ബസ് സ്റ്റോപ്പില്‍ നിന്നാല്‍ ബസ്സ് വരും, ഫുള്‍ സ്റ്റോപ്പില്‍ നിന്നാല്‍ ഫുള്‍ വരില്ല!!! അയ്യപ്പ സ്വാമീ, കീ ജയ്!!! അമൃതാനന്ദമയിക്കും വയറ് നിറച്ച് ട്രോളുകള്‍
ആള്ദൈവമെന്നോ ആത്മീയ നേതാവെന്നോ നോട്ടമില്ലാത്തവരാണ് നമ്മുടെ ട്രോളന്മാര്. പ്രധാനമന്ത്രിയേയും മുഖ്യമന്ത്രിയേയും വരെ ട്രോളുന്നവര്‍. അവര്‍ക്ക് മുന്നില്‍ ഇങ്ങനെ എന്തെങ്കിലും കിട്ടിയാല്‍ പിന്നെ പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ...
കഴിഞ്ഞ ദിവസം അയ്യപ്പ ഭക്തസംഗമത്തില്‍ പ്രസംഗിക്കുമ്പോള്‍ അമൃതാനന്ദമയി സ്വപ്നത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ല, ഇമ്മാതിരി ട്രോളുകള്‍ക്ക് താന്‍ ഇരയാകുമെന്ന്. അയ്യപ്പ സ്വാമിയ്ക്ക് ജയ് വിളിച്ചത് പോകട്ടെ, ഒരു ഉപമ പോലും പറയാന്‍ പറ്റാത്ത സ്ഥിതിയാണ്.
സമുദ്രത്തിലെ മീനുകളെ പോലെ അല്ല ടാങ്കില്‍ കിടകുന്ന മീന്‍ എന്ന് പറഞ്ഞതേയുള്ളൂ, പിന്നെ സന്തോഷ് പണ്ഡിറ്റിനെ കൂട്ടുപിടിച്ചാണ് ട്രോളുകളുടെ പൊങ്കാല. മൊത്തത്തില്‍ അയ്യപ്പശാപം ആണെന്നാണ് ട്രോളന്മാരുടെ കണ്ടെത്തല്‍!!!

വല്ലാത്ത ഉപമ
അയ്യപ്പ സ്വാമിയുടെ ആഗ്രത്തെ ഉപമിക്കാന്‍ അമൃതാനന്ദമയി ഉപയോഗിച്ചത് സമുദ്രത്തിലെ മീനിനേയും ടാങ്കിലെ മീനിനേയും. വല്ലാത്ത ഉപമ ആയിപ്പോയി. സന്തോഷ് പണ്ഡിറ്റിനെ വെല്ലുമെന്ന്!

ഇതാണ് അവസ്ഥ
അമൃതാനന്ദമയിയുടെ പ്രസംഗം കേട്ടത്തിന് ശേഷം സമുദ്രത്തിലെ മീനുകളുടെയൊക്കെ ഭാവം ഇങ്ങനെ ആണത്രെ. പാവം ടാങ്കിലെ മീന്‍...

പണ്ഡിറ്റ് ഓര്മ
അമൃതാനന്ദമയിയുടെ പ്രസംഗം ടിവിയില്‍ കേട്ട സന്തോം പണ്ഡിറ്റ് ആകെ ആശയക്കുഴപ്പത്തിലായെന്ന്. ഇതുപോലെ ഒന്ന് താന്‍ എവിടെയോ കേട്ടിട്ടുണ്ടല്ലോ...

അപ്പോള്‍ അങ്ങനെ ആണല്ലേ...
മണ്ഡലകാലത്ത് ആശുപത്രികളില്‍ ആളുകള്‍ കുറവാണെന്നല്ലേ അമൃതാനന്ദമയി പറഞ്ഞത്. അപ്പോള്‍ ബാക്കിയുള്ള സമയത്ത് ആള് കൂടാനുള്ള കാരണം ഇതാണോ എന്നാണ് സംശയം!

ഒടുക്കം ഇങ്ങനെയെങ്ങാനും...
പറഞ്ഞുപറഞ്ഞ് കാര്യങ്ങള്‍ കൈവിട്ടുപോകുന്ന സ്ഥിതിയിലായിട്ടുണ്ട്. ഇനി ഇങ്ങനെ കൂടി പറയിപ്പിക്കേണ്ട കുറവേയുള്ളു!

അയ്യപ്പന് പാവം
ശരണമയ്യപ്പ സ്വാമീ കീ ജയ്... അയ്യപ്പന് കീ ജയ് എന്നൊക്കെ വിളിക്കുന്നത് കേട്ട് സംഘികള്‍ കോരിത്തരിച്ചുകാണും. പക്ഷേ, അയ്യപ്പന് ആകെ അങ്കലാപ്പിലാണ്!

മത്സരിക്കേണ്ടി വരുമോ...
ജയ് വിളിയൊക്കെ പുതിയ ഏര്‍പ്പാടാണല്ലോ... അയ്യപ്പന് ആകെ ഞെട്ടിയിരിക്കുകയാണത്രെ. അടുത്ത തിരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കേണ്ടി വരുമോ എന്നാണ് പേടി!

പ്രചാരണം ആയിരുന്നോ
അയ്യപ്പ ഭക്ത സംഗമം എന്നൊക്കെ ആയിരുന്നു പരിപാടിയുടെ പേര്. പക്ഷേ നടന്നതോ... അയ്യപ്പന് ജയ് വിളിയും! അടുത്ത തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രചാരണം വല്ലതും ആയിരുന്നോ ആവോ!

പാവം സുമേഷ് കാവിപ്പട
ഇത്രയും കാലം സ്വാമിയേ ശരണമയ്യപ്പ എന്നായിരുന്നല്ലോ ശരണം വിൡുകൊണ്ടിരുന്നത്. അമൃതാനന്ദമയിയുടെ ജയ് വിളി കേട്ടതോടെ സുമേഷ് കാവിപ്പട ആകെ അങ്കലാപ്പിലായിട്ടുണ്ട്!

എന്തിന് ജയ് വിളിച്ചു...
അമൃതാനന്ദമയി ആള്‍ദൈവം ആണെന്നാണല്ലോ പറയപ്പെടുന്നത്. അങ്ങനെയങ്കില്‍ ദൈവം ആയ അവര്‍ എന്തിനാണ് മറ്റൊരു ദൈവത്തിന് ജയ് വിളിച്ചത് എന്നാണ് ചിലരുടെ സംശയം!

ശ്രീനാരായണ ഗുരു
ശ്രീനാരായണ ഗുരുവൊന്നും ആചാരങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന്. അപ്പോള്‍ ഈഴവ ശിവനെ പ്രതിഷ്ഠിച്ചതൊന്നും അറിഞ്ഞിരുന്നില്ലല്ലേ...

അങ്ങനെയല്ല... ഇങ്ങനെ
സ്വാമിയേ.... ശരണമയ്യപ്പ എന്ന് പതിവ് രീതിയില്‍ വിളിച്ചതായിരുന്നു. അപ്പോള്‍ തന്നെ സംഘബന്ധു വന്ന് തിരുത്തിക്കൊടുത്തിട്ടുണ്ട്. ശരണമയ്യപ്പ സ്വാമീ കീ ജയ്!!!

ഫുള്‍ സ്റ്റോപ്പിലെ ഫുള്‍
അമ്മ ഭക്തനായ ആളാണ്. ബസ് സ്റ്റോപ്പില്‍ നിന്നാല്‍ ബസ്സ് വരുമെങ്കിലും ഫുള്‍ സ്റ്റോപ്പില്‍ നിന്നാല്‍ ഫുള്‍ വരില്ലെന്ന് അറിയുന്നതുകൊണ്ട് ബാറിലേക്ക് പോവുകയാണെന്ന്!
Recommended Video


വല്ലാത്ത പ്രയോഗം ആയിപ്പോയി
അയ്യപ്പ ഭക്തരും കോള്മയിര് കൊള്ളിക്കുന്ന ഒരു ഡയലോഗ് ആകും എന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്. ഇതിപ്പോള്‍ അയ്യപ്പന് സിന്ദാബാദ് എന്ന് കൂടി വിളിക്കാമായിരുന്നു!

പണി പാളും
ലൈന്മാന് പോസ്റ്റില്‍ കയറുന്നത് കണ്ടിട്ട് പോസ്റ്റ് മാന്‍ ലൈനില്‍ കയറാന്‍ നോക്കരുത്- പണി പാളും. ഈ ഡയലോഗ് കേട്ടിട്ട് എന്ത് തോന്നുന്നു!

ഇത്ര വലിയ തെറ്റാണോ...
ഒരു ദൈവം മറ്റൊരു ദൈവത്തിന് ജയ് വിളിക്കുന്നത് ഇത്ര വലിയ തെറ്റാണോ... എത്രയോ നേതാക്കള്‍ മറ്റ് നേതാക്കള്‍ക്ക് ജയ് വിളിക്കാറുണ്ട്!

പുതിയ ശരണം വിളി
ഈ സീസണില്‍ പുതിയ പല ശരണം വിളികളും റിലാസ് ആയിട്ടുണ്ട്. ഒടുവിലത്തേതാണ് ജയ് വിളി!

തെറ്റിക്കല്ലേ...
സ്വാമിയേയ്... ശരണമയ്യപ്പോ എന്ന് വിളിക്കാന്‍ നോക്കിയതാണ്. അപ്പോള്‍ തന്നെ സംഘമിത്രം ഇടപെട്ടു. ഒരു ജയ് വിളിച്ചിട്ടുണ്ട്!

അയ്യപ്പനും ഉറപ്പിച്ചു
ഇതിപ്പോള്‍ ലോക്കല്‍ സംഘിമുതല് ആള്‍ദൈവം വരെ ജയ് വിളിച്ച സ്ഥിതിയ്ക്ക് അയ്യപ്പന് ഒരു കാര്യം ഉറപ്പിച്ചു. തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടി വരും!!!

ഇതിന്റെ കുറവേ ഉള്ളൂ
ഈ സീസണില്‍ അയ്യപ്പ ശാസ്താവേ കീ ജയ് എന്ന് വിളിച്ച സ്ഥിതിയ്ക്ക് അടുത്ത സീസണില്‍ അയ്യപ്പനിട്ടൊരു യോ യോ കൊടുക്കുന്ന പതിവ് കൂടി തുടങ്ങാന്‍ സാധ്യതയുണ്ട്!

കിളി പോയോ...
പിണറായി വിജയന് പ്രസംഗിക്കുമ്പോള്‍ ചുറ്റിലും നിന്ന് ശരണം വിളിക്കും. അയ്യപ്പന് 'കീ ജയ്' വിളിക്കും. മൊത്തത്തില്‍ കിളി പോയോ എന്നാണ് സംശയം!

ജയിക്കില്ലേ...
ഇനിയിപ്പോള്‍ അടുത്ത തിരഞ്ഞെടുപ്പില്‍ അയ്യപ്പന് മത്സരിക്കാം എന്ന് വിചാരിച്ചാലും ജയിക്കില്ലത്രെ. യുവതികള്‍ക്ക് വോട്ട് ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ എങ്ങനെ ജയിക്കാനാ!

വല്ലാത്ത അടവായിപ്പോയി...
ശരണം വിളിച്ചിട്ടൊന്നും അയ്യപ്പന് ഒരു മൈന്‍ഡും ഇല്ല. അല്ലെങ്കില്‍ സമരമൊക്കെ വിജയിക്കേണ്ടതല്ലേ... ഇതിപ്പോള്‍ ഒടുക്കത്തെ അടവായിരുന്നത്രെ!

ഇങ്ങനെയൊന്നും പറയല്ലേ...
അടുത്ത തവണ ശരണം വിളിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ ശ്രദ്ധിക്കണം. അല്ലെങ്കില്‍ സ്വാമിയേ എന്ന് വിളിച്ചാല്‍ ഉടന്‍ വരും 'കീ ജയ്'!!

അക്വേറിയം മീനുകള്‍
കുട്ടികളെ വീട്ടില്‍ പരിപാലിച്ച് വളര്‍ത്തുന്ന അമ്മ ഭക്തരായ മാതാപിതാക്കള്‍ ശ്രദ്ധിച്ചോളൂ... നാളെ അവര്‍ ഇങ്ങനെയൊക്കെ പറയാനുള്ള സാധ്യതയുണ്ട്!

അങ്ങനെ പറഞ്ഞോ...
മണ്ഡലകാലത്ത് പുരുഷന്മാരൊക്കെ ഡീസന്റ് ആണെന്ന് മാത്രമല്ല പറഞ്ഞത് കേട്ടോ.... അല്ലാത്ത സമയത്ത് ഇവരൊക്കെ മഹാ അലമ്പന്മാരാണ് എന്നൊരു ധ്വനി കൂടി ഉണ്ട് ആ പറഞ്ഞതില്‍!
-
രണ്ട് വര്‍ഷത്തിനിടെ സ്വര്‍ണം വാരിക്കൂട്ടി, ഇനി അതെല്ലാം വില്ക്കാന് പോളണ്ട്! സ്വര്‍ണവില കുത്തനെ ഇടിയും! -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ -
മീനാക്ഷിയെ പോലെ പണം വാരുന്ന ഡോക്ടറാണോ? അച്ഛന്റെ സ്വപ്നം സഫലമാക്കി ശ്രീലക്ഷ്മി, കലാഭവൻ മണിയുടെ മകൾക്ക് കയ്യടി -
നഴ്സുമാരുടെ ശമ്പള വര്‍ധനവില്‍ ഉത്തരവ് ഉടനെന്ന് മന്ത്രി, 'ഉത്തരവാദിത്തം മാനേജ്മെന്റിന്' -
ദുബായില്‍ വീണ്ടും സ്വര്‍ണവില ഉയര്‍ന്നു... ഈ വര്‍ഷം ഇനി വിലയിടിയില്ല! ഇതുവരെ കൂടിയത്.. -
കെ റെയിൽ പദ്ധതിയിൽ നിലപാട് ആവർത്തിച്ച് കേന്ദ്രം; ഡിപിആർ പരിഷ്കരിക്കണം, ബ്രോഡ്ഗേജ് മതി -
മിനിറ്റുകൾക്കുള്ളിൽ സർവ്വനാശം: ലോകാവസാന മിസൈൽ പരീക്ഷിച്ച് യുഎസ് -
സ്വർണ വില പവന് കുറഞ്ഞത് 8040 രൂപ: ഇനിയും താഴോട്ട്? ഈ 4 കാര്യങ്ങൾ നടന്നാൽ സംഭവിക്കുന്നത് -
സ്വർണ വില ഉച്ചയ്ക്ക് വീണ്ടും കുറഞ്ഞു, വാങ്ങാൻ ഇതിലും മികച്ച സമയം ഇല്ല..പവൻ, ഗ്രാം നിരക്കറിയാം -
വല്ലാത്ത ചെയ്ത്തായിപ്പോയി..! രവിയെ തമിഴ്നാട് ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ഡിഎംകെ -
പശ്ചിമേഷ്യ കത്തുന്നു: സൗദിക്കു നേരെ മിസൈൽ വർഷം, ബഹ്റൈനിലും ആക്രമണം -
വാഗമണ്ണിലെ റിസോര്‍ട്ടില്‍ താടിയും മീശയും വടിച്ച് ഒരാഴ്ച്ച ഒളിവില്‍; ഒടുവില്‍ ഡോ. സിറിയക് ജോര്‍ജ് പിടിയില്‍












Click it and Unblock the Notifications