ഉഴുന്നാലിൽ അച്ചനെ ഉഴുന്നുവട അച്ചനാക്കി ട്രോളൻമാർ.. അച്ചന് ഐസിസുകാർ കൊടുത്തത് ചെമ്മീനച്ചാർ!! പൊങ്കാല

യെമനില്‍ ഇസ്ലാമിക ഭീകരര്‍ തടവിലാക്കിയ ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനവാര്‍ത്ത ഏറെ ആശ്വാസത്തോടെയാണ് കേരളം കേട്ടത്. എന്നാല്‍ മോചിതനായ ഫാദര്‍ ഉഴുന്നാല്‍ ഇപ്പോള്‍ പറയുന്ന കാര്യങ്ങള്‍ ട്രോളേഴ്‌സിനെ കുറച്ചൊന്നും അല്ല പ്രകോപിപ്പിച്ചിട്ടുള്ളത്!

ഭീകരര്‍ തന്നോട് സ്‌നേഹത്തോടെയാണ് പെരുമാറിയത് എന്നാണ്. തനിക്ക് ഇഷ്ടമുള്ള ഭക്ഷണം ഒക്കെയാണ് അവിടെ ഉണ്ടാക്കി തന്നിരുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ചപ്പാത്തിയും ചിക്കനും ചെമ്മീന്‍ അച്ചാറും ആന്ധ്രയില്‍ നിന്ന് കൊണ്ടുവന്ന വെളുത്തുള്ളി അച്ചാര്‍ വരെ തീവ്രവാദികള്‍ അച്ചന് കൊടുത്തത്രെ!! പിന്നെ ട്രോളേഴ്‌സിനെ കുറ്റം പറയാന്‍ പറ്റുമോ...

ഇതാണോ അവസ്ഥ

ഇതാണോ അവസ്ഥ

സത്യത്തില്‍ ഇതാണോ ഫാദര്‍ ടോം ഉഴുന്നാലിന്റെ അവസ്ഥ എന്ന് പലര്‍ക്കും സംശയം തോന്നുന്നുണ്ട്. പുറത്ത് പറയുന്നത് പോലെ തന്നെ ആണോ തടവുകാലത്ത് സംഭവിച്ചത്!

തഗ് ലൈഫ്!!!

തഗ് ലൈഫ്!!!

ഇതാണ് ശരിക്കും തഗ് ലൈഫ്!!! തീവ്രവാദികളെ കൊണ്ട് വെളുത്തുള്ളി അച്ചാര്‍ വരെ വാങ്ങിപ്പിച്ചു!

ഭീഷണി

ഭീഷണി

ഇനിയിപ്പോള്‍ നാട്ടിലെ ഭക്ഷണം പിടിക്കാതായാല്‍ അച്ചന്റെ ഭീഷണി ഇങ്ങനെ എങ്ങാനും ആകുമോ? യെമനിലേക്ക് തിരിച്ച് പോകും എന്നായിരിക്കും ഭീഷണിയെന്ന്!!!

ഫാദര്‍ ഉഴുന്നുവട

ഫാദര്‍ ഉഴുന്നുവട

ഫാദര്‍ ടോം ഉഴുന്നാലിനെ ഇപ്പോള്‍ ഫാദര്‍ ഉഴുന്നുവട എന്നാണ് ട്രോളേഴ്‌സ് വിളിക്കുന്നത്. ഫാദറിന്റെ ഭക്ഷണ പ്രിയം കൊണ്ടാണത്രെ അവിടെ നിന്ന് വിട്ടയച്ചത്

കുബ്ബൂസപ്പം!!!

കുബ്ബൂസപ്പം!!!

കുര്‍ബാനയപ്പം തിന്നണം എന്ന് വാശിപിടിച്ച് മോങ്ങുമ്പോള്‍ കുബ്ബൂസപ്പം കൊണ്ടുതരുമായിരുന്നു എന്റെ പൊന്നു തീവ്രവാദീസ്!!

എന്തിന് വീണ്ടും പോകാതിരിക്കണം

എന്തിന് വീണ്ടും പോകാതിരിക്കണം

ദൈവഹിതം അങ്ങനെയാണെങ്കില്‍ വീണ്ടും യെമനിലേക്ക് പോകും എന്നാണ് ഫാ ടോം ഉഴുന്നാലില്‍ പറഞ്ഞിട്ടുള്ളത്. ഒരു പണിയും ചെയ്യാതെ സുഭിക്ഷമായ ഭക്ഷണം കിട്ടുമെങ്കില്‍ എന്തിന് പോകാതിരിക്കണമെന്ന്!

തീവ്രവാദിയുടെ കത്ത്

തീവ്രവാദിയുടെ കത്ത്

അച്ചന്‍ തിരിച്ച് വരുമ്പോള്‍ കേരളത്തില്‍ നിന്ന് നല്ല ബീഫും പോര്‍ക്കും കൂര്‍ക്കയും ഒക്കെ കൊണ്ടുവരാന്‍ ആവശ്യപ്പെട്ട് തീവ്രവാദി മോന്‍ എഴുതിയ കത്ത് എങ്ങനെ വൈറല്‍ ആകാതിരിക്കും!

അച്ചനുറങ്ങിയാലല്ലേ

അച്ചനുറങ്ങിയാലല്ലേ

എല്ലാവര്‍ക്കും ഉള്ള ഭക്ഷണവും അച്ചന്‍ ഇങ്ങനെ തിന്ന് തീര്‍ത്ത് കാണുമോ... ഹൈദരാബാദ് അച്ചാര്‍ ഇത്തിരി ബാക്കിയുണ്ടായത് ഭാഗ്യമായി.

ഓംലെറ്റ് എങ്കില്‍ അത്

ഓംലെറ്റ് എങ്കില്‍ അത്

കഴിക്കാന്‍ ഒന്നും കിട്ടിയില്ലെങ്കില്‍ ഓംലെറ്റ് കിട്ടിയാലും മതിയാകും. യെമനിലെ ഒരു സായാഹ്നത്തില്‍ സംഭവിച്ചത് ഇങ്ങനെ വല്ലതും ആയിരിക്കുമോ!

തീവ്രവാദികളാണ് പുലികള്‍!

തീവ്രവാദികളാണ് പുലികള്‍!

ഇനിയിപ്പോള്‍ തീവ്രവാദികളുടെ കൈപ്പുണ്യത്തെ കുറിച്ചും ഉഴുന്നാലില്‍ അച്ചന്‍ വാചാലനാകുമോ എന്നാണ് അറിയേണ്ടത്.

അഞ്ച് മുട്ടവീതം

അഞ്ച് മുട്ടവീതം

ടോം ഉഴുന്നാലിന്റെ പുറത്ത് വന്ന വീഡിയോകള്‍ എല്ലാം സഹായം അഭ്യര്‍ത്ഥിച്ച് കരയുന്നതായിരുന്നു. ആരോഗ്യം ക്ഷയിക്കുകയാണ് എന്നും പറഞ്ഞിരുന്നത്. ഇനിയിപ്പോള്‍ ഇങ്ങനെ ഭക്ഷണം കഴിച്ചിട്ടാണോ ആരോഗ്യം ക്ഷയിച്ചത് എന്നാണ് ട്രോളേഴ്‌സിന് സംശയം!

തീവ്രവാദികളുടെ നാട്ടില്‍ ഒരു ഇടവേള

തീവ്രവാദികളുടെ നാട്ടില്‍ ഒരു ഇടവേള

ഫാദര്‍ ടോം ഉഴുന്നാലില്‍ പറഞ്ഞതുപോലെ ആണെങ്കില്‍ തീവ്രവാദികളുടെ നാട്ടിലേക്ക് ഒരു ഇടവേളയ്ക്ക് പോയാല്‍ എങ്ങനെയുണ്ടാകും എന്ന് വരെ ആളുകള്‍ ചിന്തിക്കും!

എന്തൊക്കെ സംഭവങ്ങളാണെന്ന് നോക്കിക്കേ

എന്തൊക്കെ സംഭവങ്ങളാണെന്ന് നോക്കിക്കേ

ഇനിയിപ്പോള്‍ ടോം ഉഴുന്നാലിന് അങ്ങനെയൊക്കെ തോന്നിയതാകുമോ? സ്റ്റോക്ക് ഹോം സിന്‍ഡ്രോം എന്ന പേരില്‍ ഒരു രോഗം തന്നെ ഉള്ളതാണല്ലോ

ഒരു കഷ്ടപ്പാടും ഇല്ല

ഒരു കഷ്ടപ്പാടും ഇല്ല

തീവ്രവാദികള്‍ക്കിടയില്‍ എന്ത് കഷ്ടപ്പാട്. ഭയങ്കര സുഖമല്ല. മൃഷ്ടാന്ന ഭോജനം അല്ലേ കിട്ടുന്നത്.

ഓ മൈ ഗോഡ്... എസ്‌കേപ്പ്

ഓ മൈ ഗോഡ്... എസ്‌കേപ്പ്

ദൈവ ഹിത പ്രകാരം ഇനിയെങ്ങാനനും ഫാദര്‍ ടോം ഉഴുന്നാലില്‍ യമനില്‍ തിരിച്ചെത്തിയാല്‍ ഇതായിരിക്കും അവസ്ഥ. ബാഗ്ദാദിയും കൂട്ടരും എപ്പോള്‍ എക്‌സേപ്പ് ആയി എന്ന പറഞ്ഞാല്‍ മതി!

ദൈവഹിതം

ദൈവഹിതം

മീന്‍കറി വയ്ക്കുന്ന ചട്ടിയും കലവും ഒന്നും കളയേണ്ടി വരില്ല. ദൈവഹിതം അങ്ങനെയാണെങ്കില്‍ ചിലപ്പോള്‍ വീണ്ടും ആവശ്യം വന്നേക്കുമെന്ന്!

ലോണ്‍ എടുക്കേണ്ടി വരും

ലോണ്‍ എടുക്കേണ്ടി വരും

ഇനിയും ഫാദര്‍ ടോം ഉഴുന്നാലില്‍ അവിടെ നിന്നാല്‍ തീവ്രവാദികള്‍ക്ക് ലോണ്‍ എടുക്കേണ്ടി വരുമായിരുന്നത്രെ... ഭക്ഷണത്തിന്റെ ചെലവ് ആണത്രെ പ്രശ്‌നം.

തട്ടിക്കൊണ്ട് വരുമോ

തട്ടിക്കൊണ്ട് വരുമോ

ദൈവഹിതം പോലെ വീണ്ടും ടോം ഉഴുന്നാലില്‍ യമനില്‍ എത്തിയാല്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോകുമോ? ഒരിക്കലും ഇല്ലെന്നാണ് ട്രോളേഴ്‌സ് പറയുന്നത്.

എന്നിട്ടെന്തുണ്ടായി

എന്നിട്ടെന്തുണ്ടായി

പണ്ട് കുറേ പേര്‍ തട്ടിക്കൊണ്ടുപോയതാണത്രെ. ഒടുവില്‍ ആരും അന്വേഷിച്ച് വരാതായപ്പോള്‍ പറഞ്ഞുവിട്ടുവെന്ന്. പിന്നെ ഭക്ഷണം കുറക്കണം എന്നൊരു ഉപദേശവും!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+