ശബരിമലയിൽ കലിപ്പിച്ച ശ്രീചിത്രന് അയ്യപ്പ ശാപം! തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കിട്ടിയത് ആരുടെ ശാപം- ട്രോൾ
ശബരിമല വിഷയത്തില്‍ ബിജെപിയേയും സംഘപരിവാറിനേയും ഏറ്റവും അധികം പ്രതിരോധിച്ച വ്യക്തികളില്‍ ഒരാള്‍ ആയിരുന്നു എംജെ ശ്രീചിത്രന്‍. ശ്രീചിത്രന്റെ വാദങ്ങളെ പ്രതിരോധിക്കാന്‍ ബിജെപി നേതാക്കള്‍ പെടാപ്പാട് പെട്ടിരുന്നു എന്നത് വാസ്തവവും ആണ്.
എന്തായാലും കവിതാ വിവാദത്തില്‍ ശ്രീചിത്രന്‍ ഇത്രനാളും കെട്ടിപ്പൊക്കിയ പ്രതിച്ഛായയെല്ലാം തകര്‍ന്നടിഞ്ഞു. അയ്യപ്പ വിശ്വാസികള്‍ക്കെതിരെ നിന്നതിന്റെ ഫലമാണിതെന്നാണ് ചിലരൊക്കെ പറയുന്നത്.
അപ്പോള്‍ പിന്നെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കിട്ടിയ തിരിച്ചടി ആരുടെ ശാപം ആയിരിക്കും എന്നാണ് ട്രോളന്‍മാര്‍ ചോദിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ കവിതാമോഷണത്തിന് മാത്രമല്ല ട്രോളുകള്‍!!!

ഇങ്ങനെ എണ്ണിയെടുക്കാം
അയ്യപ്പന് വേണ്ടി ശക്തിയുക്തം പോരാടിയ ആളുകളാണ്. പന്തളത്ത് അവരുടെ വോട്ടെണ്ണല്‍ ഏതാണ്ട് ഇങ്ങനെ ആയിരുന്നത്രെ!

പന്ത്രണ്ടിനെ പറ്റി
പന്തളം തൂത്തുവാരും എന്നൊക്കെ പറഞ്ഞിരുന്നതാ... ഒടുക്കം ഈ ഗതിയായി. ഒരു കവിത കേള്‍ക്കാമെന്ന് വച്ചപ്പോള്‍ അവിടേയും പന്ത്രണ്ട് തന്നെ!

ട്രോളോട് ട്രോള്‍
തിരഞ്ഞെടുപ്പില്‍ ഇത്രയും തിരിച്ചടി കിട്ടിയപ്പോള്‍ മുതല്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളാണ്. അതിനിടയിലാണ് ശ്രീധരന്‍ പിള്ളയുടെ വക സെല്‍ഫ് ട്രോള്‍!

പന്ത്രണ്ടില്‍ ഒരുവന്‍
പന്തളത്ത് ബിജെപിക്ക് കിട്ടിയത് പന്ത്രണ്ട് വോട്ടുകളാണ്. ലക്ഷക്കണക്കിന് പേരാണ് നാമജപ സമരത്തില്‍ പങ്കെടുത്തത്. അതില്‍ പന്ത്രണ്ടില്‍ ഒരുവന്‍ എന്ന് പറഞ്ഞാല്‍ ചില്ലറക്കാരന്‍ ആണോ!

കുലസ്ത്രീകള്‍
കുലസ്ത്രീകള്‍ ആണല്ലോ സമരത്തിന്റെ കുന്തമുനകള്‍. ഇനിയിപ്പോള്‍ കുലസ്ത്രീകള്‍ക്ക് ആര്‍ത്തവം ആയതുകൊണ്ട് വോട്ട് ചെയ്യാന്‍ പോയില്ലെന്നെങ്ങാനും പറഞ്ഞാലോ...

സ്വീകരണത്തിന് ആളുണ്ട്
എന്തായാലും പന്ത്രണ്ട് പേരെങ്കിലും വോട്ട് ചെയ്തില്ലേ എന്നും പറഞ്ഞ് അവര്‍ക്ക് ഒരു സ്വീകരണം ഒരുക്കിയതാണ്. അതിലാണെങ്കില്‍ പങ്കെടുക്കാന്‍ വന്നത് ആയിരക്കണക്കിന് പേരും! എന്തൊരവസ്ഥ!

ജനം ടിവി കണ്ടാല്‍....
ഉപതിരഞ്ഞെടുപ്പ് ഫലം ബിജെപിയ്ക്ക് അഭിമാനം നല്‍കുന്നതാണെന്നാണ് ശ്രീധരന്‍ പിള്ള പറഞ്ഞത്. ജനം ടിവി മാത്രം ആയിരിക്കും കാണുന്നത്!

ജനങ്ങളുടെ വക...
എന്തോരം വെള്ളം കോരിയതാണ്... പക്ഷേ, പറഞ്ഞിട്ടെന്താ കാര്യം. ഒടുക്കം ജനം കൈ കൊടുത്തത് എല്‍ഡിഎഫിന്!

പാവം സുരേന്ദ്രന്‍
നമ്മള്‍ വിരിച്ച വലയില്‍ എല്ലാവരും വീണു. ഹിന്ദു ഉണര്‍ന്നു എന്നൊക്കെ വിചാരിച്ചിരിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഒരു വാര്‍ഡില്‍ 7 വോട്ട്. മറ്റൊന്നില്‍ 12 വോട്ട്. ജയിലില്‍ കിടക്കുന്ന സുരേന്ദ്രന്‌റെ കാര്യം ഒന്ന് ഓര്‍ത്ത് നോക്കിക്കേ!
.

നൈസായിട്ടങ്ങ്...
ഉപതിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം അയ്യപ്പന്‍ അരുള്‍ ചെയ്തത് ഇങ്ങനെ ആണത്രെ... നമുക്ക് രണ്ട് പേര്‍ക്കും നല്ലതേ വരൂ എന്ന്!

തൃപ്തിയായി
ഉപതിരഞ്ഞെടുപ്പ് ഫലം ബിജെപിയ്ക്ക് തിരിച്ചടിയാണ് എന്നെങ്ങാനും ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തിന് ഇത്തിരി ബോധം വച്ചെന്ന് വിചാരിച്ചേനെ എന്ന്!

രണ്ട് രണ്ട് ഉണ്ടല്ലോ...
എല്‍ഡിഎഫിന് മൊത്തം കിട്ടിയത് 22 സീറ്റുകള്‍. ബിജെപിയ്ക്ക് കിട്ടിയത് രണ്ട് സീറ്റുകള്‍. 22 ന്റെ ആദ്യവും അവസാനവും രണ്ട് തന്നെ അല്ലേ.... അപ്പോള്‍ വിജയം ആരുടേതാണ്!

ദാ കിടക്കുന്നു
നാമജപത്തിന് ലക്ഷക്കണക്കിന് ആളുകള്‍ അല്ലേ പങ്കെടുത്തത്. അപ്പോള്‍ പിന്നെ വോട്ടും കിട്ടും എന്ന് വിചാരിച്ചു. പത്തനംതിട്ടയില്‍ ആകെ കിട്ടിയത് 19 വോട്ട്!

എണ്ണിത്തീരണ്ടെ...
പന്തളത്ത് കിട്ടിയ വോട്ടുകള്‍ എത്ര എണ്ണിയിട്ടും തീരുന്നില്ലത്രെ. അതുകൊണ്ട് വീണ്ടും വീണ്ടും എണ്ണിത്തിട്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

മാര്‍ക്ക് പറയുമ്പോള്‍
ഇപ്പോള്‍ കുട്ടികള്‍ പരീക്ഷയ്ക്ക് കിട്ടിയ മാര്‍ക്ക് പോലും പന്തളം ഡിവിഷന്റെ പേരിലാണത്രെ വീട്ടില്‍ പറയുന്നത്. 12 മാര്‍ക്ക് എന്താ മോശമാണോ!

ഇതേ ഉള്ളൂ രക്ഷ
എന്തായാലും സുവര്‍ണാവസരം ആണെന്നൊക്കെ പണ്ട് പറഞ്ഞതാണ്. ഇനിയിപ്പോള്‍ ഇതേയുള്ളൂ രക്ഷ.... നമ്മുടെ സമരം വോട്ടിനല്ല, അയ്യപ്പന് വേണ്ടിയാണെന്ന്!

അയ്യപ്പന്‍ വിചാരിച്ചിട്ട് കാര്യമില്ല
ഇത്രയും സമരം ചെയ്തതല്ലേ ... അയ്യപ്പന്‍ ജയിപ്പിക്കും എന്നും വിചാരിച്ച് ഇരിക്കുകയായിരുന്നു. പക്ഷേ, വോട്ട് ചെയ്യണം എന്നാലല്ലേ ജയിക്കാന്‍ പറ്റൂ!

സോ സിംപിള്‍
പന്തളം നഗരസഭയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ടെണ്ണല്‍ വളരെ സിംപിള്‍ ആയി കഴിഞ്ഞുവത്രെ. വെറും അഞ്ച് മിനിട്ട് മാത്രം!

ഏത് ഫലം...
ഉപതിരഞ്ഞെടുപ്പ് ഫലം ബിജെപിയ്ക്ക് അഭിമാനം നല്‍കുന്നു എന്നാണ് ശ്രീധരന്‍ പിള്ള പറഞ്ഞത്. കഴിഞ്ഞ ദിവസം പുറത്ത് വന്ന ഫലം തന്നെ അല്ലേ എന്നാണ് ബാക്കിയുള്ളവരുടെ സംശയം!

എത്രപെട്ടെന്നാ
ബിജെപിയുടെ വോട്ടെണ്ണല്‍ ഏജന്റ് ആയി പോകണം എന്ന് വിചാരിച്ചപ്പോള്‍ ഇത്രയും പെട്ടെന്ന് പരിപാടി കഴിയും എന്ന് വിചാരിച്ചില്ലെന്ന് തോന്നുന്നു!

അയ്യപ്പന്റെ അനുഗ്രഹം
ഇക്കണക്കിനാണെങ്കില്‍ അയ്യപ്പന്റെ അനുഗ്രഹം കൊണ്ട് അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപി കേരളം തൂത്തുവാരും എന്ന് തന്നെയാണ് തോന്നുന്നത്!

കണക്ക് തെറ്റരുത്...
ബിജെപിയ്ക്ക് പത്തനംതിട്ട ജില്ലയില്‍ 12 വോട്ട് മാത്രമേ കിട്ടിയിട്ടുള്ളൂ എന്ന പ്രചാരണം വ്യാജമാണ്. പന്ത്രണ്ട് പന്തളത്തും ഏഴ് പത്തനംതിട്ടയിലും കിട്ടിയിട്ടുണ്ടെന്ന്!

ഇരട്ടിയില്‍ കൂടുതല്‍
അത് ശരിയാണല്ലോ... കഴിഞ്ഞ തവണ ആകെ അഞ്ച് വോട്ടേ കിട്ടിയിരുന്നുള്ളു. ഇത്തവണ അത് ഇരട്ടിയില്‍ കൂടുതല്‍ ആയിട്ടുണ്ട്!


Click it and Unblock the Notifications