Get Updates
Get notified of breaking news, exclusive insights, and must-see stories!

'വല്യ മൊയ്‌ലാളിക്ക്' അടപടം ട്രോളുകള്‍! ലാലേട്ടന് വയറ് നിറച്ചും! ഇവരാണ് ഭൂലോക ദുരന്തങ്ങളെന്ന്...

മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ പുതിയ താളുകള്‍ എഴുതി ചേര്‍ക്കുന്നതാവും ബിഗി ബോസിന്റെ മലയാളം പതിപ്പ് എന്നാണ് പലരും വിലയിരുത്തുന്നത്. ലോകമാസകലം ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ച് റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. ഇപ്പോള്‍ ഏഷ്യാനെറ്റ് വഴി അത് മലയാളത്തിലും എത്തിയിരിക്കുന്നു.

മോഹന്‍ലാലാണ് പരിപാടിയുടെ അവതാരകന്‍ എന്നതാണ് ഏറെ ശ്രദ്ധ ആകര്‍ഷിക്കുന്ന കാര്യം. ഹിന്ദിയില്‍ സല്‍മാന്‍ ഖാനും തമിഴില്‍ കമല്‍ ഹാസനും ഒക്കെ ബിഗ് ബോസിന്റെ അവതാരകരായി എത്തിയിരുന്നു.

എന്തായാലും പരിപാടി തുടങ്ങിയപ്പോള്‍ തന്നെ ട്രോളുകളുടെ പൊടിപൂരമാണ്. ലാലേട്ടനും അതില്‍ നിന്ന് രക്ഷപ്പെടാന്‍ പറ്റില്ലല്ലോ.... മലയാളം മാത്രമേ പറയാവൂ എന്നൊക്കെ തള്ളി വിട്ട ലാലേട്ടന്‍ പക്ഷേ, പരിപാടിയുടെ പേര് മാത്രം മലയാളത്തിലാക്കിയിട്ടില്ല. ആ കുറവ് ട്രോളന്‍മാര്‍ പരിഹരിച്ചിട്ടുണ്ട് എന്നതാണ് ഒരു ആശ്വാസം!!!

ചെറിയ കളിയല്ല

ചെറിയ കളിയല്ല

എന്തായാലും പരിപാടിയുടെ ആ പഞ്ച് ഡയലോഗിന്റെ കാര്യത്തില്‍ മാത്രം ലാലേട്ടന്‍ അല്‍പം പിറകിലായിപ്പോയി എന്ന് പറയാതിരിക്കാന്‍ പറ്റില്ല. ശോഭാജി ഷാനി പ്രഭാകരനോട് പറഞ്ഞ വാക്കുകള്‍ ഇങ്ങനെ മോഷ്ടിക്കാന്‍ പാടുണ്ടായിരുന്നോ!!!

കരയാനേ പറ്റൂ

കരയാനേ പറ്റൂ

ആദ്യ എപ്പിസോഡ് കണ്ടപ്പോള്‍ തന്നെ ആരാധകര്‍ക്ക് ഏതാണ്ട് സംഗതി പിടികിട്ടിയിട്ടുണ്ട്. ഇനിയിപ്പോള്‍ പൈപ്പും തുറന്നിട്ട് നന്നായി കരയാം!

പേരെന്തായിരുന്നു....

പേരെന്തായിരുന്നു....

ഞങ്ങളുടെ പരിപാടിയില്‍ ഒരു ഇംഗ്ലീഷ് വാക്ക് പോലും പറയില്ലെന്നായിരുന്നല്ലോ തള്ള്... അപ്പോള്‍ പരിപാടിയുടെ പേരെന്തായിരുന്നു എന്നാ പറഞ്ഞത്... ബിഗ് ബോസ്- അല്ലേ. ബെസ്റ്റ്!!!

ട്രോളന്‍മാര്‍

ട്രോളന്‍മാര്‍

ലോകകപ്പിനെ ട്രോളി ട്രോളി ഒരു വഴിക്കായി ഇരിക്കുകയായിരുന്നു ട്രോളന്‍മാര്‍... അവര്‍ക്കെന്തായാലും ഒരു റിലാക്‌സേഷന്‍ ഒക്കെ ആയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍!

ചേയ്ഞ്ച് വേണമല്ലേ...

ചേയ്ഞ്ച് വേണമല്ലേ...

ഇതിപ്പോള്‍ ഏഷ്യാനെറ്റിലെ മലയാളി ഹൗസ് ആണല്ലോ എന്നാണ് പലരും പറയുന്നത്. പരിപാടി നടക്കുന്ന വീട് മാറ്റി, ലാലേട്ടനെ കൊണ്ടു വന്നു... ഇതില്‍ കൂടുതല്‍ എന്ത് ചേയ്ഞ്ച് ആണ് വേണ്ടത്!

എന്തോ തകരാറ്

എന്തോ തകരാറ്

സംഗതി രണ്ടും ഒന്നുതന്നെ ആണല്ലോ എന്നാണ് പലരുടേയും സംശയം. രണ്ടും ഒളിഞ്ഞ് നോട്ടം തന്നെ ആണല്ലോ....

കൊടുങ്ങല്ലൂര്‍ ഭരണി...

കൊടുങ്ങല്ലൂര്‍ ഭരണി...

തെറി വിളിയുടെ കാര്യത്തില്‍ ഈ മൂന്ന് പേരും തീരെ മോശക്കാരല്ലത്രെ! അപ്പോള്‍ പിന്നെ ഈ പരിപാടി എന്ന് പറഞ്ഞാല്‍ കൊടുങ്ങല്ലൂര്‍ ഭരണിക്ക് തിരി കൊളുത്തിയത് പോലെ ആകുമോ എന്നാണ് സംശയം!

ബാക്ക് സ്‌റ്റേജില്‍

ബാക്ക് സ്‌റ്റേജില്‍

പരിപാടി തുടങ്ങുന്നതിന മുമ്പ് തന്നെ മത്സരാര്‍ത്ഥികള്‍ എല്ലാം പരിശീലനം തുടങ്ങിയിരുന്നത്രെ. ആദ്യ എപ്പിസോഡ് കണ്ടവര്‍ക്ക് കലങ്ങും!

പിടികിട്ടാപുള്ളി

പിടികിട്ടാപുള്ളി

ഫേസ്ബുക്കില്‍ അസഭ്യം പറഞ്ഞ സംഭവത്തില്‍ ഒളിവിലായിരുന്നല്ലോ ഈ തരികിട സാബു. എന്നിട്ടും എങ്ങനെ ബിഗ് ബോസില്‍ എത്തി എന്നാണ് ചിലരുടെ സംശയം... 100 ദിവസം പുറംലോകവുമായി ബന്ധമുണ്ടാവില്ല എന്ന് പറഞ്ഞ് പറ്റിച്ചത് വല്ലതും ആണോ!

സന്തോഷമായി...

സന്തോഷമായി...

സോഷ്യല്‍ മീഡിയയിലെ സ്ഥിരം ഇരകളാണ് ഈ മൂന്ന് പേരും. അത്രയേറെ ആരാധകരും ഹേറ്റേഴ്‌സും ഉണ്ട്. ബിഗ് ബോസ് മലയാളം കണ്ട ചിലരുടെ ഭാവം ഇങ്ങനെ ആയിരുന്നത്രെ!

വലിയ ആപത്ത്

വലിയ ആപത്ത്

നാടിന് എന്തോ വലിയ ആപത്ത് വരാന്‍ ഇരുന്നതാണത്രെ.. ഭാഗ്യം, അത് ഇതുകൊണ്ട് അങ്ങ് തീര്‍ന്നു എന്നാണ് തോന്നുന്നത് എന്ന്!!!

ദുരന്തങ്ങള്‍

ദുരന്തങ്ങള്‍

എന്നാലും ചിലരെ മാത്രം ഇങ്ങനെ ദുരന്തങ്ങള്‍ എന്ന് വിളിക്കുന്നതില്‍ ഒരു ശരികേടില്ലേ എന്നാണ് സംശയം. തരികിട സാബുവിനേയും രഞ്ജിനി ഹരിദാസിനേയും ചിലര്‍ക്ക് തീരെ പിടിച്ചിട്ടില്ല എന്നാണ് തോന്നുന്നത്!

ഇതായി അവസ്ഥ

ഇതായി അവസ്ഥ

ഒറ്റ സിനിമ കൊണ്ട് താരമായ ആളാണ് അരിസ്‌റ്റോ സുരേഷ്... എന്‍ട്രി ഒക്കെ മാസ്സ് ആയിരുന്നു. പക്ഷേ, അവസാനം ഇതായി അവസ്ഥ!

 കുളമൊക്കെ ഉണ്ടല്ലോ...

കുളമൊക്കെ ഉണ്ടല്ലോ...

ബിഗ് ബോസ് നടക്കുന്ന വീട്ടിലേക്ക് കയറി മത്സരാര്‍ത്ഥികളുടെ ഭാവം ഒക്കെ ഏതാണ്ട് ഇങ്ങനെ ആയിരുന്നു. കുളമൊക്കെ ഉണ്ടല്ലോ എന്ന്...

മുഴുത്ത തമ്പുരാന്‍...

മുഴുത്ത തമ്പുരാന്‍...

മലയാളം മാത്രമേ സംസാരിക്കാന്‍ പാടുള്ളൂ എന്ന് പറയുന്ന പരിപാടിയുടെ പേര് ബിഗ് ബോസ് എന്ന്! വല്യ മൊയ്‌ലാളി എന്ന് ട്രോളന്‍മാര്‍ അത് ആദ്യം തന്നെ മാറ്റിയിരുന്നു. വേണമെങ്കില്‍ മുഴുത്ത തമ്പുരാന്‍ എന്നും ആക്കാം...

അത്ര ചെറിയ കളിയല്ല...

അത്ര ചെറിയ കളിയല്ല...

ഒരു പരിപാടി അവതരിപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള പരിപാടി അല്ലെന്ന് ലാലേട്ടന് ഇപ്പോള്‍ മനസ്സിലായിക്കാണും. എത്ര ബുദ്ധിമുട്ടിയാണ് സുരേഷ് ഗോപിയൊക്കെ ഈ പരിപാടി ചെയ്യുന്നത് എന്ന് ഇപ്പോള്‍ മനസ്സിലായിക്കാണും!

കുളിമുറിയില്‍ കാണുമോ...

കുളിമുറിയില്‍ കാണുമോ...

എവിടെ പോയാലും ചിലര്‍ക്ക് ചില പ്രത്യേക താത്പര്യങ്ങള്‍ കാണുമല്ലോ... അറുപത് ക്യാമറകള്‍ ഉണ്ട് എന്നൊക്കെ പറയുമ്പോള്‍ ഇങ്ങനെ ഒരു സംശയം ചോദിക്കുന്നത് അത്ര വലിയ തെറ്റാണോ!

ഇതുപോലെ...

ഇതുപോലെ...

ഏതാണ്ട് ഇതുപോലെ ആണത്രെ ആദ്യ എപ്പിസോഡ് കണ്ടപ്പോള്‍ പലര്‍ക്കും തോന്നിയത്. പ്രതീക്ഷിച്ചത് തന്നെ കിട്ടണം എന്ന് ഇങ്ങനെ വാശിപിടിക്കാന്‍ പറ്റുമോ!

തൃപ്തിയായി

തൃപ്തിയായി

തരികിട സാബുവിനെ കണ്ടപ്പോള്‍ തന്നെ പല പേക്ഷകരുടേയും കിളി പോയത്രെ... അത് കഴിഞ്ഞ് രഞ്ജിനി ഹരിദാസ് കൂടി വന്നപ്പോള്‍ ഇതായി സ്ഥിതി എന്ന്!

സത്യമായിട്ടും

സത്യമായിട്ടും

ഇവിടെ ചെറിയ കാര്യങ്ങള്‍ ഇല്ല... വലിയ കളികള്‍ മാത്രം എന്നല്ലേ ലാലേട്ടന്‍ പറയുന്നത്. പക്ഷേ, ആളുകളെ കണ്ടപ്പോള്‍ ആളുകള്‍ക്ക് മൊത്തം ഒരു ചിരിയാണത്രെ. ഇനിയിപ്പോള്‍ ലാലേട്ടന്‍ പറഞ്ഞിട്ടും വല്യ കാര്യമൊന്നും ഉണ്ടാകും എന്ന് തോന്നുന്നില്ല!

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+