ചാര്‍ലിയേയും ദുല്‍ഖറിനേയും വെറുതേ വിടാന്‍ സോഷ്യല്‍ മീഡിയ തയ്യാറല്ല... ട്രോളുകള്‍
ദുല്‍ഖര്‍ സല്‍മാന്റെ പുതിയ സിനിമയായ 'ചാര്‍ലി' റിലീസ് ചെയ്യാന്‍ ഒരു ദിവസം മാത്രമേ ബാക്കിയുള്ളൂ. സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ സോഷ്യല്‍ മീഡിയയുടെ ആക്രമണം ഏറ്റുവാങ്ങേണ്ടിവന്ന ഗതികേടിലാണ് 'ചാര്‍ലി'.
സിനിമയുടെ ട്രെയ്‌ലര്‍ ഇറങ്ങുന്നതിനും മുന്നേ തുടങ്ങിയതാണ് പരിഹാസം. വലിയ പ്രചാരണ പരിപാടികളുമായി തീയേറ്ററിലെത്തുന്ന സിനിമ ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്തുയരുമോ എന്ന ചോദ്യമൊന്നും അല്ല ട്രോളര്‍മാര്‍ ഉയര്‍ത്തുന്നത്.
ദുല്‍ഖര്‍ സല്‍മാനേയും ചിത്രത്തിലെ വേഷ വിധാനങ്ങളേയും എങ്ങനെ പരിഹസിയ്ക്കാം എന്നത് മാത്രമാണ് വിഷയം.

കുഞ്ഞിക്ക
മമ്മൂട്ടിയെ മമ്മൂക്ക എന്ന വിളിയ്ക്കുന്ന ആരാധകര്‍ ദുല്‍ഖര്‍ സല്‍മാനെ കുഞ്ഞിക്ക എന്നാണ് വിളിയ്ക്കുന്നത്.

മാക്‌സി പോകുമോ
ചാര്‍ലിയുടെ പോസ്റ്ററുകളില്‍ ദുല്‍ഖര്‍ സല്‍മാന്‍ ധരിച്ചിരിയ്ക്കുന്നത് മാക്‌സി/നൈറ്റി ആണെന്നാണ് പരിഹാസം. ഇനി ഇതെങ്ങാനും ട്രെന്റ് ആയിക്കഴിഞ്ഞാല്‍ സംഭവിയ്ക്കാന്‍ പോകുന്നത് എന്തായിരിയ്ക്കും!!

ദുല്‍ഖറിസം
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്റ് ആയിക്കൊണ്ടിരിയ്ക്കുന്നത് ദുല്‍ഖറിസമാണ്!!!

മാക്‌സി തീര്‍ന്നു
ചാര്‍ലി ഇറങ്ങിയതോടെ തുണിക്കടകളില്‍ മാക്‌സി സ്‌റ്റോക്ക് ഇല്ലാത്ത അവസ്ഥയാണത്രെ!!!

നൈറ്റി ട്രോളുകള്‍
ദുല്‍ഖറിനെ പരിഹസിയ്ക്കുന്നതിനേക്കാള്‍ കൂടുതല്‍ മാക്‌സിയെ/ നൈറ്റിയെ ആണ് ട്രോളര്‍മാര്‍ ലക്ഷ്യമിടുന്നത്.

താടി ട്രോളുകള്‍
നീ ചുംബിച്ച കവിളില്‍ മറ്റാരും ചുംബിയ്ക്കാതിരിയ്ക്കാനാണത്രെ താടി വച്ചത്!!!

കള്ളത്താടി
ചാര്‍ലിയില്‍ ദുല്‍ഖറിന്റെ താടി ഒറിജിനലാണോ അതോ ഡൂപ്ലിക്കേറ്റോ?

ഇനിയിപ്പോള്‍
കവിളില്‍ മറ്റാരും ചുംബിയ്ക്കാതിരിയ്ക്കാന്‍ താടി വച്ചു. ഇനിയിപ്പോള്‍ ചുണ്ടില്‍ മറ്റാരും ചുംബിയ്ക്കാതിരിയ്ക്കാന്‍ പല്ല് തേക്കാതിരിയ്ക്കുമോ?

നൈറ്റിയ്ക്ക് വേണ്ടി
ഇനി നടക്കാന്‍ പോകുന്നത് നൈറ്റിയ്ക്ക് വേണ്ടിയുള്ള യുദ്ധമായിരിയ്ക്കുമോ!!!

നേരത്തേ തുടങ്ങി
സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ ദുല്‍ഖര്‍ ഫാന്‍ 'ചാര്‍ലിയെ' അനുകരിച്ച് തുടങ്ങിയിട്ടുണ്ടത്രെ.

ഫാഷനാകുമോ?
പ്രേമം സൂപ്പര്‍ ഹിറ്റ് ആയപ്പോള്‍ താടിയും, കറുത്ത ഷര്‍ട്ടും വെളുത്ത മുണ്ടും ആയിരുന്നു ചെറുപ്പക്കാരുടെ ഫാഷന്‍. ചാര്‍ലി ഹിറ്റ് ആയാല്‍ മാക്‌സിയാകുമോ വേഷം?

ഇതിനേക്കാള്‍ നല്ലത്
ഇതിനേക്കാള്‍ നല്ല മാക്‌സി വേറെ കിട്ടില്ലേ... എന്ന്!!!


Click it and Unblock the Notifications