കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കവിത ഇഷ്ടപ്പെട്ടു... എടുക്കുന്നു- ദീപട്ടീച്ചര്‍!!! കലേഷിന്റെ കവിത മോഷ്ടിച്ച ദീപ നിശാന്തിന് 'ദീപയടി'

Google Oneindia Malayalam News

ദീപ നിശാന്ത് എന്ന് പറഞ്ഞാല്‍ സോഷ്യല്ഡ മീഡിയയില്‍ അറിയാത്തവര്‍ അധികം ഉണ്ടാവില്ല. ഇടത് നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആളാണ് ദീപ നിശാന്ത്. തൃശൂര്‍ കേരളവര്‍മ കോളേജിലെ അധ്യാപികയാണ്. പല തവണ സംഘപരിവാറിന്റെ സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടിട്ടുള്ള ആളും ആണ്.

ദീപാ നിശാന്ത് തന്റെ കവിത മോഷ്ടിച്ചെന്ന് യുവകവി കലേഷ്, തെളിവുകൾ നിരത്തി ആരോപണംദീപാ നിശാന്ത് തന്റെ കവിത മോഷ്ടിച്ചെന്ന് യുവകവി കലേഷ്, തെളിവുകൾ നിരത്തി ആരോപണം

പക്ഷേ, പറഞ്ഞിട്ടെന്താ... എസ് കലേഷിന്റെ ഒരു കവിത അധ്യാപക സംഘടനയുടെ മുഖമാസികയില്‍ സ്വന്തം പേരില്‍ ഫോട്ടോയും വച്ച് അച്ചടിച്ച് വന്നാല്‍ പിന്നെ സോഷ്യല്‍ മീഡിയ മിണ്ടാതിരിക്കും എന്ന് പ്രതീക്ഷിക്കാന്‍ പറ്റില്ലല്ലോ.

അതുക്കും മേലെ ആയിരുന്നു ദീപ നിശാന്തിന്റെ വിശദീകരണം. അതും കൂടി കേട്ടതോടെ കവിതാ മോഷണത്തിന് പുതിയ ഒരു പേരും കൂടി സോഷ്യല്‍ മീഡിയ ചാര്‍ത്തിക്കൊടുത്തു- ദീപയടി! ചില ട്രോളുകള്‍ കാണാം....

ഒറിജിനല്‍ വായിച്ചതുകൊണ്ടാണെന്ന്!!!

ഒറിജിനല്‍ വായിച്ചതുകൊണ്ടാണെന്ന്!!!

താന്‍ കവിത അടിച്ചുമാറ്റിയതായി തോന്നുന്നുണ്ടെങ്കില്‍ അത് നേരത്തെ ഒറിജിനല്‍ വായിച്ചതുകൊണ്ടു തോന്നുന്നാണതെന്ന്- ദീപ നിശാന്തിന്റെ വിശദീകരണം വായിച്ചാല്‍ ഏതാണ്ട് ഇങ്ങനെ തന്നെ തോന്നും!

ദീപ ടീച്ചറെങ്കില്‍

ദീപ ടീച്ചറെങ്കില്‍

ഇനിയിപ്പോള്‍ ദീപ ടീച്ചറാണ് പരീക്ഷയ്ക്ക് ഇന്‍വിജിലേറ്റര്‍ ആയി വരുന്നത് എങ്കില്‍ കാര്യങ്ങള്‍ എളുപ്പമായല്ലോ എന്നാണത്രെ ഉഴപ്പന്‍മാര്‍ ചിന്തിക്കുന്നത്. കോപ്പിയടി പിടിക്കാന്‍ പറ്റില്ലല്ലോ!

അങ്ങനെ തോന്നരുതെന്ന്...

അങ്ങനെ തോന്നരുതെന്ന്...

അങ്ങനെ തോന്നുന്നെങ്കില്‍ ഒന്നും പറയാനില്ലെന്നൊക്കെയാണ് പറയുന്നത്. പക്ഷേ, എല്ലാവര്‍ക്കും തോന്നുന്നുണ്ടല്ലോ.... അപ്പോള്‍ പിന്നെ അങ്ങനെ തോന്നരുത് എന്നും കൂടി പറയും!

ഒരു കവിത കിട്ടിയിട്ടുണ്ടേ...

ഒരു കവിത കിട്ടിയിട്ടുണ്ടേ...

ഒരു കവിത കളഞ്ഞുകിട്ടിയിട്ടുണ്ടേ... ഇനി ഒടുവില്‍ കവിത മോഷ്ടാവ് ന്നെ് വിളിക്കരുത് എന്ന് പറയേണ്ട സ്ഥിതിയായിട്ടുണ്ട്.

ഇതാണോ അത്....

ഇതാണോ അത്....

സത്യത്തില്‍ ദീപ ടീച്ചര്‍ക്ക് കലേഷിന്റെ കവിത സര്‍വ്ീസ് സംഘടനാ മാസികയിലേക്ക് അയച്ചുകൊടുക്കാന്‍ പ്രചോദനം ആയത് ഈ സീന്‍ ആണോ എന്നാണ് സംശയം!

എന്റെ തട്ടകമല്ലല്ലോ...

എന്റെ തട്ടകമല്ലല്ലോ...

ഇതിപ്പോള്‍ സിഐഡി മൂസയില്‍ തൊരപ്പന്‍ പറഞ്ഞതുപോലെ ആയി. എഴുതാന്‍ മാത്രമല്ലേ അറിയൂ, വായിക്കാന്‍ അറിയില്ലല്ലോ എന്ന്. കവിത ടീച്ചറുടെ തട്ടകം അല്ലാത്ത സ്ഥിതിയിക്ക് സംശയിക്കാന്‍ പാടില്ലായിരുന്നു.

ലളിതമായിട്ട് പറയാന്‍ പറ്റില്ലേ...

ലളിതമായിട്ട് പറയാന്‍ പറ്റില്ലേ...

ടീച്ചറുടെ വിശദീകരണം വായിച്ച പലരുടേയും സ്ഥിതി ഇതാണ്. മോഷ്ടിച്ചതാണോ അല്ലയോ എന്ന് ഒന്ന് ലളിതമായി പറയാന്‍ പറ്റില്ലേ ടീച്ചറേ!

ആളുകളുണ്ട്...

ആളുകളുണ്ട്...

ഇതിപ്പോള്‍ ദീപ ടീച്ചറെ മാത്രം കുറ്റം പറയാന്‍ പറ്റുമോ. ഗോപി സുന്ദറും പ്രിയദര്‍ശനും ഒക്കെ ഇങ്ങനെ നിറഞ്ഞ് നില്‍ക്കുകയല്ലേ!

ഒന്ന് പകര്‍ത്തി... അത്രയേ ഉള്ളൂ!

ഒന്ന് പകര്‍ത്തി... അത്രയേ ഉള്ളൂ!

തെളിവുകളാണല്ലോ പ്രധാനം. തന്റേതല്ലാത്ത ഒരു വകിയും താന്‍ തന്റേതെന്ന് അവകാശപ്പെട്ടിട്ടില്ലെന്ന്... അപ്പോള്‍ പിന്നെ കലേഷിന്റെ കവിത?

അഭിനന്ദിക്കണം

അഭിനന്ദിക്കണം

ടീച്ചര്‍ കവിത മോഷ്ടിച്ചു എന്നൊക്കെ പറയാന്‍ പറ്റുമോ... ടീച്ചറുടെ ഭാവനയില്‍ വന്ന, പിന്നീട് എഴുതാന്‍ വച്ച കവിത ഏഴ് വര്‍ഷം മുമ്പ് എഴുതിയതിന് കലേഷിനെ അഭിനന്ദിക്കുകയല്ലേ വേണ്ടത്!

ഭയാനക വേര്‍ഷന്‍!!!

ഭയാനക വേര്‍ഷന്‍!!!

തലക്കെട്ട് പോലും ഇത്തിരി എഡിറ്റ് ചെയ്തിട്ടുണ്ട്!!! കവിത മോഷണത്തിന്റെ ഇത്രയും ഭയാനകമായ വേര്‍ഷന്‍ വേറെ എവിടെ കാണാന്‍ കഴിയും!

കട്ടിള ഗോപാലന്‍!!!

കട്ടിള ഗോപാലന്‍!!!

ക്രേസി ഗോപാലന്‍ എന്ന സിനിമയിലെ ദിലീപിന്റെ കഥാപാത്രം എഴുതി വയ്ക്കുന്നത് പോലെ ഇനി ദീപ ടീച്ചറും ഇങ്ങനെ എഴുതി വയ്ക്കുമോ എന്നാണ് സംശയം!

സ്ഥിരം ആണല്ലേ!!!

സ്ഥിരം ആണല്ലേ!!!

ഇതിപ്പോള്‍ ആദ്യത്തെ തവണ ആണെന്ന് പറഞ്ഞ് പിടിച്ച് നില്‍ക്കാന്‍ പറ്റുമോ എന്നാണ് സംശയം. പുസ്തകത്തിന്റെ പേര് പോലും ഇങ്ങനെ തട്ടിയെടുത്തിട്ടുണ്ടത്രെ!

 പെട്ടുപോവും

പെട്ടുപോവും

ഇനിയിപ്പോള്‍ ടീച്ചര്‍ക്ക് പരീക്ഷ ഹാളില്‍ കുട്ടികള്‍ കോപ്പിയടിക്കുന്നത് പിടിക്കാന്‍ പോലും പറ്റില്ല. ടീച്ചര്‍ ചോദിച്ചാല്‍ അവര്‍ കളിയാക്കും എന്ന് ഉറപ്പല്ലേ!

ജസ്റ്റ് പകര്‍ത്തിയതേ ഉള്ളൂ...

ജസ്റ്റ് പകര്‍ത്തിയതേ ഉള്ളൂ...

നാണമില്ലേ കവിത കോപ്പി അടിക്കാന്‍ എന്നൊക്കെ ചോദിച്ചാല്‍ ഇത്രയേ ഉത്തരം പറയാന്‍ കാണൂ... കോപ്പിയടിച്ചിട്ടില്ല, ജസ്റ്റ് പകര്‍ത്തി എഴുതി എന്ന് മാത്രം!

ഇതേ പോലെ

ഇതേ പോലെ

സത്യത്തില്‍ കലേഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടപ്പോഴും ദീപ ടീച്ചര്‍ അതിനോട് പ്രതികരിച്ചപ്പോഴും ചിലര്‍ക്ക് ഓര്‍മ വന്നത് തൊണ്ടിമുതലിലെ ഈ സീന്‍ തന്നെ ആണ്.

വളരാന്‍ അനുവദിച്ചുകൂട!!!

വളരാന്‍ അനുവദിച്ചുകൂട!!!

ദീപ ടീച്ചറുടെ കോപ്പിയടി കണ്ട് ഗോപി സുന്ദര്‍ പോലും ഞെട്ടിയെന്നാണ് കേള്‍വി. ഇനിയും വളരാന്‍ അനുവദിച്ചുകൂടെന്ന് കൂടി മനസ്സില്‍ പറഞ്ഞുകാണും!

ഉള്ളവന്റെ കൈയ്യില്‍ നിന്ന്

ഉള്ളവന്റെ കൈയ്യില്‍ നിന്ന്

കവിത എങ്ങനെ എഴുതാം എന്ന് ചോദിച്ചാല്‍ ടീച്ചര്‍ ഇപ്പോള്‍ ഇങ്ങനെ ഒക്കെ ആണത്രെ പറയുന്നത്. ഉള്ളവന്റെ കൈയ്യില്‍ നിന്ന് എടുത്ത് ഇല്ലാത്തവന് കൊടുക്കുക!

ദീപയടി

ദീപയടി

എന്തായാലും ട്രോളന്‍മാര്‍ പുതിയ ഒരു പേരും കണ്ടെത്തിയിട്ടുണ്ട്. കോപ്പിയടിക്ക് പകരം ഇനി ദീപയടി എന്ന് ഉപയോഗിച്ചാല്‍ മതിയത്രെ!

ബഹളമുണ്ടാക്കല്ലേ....

ബഹളമുണ്ടാക്കല്ലേ....

എല്ലാവരും ഒന്ന് മിണ്ടാതിരുന്നേ... മനുഷ്യനെ ഒന്ന് കോപ്പി അടിക്കാനും സമ്മതിക്കില്ലേ എന്ന് വരെ ചോദിക്കുന്ന അവസ്ഥയില്‍ എത്തിയിട്ടുണ്ട്.

English summary
Social Media trolls mocking Deepa Nisanth for her poetry theft controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X