• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തമന്നയുടെ വയറ്, കാളിദാസന്റെ തുമ്പി...!!! ഒടുങ്ങാത്ത 'കഥകളുമായി' ബാഹുബലി തുടരുന്നു

  • By രശ്മി നരേന്ദ്രൻ

ബാഹുബലിയുടെ രണ്ടാം ഭാഗം റിലീസ് ചെയ്തിട്ട് ദിവസം രണ്ടായി. പക്ഷേ അതിന്റെ മുകളിലുള്ള ട്രോളുകള്‍ക്ക് ഇപ്പോഴും ഇല്ല ഒരു കുറവും.

കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്നതൊന്നും അല്ല ഇപ്പോഴത്തെ പ്രശ്‌നം. തമന്നയ്ക്ക് വേണ്ടത്ര പ്രാതിനിധ്യം കിട്ടിയില്ല എന്നതാണ്. തമന്നയില്‍ മാത്രം ഒതുങ്ങുന്നില്ല കേട്ടോ ഇത്.

കേരളത്തില്‍ നിന്നുള്ള ആനയായ ചിറക്കല്‍ കാളിദാസന്റെ പ്രകടവും ട്രോളേഴ്‌സ് പ്രത്യേകം എടുത്ത് പറയുന്നുണ്ട്!!!

ഒരു ബാഹുബലികൂടി ആയാലോ!

കഴിഞ്ഞ അഞ്ച് വര്‍ഷമായി ബാഹുബലിക്ക് വേണ്ടി ജിമ്മില്‍ നിന്ന് ഇറങ്ങാതെ അധ്വാനിക്കുകയാണ് പ്രഭാസ്. ഇനി ഒരു പാര്‍ട്ട് കൂടി ഇറക്കിയാല്‍ പിന്നെ ഇത് തന്നെ ആയിരിക്കും ഭേദം.

ഡയലോഗിന്റെ കാര്യം പറയണ്ട

ബാഹുബലിയുടെ രണ്ടാം ഭാഗത്തില്‍ തമന്നയ്ക്ക് ഡയലോഗ് ഇല്ല എന്നതല്ലേ പ്രശ്‌നം. ഊമപ്പെണ്ണിന് ഉരിയാടാ പയ്യനിലെ ജയസൂര്യയേയും കാവ്യ മാധവനേയും മാത്രം ഓര്‍ത്താല്‍ മതി!

ഇങ്ങനെ പണിയരുത്

ഒരു ഡയലോഗ് പോലും പറയാന്‍ ഇല്ലാത്ത തമന്നയോട് അനുഷ്‌ക ഷെട്ടി ഇങ്ങനെയൊക്കെ ചെയ്യാന്‍ പാടുണ്ടോ!

മെഴുക് പ്രതിമ

തമന്നയുടെ മെഴുക് പ്രതിമ ആയാലും മതിയായിരുന്നല്ലോ... പാവത്തിനെ വെറുതേ ആശിപ്പിച്ചു!

കഷ്ടം തന്നെ

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഗ്ലാമര്‍ നായിക എന്നൊക്കെ പറയാം. പക്ഷേ ഒരു ഡയലോഗ് പോലും പറയാന്‍ കൊടുക്കാതിരുന്ന രാജമൗലിയെ എന്ത് ചെയ്യണം!

അമ്മയെ കാണിക്കരുത്

രാജമാതാ ശിവകാമി ദേവിയെ ഒന്നും അമ്മയെ കാണിച്ചേക്കരുത്. പിന്നെ വീട്ടിലെത്തിയാല്‍ ഇതൊക്കെ ആകും സംഭവിക്കുക!

അല്‍ കാളിദാസന്‍

സാധാരണ ആനകളെ പോലെ തിടമ്പേറ്റിയും കൂപ്പില്‍ മരംപിടിച്ചും നടക്കുന്ന ആനയല്ല ഇവന്‍. ചിറക്കല്‍ അല്ലെങ്കില്‍ വേണ്ട, അല്‍-കാളിദാസനാണ് ഇപ്പോഴിവന്‍!

ധര്‍മേന്ദ്ര ബാഹുബലി...

മഹേന്ദ്ര ബാഹുബലിയേയും അച്ഛന്‍ അമരേന്ദ്ര ബാഹുബലിയേയും അല്ലേ നിങ്ങള്‍ കണ്ടിട്ടുള്ളൂ... ഇതാ കാണൂ... മഹേന്ദ്രന്റെ മുത്തച്ഛന്‍ ധര്‍മേന്ദ്ര ബാഹുബലി!!!

ചതിയായിപ്പോയി

കുറ്റം പറയാന്‍ പറ്റില്ല!!! ബാഹുബലി കണ്ട് കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നത് എന്ന മനസ്സിലാക്കിയവന്‍ അത് കുമ്പസാര രഹസ്യമാക്കി പള്ളീലച്ചനോട് പറയുന്നത് ഒരു തെറ്റാണോ!!

ബാഹുബലിയല്ല... ആഞ്ഞുവലി

ഇനിയിപ്പോള്‍ ഈ ആനയും ബാഹുബലിയില്‍ അഭിനയിച്ചവനാണോ? ആഞ്ഞുവലി എന്ന് പറഞ്ഞപ്പോള്‍ ബാഹുബലി എന്നായിരിക്കും കേട്ടത്

ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാര് പോലും

ബാഹുബലി-2 വില്‍ ഡാന്‍സ് സീനില്‍ എത്തുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാര്‍ പോലും തമന്നയേക്കാള്‍ കൂടുതല്‍ നേരം സ്‌ക്രീനിലുണ്ട്. എന്നാലും തമന്നയോട് ഇങ്ങനെ ചെയ്യാന്‍ പാടുണ്ടായിരുന്നോ...

എന്ത് പറയാനാ...

ആദ്യത്തെ ഭാഗത്തിലെ നായികയാണ്. രണ്ടാം പാര്‍ട്ടില്‍ മൊത്തം 30 സെക്കന്റ് കിട്ടിയാലായി.

ചിറക്കല്‍ കാളിദാസന്‍

ഇപ്പോള്‍ നമ്മുടെ ചിറക്കല്‍ കാളിദാസന്‍ അമ്പലപ്പറമ്പില്‍ നിന്ന് മറ്റ് ഗജകേസരികളോട് ഇങ്ങനെയൊക്കെ ആയിരിക്കും പറയുന്നുണ്ടാവുക അല്ലേ...

ആരാ പ്രമുഖന്‍...

ഇത്രയും കാലം ആനകളിലെ പ്രമുഖന്‍ തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍ ആയിരുന്നു. ഒറ്റ സിനിമകൊണ്ടല്ലേ ആ കാളിദാസനും പ്രമുഖനായി മാറിയത്!

എന്ത് എക്‌സ്പ്രഷന്‍!!!

പാവം തമന്ന... ആയിരം പേരുള്ള സീനില്‍ ഒന്നോ രണ്ട് സെക്കന്റ് കാണിക്കുന്നതിനിടയില്‍ എക്‌സ്പ്രഷന്‍സ് ഒക്കെ നോക്കാന്‍ അനുഷ്‌കയ്ക്ക് പറ്റുമോ

എന്റെ അഞ്ച് വര്‍ഷം

പ്രഭാസിനേയും മറ്റുള്ളവരേയും ഒക്കെ പോലെ അഞ്ച് വര്‍ഷമാണ് ഈ സിനിമയ്ത്ത് വേണ്ടി തുലച്ചത്. കണ്ട് ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാര്‍ക്ക് കൊടുത്ത ഡയലോഗ് എങ്കിലും കൊടുക്കാമായിരുന്നില്ലേ...

അവിടേയും കാളിദാസന്‍

വെറും ആനയായ ചിറക്കല്‍ കാളിദാസന് പോലും കൊടുത്തു കുറേ സീനുകള്‍. അതിന്റെ നാലില്‍ ഒന്ന് പോലും തമന്നയ്ക്ക് കൊടുത്തില്ലല്ലോ...

കണ്ടുപിടിക്കുന്നവര്‍ക്ക് സമ്മാനം

തമന്നയെ കണ്ട് കുളിര് കോരാം എന്ന് കരുതിയവര്‍ക്ക് ഇതാ സമ്മാനം. ഇക്കൂട്ടത്തില്‍ നിന്ന് ആളെ ഒന്ന് കണ്ടെത്തി തന്നാല്‍ മതി!

 ഈ ചതി

എന്നാലും രാജമൗലിയ്ക്ക് വേണമെങ്കില്‍ കുറച്ച് ഷോട്ടുകളെങ്കിലും കൊടുക്കാമായിരുന്നല്ലോ. പക്ഷേ കൊടുത്ത ഷോട്ട് ഏതാണെന്ന് രാജമൗലിക്ക് പോലും ഓര്‍മയില്ലത്രേ...

ഒരു മനുഷ്യ ജീവന്‍

ആട് ഒരു ഭീകരജീവിയിലെ ഷാജി പാപ്പന്റെ അവസ്ഥയിലായി തമന്ന. തിരിയിട്ട് വയ്ക്കാം എന്ന് പറയാതിരുന്നത് ഭാഗ്യം.

സമ്മതിക്കരുത് തമന്നേ...

ഗജമെഗാസ്റ്റാര്‍ ചിറക്കല്‍ കാളിദാസന് പോലും രണ്ട് ഡയലോഗ്... തമന്നേ... സമ്മതിച്ച് കൊടുക്കരുത്...

English summary
Social Media trolls mocking Bahubali 2 and Thamanna.
Get Instant News Updates
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more