മോഹന്‍ലാല്‍ ഇനി സ്റ്റേജില്‍ കയറില്ല, ഏഷ്യാനെറ്റ് ഇനി അവാര്‍ഡ് നൈറ്റും നടത്തില്ല!!!
ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് നൈറ്റ് രണ്ട് ദിവസമായിട്ടാണ് സംപ്രേഷണം ചെയ്തത്. ആദ്യത്തെ ദിവസം നവ്യ നായര്‍ക്കായിരുന്നു പൊങ്കാലയെങ്കില്‍ രണ്ടാം ദിവസം അത് മോഹന്‍ലാലിനാണ്.
എന്തിന് വെറുതേ ട്രോലര്മാരെ കുറ്റം പറയണം എന്നാണ് ചോദ്യം. ലാലേട്ടന്@36 എന്ന പരിപാടി പലരേയും നന്നായി 'വെറുപ്പിച്ചു' എന്നാണ് പറയപ്പെടുന്നത്.
ലാലേട്ടന് മാത്രമല്ല, പാട്ടുപാടി 'വെറുപ്പിച്ച' റിമി ടോമിയ്ക്കും, പാര്‍വ്വതിയ്ക്കും പിന്നെ സര്‍വ്വോപരി ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡിനും ട്രോളുകള്‍ക്ക് ഒരു കുറവും ഇല്ല. ട്രോളുകള്‍ കണ്ട് കീഴടങ്ങിയ നവ്യയെ പോലെ ഇനി ലാലേട്ടനും കീഴടങ്ങുമോ ആവോ....!

സെല്‍ഫ് ട്രോളോ
ലാലേട്ടന്@36 ന് ഇടയ്ക്ക് മോഹന്‍ലാല്‍ പുരാണകഥാപാത്രമായി എത്തിയിരുന്നു. ഇനിയിപ്പോള്‍ കര്‍ണനാകാന്‍ താനും യോഗ്യനാണെന്ന് തെളിയിച്ചതെങ്ങാനും ആണോ എന്നാണ് ചിലരുടെ സംശയം.

ആരാണ് വെറുപ്പിയ്ക്കല്
പലരും വിചാരിച്ചു ജിപിയാണ് വെറുപ്പിയ്ക്കല് എന്ന്. എന്നാല്‍ ലാലേട്ടന്@36 കണ്ടതോടെ ആ ധാരണ മാറിപ്പോയത്രെ!

പഞ്ഞിയ്ക്കിട്ടു
ട്രോളര്‍മാര്‍ പഞ്ഞിക്കിട്ട മോഹന്‍ലാലിന്റെ അവസ്ഥ ഇതാണോ... പാവം ലാലേട്ടന് ഫാന്‍സ്.

അധികം പറയണ്ട
ലാലേട്ടന്റെ പരിപാടിയെ കളിയാക്കുന്നവരോട് പഴയ ഏഷ്ടയാനെറ്റ് അവാര്‍ഡ് നൈറ്റിലെ മമ്മൂക്കയുടെ പാര്‍ട്ടിന്റെ കഥയാണ് ഫാന്‍സിന് പറയാനുള്ളത്.

ചുന്ദരിപ്പെണ്ണേ....
ചാര്‍ലിയിലെ പാട്ട് പാര്‍വ്വതി പാടി അലമ്പാക്കിയെന്നാണ് ട്രോളര്‍മാര്‍ പറയുന്നത്.

പഴയ ബ്ലേഡ്
പാവം നവ്യാ നായര്‍... ആ ട്രോളുകള്‍ ഇപ്പോഴും നിലച്ചിട്ടില്ലേ...

മുന്തിയ ഇനം കര്ണന്
ആ പുരാണ വേഷം വേണ്ടായിരുന്നുവെന്ന് ഇപ്പോള്‍ മോഹന്‍ലാല്‍ ആലോചിയ്ക്കുന്നുണ്ടാകുമോ ആവോ?

ക്ലോസ് ഇനഫ്
അമര്‍ അക്ബര്‍ ആന്റണിയിലെ ഇന്ദ്രജിത്ത് പാട്ടുപാടിയത് പോലെ ആയിപ്പോയോ പാര്‍വ്വതിയുടെ ഏഷ്യാനെറ്റ് അവാര്‍ഡ് നൈറ്റിലെ പാട്ട്?

എന്തൊക്കെ ആയിരുന്നു
സത്യത്തില്‍ ലാലിസം പോലെ ഒരു ദുരന്തമായിരുന്നോ ലാലേട്ടന്@ 36 എന്ന പരിപാടി.

തളരരുത് രാമന്‍കുട്ടീ...
അന്ന് ലാലിസം ഇപ്പോഴിതാ ലാലേട്ടന്@36... എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെയാണോ അവസ്ഥ!!!

ഫാന്‍സിന്റെ അവസ്ഥ
ഭയങ്കര പ്രതീക്ഷയായിരുന്നു ഫാന്‍സിന്. പക്ഷേ, പരിപാടി കഴിഞ്ഞപ്പോള്‍ ഈ അവസ്ഥയിലായിപ്പോയി.

രക്ഷിയ്ക്കാന്‍ ആരുണ്ട്
ട്രോളര്‍മാരുടെ പൊങ്കാല ഏറ്റുവാങ്ങിക്കൊണ്ടിരിയ്ക്കുന്ന നവ്യ നായരെ രക്ഷിയ്ക്കാന്‍ ആരുണ്ടെന്ന ചോദ്യത്തിനുള്ള ഉത്തരം ഇതാ....

തക്കസമയത്ത്
തക്കസമയത്ത് ലാലേട്ടന് ഇടപെട്ടതുകൊണ്ട് മാത്രമാണ് നവ്യ നായര്‍ പൊങ്കാലയില്‍ നിന്ന് രക്ഷപ്പെട്ടത്!

ആരാണ് ഞാന്‍....
താനാരാണെന്ന് തനിയ്ക്കറിയില്ലെങ്കില് താന്‍ എന്നോട് ചോദിയ്ക്ക്... അപ്പോള്‍ ഞാന്‍ പറഞ്ഞുതരാം, താനാരാണെന്നും ഞാനാരാണെന്നും!

അങ്കമാലിയിലെ മൈക്കിള്‍ ജാക്സണ്
ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് കഴിഞ്ഞപ്പോള്‍ എല്ലാവരും കൂടി മോഹന്‍ലാലിനെ അങ്കമാലിയിലെ മൈക്കിള്‍ ജാക്സണ് ആക്കിക്കളഞ്ഞല്ലോ....

ഗുരുവായൂരപ്പാ...
നവ്യനായര്‍ ഇപ്പോള്‍ ഇങ്ങനെ പ്രാര്ത്ഥിയ്ക്കുകയാണത്രെ... ഗുരുവായൂരപ്പനല്ലാതെ മറ്റാരായിരിക്കും ഇങ്ങനെ രക്ഷിച്ചിട്ടുണ്ടാകുക!!

ഇന്ന് മുതല്‍
ലാലേട്ടന്@36 കണ്ട് കഴിഞ്ഞതോടെ പല ഫാന്‍സിന്റേയും അവസ്ഥഇതാണെന്നാണ് പറയപ്പെടുന്നത്.

നവ്യയുടെ മേയ്ക്ക് അപ്പ് മാന്‍
സത്യത്തില്‍ നവ്യനായരുടെ മേയ്ക്ക് അപ്പ് മാന്‍ ഇപ്പോള്‍ ഇതുപോലെ ആശ്വസിയ്ക്കുന്നുണ്ടാകും അല്ലേ!!!

റിയാക്ഷന്‍സ്
ഇങ്ങനെ ആയിരുന്നോ കഴിഞ്ഞ ദിവസം ലാലേട്ടന്@36 പരിപാടി കണ്ടുകൊണ്ടിരുന്ന ഫാന്‍സിന്റെ പ്രതികരണം.

താത്വികാവലോകനം
ആദ്യം നവ്യ നായര്‍ക്ക് പൊങ്കാല... അപ്പോഴതാ നായകനായി പൊങ്കാല ഏറ്റുവാങ്ങാന്‍ മോഹന്‍ലാല്‍ കടന്നുവരുന്നു.

പണിയെടുപ്പിയ്ക്കും
പാവം വിക്രം... ശരിയ്ക്കും പണിയെടുപ്പിച്ച് നടുവൊടിപ്പിച്ചു എന്ന് തോന്നുന്നു.

ചാകരയാണോ
ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് എന്ന് പറഞ്ഞാല്‍ സിനിമാക്കാര്‍ക്കുള്ള ചാകരയാണോ എന്നാണ് ചിലരുടെ സംശയം.

മമ്മൂക്കാ ഫാന്‍സും
എത്രവലിയ മമ്മൂക്കാ ഫാന്‍ ആണെങ്കിലും ലാലേട്ടനോട് ഒരിത്തിരി ഇഷ്ടമെങ്കിലും ഉണ്ടാകും. എന്നാല്‍ കഴിഞ്ഞ ദിവസത്തോടെ അതും പലര്‍ക്കും നഷ്ടപ്പെട്ടത്രെ.

ലാല്‍ ഷോ?
ലാല്‍ ഷോ ആയിരുന്നില്ലത്രെ, ലാല്‍ സ്വയംപൊക്കല്‍ ഷോ ആയിരുന്നു എന്നാണ് പറയുന്നത്.

നവ്യയ്ക്ക് രക്ഷ
എന്തായാലും ഇപ്പോള്‍ ലോകത്ത് മോഹന്‍ലാലിനെ ഏറ്റവും അധികം സ്നേഹിയ്ക്കുന്നത് നവ്യ നായര്‍ തന്നെ ആയിരിയ്ക്കണം!

റിമിയ്ക്കും ട്രോള്‍
റിമി ടോമിയുടെ പ്രകടനത്തെ പിന്നെ ട്രോളര്‍മാര്‍ക്ക് വെറുതേ വിടാന്‍ പറ്റുമോ?

ലാല്‍ മാജിക്ക്... മാങ്ങാത്തൊലി
പവനായി ശവമായി മോഡലില്‍ ആയപ്പോയല്ലോ ലാലേട്ടന്റെ മാജിക്ക് പരിപാടി!!!

എല്ലാര്ക്കും കിട്ടും
ഏഷ്യാനെറ്റിന്റെ ഫിലിം അവാര്‍ഡ് ആണോ... എന്നാല്‍ എല്ലാ സിനിമക്കാര്‍ക്കും കിട്ടിം. ഇങ്ങനെയാണത്രെ സിനിമാക്കാര് അവാര്‍ഡ് വാങ്ങാന്‍ വരുന്നത്.

പാവം വിക്രം
എന്തൊക്കെ പറഞ്ഞിട്ടെന്താ കാര്യം... വിക്രത്തിന് ഇതെല്ലാം സഹിച്ചല്ലേ പറ്റൂ.

കണ്ട് കഴിഞ്ഞപ്പോള്‍
കുമ്പിടി കേശവന്‍നായരെ ബോധം കെടുത്തിയത് പോലെ ആയി ലാലേട്ടന്റെ ലാലേട്ടന്@36 പരിപാടി എന്നാണ് പരിഹാസം.

വേണ്ടാഞ്ഞിട്ടാ
ലാലിസത്തിന്റെ ഓര്‍മയില്‍ തന്നെ പലരും ലാലേട്ടന്@36 കാണാതെ രക്ഷപ്പെട്ടിട്ടുണ്ടെന്നാണ് പറയുന്നത്!

അങ്കമാലീലെ...
അങ്കമാലീലെ മൈക്കിള്‍ ജാക്സണ് ആരാന്നാ പറഞ്ഞേ... ? ഉത്തരം എന്താണെന്നറിയാമോ... ലാലേട്ടന് എന്ന്!

പാര്‍വ്വതി വന്നതുകൊണ്ട്
എന്തായാലും പാര്‍വ്വതി വന്നിട്ട് ആ പാട്ടുപാടിയതോടെ മോഹന്‍ലാലിന് മേലുള്ള പൊങ്കാലയ്ക്ക് ഇത്തിരി കുറവ് വന്നിട്ടുണ്ട്.

വെറുപ്പിക്കല്‍
ഏഷ്യാനെറ്റിന്റെ അവാര്‍ഡ് നൈറ്റ് ആണെങ്കില്‍ വെറുപ്പിയ്ക്കല് നിര്ബന്ധമാണത്രെ.
-
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications