Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്ലൂ വെയ്‌ലോ.... നീ തീര്‍ന്നെടാ തീര്‍ന്ന്!!! കയ്യില്‍ കിട്ടിയത് ട്രോളന്‍മാര്‍ക്ക്; അടപടലം പൊങ്കാല

മല്ലു ട്രോളേഴ്‌സ് കാത്തിരിക്കുകയാണ്... എന്തെങ്കിലും സംഭവം കിട്ടിയാല്‍ പിന്നെ ട്രോളുകളുടെ പൊങ്കാല ആയിരിക്കും. അതിപ്പോള്‍ രാഷ്ട്രീയമെന്നോ, സിനിമയെന്നോ, മതമെന്നോ, സ്‌പോര്‍ട്‌സ് എന്നോ ഇല്ല.

രാജ്യം മുഴുവന്‍ ബ്ലൂ വെയ്ല്‍ ഗെയിമിനെ കുറിച്ച് ആശങ്കപ്പെടുമ്പോള്‍ ട്രോളേഴ്‌സ് പൊങ്കാലയിടുന്നതിന്റെ തിരക്കിലാണ്. മല്ലൂസ് ബ്ലൂ വെയ്ല്‍ കളിക്കാന്‍ ഇറങ്ങിയാല്‍ ഒടുവില്‍ ക്യുറേറ്റര്‍ തന്നെ ആത്മഹത്യ ചെയ്യേണ്ടി വരുമോ എന്നാണ് സംശയം!

എന്തൊരു ധൈര്യം

എന്തൊരു ധൈര്യം

ഒരു ഉറുമ്പ് കടിച്ചാല്‍ പോലും ആശുപത്രിയില്‍ പോി ടിടി ഇന്‍ജക്ഷന്‍ എടുക്കുന്ന ആളുകളാണ്. അവരോടാണ് ബ്ലൂ വെയ്ല്‍ കളിക്കല്ലേ എന്ന്...

മതില് ചാടിയാലും ബ്ലൂ വെയ്ല്‍

മതില് ചാടിയാലും ബ്ലൂ വെയ്ല്‍

ഇനിയിപ്പോള്‍ അടുത്ത വീടിന്റെ മതില് ചാടി ചെന്നാലും പറയാന്‍ ഒരു ന്യായമായി. ബ്ലൂ വെയ്‌ലിലെ ടാസ്‌ക് ആണ് എന്ന് പറഞ്ഞാല്‍ മതിയല്ലോ

ബാഹുബലി ബ്ലൂ വെയ്ല്‍

ബാഹുബലി ബ്ലൂ വെയ്ല്‍

സംഗതി ശരിയാണല്ലോ... കൈയ്യില്‍ ആരും അറിയാതെ ടാറ്റു കുത്തുന്നു, ഒറ്റയ്ക്കിരിക്കുന്ന, ശിവലിംഗം പൊളിക്കുന്നു, വെള്ളച്ചാട്ടത്തിലൂടെ മല കയറുന്നു, പനയുടെ മണ്ടയ്ക്ക് വലിഞ്ഞു കയറുന്നു... ഇവന്‍, ഈ ബാഹുബലി ശരിക്കും ബ്ലൂ വെയ്ല്‍ തന്നെ ആണല്ലേ...

അശ്വതി അച്ചുവിനോടാ കളി

അശ്വതി അച്ചുവിനോടാ കളി

ഫേക്കുകളെ കൊണ്ട് വഴിനടക്കാന്‍ പറ്റാത്ത മല്ലൂ സോഷ്യല്‍ മീഡിയയില്‍ ആണ് ബ്ലൂ വെയ്‌ലും കൊണ്ടുള്ള വരവ്. ആദ്യം റീ ചാര്‍ജ്ജ് ചെയ്ത് തരാന്‍ ചോദിക്കും, പിന്നെയല്ലേ ഗെയിം!

കളി മല്ലുവിനോടോ!!

കളി മല്ലുവിനോടോ!!

ആത്മഹത്യ ചെയ്യുന്നതിന്റെ ചിത്രം അയച്ചുതരാന്‍ പറഞ്ഞാല്‍ അപ്പോ തന്നെ അയച്ചുകൊടുക്കൂല്ലേ,...ഇതുപോലെ!

ഇത്രയേ ഉള്ളൂ

ഇത്രയേ ഉള്ളൂ

ബ്ലൂ വെയ്ല്‍ മുതലാളിയുടെ കട്ട ഇംഗ്ലീഷ് ഒന്നും ഇവിടെ ചെലവാവില്ല. ഐ ആം ഫൈന്‍, താങ്ക്‌സ് എന്ന് പറഞ്ഞ് അങ്ങ് ഒതുക്കിക്കളയും. അല്ലപിന്നെ!!

യുധിഷ്ഠിരനോടോ ബാലാ

യുധിഷ്ഠിരനോടോ ബാലാ

അമ്പതാമത്തെ ടാക്‌സ് ആത്മഹത്യ ആണെന്ന് യുധിഷ്ഠിരനോട് പറഞ്ഞാല്‍ എങ്ങനെയിരിക്കും... ചൂത് കളിച്ച്, കുടുംബം വിറ്റ്, അവസാനം ഭാര്യയുടെ സാരി വരെ പോയിട്ടും ആത്മഹത്യ ചെയ്യാത്ത യുധിഷ്ഠിരനോടേ...

എന്നാലും അച്ഛാ

എന്നാലും അച്ഛാ

ഇങ്ങനെയുള്ള മക്കളൊക്കെ ഉണ്ടായാല്‍ അച്ഛനും അമ്മയും ഒക്കെ അവര്‍ ബ്ലൂ വെയ്ല്‍ കളിക്കുന്ന ദിവസത്തിനായി കാത്തിരിക്കുമായിരിക്കും.

എന്നാല്‍ ഹൊറര്‍ മൂവി കണ്ടേക്കാം

എന്നാല്‍ ഹൊറര്‍ മൂവി കണ്ടേക്കാം

പുലര്‍ച്ചെ മൂന്ന് മണിക്ക് ഹൊറര്‍ മൂവി കാണാനുള്ള ടാസ്‌ക് കൊടുത്താല്‍ മല്ലൂസ് ആദ്യം ഏത് തിരഞ്ഞെടുക്കും? രാഗിണി എംഎംഎസ് തന്നെ ആയിരിക്കും അല്ലേ

ആ ടാസ്‌ക് പോലും

ആ ടാസ്‌ക് പോലും

ബ്ലൂ വെയ്‌ലിലെ ആദ്യത്തെ ടാസ്‌ക് രാവിലെ നാലരയ്ക്ക് എഴുന്നേല്‍ക്കാന്‍ ആയിരുന്നത്രെ. ഇത്രകാലമായിട്ടും ആ ടാസ്‌ക് പോലും പൂര്‍ത്തിയാക്കിയിട്ടില്ല. പിന്നെയല്ലേ...

കാമുകിയ്ക്ക് വേണ്ടി

കാമുകിയ്ക്ക് വേണ്ടി

ബ്ലൂ വെയ്ല്‍ ഗെയിം കളിച്ചത് കാമുകിയാണ്. പക്ഷേ ടാക്‌സ് മുഴുവന്‍ ചെയ്ത് കൊടുത്തത് കാമുകനും. അവസാനം പവനായി ശവമായി എന്ന മട്ടിലായി!

രമണന്‍ കളിച്ച കളി

രമണന്‍ കളിച്ച കളി

നമ്മളൊക്കെ അറിയുന്നതിന് മുമ്പേ ഇമ്മാതിരി ഗെയിം കളിച്ച ആളായിരുന്നു രമണ്‍ തോന്നുന്നു. ഒന്ന് കഴിയുമ്പോ ഒന്ന് എന്ന മട്ടിലല്ലേ രമണന് ടാസ്‌കുകള്‍ കിട്ടിക്കൊണ്ടിരുന്നത്.

ആദ്യം പേടിയൊന്ന് മാറ്റ്

ആദ്യം പേടിയൊന്ന് മാറ്റ്

ബലൂണ്‍ പൊട്ടുന്ന ശബ്ദം കേട്ടാല്‍ പോലും ഞെട്ടിവിറയ്ക്കുന്ന ചിലരാണ് ഇപ്പോള്‍ ബ്ലൂ വെയ്ല്‍ ഗെയിം കളിക്കുന്നതിന് കുറിച്ച് പറഞ്ഞുനടക്കുന്നത്.

ബ്ലൂ വെയ്‌ലോ ബ്ലൂ ഫിലിമോ

ബ്ലൂ വെയ്‌ലോ ബ്ലൂ ഫിലിമോ

ബ്ലൂ വെയ്‌ലിലെ ടാസ്‌ക് ആണ് എന്ന് പറയാന്‍ വന്നതാ. പക്ഷേ കേട്ടത് ബ്ലൂ എന്ന് മാത്രം. പിന്നെ അധികമൊന്നും പറയേണ്ടതില്ലല്ലോ

അതൊക്കെ കണ്ടാല്‍

അതൊക്കെ കണ്ടാല്‍

ഈ പറഞ്ഞ സിനിമയൊക്കെ കണ്ടാല്‍ പിന്നെ ആത്മഹത്യ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളുവത്രെ. അപ്പോള്‍ പിന്നെ ആ സിനിമകള്‍ കാണാന്‍ പറയുന്നവര് ബ്ലൂ വെയ്‌ലിന്റെ ആളുകള്‍ തന്നെ ആവും!

അവസാനത്തെ ടാസ്‌ക്

അവസാനത്തെ ടാസ്‌ക്

കല്യാണം കഴിക്കാനായിരുന്നത്രെ അവസാനത്തെ ടാസ്‌ക്. ഇപ്പോഴിതാ ഭാര്യ പറയുന്നു, പോയി ബ്ലൂ വെയ്ല്‍ ഗെയിം കളിക്കാന്‍!!!

അതെങ്ങനെ പറ്റും

അതെങ്ങനെ പറ്റും

ആത്മഹത്യ ചെയ്യുന്നതാണല്ലോ അവസാനത്തെ ടാസ്‌ക്. അതിന്റെ ചിത്രം എങ്ങനെ പകര്‍ത്തും എന്ന കാര്യത്തിലാണ് സംശയം. ഒടുവില്‍ 49-ാമത്തെ ടാസ്‌കില്‍ തന്നെ അവസാനിപ്പിച്ച് വിട്ടോളളാന്‍ പറഞ്ഞു ക്യുറേറ്റര്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+