Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീകലയും ശൈലജ ടീച്ചറും മാത്രമല്ല, സോഷ്യല്‍ മീഡിയയും വടക്കുംചേരിയെ 'വലിച്ചൊട്ടിച്ചു'... ട്രോളുകള്‍

പ്രകൃതി ചികിത്സകന്‍ എന്നവകാശപ്പെടുന്ന, വാക്‌സിന്‍ വിരുദ്ധ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ജേക്കബ് വടക്കുംചേരിയെ മാതൃഭൂമി ന്യൂസിലെ അകംപുറം എന്ന പരിപാടിയില്‍ പൊളിച്ചടുക്കിയ സംഭവം ആയിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. പേപ്പട്ടി കടിച്ചാല്‍ പോലും കുത്തിവപ്പെടുക്കില്ലെന്ന് പറഞ്ഞ വടക്കുംചേരിയെ പിടിച്ചുകെട്ടി കുത്തിവപ്പിയ്ക്കും എന്നാണ് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ പറഞ്ഞത്.

എന്തായാലും വടക്കുംചേരിയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നല്ല കോളായിരുന്നു. ഡോക്ടര്‍ എന്ന് എന്ത് അടിസ്ഥാനത്തിലാണ് പേരിന് മുന്നില്‍ വയ്ക്കുന്നത് എന്ന ചോദ്യത്തിന് വടക്കുംചേരി നല്‍കിയ ഉത്തരവും ട്രോളേഴ്‌സ് ആഘോഷമാക്കി.

തന്നെ പേപ്പട്ടി കടിച്ചാല്‍ പട്ടി കുത്തിവപ്പെടുക്കട്ടെ എന്നതാണത്രെ ഇദ്ദേഹത്തിന്റെ 'ലൈന്‍'. ട്രോളേഴ്‌സിനെക്കൊണ്ട് തോറ്റു!!!

ഡോ... ഡോ

ഡോ... ഡോ

എല്ലാവരും 'ഡോ' വടക്കുംചേരി, 'ഡോ' ജേക്കബേ എന്നൊക്കം വിളിയ്ക്കുന്നതാണത്രെ. അല്ലാതെ അത് ഡോക്ടര്‍ എന്നൊന്നും ഉദ്ദേശിയ്ക്കുന്നില്ല!

വ്യാജനാ

വ്യാജനാ

മെഡിക്കല്‍ ബിരുദമോ ഗമേഷണ ബിരുദമോ ഇല്ലാത്ത ഒരാള്‍ ഡോക്ടര്‍ ആണെന്ന് പറഞ്ഞാല്‍ അയാള്‍ വ്യാജ ഡോക്ടറല്ലേ!

ഞാന്‍ മാത്രമല്ല

ഞാന്‍ മാത്രമല്ല

താന്‍ മാത്രമല്ല ഇങ്ങനെ ഡോക്ടര്‍ ആയി നടക്കുന്നത് എന്നാണത്രെ വടക്കുംചേരി പറയുന്നത്.

തന്നത്താന്‍ വിളിയ്ക്കുന്നതാ

തന്നത്താന്‍ വിളിയ്ക്കുന്നതാ

ഡോക്ടര്‍ എന്ന് തന്നെ താന്‍ തന്നെ വിളിയ്ക്കുന്നതാണത്രെ!

വടക്കുംചേരി ഡാ...

വടക്കുംചേരി ഡാ...

അദാണ് വടക്കുംചേരി... അഞ്ച് വര്‍ഷം മെഡിക്കല്‍ കോളേജില്‍ പോയി പഠിച്ചതിനേക്കാള്‍ മാസ്സ് ആണ്!

ശ്രീകലാ ഡാ

ശ്രീകലാ ഡാ

മണ്ടത്തരം പറഞ്ഞാല്‍ പണികിട്ടും. ഇത് ശ്രീകലാ ഡാ!!

പട്ടിയെ പേടിയില്ലാത്ത ഡോക്ടര്‍

പട്ടിയെ പേടിയില്ലാത്ത ഡോക്ടര്‍

പട്ടിയെ പേടിയില്ലാത്ത ഡോക്ടറാണത്രെ വടക്കുംചേരി!

ഇതൊക്കെ അറിഞ്ഞിട്ടാണോ

ഇതൊക്കെ അറിഞ്ഞിട്ടാണോ

ചികിത്സിയ്ക്കാന്‍ അറിഞ്ഞിട്ടാണോ ഇതൊക്കെ ചെയ്യുന്നത്. ചുമ്മാ അങ്ങ് പറഞ്ഞ് നോക്കും!

ക്യാപ്റ്റന്‍... ഡോക്ടര്‍

ക്യാപ്റ്റന്‍... ഡോക്ടര്‍

ക്യാപ്റ്റന്‍ വിജയകാന്ത് എന്ന് പറയുന്നതുപോലെയേ ഉള്ളൂ ഈ ഡോക്ടര്‍ വടക്കുംചേരി!

എന്തിനാ പഠിയ്ക്കുന്നത്

എന്തിനാ പഠിയ്ക്കുന്നത്

ഒരു മെഡിക്കല്‍ ബിരുദവും ഇല്ല. ആളുകളെ ചികിത്സിയ്ക്കുന്നതുകൊണ്ട് ഡോക്ടര്‍ എന്ന് വിശേഷിപ്പിയ്ക്കുന്നു. ഇനിയിപ്പോ നമ്മുടെ നാട്ടിലെ പിള്ളേരെല്ലാം ഇങ്ങനെ തുടങ്ങിയാല്‍ എന്ത് ചെയ്യും!

പണി ഇങ്ങനേം കിട്ടും

പണി ഇങ്ങനേം കിട്ടും

വാക്‌സിനെതിരെ പ്രസംഗിച്ച് നടന്നി്ട്, പേപ്പട്ടി കടിച്ചാല്‍ കുത്തിവപ്പെടുത്തില്ലെങ്കില്‍ ചിലപ്പോ ഇങ്ങനെ ആയിരിക്കും പണികിട്ടുക.

വണ്ടിയും

വണ്ടിയും

വാഹനങ്ങള്‍ ഉപയോഗിച്ചുള്ള വാര്‍ത്ത പരമാവധി ഉപേക്ഷിയ്ക്കണം. പക്ഷേ ഇങ്ങേര്‍ക്ക് അത് പറ്റില്ലത്രെ.

കാക്കക്കൂട്ടിലെ കുയില്‍

കാക്കക്കൂട്ടിലെ കുയില്‍

ഇതിനെയാണോ കാക്കക്കൂട്ടിലെ കുയില്‍ക്കുഞ്ഞ് എന്ന് വിളിയ്ക്കുന്നത്!

അത്ര പ്രശ്‌നമേ ഉള്ളൂ

അത്ര പ്രശ്‌നമേ ഉള്ളൂ

പേപ്പട്ടി കടിച്ച് പേ ഇളകിയ ഒരാളെ കണ്ടാല്‍ തീരാവുന്ന പ്രശ്‌നമേ ഉള്ളൂ വടക്കുംചേരിയ്ക്ക്!!! അല്ലെങ്കില്‍ മൃഗയ സിനിമ ഒന്ന് കാണിച്ച് കൊടുത്താലും മതി.

വയ്യാണ്ടായാല്‍

വയ്യാണ്ടായാല്‍

ഈ ഡോക്ടര്‍ക്ക് വയ്യാണ്ടായാല്‍ നേരെ മള്‍ട്ടി സ്‌പെഷ്യാലിറ്റിയിലായിരിക്കുമോ കാണിയ്ക്കുക!

ഡോ എന്ന് വിളിയ്ക്കാലോ!!!

ഡോ എന്ന് വിളിയ്ക്കാലോ!!!

ഡോക്ടര്‍ എന്ന് വിളിയ്ക്കണം എന്നില്ല, വെറുതേ ഡോ എന്ന് വിളിയ്ക്കുന്നതില്‍ കുഴപ്പമൊന്നും ഇല്ലല്ലോ അല്ലേ!

തള്ളിയതാ...

തള്ളിയതാ...

ഡോക്ടര്‍ എന്ന് പറഞ്ഞ് നടക്കുന്ന വേറേം ആള്‍ക്കാരുണ്ട്.

ഡെക്കറേഷന്‍ വേണ്ട

ഡെക്കറേഷന്‍ വേണ്ട

അധികം ഡെക്കറേഷന്‍സ് ഒന്നും വേണ്ടത്രെ... വെറും ജേക്കബ് വടക്കുംചേരി!!

ഡിയര്‍ എന്നാണത്രെ

ഡിയര്‍ എന്നാണത്രെ

ഡിയര്‍ എന്നാണത്രെ ഉദ്ദേശിച്ചത്... കേട്ടവര്‍ക്ക് തെറ്റിയതാവും!!!

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+