ചക്കക്കുരു തിന്ന താറാവാണെങ്കിൽ കൂടുതൽ ഓക്‌സിജൻ ഉണ്ടാകും!!! ബിപ്ലബിനും സംഘികള്‍ക്കും അടപടലം ട്രോൾ

Recommended Video

cmsvideo
    ബിപ്ലബിനും സംഘികള്‍ക്കും അടപടലം ട്രോൾ | Oneindia Malayalam

    താറാവുകള്‍ നീന്തുമ്പോള്‍ വെള്ളത്തിലെ ഓക്‌സിജന്റെ അളവ് കൂടും എന്നാണ് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാര്‍ പറഞ്ഞത്. ആദ്യമായിട്ടല്ല ഇദ്ദേഹം ഇങ്ങനെയുള്ള കാര്യങ്ങള്‍ പറയുന്നത്. അതുകൊണ്ട് കേരളത്തിലെ ട്രോളന്‍മാരെ സംബന്ധിച്ച് ബിപ്ലബ് കുമാര്‍ ഒരു ചാകരയാണ്!

    എന്നാല്‍ ഇതേ സമയത്ത് തന്നെയാണ് പെട്രോള്‍, ഡീസല്‍ വില കുതിച്ച് കയറിയതും. ആ വാര്‍ത്ത മുക്കാന്‍ വേണ്ടി ബിപ്ലബ് മനപ്പൂര്‍വ്വം മണ്ടത്തരം വിളമ്പുന്നതാണെന്ന് വരെ ട്രോളന്‍മാര്‍ കണ്ടെത്തുന്നുണ്ട്.

    എന്തായാലും ബിജെപിയെ ട്രോളുകളാണ്... അതിനിടയ്ക്ക് ഒരു പഴയ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് കൂടി കിടക്കട്ടേ എന്നാണ് ട്രോളന്‍മാരുടെ ചിന്ത. മുമ്പ് കേരള ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റ് തന്നെയാണ് അതിന് ആധാരം!

    എല്ലാവര്‍ക്കും ഇല്ലല്ലോ!

    എല്ലാവര്‍ക്കും ഇല്ലല്ലോ!

    പെട്രോളിന് വിലകൂട്ടുന്നത് രാജ്യത്ത് കക്കൂസുകള്‍ നിര്‍മിക്കാന്‍ ആണെന്നായിരുന്നല്ലോ മുമ്പത്തെ ന്യായീകരണം. എന്തായാലും ഇനി അത് വിലപ്പോവില്ലെന്ന് ഉറപ്പാണ്. ഇനിയിപ്പോ പുതിയ സ്റ്റൈലില്‍ ന്യായീകരണം ഇറക്കാം.... വില കൂട്ടിയതിന്റെ ബുദ്ധിമുട്ട് ഉപയോഗിക്കുന്നവര്‍ക്ക് മാത്രമേ ഉണ്ടാവൂ!

    സംഗതി സിംപിള്‍ അല്ലേ...

    സംഗതി സിംപിള്‍ അല്ലേ...

    ബിപ്ലബ് കുമാറിന്റെ താറാവ് കഥ വന്നപ്പോള്‍ തന്നെ ഒരു കാര്യം മനസ്സിലായി... പെട്രോള്‍, ഡീസല്‍ വില കൂടിയിട്ടുണ്ട് എന്ന്! അത് മനസ്സിലാക്കാന്‍ പ്രത്യേകിച്ച് ബുദ്ധിമുട്ടൊ്‌നും ഇല്ലത്രെ!

     കേരളത്തിലേക്ക് വന്നാല്‍

    കേരളത്തിലേക്ക് വന്നാല്‍

    ബിപ്ലബ് കുമാര്‍ താറാവിനേയും സിനിമയില്‍ എടുത്ത സ്ഥിതിയ്ക്ക് ആംബുലന്‍സും ആധാര്‍ കാര്‍ഡും ഒക്കെ കിട്ടും എന്നായിരിക്കും പ്രതീക്ഷ. പക്ഷേ, ആ പ്രതീക്ഷ കൊണ്ട് കേരളത്തിലേക്ക് വന്നാല്‍ പിടിച്ച് മപ്പാസ് ആക്കിക്കളയും എന്ന്!

    ആരെയാണെന്ന്...

    ആരെയാണെന്ന്...

    താറാവ് വെള്ളത്തില്‍ നീന്തുമ്പോള്‍ ഓക്‌സിജന്‍ കൂടുമെന്നാണ് ബിപ്ലബ് പറഞ്ഞത്. അതിപ്പോള്‍ കന്നെക്കുറിച്ച് തന്നെ ആണോ എന്നാണ് താറാവുകളുടെ സംശയം!

    അതിന്റെ ഇടയ്ക്ക്

    അതിന്റെ ഇടയ്ക്ക്

    താറാവ് ഓക്‌സിജന്റെ അളവ് കൂട്ടുന്നതിന്റെ ഇടയ്ക്ക് പെട്രോളിന്റേയും ഡീസലിന്റേയും വില ഒരിത്തിരി കൂട്ടിയിട്ടുണ്ട്!

    ഓക്‌സിജന്‍ സിലിണ്ടര്‍

    ഓക്‌സിജന്‍ സിലിണ്ടര്‍

    ഇനിയിപ്പോള്‍ ത്രിപുരയിലെ ആശുപത്രികളില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ഒരു പ്രശ്‌നമേ ആവില്ല. കുറച്ച് താറാവുകളേയും കൊണ്ടങ്ങ് പോയാല്‍ പോരേ എന്ന്!

    ശരിക്കും തീ കോരിയിടും

    ശരിക്കും തീ കോരിയിടും

    2014 ലെ പോസ്റ്റ് ആണ്. പക്ഷേ, ഇതിപ്പോള്‍ ശരിക്കും ബിജെപിക്കാരുടെ ചങ്കില്‍ ആണ് തീ കോരിയിട്ടുകൊണ്ടിരിക്കുന്നത്. അതിനേയും ന്യായീകരിക്കേണ്ട ഗതികേടില്‍ അല്ലേ!

    ചിരിച്ചോണ്ടിരുന്നാല്‍ പോര

    ചിരിച്ചോണ്ടിരുന്നാല്‍ പോര

    ബിപ്ലബ് കുമാറിന്റെ മണ്ടത്തരം കേട്ട് ചിരിച്ചുകൊണ്ടിരിക്കാന്‍ നല്ല രസം ആയിരിക്കും. പക്ഷേ, ഒന്ന് പോയി പെട്രോള്‍ അടിക്കുന്നതിനെ കുറിച്ച് ആലോചിച്ചാല്‍ ആ ചിരിയൊക്കെ പോയിക്കോളും!

    എല്ലാം പരിഹരിക്കും!!!

    എല്ലാം പരിഹരിക്കും!!!

    പെട്രോള്‍ വില കൂട്ടിയതില്‍ ജനങ്ങള്‍ പ്രതികരിക്കാന്‍ സാധ്യതയുണ്ടെന്നോ... എന്തിന് ഭയക്കണം, ആ ബിപ്ലബ് കുമാറിനെ വിളിച്ച് ഇറക്കി വിട്ടാല്‍ പോരെ!

    വിവേകപൂര്‍വ്വം തന്നെ!

    വിവേകപൂര്‍വ്വം തന്നെ!

    അടിക്കടി കൂടുന്ന പെട്രോള്‍ വില! ഈ ദുര്‍ഗതിക്ക് പരിബഹാരം കാണാനുള്ള സുവര്‍ണാവസരം ആണ് തിരഞ്ഞെടുപ്പ്. വോട്ട് വിവേകപൂര്‍വ്വം ഉപയോഗിക്കുക!!! ഇനി എന്തായാലും വിവേകപൂര്‍വ്വം തന്നെ ഉപയോഗിക്കാന്‍ സാധ്യതയുണ്ട്!

     കുപ്പീന്ന് വന്ന ഭൂതമോ!

    കുപ്പീന്ന് വന്ന ഭൂതമോ!

    കേന്ദ്ര സഹായത്തിന്റെ കാര്യത്തില്‍ ന്യായീകരിച്ച് ഒരു വഴിയ്ക്കായി. അത് കഴിഞ്ഞപ്പോള്‍ സേവാഭാരതിയുടെ കാര്യമായി. പിന്നെ 'പക്ഷേ'.. അതും കഴിഞ്ഞപ്പോള്‍ താറാവ്... ഒടുക്കം പെട്രോള്‍ വിലയും... ന്യായീകരണം നിര്‍ത്താന്‍ സമയം കിട്ടില്ല!

    ഇനി എന്തും പറഞ്ഞ്...

    ഇനി എന്തും പറഞ്ഞ്...

    ഈ സ്‌ക്രീന്‍ഷോട്ട് കൂടി കണ്ടതോടെ തൃപ്തിയായിട്ടുണ്ട് സംഘികള്‍ക്ക്. ഇതിനെ ഇനി എന്ത് പറഞ്ഞ് ന്യായീകരിക്കും എന്നാണ് ടെന്‍ഷന്‍!

    താറാവുണ്ടല്ലോ...

    താറാവുണ്ടല്ലോ...

    മാലിന്യം പുഴയിലേക്ക് ഒഴുക്കി കളഞ്ഞാല്‍ വെള്ളത്തിലെ ഓക്‌സിന്റെ അളവ് കുറയും. പക്ഷേ എന്തിനാണ് ടെന്‍ഷന്‍... താറാവുകളെ അങ്ങ് ഇറക്കി വിട്ടാല്‍ പോരെ!

    രാജ്യസേവനം!

    രാജ്യസേവനം!

    താറാവുകളും രാജ്യസേവനത്തിന് ഇറങ്ങുകയാണ്. മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ തീരാറായി എന്നറിഞ്ഞപ്പോള്‍ നീന്താന്‍ ഇറങ്ങിയ താറാവമ്മയും താറാക്കുട്ടികളും!

    ഒന്നും ഉണ്ടാവില്ല

    ഒന്നും ഉണ്ടാവില്ല

    ഈ സ്‌ക്രീന്‍ഷോട്ടിനെ ന്യായീകരിക്കാന്‍ സംഘികളുടെ കൈയ്യില്‍ എന്തുണ്ടാകും! ഒന്നും ഉണ്ടാകാന്‍ സാധ്യതയില്ല!

    ചക്കക്കുരു തിന്ന താറാവ്

    ചക്കക്കുരു തിന്ന താറാവ്

    താറാവ് വെള്ളത്തിലെ ഓക്‌സിജന്‍ കൂട്ടുന്നു എന്നാണല്ലോ ബിപ്ലബ് കുമാര്‍ പറഞ്ഞത്. ചക്കക്കുരു തിന്ന താറാവ് ആണെങ്കില്‍ കൂടും എന്നാണ് മിസ്റ്റര്‍ പോഞ്ഞിക്കരയുടെ കണ്ടെത്തല്‍!

    ബിപ്ലബ് ഉണ്ടെങ്കില്‍....

    ബിപ്ലബ് ഉണ്ടെങ്കില്‍....

    പ്രളയം കഴിഞ്ഞ് നില്‍ക്കുന്ന കേരളത്തില്‍ പെട്രോള്‍ വില കൂട്ടുന്നത് അത്ര എളുപ്പമാവില്ല. പക്ഷേ, അതിനല്ലേ ബിപ്ലബ് കുമാര്‍ ഉള്ളത്... ഒരു മണ്ടത്തരം എഴുന്നള്ളിച്ചാല്‍ പിന്നെ എന്ത് പ്രശ്‌നം!

     ശ്വാസംമുട്ട് പരിഹരിക്കാന്‍

    ശ്വാസംമുട്ട് പരിഹരിക്കാന്‍

    ബിപ്ലബ് കുമാര്‍ പറയുന്നതൊക്കെ വിശ്വസിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ ചിലപ്പോള്‍ ഇങ്ങനേയും സംഭവിക്കാം... ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്!

    ബഞ്ച് ഓഫ് പീപ്പിള്‍!

    ബഞ്ച് ഓഫ് പീപ്പിള്‍!

    പെട്രോള്‍ വില കൂട്ടിയാല്‍ അതൊന്നും തങ്ങളെ ബാധിക്കില്ലെന്ന് പറയുന്ന ഒരു കൂട്ടര്‍ ഉണ്ടത്രെ. പെട്രോള്‍ വിലയൊക്കെ ബാധിക്കുക അര്‍ണബ് പറഞ്ഞ ആ 'ബഞ്ച് ഓഫ് പീപ്പിളിനെ' ആണത്രെ!

    ആരുമില്ലാത്തോര്‍ക്ക്....

    ആരുമില്ലാത്തോര്‍ക്ക്....

    പെട്രോള്‍ വില കൂട്ടിയതിന്റെ പേരില്‍ സംഘികള്‍ പൊങ്കാല ഭയന്നിരിക്കുകയായിരുന്നു. അപ്പോഴല്ലേ ബിപ്ലബ് താറാവിനേയും കൊണ്ടു വന്നത്... അതോടെ രക്ഷപ്പെട്ടു!

    താറാവിന്റെ ഒരു കാര്യം

    താറാവിന്റെ ഒരു കാര്യം

    ബിപ്ലബ് കുമാര്‍ പറഞ്ഞത് കേട്ടതേയുള്ളൂ... താറാവുകള്‍ കൂട്ടത്തോടെ പുഴയിലേക്ക് ചാടുകയായിരുന്നത്രെ... ഓക്‌സിജന്‍ കൂടട്ടേ!

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+