'പാലം ഡോക്ടറോ' ... അതെന്ത് ഡോക്ടർ!!! ലാട ഡോക്ടർ എന്നും പറയാം... പൊരിച്ച് കടുക് വറുത്ത് ട്രോളന്‍മാർ

  • Posted By: Desk
Subscribe to Oneindia Malayalam

ആയുഷ് ഡോക്ടര്‍മാര്‍ക്ക് ബ്രിഡ്ജ് കോഴ്‌സ് നടത്തി അവര്‍ക്ക് അലോപ്പതി മരുന്നുകള്‍ എഴുതാനുള്ള അധികാരം കൊടുക്കാന്‍ പോവുകയാണ് കേന്ദ്ര സര്‍ക്കാര്‍. അല്ലെങ്കില്‍ തന്നെ കേരളത്തില്‍ അലോപ്പതി ഇതര ചികിത്സാ വിഭാഗങ്ങളെ ട്രോള്‍ ചെയ്തുകൊല്ലുകയാണ് സോഷ്യല്‍ മീഡിയ. അതിനിടയിലാണ് ഇത്തരം ഒരു നീക്കം നടക്കുന്നത്.

പെൺകൂട്ടായ്മയെ തോൽപിക്കാൻ കച്ചമുറുക്കി മമ്മൂട്ടി, ദിലീപ് ഫാൻസ്; വൺസ്റ്റാർ റേറ്റിങ് പുത്തൻ യുദ്ധമുറ

ഇത് കണ്ടാല്‍ ഇവിടത്തെ ട്രോളന്‍മാര്‍ മിണ്ടാതിരിക്കുമോ? സോഷ്യല്‍ മീഡിയയില്‍ ബ്രിഡ്ജ് കോഴ്‌സിനെതിരെ അതി ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്.

'രാജപ്പൻ' ആയിരുന്ന പൃഥ്വിരാജ് ഇപ്പോൾ 'രാജുവേട്ടനായി'; പാർവ്വതിയോട് 'ഒപികെവി' പറഞ്ഞവർ നാളെ തിരുത്തും

എന്നാല്‍ അലോപ്പതിയല്ലാതെ മറ്റ് ചികിത്സകളെ പൂര്‍ണമായും നിരാകരിക്കുന്നതില്‍ എത്രത്തോളം ശരിയുണ്ട് എന്ന ചര്‍ച്ചകളും നടക്കുന്നുണ്ട്. പക്ഷേ ട്രോളന്‍മാര്‍ക്ക് അതൊന്നും ഒരു വിഷയമേ അല്ല!!!

മരുന്നെടുത്ത് കൊടുക്കുന്നവരും

മരുന്നെടുത്ത് കൊടുക്കുന്നവരും

ഇക്കണക്കിന് പോയാല്‍ മരുന്നെടുത്ത് കൊടുക്കുന്നവര്‍ പോലും ഡോക്ടര്‍മാരാകും എന്നാണ് പരിഹാസം. അവരൊക്കെ ശസ്ത്രക്രിയ കൂടി നടത്തിത്തുടങ്ങിയാല്‍ കാര്യങ്ങള്‍ കുറച്ച് കൂടി ഉഷാറാകും!!!

പെട്ടെന്ന് തിരിച്ചറിയാം

പെട്ടെന്ന് തിരിച്ചറിയാം

എന്‍എംസി ബ്രിഡ്ജ് കോഴ്‌സ് വഴി ഡോക്ടര്‍ ആയവരെ തിരിച്ചറിയാന്‍ അത്ര ബുദ്ധിമുട്ടൊന്നും വേണ്ടി വരില്ല. കാര്യങ്ങള്‍ ഏതാണ്ട് ഇങ്ങനെ ആയിരിക്കുമത്രെ!

എല്ലാം കൂടി

എല്ലാം കൂടി

ഇനിയിപ്പോള്‍ മരുന്നെഴുതുമ്പോള്‍ ഇങ്ങനെയൊക്കെ വരാന്‍ സാധ്യതയുണ്ട്. പാരസെറ്റാമോളിനൊപ്പം ഒരിത്തിരി ഗുളുഗുളുതിക്ത കഷായം കൂടി ആകാം!!!

പൊടിപോലും കാണില്ല

പൊടിപോലും കാണില്ല

ചികിത്സ ഇങ്ങനെയൊക്കെ ആണെങ്കില്‍ പിന്നെ രോഗത്തിന്റെ പൊടി പോലും കാണില്ല. രോഗി ജീവനോടെ ഉണ്ടെങ്കില്‍ മാത്രമാണല്ലോ രോഗം ഉണ്ടാവൂ!!!

നഴ്‌സുമാരുടെ കാര്യത്തില്‍

നഴ്‌സുമാരുടെ കാര്യത്തില്‍

എന്നാലും ഈ ഡോക്ടര്‍മാരുടെ ഒരു കാര്യമേ... നഴ്‌സുമാര്‍ ന്യായമായ വേതനത്തിന് വേണ്ടി സരം ചെയ്തപ്പോള്‍ ആഹാ... ഇപ്പോള്‍ ബ്രിഡ്ജ് കോഴ്‌സ് വരുന്നു എന്ന് കേട്ടപ്പോള്‍ ഓഹോ!!!

കാന്തം മതിയാകും!!!

കാന്തം മതിയാകും!!!

ഇനിയിപ്പോള്‍ ആരെങ്കിലും സ്‌ക്രൂ എന്തെങ്കിലും വിഴുങ്ങിയാല്‍ ബ്രിഡ്ജ് ഡോക്ടര്‍മാര്‍ക്ക് എളുപ്പവഴിയില്‍ പുറത്തെടുക്കാം!!! ഒരു മുളങ്കൊമ്പിന്റെ അറ്റത്ത് കാന്തം കെട്ടി അങ്ങ് കയറ്റി വിട്ടാല്‍ മതിയാകും!

എന്തൊക്കെ ആയിരുന്നു

എന്തൊക്കെ ആയിരുന്നു

ആയുര്‍വേദത്തിന്റേയും ഹോമിയോപ്പതിയുടേയും ഒക്കെ അവകാശവാദങ്ങള്‍ എന്തൊക്കെ ആയിരുന്നു. ഇപ്പോള്‍ അലോപ്പതി കൂടി സ്വയം പരീക്ഷിക്കാന്‍ കിട്ടിയാല്‍ കൊള്ളാം എന്നായിട്ടുണ്ടത്രെ!

ഇനി സൈഡ് എഫക്ട് കാണില്ല

ഇനി സൈഡ് എഫക്ട് കാണില്ല

ഇത്രയും കാലം അലോപ്പതി മരുന്നുകളുടെ സൈഡ് എഫക്ട്‌സിനെ കുറിച്ചായിരുന്നല്ലോ പരാതി. ഇനിയിപ്പോള്‍ അത്തരം പരാതികള്‍ ഒന്നും കാണില്ലായിരിക്കും!

അതും ബ്രിഡ്ജ് ആണോ

അതും ബ്രിഡ്ജ് ആണോ

കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ ബിരുദവും ബ്രിഡ്ജ് കോഴ്‌സ് വഴി ആണോ എന്നാണ് ചിലരുടെ സംശയം. അതും മോദിജിയുടെ നിയമം വരുന്നതിനും മുമ്പേ....!

അതും ഒരു സൂത്രം!!!

അതും ഒരു സൂത്രം!!!

അലോപ്പതി മരുന്നുകളിലെ വിഷാംശം മുഴുകന്‍ ചോര്‍ത്തിക്കളഞ്ഞായിരിക്കും ഇനി മരുന്നെഴുതാന്‍ പോകുന്നത്. പണ്ട് പറഞ്ഞതൊന്നും അത്ര പെട്ടെന്ന് മറക്കാന്‍ പറ്റില്ലല്ലോ!

ലാടവൈദ്യനും

ലാടവൈദ്യനും

ഒറ്റമൂലി, ലാട വൈദ്യം തുടങ്ങിയ പ്രാക്ടീസ് ചെയ്യുന്നവര്‍ക്കും ബ്രിഡ്ജ് കോഴ്‌സ് വഴി ഡോക്ടര്‍ ആകാന്‍ പറ്റുമോ ആവോ... അങ്ങനെയെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകില്ലേ എന്നാണ് സംശയം!

കേന്ദ്രത്തിന്റെ കാര്യം

കേന്ദ്രത്തിന്റെ കാര്യം

ആയുഷ് എന്ന പേരില്‍ പ്രത്യേക വകുപ്പ് തന്നെ തുടങ്ങി ആയിരക്കണക്കിന് കോടി മാറ്റി വച്ചവരാണ് കേന്ദ്രം ഭരിക്കുന്നവര്‍. അവര്‍ക്കിനെ ഡോക്ടര്‍ എന്ന് പറഞ്ഞാല്‍ അത് 'പാലം' ഡോക്ടര്‍ മാത്രം ആകുമോ!!!

ക്രോസിനാദി വടകം

ക്രോസിനാദി വടകം

ഇനിയിപ്പോള്‍ മരുന്നുകളുടെ പേരൊക്കെ ഇങ്ങനെ ആയിരിക്കും വരുന്നത്... ക്രോസിനാദി വടകവും ജെല്യൂസിലാദി ലേഹ്യവും!

മോക്‌സിക്ലാവാനന്ദ കഷായം

മോക്‌സിക്ലാവാനന്ദ കഷായം

ലാടവൈദ്യന്‍മാര്‍ പോലും ബ്രിഡ്ജ് കോഴ്‌സ് കഴിഞ്ഞ് ഡോക്ടറായാല്‍ ചിലപ്പോള്‍ ഇതായിരിക്കും അവസ്ഥ. മോക്‌സിക്ലാവാനന്ദ കഷായം ഒക്കെ കുടിപ്പിച്ച് ഒരു വഴിക്കാക്കും!

പാവം അസിത്രോമൈസിന്‍

പാവം അസിത്രോമൈസിന്‍

ഇത്രയും കാലം വലിയ പുലിയായി നടന്നിരുന്ന അസിത്രോമൈസിനൊക്കെ ലേഹ്യത്തിന്റേയും അരിഷ്ടത്തിന്റേയും കഷായത്തിന്റേയും ഇടയില്‍ ഇങ്ങനെ നില്‍ക്കേണ്ടി വരും.

എളുപ്പവഴി

എളുപ്പവഴി

ഇനിയിപ്പോള്‍ കഷ്ടപ്പെട്ട് എംബിബിഎസ് പഠിച്ച് ഡോക്ടര്‍ ആകണം എന്ന് നിര്‍ബന്ധമില്ലല്ലോ... സിദ്ധവൈദ്യം പഠിച്ച് ബ്രിഡ്ജ് കോഴ്‌സും ചെയ്താല്‍ സമയവും ലാഭം, പൈസയും ലാഭം!

ഒരു പശുവിന്റെ പരിഗണനയെങ്കിലും

ഒരു പശുവിന്റെ പരിഗണനയെങ്കിലും

ഗ്രാമീണ മേഖലയില്‍ ഡോക്ടര്‍മാരില്ലാത്തതുകൊണ്ട് എന്ന ന്യായീകരണം ആണല്ലോ കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. പശുവിന് വരെ ആംബുലന്‍സുകള്‍ ഏര്‍പ്പാടുക്കുന്നവരാണ്, ഇവരെ പശുവിനെ പോലെ എങ്കിലും കാണാന്‍ പറ്റില്ലേ എന്നാണ് ചോദ്യം!

സ്റ്റാറ്റസ് മാറി

സ്റ്റാറ്റസ് മാറി

പണ്ട് ലാടവൈദ്യന്‍മാരെ ഒന്നും അടുപ്പിക്കാത്തവരുണ്ടായിരുന്നു. എന്നാല്‍ ഇനിയിപ്പോള്‍ സ്റ്റാറ്റസ് മാറി ഡോക്ടര്‍ ആയി വന്നാല്‍ എന്ത് ചെയ്യും!

പാലമിട്ട് കടക്കാന്‍

പാലമിട്ട് കടക്കാന്‍

എംബിബിഎസ് എന്ന് പറയുന്ന സാധനം പഠിച്ച് പാസാകാന്‍ അത്ര എളുപ്പമൊന്നും അല്ല. പാലമിട്ട് കടക്കാന്‍ അത് പുഴയോ തോടോ അല്ലത്രെ, കടലാണെന്ന്!

തകര്‍ത്ത് കളയുമോ

തകര്‍ത്ത് കളയുമോ

നമ്മള്‍ പോലും അറിയാതെ നമ്മള്‍ അലോപ്പതി ഡോക്ടര്‍ ആയി മാറിക്കഴിഞ്ഞിരിക്കുന്നു ഷാജിയേട്ടാ എന്ന് ആയുഷ് ഡോക്ടര്‍മാര്‍ പരസ്പരം പറയുമോ എന്നാണ് അറിയേണ്ടത്. ഇതിപ്പോള്‍ വല്ലാത്ത എന്റര്‍ടെയ്ന്‍മെന്റ് ആയിപ്പോയി

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Social Media trolls mocking Bridge Course for Ayush doctors

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്