കും വിറച്ചത്. തന്നെ കൊണ്ട് അത് ഒറ്റയ്ക്ക് പറ്റില്ലെന്ന് അദ്ദേഹം തന്നെ പറഞ്ഞുകാണും!

ഒരിടത്ത്.... മറ്റൊരിടത്ത്
അമിത് ഷായുടെ പ്രസംഗം കേട്ടപ്പോള്‍ കേരത്തിലെ സംഘികള്‍ ശരിക്കും രോമാഞ്ചം അണിഞ്ഞു. പക്ഷേ, സാധാരണ മലയാളികള്‍ ചിരി അടക്കാന്‍ പാടുപെടുകയായിരുന്നത്രെ!

ശരിക്കും പേടിച്ചു
അമിത് ഷായുടെ ഭീഷണി കേട്ട് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഒക്കെ ശരിക്കും പേടിച്ചിരിക്കുകയാണത്രെ. സത്യത്തില്‍ സുപ്രീം കോടതി വിധി സത്യത്തില്‍ ആരാണ് പുറപ്പെടുവിച്ചത് എന്നാണ് ഇപ്പോള്‍ സംശയം!

വാമന ജയന്തിയാക്കിയ ആള്‍
ഒറ്റ ആശംസ കൊണ്ട് ഓണത്തെ വാമന ജയന്തി ആക്കിയ ആളാണ് ഇപ്പോള്‍ പഴയ വിശ്വാസവും പറഞ്ഞ് കേരള സര്‍ക്കാരിനെ താഴെയിടാന്‍ വന്നിരിക്കുന്നത്! !

ചക്കയായിരുന്നേല്‍...
വലിച്ച് താഴെയിടും എന്നൊക്കെയല്ലേ പറഞ്ഞത്. അത് ചക്കയാണോ മാങ്ങയാണോ എന്നൊന്നും ചോദിക്കരുത്.... സര്‍ക്കാരിനെ വലിച്ച് താഴെയിടും എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്!

എന്തൊരു കഷ്ടമാണ്...
വന്നുവന്ന് ഇപ്പോള്‍ എന്തും പറഞ്ഞുകളയും എന്ന അവസ്ഥയില്‍ ആയിട്ടുണ്ട് എന്ന് തോന്നുന്നു അമിത് ഷാ ഒക്കെ.... അല്ലെങ്കില്‍ പിന്നെ ഇങ്ങനെ ഒരു ഭീഷണി ഒക്കെ മുഴക്കുമോ!

പറ്റിക്കല്ലേ...
സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നു എന്ന് അമിത് ഷാ ഒരിക്കല്‍ പറഞ്ഞതാ.... പക്ഷേ, പേടിക്കണ്ട, അത് മുത്തലാക്കിനെ കുറിച്ചായിരുന്നു കേട്ടോ1

പുതിയ അര്‍ത്ഥം
അമിട്ടടി എന്ന വാക്കിന് മലയാളികള്‍ പല അര്‍ത്ഥങ്ങള്‍ പലപ്പോഴായി കല്‍പിച്ചുകൊടുത്തിട്ടുണ്ട്. ഇപ്പോള്‍ താഴെ ഇടുക, വലിച്ചിടുക തുടങ്ങിയ അര്‍ത്ഥങ്ങളാണ് പുതിയതായി കൊടുത്തിട്ടുള്ളത്.!


Click it and Unblock the Notifications
