ഹിന്ദു സഖാവ് കൊടുത്ത ഹിന്ദു കഞ്ഞികുടിച്ച ഹിന്ദു ഹെൽപ് ലൈൻ നേതാവ്... ഇങ്ങേർക്കിതാ കുറേ 'ഹിന്ദു' ട്രോൾ

Subscribe to Oneindia Malayalam

ആലപ്പുഴയില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ തുടങ്ങിയ ജനകീയ ഭക്ഷണ ശാല വലിയ വാര്‍ത്താ പ്രാധാന്യം നേടിക്കൊണ്ടിരിക്കുകയാണ്. ആരും വിശന്നിരിക്കേണ്ട ഒരു സാഹചര്യം ഇല്ലാതാക്കുകയാണ് ആ പദ്ധതിയുടെ ലക്ഷ്യം.

എന്നാല്‍ ജനകീയ ഭക്ഷണ ശാലയില്‍ കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തി, അവിടെ നിന്ന് കഞ്ഞി കുടിച്ച ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവായിരുന്നു സോഷ്യല്‍ മീഡിയയിലെ ട്രോള്‍ താരം. ജനകീയ ഭക്ഷണശാലയില്‍ ചെന്നപ്പോള്‍, നെറ്റിയില്‍ കുറി തൊട്ട ഒരു ഹിന്ദു സഖാവ് പ്രത്യേക ഇരിപ്പിടം ഒരുക്കിത്തന്നു എന്നൊക്കെയാണ് കക്ഷി പറഞ്ഞത്.

മറ്റ് ഹിന്ദു സഖാക്കളേയും പരിചയപ്പെട്ടത്രെ!!! പ്രതീഷ് വിശ്വനാഥന്‍ എന്ന ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവായിരുന്നു ഇങ്ങനെ ഒരു പോസ്റ്റ് ഫേസ്ബുക്കില്‍ ഇട്ടത്. ഇതൊക്കെ കണ്ടാല്‍ പിന്നെ ട്രോളന്‍മാരുടെ കൈ വെറുതേയിരിക്കുമോ... എന്നാല്‍ പിന്നെ കിടക്കട്ടെ കുറച്ച് 'ഹിന്ദു' ട്രോളുകള്‍!!!

ചാണക ഓഫീസില്‍

ചാണക ഓഫീസില്‍

ഈ ചാണക ഓഫീസുകളില്‍ ഒക്കെ ഇങ്ങനെ ആണോ കാര്യങ്ങള്‍ നടക്കുന്നത്! ഹിന്ദു ഉണ്ടാക്കിയ ഹിന്ദു ചായ തന്നെ വേണമത്രെ... അത് പിന്നെ ഒരു ഹിന്ദുവിന്റെ കൈയ്യില്‍ തന്നെ കൊടുത്തുവിടണം എന്ന്. എന്നാലേ കുടിക്കൂ!

സംഘശക്തി കൂട്ടാം

സംഘശക്തി കൂട്ടാം

മതം ഒക്കെ പറഞ്ഞിട്ടാണത്രെ ചോറ് പോലും കൊടുക്കുന്നത്. അതും പോരാഞ്ഞിട്ട് ജാതി കൂടി പറഞ്ഞു. വേണ്ടാന്ന് പറഞ്ഞാല്‍ പിന്നെ എല്ലാം അങ്ങ് ക്ഷമിക്കും... പിന്നെ സംഘശക്തി കൂട്ടാന്‍ വേണ്ടി കുറച്ച് ചോറ് ചോദിച്ചാലോ!

ഗോമാതാ മില്‍ക്ക് ടീ

ഗോമാതാ മില്‍ക്ക് ടീ

അവിടെ ചെന്ന് ഇങ്ങനെയൊക്കെ ആയിരിക്കുമാേ ആവോ ചോദിച്ചിട്ടുണ്ടാവുക.... ഗോമാതാ മില്‍ക്ക് ടീ എന്ന് പറഞ്ഞാല്‍ പശൂന്റെ പാലൊഴിച്ച ചായേന്റെ വെള്ളം തന്നെ അല്ലേ...

ശരണം തന്നെ വിളിക്കുന്നു

ശരണം തന്നെ വിളിക്കുന്നു

ഹിന്ദു ഹെല്‍പ് ലൈന്‍ കാരെക്കൊണ്ട് ഇപ്പോള്‍ തൊഴില്‍ വീഥിക്ക് പോലും രക്ഷയില്ലത്രെ... സൗത്ത് ഇന്ത്യന്‍ ബാങ്ക് വിളിക്കുന്നു എന്നൊക്കെ തലക്കെട്ടിട്ടാല്‍, അവന് ശരണം വിളിച്ചുകൂടെ എന്നൊക്കെ ആണത്രെ ചോദിക്കുന്നത്!

ഹിന്ദു സഖാവ്

ഹിന്ദു സഖാവ്

പറയുമ്പോള്‍ ഹിന്ദു സഖാക്കളുടെ കാര്യം മാത്രമല്ലേ പറയാന്‍ പറ്റൂ... അല്ലാത്തവരെയൊന്നും ഇന്ത്യക്കാരായി പോലും കാണാന്‍ പറ്റാത്ത ടീംസ് ആണ്. പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല.

ഓം... ലെറ്റ്

ഓം... ലെറ്റ്

ഇതിപ്പോള്‍ ഹിന്ദു ഹെല്‍പ് ലൈന്‍ ആയതുകൊണ്ട് എല്ലാം ഹിന്ദു മയം ആണ്. കഴിക്കാന്‍ വേണ്ടത് എന്നാണെന്ന് ചോദിച്ചാല്‍ പോലും 'ഓം' എന്ന് പറഞ്ഞേ തുടങ്ങൂ... ഓംലെറ്റിലും ഓം ഉണ്ടഡല്ലോ!

രക്തത്തിന്റെ കാര്യത്തില്‍....

രക്തത്തിന്റെ കാര്യത്തില്‍....

ഭക്ഷണത്തിന്റെ കാര്യത്തില്‍ മാത്രമല്ല രക്തത്തിന്റെ കാര്യത്തിലും ഇമ്മാതിരി പ്രശ്‌നങ്ങള്‍ ഉണ്ടാകുമോ ആവോ... നെറ്റിയില്‍ ചന്ദന കുറി തൊട്ട ഹിന്ദു സഖാവിന് ഷുക്കൂര്‍ സഖാവിന്റെ രക്തം കൊടുത്താല്‍ അതും ഹെല്ഡപ് ലൈന്‍ ടീംസിന് പ്രശ്‌നമാകുമോ?

എന്ത് വേണം എന്ന് ചോദിച്ചാല്‍....

എന്ത് വേണം എന്ന് ചോദിച്ചാല്‍....

ഇത്തിരി കഞ്ഞി കുടിക്കാന്‍ കയറിയതല്ലേ... അതങ്ങ് കുടിച്ചിട്ട് പോയാല്‍ പോരായിരുന്നോ... ഇതിപ്പോള്‍ ഹിന്ദു സഖാക്കളെയൊക്കെ തിരഞ്ഞ് ഫേസ്ബുക്കില്‍ നിന്ന് നല്ല തെറിയൊക്കെ കിട്ടി... കഷ്ടം തന്നെ!

അപ്പിയിടുന്നതും

അപ്പിയിടുന്നതും

ഈ സഖാക്കളുടെ കാര്യത്തില്‍ മാത്രമാണോ ഹിന്ദുത്വ പ്രശ്‌നം ഉള്ളത്. അകത്തേക്ക് കഴിക്കുന്നത് പോലെ തന്നെ പുറത്തേക്ക് വരുന്നതിലും ഹിന്ദുത്വ പ്രശ്‌നം ഉണ്ടോ എന്നൊക്കെ ട്രോളന്‍മാരെക്കൊണ്ട് ചോദിപ്പിച്ച് കളഞ്ഞില്ലേ...

തെറ്റിദ്ധരിച്ചതാ...

തെറ്റിദ്ധരിച്ചതാ...

നെറ്റിയിലെ കുറിയൊക്കെ കണ്ട് തെറ്റിദ്ധരിച്ചതാണത്രെ... ഓംലെറ്റ് എന്ന് ചോദിക്കാന്‍ വന്നപ്പോള്‍ ഓം എന്ന് മാത്രമേ ആദ്യം കേട്ടുള്ളൂ... പിന്നെയല്ലേ സംഗതി മനസ്സിലായത്!

ഹിന്ദുവാണെങ്കില്‍ മാത്രം

ഹിന്ദുവാണെങ്കില്‍ മാത്രം

ഹിന്ദുവാണെങ്കില്‍ മാത്രം വിളമ്പിയാല്‍ മതി എന്നൊക്കെ അവിടെ വച്ച് പറഞ്ഞിരുന്നെങ്കില്‍ സംഗതി ജോറായേനെ... സിപിഎമ്മുകാര്‍ എടുത്ത് പഞ്ഞിക്കിട്ടാല്‍ പിന്നെ അതായിരിക്കും വാര്‍ത്ത!

ഹിന്ദുവല്ലെങ്കില്‍

ഹിന്ദുവല്ലെങ്കില്‍

ഒരു പ്ലേറ്റ് കഞ്ഞി എന്നൊക്കെ പറഞ്ഞ് ഇരുന്നതാണ്... അപ്പോഴാണ് സപ്ലയര്‍ ഹിന്ദു അല്ല എന്ന് മനസ്സിലായത. അപ്പോള്‍ തന്നെ കഞ്ഞി ക്യാന്‍സല്‍ ചെയ്തു!

ഇതും കൂടി വരണം

ഇതും കൂടി വരണം

ഇപ്പോള്‍ ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവ് ഹിന്ദു സഖാവിന്റെ കാര്യമല്ലേ പറഞ്ഞത്. അടുത്തതായി മുസ്ലീം ഹെല്‍പ് ലൈന്‍ നേതാവ് മുസ്ലീം സഖാവിന്റെ കാര്യം കൂടി പറഞ്ഞ് പോസ്റ്റിടണം... എന്നാലല്ലേ ഒരു രസം ഉണ്ടാവൂ!

ആശുപത്രിയില്‍ കൊണ്ടുപോകുമ്പോഴും...

ആശുപത്രിയില്‍ കൊണ്ടുപോകുമ്പോഴും...

ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവാണോ... എങ്കില്‍ പിന്നെ ഇതൊക്കെ നിര്‍ബന്ധമാണ്. ആശുപത്രിയില്‍ കൊണ്ടുപോകുവയാണെങ്കിലും, താങ്ങിപ്പിടിക്കുന്നത് ഹിന്ദു അല്ലെങ്കില്‍ സമ്മതിക്കില്ല!

ചമ്മന്തിയുടെ കളര്‍

ചമ്മന്തിയുടെ കളര്‍

സംഗതി സിപിഎം നടത്തുന്ന ജനകീയ ഭക്ഷണ ശാല ഒക്കെ ആയിരിക്കും. പക്ഷേ, ആ കഞ്ഞിയില്‍ വിളമ്പിയ ചമ്മന്തിയുടെ നിറം കണ്ടോ... അതാണത്രെ, ആ ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവിനെ ആകര്‍ഷിച്ചത്!

അത് കുറിയല്ല ചേട്ടാ...!!!

അത് കുറിയല്ല ചേട്ടാ...!!!

നെറ്റിയിലെ ചന്ദനക്കുറി കണ്ടിട്ടാണല്ലോ ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവ് ഹിന്ദു സഖാവിനെ തിരിച്ചറിഞ്ഞത്. ഇനിയിപ്പോള്‍ അത് ഉഴുന്നുവടയുണ്ടാക്കാന്‍ മാവ് കുഴച്ചപ്പോള്‍ അറിയാകെ നെറ്റിയില്‍ എങ്ങാനും പറ്റിപ്പിടിച്ചതായിരിക്കുമോ!

പാവം ഹിന്ദു

പാവം ഹിന്ദു

എന്നാലും ഭക്ഷണത്തിന്റെ കാര്യത്തിലൊക്കെ ഇങ്ങനെ ഹിന്ദു എന്നും മുസ്ലീം എന്നും ഒക്കെ തരംതിരിവ് വേണോ... ആ ഭക്ഷണം വിളമ്പിക്കൊടുത്ത ആളുടെ കാര്യം ഒന്ന് ആലോചിച്ച് നോക്കിക്കേ...

നെല്ലിക്കയാണ് ബെസ്റ്റ്!!!

നെല്ലിക്കയാണ് ബെസ്റ്റ്!!!

ഹിന്ദുവിന്റെ പേരിലുള്ള സ്ഥലത്ത്, ഹിന്ദുക്കള്‍ കൃഷി ചെയ്തുണ്ടാക്കിയ, ഹിന്ദു ലോറിയില്‍ കൊണ്ടുവന്ന അരി ചോദിച്ചു വരുന്നവനോട് എന്ത് പറയണം... അപ്പുറത്തെ മമ്മദിന്റെ പീടികയില്‍ കുറഞ്ഞ പൈസക്ക് നെല്ലിക്ക കിട്ടും എന്ന് തന്നെ പറയണം.

കഞ്ഞി വര്‍ത്തമാനം

കഞ്ഞി വര്‍ത്തമാനം

ജനകീയ ഭക്ഷണ ശാലയില്‍ നിന്ന് കഞ്ഞി വാങ്ങിക്കുടിച്ചിട്ട് കഞ്ഞി വര്‍ത്തമാനം പറയരുത് എന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാന്‍ പറ്റുമോ? ഒരിക്കലും പറ്റില്ല... അതുപോലെ ഉള്ള ഡയലോഗ് ആയിരുന്നല്ലോ ഫേസ്ബുക്കില്‍ ഇട്ടത്!

ഹിന്ദുമതി... ഹിന്ദുമതി

ഹിന്ദുമതി... ഹിന്ദുമതി

ജനകീയ ഹോട്ടലില്‍ കയറി ചോറിന് ഓര്‍ഡര്‍ ചെയ്തതാ... അപ്പോഴാണ് സപ്ലയര്‍ വേറെ മതക്കാരനാണെന്ന് കണ്ടത്... ഉണ്ടാക്കിയത് ആരായാലും കുഴപ്പമില്ലായിരുന്നു, വിളമ്പുന്നതെങ്കിലും ഹിന്ദുവിനെ കൊണ്ട് പറ്റുമോ എന്നൊക്കെ ചോദിച്ച് കളയും!

തെളിയിക്കണമല്ലോ...

തെളിയിക്കണമല്ലോ...

നെറ്റിയില്‍ കുറിയുള്ളതുകൊണ്ട് ഇത്തവണ ഹിന്ദു സഖാവിനെ തിരിച്ചറിയാന്‍ പറ്റി. ഇനിയിപ്പോള്‍ കുറിയില്ലെങ്കില്‍ ഹിന്ദുക്കളെ തിരിച്ചറിയാന്‍ എന്തൊക്കെ ചെയ്തുനോക്കുമോ ആവോ!

 ഓടിക്കോ കണ്ടം വഴി...

ഓടിക്കോ കണ്ടം വഴി...

ഹിന്ദു ഉണ്ടാക്കിയ ചായ ഹിന്ദു സപ്ലയര്‍ കൊണ്ടുവരൂ എന്നൊക്കെ പറഞ്ഞാല്‍ മതി... അപ്പോള്‍ തന്നെ ഒരു ഒഎംകെവി ഉറപ്പാണ്... ഇതിപ്പോള്‍ ആളെ മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു!

ആ സപ്ലയറുടെ സ്ഥിതി

ആ സപ്ലയറുടെ സ്ഥിതി

എന്തായിരിക്കും കഞ്ഞി വിളമ്പിക്കൊടുത്ത ആ സപ്ലയറുടെ സ്ഥിതി എന്ന് ഒന്ന് ആലോചിച്ച് നോക്കൂ... വിശന്ന് വന്നതല്ലേ എന്ന് കരുതി കഞ്ഞി വിളമ്പിക്കൊടുത്തതിന് ഇപ്പോള്‍ തന്റെ ജാതിയും മതവും വരെ പറഞ്ഞുനടക്കുകയല്ലേ അയാള്‍...

ഹിന്ദുജെട്ടി

ഹിന്ദുജെട്ടി

ഭക്ഷണത്തില്‍ മാത്രമല്ല, എല്ലാ കാര്യങ്ങളിലും ഹിന്ദുത്വം നിര്‍ബന്ധമാക്കിയാല്‍ കുടുങ്ങിപ്പോകുമല്ലോ... ചുവന്ന ജെട്ടി കണ്ടാല്‍ പോലും പിന്നെ സംശയം ആയിരിക്കും! വല്ല മുസ്ലീം സഖാവും ഉണ്ടാക്കിയതാണെങ്കിലോ!

നെറ്റിയില്‍ കുറിയിട്ട.....

നെറ്റിയില്‍ കുറിയിട്ട.....

ഹിന്ദു ഹെല്‍പ് ലൈന്‍ നേതാക്കള്‍ ഭക്ഷണം കഴിക്കാന്‍ വരുമ്പോള്‍ നെറ്റിയില്‍ കുറിയിട്ട ഹിന്ദു സഖാക്കള്‍ക്ക് തന്നെ ആയിരിക്കും ഡിമാന്റ്. വേറെ ആര് വിളമ്പിക്കൊടുത്താലും അവര് കഴിക്കില്ലല്ലോ!

നിര്‍വ്വചനം

നിര്‍വ്വചനം

എന്താണ് ഹിന്ദു കഞ്ഞിയുടെ നിര്‍വ്വചനം....?
കഞ്ഞി- ഓഫ് ദ ഹിന്ദു. ബൈ ദ ഹിന്ദു ഫോര്‍ ദ ഹിന്ദു!!! എന്നാലും അത് വല്ലാത്ത കഞ്ഞിയായിരിക്കും അല്ലേ!

എനിമ നല്‍കേണ്ടിവരും

എനിമ നല്‍കേണ്ടിവരും

കൊണ്ടുവന്ന് തന്നത് ഹിന്ദു സഖാവ് ആയതുകൊണ്ട് കുഴപ്പമില്ല. ഇനി കഞ്ഞിയുണ്ടാക്കിയത് ഹിന്ദു സഖാവ് അല്ല എന്നുണ്ടെങ്കില്‍ എനിമ കൊടുത്ത് വയര്‍ ശുദ്ധീകരിക്കേണ്ടി വരുമോ ആവോ!

ഹിന്ദു ആംബുലന്‍സ്!!!

ഹിന്ദു ആംബുലന്‍സ്!!!

ആംബുലന്‍സിന് എന്തായാലും മതമുണ്ടാവില്ല. പക്ഷേ, ഡ്രൈവര്‍ക്ക് മതം ഉണ്ടാകുമല്ലോ... അങ്ങനെ ഹിന്ദു ആംബുലന്‍സ് ഡ്രൈവറെ കാത്തിരുന്നതാ... അവസാനം ആശുപത്രിയില്‍ ചെന്നപ്പോള്‍ അവിടെ ചന്ദനക്കുറി തൊട്ട ഹിന്ദു ഡോക്ടറേയും കിട്ടിയില്ല! പിന്നത്തെ കാര്യം പറയണോ...

നടുക്കടലിലും

നടുക്കടലിലും

ഇങ്ങനെ ഒരാള്‍ എങ്ങനെ അവിടെ ചെന്ന് ഭക്ഷണം കഴിച്ചു എന്നാണത്രെ സഖാക്കളുടെ സംശയം. വിശന്ന് വലഞ്ഞ് കയറി വന്ന ആളാണെന്ന് കരുതിയല്ലേ കഞ്ഞി കൊടുത്തത്. പക്ഷേ, അതിങ്ങനെ എട്ടിന്റെ പണിയാകും എന്ന് ആരും കരുതി കാണില്ല!

അരി കഴുകിയത്....

അരി കഴുകിയത്....

കുറി തൊട്ട സഖാവ് കഞ്ഞി വിളമ്പി തന്നപ്പോള്‍ വലിയ ആശ്വാസം തോന്നി... എന്നാല്‍ ആ കഞ്ഞിയുണ്ടാക്കാന്‍ വേണ്ടി അരി കഴുകിയത് ഒരു മുസ്ലീം സഖാവാണ് എന്ന കാര്യം അറിഞ്ഞാലത്തെ സ്ഥിതി എന്താകും!

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Social media trolls mocking Hindu Help line leader, who mentined about Hindu Comrade in CPM's Janakeeya Bhakshnashala

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്