ജോസ് കെ മാണിയുടെ 'അനിശ്ചിതകാല' നിരാഹാരം... അതിനും ട്രോളോ!!! പാവം
റബ്ബര്‍ വിലയിടിവ് തടയണം എന്നാവശ്യപ്പെട്ട് ജോസ് കെ മാണി എംപി തുടങ്ങിയ നിരാഹാരം നാലാം ദിവസം പിന്നിടുകയാണ്. എന്നാല്‍ ജോസ് കെ മാണിയുടെ സമരത്തിന് വേണ്ടത്ര മാധ്യമ ശ്രദ്ധ കിട്ടിയിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ലെന്ന് തന്നെയാണ് ഉത്തരം.
സംസ്ഥാന സ്‌കൂള്‍ യുവജനോത്സവും, ചന്ദ്രബോസ് വധവും ഒക്കെ നിറഞ്ഞ് നില്‍ക്കുമ്പോള്‍ ഇങ്ങനെയൊരു നിരാഹാര സമരം നടത്തിയാല്‍ ആരെങ്കിലും അത് ശ്രദ്ധിയ്ക്കുമോ?
അതൊന്നും ആയിരുന്നില്ല തുടക്കത്തിലെ തമാശ. അനിശ്ചിതകാല നിരാഹാരം എന്ന് പറഞ്ഞ് തുടങ്ങിയ സമരത്തിന്റെ വേദി വെറും നാല് ദിവസത്തേയ്ക്കാണ് ബുക്ക് ചെയ്തിരുന്നത് എന്നായിരുന്നു പരിഹാസം. കെഎം മാണിയുടെ മകനായ ജോസ് കെ മാണിയെ വെറുതേ വിടാന്‍ മല്ലു ട്രോളേഴ്‌സ് തയ്യാറല്ല കേട്ടോ!!!

ഇലക്ഷനെത്തി
വെറുതേയല്ല യാത്രയും നിരാഹാരവും ഒക്കെ. ഇലക്ഷന്‍ ഇങ്ങ് അടുത്തെത്തിയില്ലേ...

ജീവന്‍ രക്ഷിയ്ക്കാനോ...
റബ്ബര്‍ സമരം: ജോസ് കെ മാണിയുടെ ജീവന്‍ രക്ഷിക്കുക- ചിലപോസ്റ്ററുകള്‍ ഇങ്ങനെയാണ്. ജീവന്‍ രക്ഷിയ്ക്കാന്‍ ജോസ് എന്താ കിണറ്റില്‍ വീണ് കിടക്കുകയാണോ!!!

ക്ലോസ് ഇനഫ്
ആഭ്യന്ത്ര മന്ത്രി രമേശ് ചെന്നിത്തല ജോസ് കെ മാണിയെ സന്ദര്‍ശിയ്ക്കുന്ന ഈ ചിത്രം ഏതെങ്കിലും സിനിമയിലെ രംഗത്തെ ഓര്‍മിപ്പിയ്ക്കുന്നുണ്ടോ?

കുറച്ചെങ്കിലും മനസ്സിലാകും
ഇത് ജോസ് കെ മാണിയോട് മാത്രമായി പറയുന്നതാവില്ല. പല രാഷ്ട്രീയക്കാര്‍ക്കും ഇത് ബാധകമാണ്.

റബ്ബര്‍ പാല്‍ തരല്ലേ...
നിരാഹാരം അവസാനിപ്പിയ്ക്കാന്‍ ദയവ് ചെയ്ത് റബ്ബര്‍ പാല്‍ തരരുതേ....

ചതിക്കല്ലേ...
എന്തൊക്കെ വന്നാലും നിരാഹാരം മാത്രം കിടക്കല്ലേ.... ഇനി ജോസ് കെ മാണി അവസാനം ഇങ്ങനെയെങ്ങാനും പറയുമോ എന്നാണ് ചിലരുടെ സംശയം.

വല്ലാത്ത വിഷമം വരും
സംഗതി കെഎം മാണിയെ ഉദ്ദേശിച്ചാ... പക്ഷേ ഇപ്പോഴത്തെ അവസ്ഥയില്‍ ജോസ് കെ മാണിയ്ക്കും ചേരും.

ഇറവറന്‍സ്
ജോസ് കെ മാണിയുടെ നിരാഹാര സമരത്തില്‍ വൈദികര്‍ വന്നിരിയ്ക്കുന്നത് അത്ര മാത്രം പ്രശ്‌നമാണോ?

എന്റമ്മോ...
ഇത്തരം ട്രോളുകളെ അംഗീകരിയ്ക്കാന്‍ ജോസ് കെ മാണിയുടെ എതിരാളികള്‍ പോലും തയ്യാറായിക്കൊള്ളണം എന്നില്ല.

അതേ ചൂട്
റബ്ബര്‍ വിലയിടിവ് പ്രശ്‌നം പരിഹരിയ്ക്കാന്‍ ശ്രമിയ്ക്കുന്നതിന് പകരം ഇങ്ങനെ ആശ്വസിപ്പിച്ച് നടന്നാല്‍ മതിയോ...

എനിയ്ക്ക് വിശക്കണൂ...
പ്രകൃതി ദത്ത റബ്ബറിന്റെ ഇറക്കുമതി പൂര്‍ണമായും നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടും ജോസ് കെ മാണി നിരാഹാരം അവസാനിപ്പിച്ചിട്ടില്ല. അങ്ങനെയുള്ള ജോസിനെ ഇങ്ങനെ പരിഹസിയ്ക്കണോ?

അറസ്റ്റ് ചെയ്യൂ
നിരാഹാരം തുടരുന്ന ജോസ് കെ മാണിയുടെ ആരോഗ്യ നില ഇപ്പോള്‍ അത്ര നല്ല അവസ്ഥയിലല്ല. മെഡിക്കല്‍ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പക്ഷേ ട്രോളര്‍മാര്‍ക്ക് ഇതൊന്നും വിഷയമല്ലല്ലോ

നാല് ദിവസം ആണോ അനിശ്ചിതം
അനിശ്ചിതകാലം എന്ന് പറഞ്ഞാല്‍ നാല് ദിവസം ആണോ....

വീണ്ടും അനിശ്ചിതം
ഇനിയിപ്പോള്‍ നാല് ദിവസം എന്ന്തിന്റെ മറുവാക്കായി മാറുമോ അനിശ്ചിതകാലം എന്നാണ് ചിലരുടെ സംശയം.

ഫോട്ടോ എടുക്ക്
പല പാര്‍ട്ടി പ്രവര്‍ത്തകരുടേയും രീതി കണ്ടാല്‍ ഇങ്ങനെയൊക്കെ പരിഹസിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ!

ബി ലൈക്ക് ജോസ്
ദിസ് ഈസ് ജോസ്, ഹി ഈസ് നോട്ട് ഇറ്റിംഗ് എനിതിംഗ്. ബികോസ്, ഈഫ് യു ഈറ്റ് ടൂ മച്ച്, യു ബികം ഫാറ്റ്!!!

നാല് ദിവസം
വീണ്ടും അനിശ്ചിതകാല പരിഹാസം!!!!












Click it and Unblock the Notifications