ഫഹദും അമല പോളും മാത്രമല്ല... പോണ്ടിച്ചേരി വണ്ടി ഉടമകൾ വേറേയും ഉണ്ട്; സംഘികൾ വരെ ഞെട്ടും! ട്രോൾ വേറെ

Subscribe to Oneindia Malayalam

പോണ്ടിച്ചേരിയില്‍ പോയി ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്ത് കുടുങ്ങിയിരിക്കുകയാണ് ഫഹദ് ഫാസിലും അമല പോളും. എല്ലാത്തിനും വഴിവച്ചതാകട്ടെ കാരാട്ട് ഫൈസല്‍ എന്ന് ആളും!!!

പോത്തേട്ടൻസ് ബ്രില്യൻസിന് അടപടലം ട്രോളുകൾ... തൊണ്ടിമുതൽ ട്രോൾ ഹിറ്റ്, ദൃക്‌സാക്ഷി സോഷ്യൽ മീഡിയ!!!

കോടിയേരി ബാലകൃഷ്ണന്‍ കാരാട്ട് ഫൈസലിന്റെ മിനി കൂപ്പറില്‍ യാത്ര ചെയ്തപ്പോള്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ്. ഒടുവില്‍ അത് അമല പോളിനും ഫഹദ് ഫാസിലിനും നോട്ടീസ് അയക്കുന്നത് വരെ എത്തിയിരിക്കുകയാണ്.

വീട്ടിലെ കട്ടിലും എസിയും ദിലീപ് വാങ്ങിക്കൊടുത്തത്... പിന്നെ ധര്‍മജന്‍ പൊട്ടിക്കരയാതിരിക്കുമോ?

ഇവര്‍ രണ്ട് പേരും മാത്രമല്ല കേട്ടോ ഇങ്ങനെ ആഡംബര വാഹനം പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ബിജെപി നേതാവും രാജ്യസഭ എംപിയും നടനും ആയ സുരേഷ് ഗോപിയുടെ കാറും അങ്ങ് പോണ്ടിച്ചേരിയില്‍ നിന്നാണ്.

കാരാട്ട് ഫൈസലില്‍ തുടങ്ങി

കാരാട്ട് ഫൈസലില്‍ തുടങ്ങി

കൊടുവള്ളി നഗരസഭ കൗണ്‍സിലര്‍ കൂടിയായ കാരാട്ട് ഫൈസലിന്റെ മിനി കൂപ്പര്‍ ആണ് ആദ്യം വിവാദത്തിലായത്. കോടിയേരി ബാലകൃഷ്ണന്‍ യാത്ര ചെയ്തതോടെ ആയിരുന്നു ഇത്. എന്തായാലും മോട്ടോര്‍ വാഹന വകുപ്പ് കാരാട്ട് ഫൈസലിന് നോട്ടീസ് അയച്ചു.

അമല പോള്‍

അമല പോള്‍

ഇതിന് ശേഷം ആണ് അമല പോളിന്റെ വാര്‍ത്ത പുറത്ത് വരുന്നത്. മാതൃഭൂമി ആയിരുന്നു ഈ വാര്‍ത്ത പുറത്ത് വിട്ടത്.

പോണ്ടിച്ചേരിയില്‍

പോണ്ടിച്ചേരിയില്‍

ഒരുകോടി പന്ത്രണ്ട് ലക്ഷം രൂപ വിലവരുന്ന ആഡംബര കാര്‍ പോണ്ടിച്ചേരിയില്‍ ആണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതും അമലയെ അറിയുക പോലും ഇല്ലാത്ത ഒരാളുടെ വിലാസം ഉപയോഗിച്ച്.

ഫഹദ് ഫാസില്‍

ഫഹദ് ഫാസില്‍

അമല പോളിന്റെ വാര്‍ത്ത പുറത്ത് വന്ന് അധികം കഴിയും മുമ്പ് തന്നെ ഫഹദ് ഫാസിലിനെ കുറിച്ചുള്ള വാര്‍ത്തയും പുറത്ത് വന്നു. അതും പുറത്ത് കൊണ്ടുവന്നത് മാതൃഭൂമി തന്നെ ആയിരുന്നു.

സുരേഷ് ഗോപിയും ഉണ്ട്

സുരേഷ് ഗോപിയും ഉണ്ട്

ഇക്കാര്യത്തില്‍ ആരും അധികം പിന്നിലല്ല. നടനും എംപിയും ബിജെപി നേതാവും ഒക്കെ ആയ സുരേഷ് ഗോപിയും തന്റെ ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് പോണ്ടിച്ചേരിയില്‍ ആണ്. സുരേഷ് ഗോപിയും ഇനി വ്യാജ രേഖ ഉണ്ടാക്കിയാണോ വാഹനം രജിസ്റ്റര്‍ ചെയ്തത് എന്നാണ് അറിയേണ്ടത്.

നികുതി വെട്ടിപ്പോ?

നികുതി വെട്ടിപ്പോ?

കേരളത്തില്‍ അടക്കേണ്ട നികുതി വച്ച് നോക്കുമ്പോള്‍ കേന്ദ്ര ഭരണ പ്രദേശം ആയ പോണ്ടിച്ചേരിയിലെ നികുതി തുലോം തുച്ഛമാണ്. അതുകൊണ്ടാണ് ആഡംബര വാഹനങ്ങളുടെ രജിസ്‌ട്രേഷന് പലരും ഈ വളഞ്ഞ വഴി സ്വീകരിക്കുന്നത്.

കുറ്റമാണോ?

കുറ്റമാണോ?

നികുതി അടയ്ക്കാതെയല്ല ഇവരൊന്നും വാഹനം വാങ്ങിയത് എന്നത് സത്യമാണ്. എന്നാല്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ വ്യാജരേഖ ഉപയോഗിച്ചതാണ് പ്രശ്‌നം. അത് നിയമപരമായി കുറ്റം തന്നെയാണ്.

ട്രോളേഴ്‌സ് വിടുമോ...

ട്രോളേഴ്‌സ് വിടുമോ...

ഇതുപോലൊരു സംഭവം കിട്ടിയാല്‍ പിന്നെ ട്രോളന്‍മാര്‍ വെറുതേയിരിക്കുമോ? പിന്നെ കണ്ടത് ചറപറാ ട്രോളുകള്‍ തന്നെ ആയിരുന്നു.

വിടാതെ പിടികൂടി!!!

വിടാതെ പിടികൂടി!!!

ഫഹദ് ഫാസിലെ മാതൃഭൂമി വിടാതെ പിടികൂടുകയായിരുന്നത്രെ... തൊണ്ടി മുതല്‍ മനോഡല്‍ തന്നെ ഉപയോഗിക്കാം!!!

ഒറ്റപ്പെട്ടേനെ

ഒറ്റപ്പെട്ടേനെ

എന്തായാലും ഫഹദ് ഫാസില്‍ കൂടി ഇതില്‍ കുടുങ്ങിയത് നന്നായി എന്നാണത്രെ അമല പോള്‍ പറയുന്നത്. അല്ലെങ്കില്‍ അമല ഒറ്റപ്പെട്ടേനെ!

ഏത് ഫ്രണ്ട് ആണാവോ

ഏത് ഫ്രണ്ട് ആണാവോ

ഏതോ ഒരു ഫ്രണ്ട് സജസ്റ്റ് ചെയ്തിട്ടാണല്ലോ അമല ചന്ദ്രി സോപ്പ് ഉപയോഗിക്കാന്‍ തുടങ്ങിയത്. ഈ പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍ എത് ഫ്രണ്ട് ആണാവോ സജസ്റ്റ് ചെയ്തത്!

കേരളം വേണ്ട...

കേരളം വേണ്ട...

അല്ലെങ്കിലും ആഡംബര കാറുകള്‍ ഒക്കെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പറ്റുമോ... അതിന് പോണ്ടിച്ചേരി തന്നെയാണ് ബെസ്റ്റ്.

ഇങ്ങനെയാണോ വെട്ടിക്കല്‍

ഇങ്ങനെയാണോ വെട്ടിക്കല്‍

നികുതി വെട്ടിക്കുക എന്ന് പറഞ്ഞാല്‍ സത്യത്തില്‍ എന്താണ് സംഭവം? ഇതുപോലെ ഓടി വെട്ടിച്ചത് വല്ലതും ആണോ

 ദിലീപിന് നേര്‍ക്ക്

ദിലീപിന് നേര്‍ക്ക്

ഇനിയിപ്പോള്‍ ദിലീപിന്റെ വണ്ടിയുടെ രജിസ്‌ട്രേഷനും അന്വേഷിച്ച് ചിലര്‍ ഇറങ്ങും. ചാട്ടം എങ്ങോട്ടാണെന്ന് മനസ്സിലാകുന്നുണ്ടല്ലോ അല്ലേ...

നൈസ് ആയിട്ട്

നൈസ് ആയിട്ട്

നൈസ് ആയിട്ട് ഒന്ന് വെളുപ്പിച്ചിട്ടുണ്ട് എന്ന് പറഞ്ഞതുപോലെ ആയല്ലോ... നൈസ് ആയിട്ട് ഇത്തിരി നികുതി വെട്ടിച്ചിട്ടുണ്ടെന്ന്!!!

രണ്ട് കുപ്പി കൊണ്ടുവന്നാല്‍

രണ്ട് കുപ്പി കൊണ്ടുവന്നാല്‍

പോണ്ടിച്ചേരിയില്‍ നിന്ന് രണ്ട് മദ്യക്കുപ്പി വാങ്ങിക്കൊണ്ടുവന്നാല്‍ എന്തൊക്കെയാണ് പുകില്... ഇതിപ്പോ കോടികളുടെ കാറ് വാങ്ങിക്കൊണ്ടുവന്നാല്‍ ഒരു കുഴപ്പവും ഇല്ലല്ലേ!

അവര് നിര്‍ബന്ധിച്ചപ്പോ...

അവര് നിര്‍ബന്ധിച്ചപ്പോ...

എന്തായാലും കുടുങ്ങി. ഇനിയിപ്പോള്‍ രേഖകള്‍ ഹാജരാക്കുകയേ നിവൃത്തിയുള്ളൂ. എല്ലാം അവര് നിര്‍ബന്ധിച്ചതുകൊണ്ടായിരിക്കും!!!

വേണ്ടായിരുന്നു

വേണ്ടായിരുന്നു

കാരാട്ട് ഫൈസലിനെ കണ്ടാല്‍ ഇപ്പോള്‍ അമല പോളും ഫഹദ് ഫാസിലും ഇങ്ങനെ ഒരു നോട്ടമായിരിക്കും നോക്കുക.

നമ്പര്‍ ഇറക്കാം...

നമ്പര്‍ ഇറക്കാം...

ഒരു ഇന്ത്യന്‍ പ്രണയ കഥയും കട്ടപ്പനയിലെ ഹൃത്വിക് റോഷനും കൂടി കൂട്ടിച്ചേര്‍ത്ത് ഒരിത്തിരി പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍ മിക്‌സ് ചെയ്താല്‍ ഇങ്ങനെ ഇരിക്കും!

ഒന്ന് നോക്കിയേ

ഒന്ന് നോക്കിയേ

ഇനിയിപ്പോള്‍ ആരെങ്കിലും പോണ്ടിച്ചേരി എന്ന് പറഞ്ഞാല്‍ തന്നെ ഇവരുടെ ഭാവം ഇങ്ങനെ ആവും!

ആരാണാവോ

ആരാണാവോ

എന്തായാലും ഈ രജിസ്‌ട്രേഷന്‍ സജസ്റ്റ് ചെയ്ത ആളെ കൈയ്യില്‍ കിട്ടിയാല്‍ അമല പോള്‍ വെറുതേ വിടും എന്ന് തോന്നുന്നില്ല!!!

അവര്‍ മാത്രമല്ല

അവര്‍ മാത്രമല്ല

എന്തായാലും നേരത്തെ പറഞ്ഞ കൂട്ടര്‍ മാത്രമാണ് ഇങ്ങനെ ചെയ്തത് എന്ന് വിചാരിക്കരുത്. കേരളത്തിലെ പല പ്രമുഖ വ്യവസായികള്‍ക്കും ഇങ്ങനെ കാറുണ്ടത്രെ!!!

വേണ്ടായിരുന്നു

വേണ്ടായിരുന്നു

സൗബിന്‍ അന്ന് ഫഹദിന്റെ വണ്ടിയുടെ ഒരു ഫോട്ടോ ഇന്‍സ്റ്റാഗ്രാമിലോ മറ്റോ ഇട്ടിരുന്നു. ഇനിയിപ്പള്‍ ഫഹദ് ഇതുപോലെ ഒരു നോട്ടം നോക്കാന്‍ സാധ്യതയുണ്ട്.

രണ്ട് പേരും

രണ്ട് പേരും

ഇനിയിപ്പോള്‍ നികുതി ഇനത്തില്‍ എത്ര ലാഭം കിട്ടി എന്ന കാര്യം എങ്ങാനും ആയിരിക്കുമോ രണ്ട് പേരും കൂടി സംസാരിക്കുന്നത്.3

തൊണ്ടിമുതലുമായി

തൊണ്ടിമുതലുമായി

വാഹനത്തിന്റെ രേഖകള്‍ സമര്‍പ്പിക്കണം എന്നാണത്രെ മോട്ടോര്‍ വാഹന വകുപ്പ് ആവശ്യപ്പെട്ടിട്ടുള്ളത്. അതിന് എന്തിനാണാവോ പോലീസ് സ്‌റ്റേഷനില്‍ പോകുന്നത്....

English summary
Social Media troll mocking Fahad fazil and Amala Paul on vehicle registration at Pondichery

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്