മയിലിന്റെ കണ്ണീരിനെ 'ബീജമാക്കിയ' ജഡ്ജിക്ക് കണ്ണീര്‍ പൊങ്കാല!!! എന്നാലും അത് കുടിച്ചാല്‍ മയിലിന് !!!

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

ഗോമൂത്രത്തില്‍ സ്വര്‍ണം ഉണ്ടെന്ന് പറഞ്ഞ ശാസ്ത്രജ്ഞരുണ്ട്. പക്ഷേ അത്തരം ശാസ്ത്രജ്ഞരാരും തന്നെ മയില്‍ നിത്യ ബ്രഹ്മചാരിയാണെന്ന് പറഞ്ഞിട്ടില്ല. ഇതിപ്പോള്‍ ഒരു ഹൈക്കോടതി ജഡ്ജിയല്ലേ ഇങ്ങനെയൊക്കെ പറഞ്ഞത്.

വെറും മതംമാറ്റമല്ല!അഖില ഹാദിയയായതിന് പിന്നിൽ ഐസിസ്? സൂചന ലഭിച്ചിട്ടുും അനങ്ങാതെ പിണറായിയുടെ പോലീസ്!

മയിലിന്റെ കണ്ണീരും ഗർഭവും ... മയിലുകളുടെ സെക്‌സ് ഫോട്ടോ ജഡ്ജിക്ക് ഡെഡിക്കേറ്റ് ചെയ്ത് സോഷ്യൽ മീഡിയ!!

ബ്രഹ്മചര്യം മാത്രമല്ലല്ലോ വിഷയം... ആണ്‍ മയിലിന്റെ കണ്ണീര് കുടിച്ചിട്ടാണ് പെണ്‍മയില്‍ ഗര്‍ഭം ധരിക്കുന്നത് എന്നൊക്കെ പറഞ്ഞു കളഞ്ഞില്ലേ. ഇതെല്ലാം കേട്ടാല്‍ അല്‍പമെങ്കിലും സാമാന്യ ബോധമുള്ളവര്‍ മിണ്ടാതിരിക്കുമോ?

60കാരന്റെ അമ്മയായി 50കാരി, നായികയായി 20കാരി; റിമ കല്ലിങ്കല്‍ പൃഥ്വിരാജിന്റെ ഭാര്യയോട് പറഞ്ഞത്

കശാപ്പ് നിരോധനം മാത്രമായി നടന്നിരുന്ന ട്രോളേഴ്‌സിന്റെ ഇടയിലേക്കാണ് ജഡ്ജി ഇങ്ങനെ ഒരു സംഗതിയുമായി കടന്നുവരുന്നത്. പിന്നെ പൊങ്കാലയുടെ കാര്യം പറയേണ്ടല്ലോ...

മണവാളന്റെ പാരമ്പര്യം

തലമുറകളായി ബ്രഹ്മചര്യം കാത്തുസൂക്ഷിക്കുന്ന മണവാളന്റെ ഒരുകാര്യ ആലോചിച്ച് നോക്കിക്കേ... അത് വച്ച് നോക്കുമ്പോള്‍ മയിലൊക്കെ എന്ത്!!!

കരയുവല്ലേ അഭിരാമീ

കരയുവല്ലേ അഭിരാമീ

വെറുതേ ചിരിച്ച് രസിച്ചിരുന്നാല്‍ കുട്ടികളുണ്ടാവില്ല മയില്‍ ദമ്പതിമാരേ... പാവം ആണ്‍മയില്‍ കരഞ്ഞ് തകര്‍ക്കുവല്ലേ!

ക്രോണിക് ബാച്ചിലര്‍

ക്രോണിക് ബാച്ചിലര്‍

അച്ഛന്‍ മയില്‍ ഒരു ബാച്ചിലര്‍ ആയിരുന്നത്രെ... മുത്തച്ഛന്‍ ഒരു ക്രോണിത് ബാച്ചിലര്‍. ഇനിയെങ്ങാനും ജഡ്ജി ഈ സിനിമ കണ്ടിരുന്നോ ആവോ!

കണ്ണീര് വീണാല്‍ മതി... പിഴച്ച് പോകും

അവന്റെ കണ്ണീര് വീണാല്‍ മതി... പിഴച്ചൂന്ന് കരുത് നാട്ടുകാര്. അങ്ങ് മയിലുകളുടെ രാജ്യത്തെ ഒരു സംഭാഷണം.

കണ്ണുനീരും ബീജവും!

കണ്ണുനീരും ബീജവും!

കണ്ണുനീര്‍ത്തുള്ളിയെ ബീജത്തോടുപമിച്ച ജഡ്ജി ഭാവനേ... അഭിനന്ദനം, നിനക്കഭിനന്ദനം!!! പാട്ടൊക്കെ ഇനി ഇങ്ങനെ മാറ്റേണ്ടി വരും എന്നാണ് തോന്നുന്നത്.

അങ്ങ് മയില്‍ ലോകത്ത്

അങ്ങ് മയില്‍ ലോകത്ത്

അങ്ങ് മയിലുകളുടെ ലോകത്ത് ഇപ്പോള്‍ കോണ്ടത്തിനൊന്നും ഒരു വിലയും ഇല്ലത്രേ. ഡ്യൂറക്‌സ് കമ്പനിക്കാര്‍ പോലും കര്‍ച്ചീഫും ടിഷ്യു പേപ്പറും ആണ് ഇറക്കുന്നത്.

കണ്ണീര് കുടിപ്പിച്ചിട്ടുണ്ടോ

കണ്ണീര് കുടിപ്പിച്ചിട്ടുണ്ടോ

ചേട്ടന്‍ ആരെയെങ്കിലും കണ്ണീര് കുടിപ്പിച്ചിട്ടുണ്ടോ എന്ന്... അപ്പോ മനസ്സിലാവില്ലേ മയില്‍ പെണ്ണിന്റെ ചാട്ടം എങ്ങോട്ടാണെന്ന്!

ആദ്യരാത്രിയാണ്... ചതിക്കരുത്

അങ്ങനെ കാത്തിരുന്ന ആദ്യരാത്രിയിലേക്ക് പ്രവേശിക്കുകയാണ് ആണ്‍ മയില്‍. കണ്ണീര് വരുത്താന്‍ ഉള്ളിയല്ലാതെ വേറെ എന്ത് വഴി!

അപ്പുക്കുട്ടന്‍ മയിലിന്റെ ഫാമിലി

അപ്പുക്കുട്ടന്‍ മയിലിന്റെ ഫാമിലി

ഗോവിന്ദന്‍കുട്ടിയും മഹാദേവനും തോമസ് കുട്ടിയും ഒന്നും കരയാന്‍ അത്ര പോര.പക്ഷേ അപ്പുക്കുട്ടന്‍ ബെസ്റ്റ് ആണ്. കണ്ടോ അപ്പുക്കുട്ടന്‍ മയിലിന്റെ കുടുംബത്തിന്റെ വലിപ്പം.

കടന്നുകളഞ്ഞ വഞ്ചകാ

മരത്തിന്റെ താഴെ ആഹാരം കഴിച്ചുകൊണ്ടിരുന്ന എന്റെ അമ്മയുടെ ദേഹത്തേക്ക് രണ്ട് തുള്ള കണ്ണീര്‍ പൊഴിച്ച് എന്റെ അമ്മയെ ഗര്‍ഭിണിയാക്കി കടന്നു കളഞ്ഞ വഞ്ചാ... അടി എപ്പോ കൊടുത്തു എന്ന് ചോദിച്ചാല്‍ പോരെ.

സംഗതി പൊളിക്കും

ആണ്‍മയില്‍ ടിവിയില്‍ സീരിയല് കാണുന്നത് കണ്ടപ്പോള്‍ പെണ്‍മയിലിന് സഹിച്ചില്ല. പക്ഷേ സംഗതി കണ്ണീര്‍ സീരിയല്‍ ആണെന്ന് മനസ്സിലായപ്പോഴുളള ഭാവം കണ്ടോ!

എന്‍ജോയ് .. എന്‍ജോയ്

എന്‍ജോയ് .. എന്‍ജോയ്

അങ്ങ് മയിലുകളുടെ ലോകത്തെ ഡ്യൂറക്‌സിന്റെ പരസ്യം. അവിടെയിപ്പോള്‍ ഗര്‍ഭനിരോധന ഉറയൊന്നും വേണ്ടല്ലോ... കണ്ണീര് പുറത്ത് വരാത്ത കണ്ണടയാണത്രെ താരം!

ഉണ്ടയാണ്... ഉണ്ട

ഉണ്ടയാണ്... ഉണ്ട

മയില്‍ മുട്ടയിടുന്നത് ഇണചേരുന്നതുകൊണ്ടാണെന്നാണ് ധരിച്ച് വച്ചിരുന്നത്... ഉണ്ടയാമ് ഉണ്ട! ആണ്‍
മയിലിന്റെ കണ്ണീര് കുടിക്കുന്നതുകൊണ്ടാണ്!

വീട്ടിലിരുന്ന് കരഞ്ഞാല്‍

വീട്ടിലിരുന്ന് കരഞ്ഞാല്‍

പാവം ആണ്‍മയില്‍ വീട്ടില്‍ പോയിരുന്ന് കരയാന്‍ പോലും പറ്റില്ല. ഇപ്പോ തന്നെ പിള്ളേര് നാലഞ്ചെണ്ണം ആയിട്ടുണ്ടല്ലോ... എങ്ങനെ പോറ്റും

ഞാന്‍ കരഞ്ഞിട്ടില്ലേ

ഞാന്‍ കരഞ്ഞിട്ടില്ലേ

അടുത്ത വീട്ടിലെ പെണ്‍മയില്‍ ഗര്‍ഭിണിയായപ്പോള്‍ അയല്‍വാസി ആണ്‍മയിലിന്റെ വിലാപം. എന്റെ കരച്ചില്‍ ഇങ്ങനല്ല... ഞാന്‍ കരഞ്ഞിട്ടില്ലേ...

അപ്പോ കാക്കയുടെ കൂട്ടില്‍

അപ്പോ കാക്കയുടെ കൂട്ടില്‍

ഇനിയിപ്പോള്‍ കാക്കയുടെ കൂട്ടില്‍ മുട്ടയിട്ടത് ഏതെങ്കിലും പെണ്‍മയില്‍ ആയിരിക്കുമോ... അറിയാതെ കണ്ണീര് കുടിച്ച് ഏതെങ്കിലും പാവം പെണ്‍മയില്‍!

ഒരു കുഞ്ഞിനെ വേണ്ടേ

ഇതുപോലെയൊക്കെ ചോദിച്ചാല്‍ കണ്ണില്‍ നിന്ന് കണ്ണുനീര് വരില്ലേ... അത് കുടിച്ചാല്‍ അപ്പോള്‍ തന്നെ പ്രശ്‌നവും പരിഹരിക്കാം.

കുടുംബം കലക്കികള്‍

കുടുംബം കലക്കികള്‍ മയിലുകളുടെ ലോകത്തും ഉണ്ടാകുമല്ലോ. പെണ്‍മയിലിന്റെ കൂട്ടില്‍ നിന്ന് ആണ്‍മയില്‍ കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോയാല്‍ പിന്നെ പറയാതിരിക്കാന്‍ പറ്റുമോ.

ജനസംഖ്യ കൂടി ... അതിനാണ്

മയില്‍മതിയില്‍ ഇനി ഒരു ആണ്‍മയിലിന്റേയും കണ്ണുനീര് വീഴരുതെന്ന് മയില്‍റാണി ശിവകാമിയുടെ പ്രഖ്യാപനം. വേറെ ഒന്നും അല്ല... ജനസംഖ്യ കൂടി വരികയാണത്രെ!

കണ്ണീര്‍ക്കായലിലേതോ

കണ്ണീര്‍ക്കായലിലേതോ

മയില്‍ ലോകത്തെ കുട്ടികളുടെ കാര്യമാണ് കഷ്ടം. ഒരു പാട്ട് പോലും പാടാന്‍ പറ്റില്ല. ഏതായിരുന്നു പാട്ട് എന്നറിയാമോ... കണ്ണീര്‍ക്കായലിലേതോ!!!

കണ്ണടവച്ചാല്‍ മതി

കണ്ണടവച്ചാല്‍ മതി

മയിലുകളുടെ എണ്ണം കൂടുന്നതുകൊണ്ട് എന്തെങ്കിലും പ്രശ്‌നമുണ്ടോ? ഉണ്ടെങ്കില്‍ ആണ്‍ മയിലിന് ഒരു കണ്ണടവച്ചുകൊടുത്താല്‍ മതി... പിന്നെ കണ്ണീര് കുടിക്കാന്‍ പറ്റില്ലല്ല!

ഒന്ന് കെട്ടിപ്പിടിച്ച് കരഞ്ഞാല്‍

ഒന്ന് കെട്ടിപ്പിടിച്ച് കരഞ്ഞാല്‍

കുട്ടികളില്ലാത്ത മയില്‍ ദമ്പതിമാരുടെ കിടപ്പറ. എന്നെ ഒന്ന് കെട്ടിപ്പിച്ച് കരഞ്ഞാല്‍ തീരാവുന്നേ പ്രശ്‌നമേ ഇപ്പോള്‍ തങ്ങള്‍ക്കുള്ളൂ എന്ന് പെണ്‍മയില്‍...പിന്നെ എല്ലാം ശുഭം.

ജഡ്ജിയോ

ഏതെങ്കിലും വിഡ്ഢികളാണ് ഇതൊക്കെ പറഞ്ഞിരുന്നെങ്കില്‍ ജനം അങ്ങ ക്ഷമിച്ചേനെ. പക്ഷേ ഇതിപ്പോ ഒരു ഹൈക്കോടതി ജഡ്ജിയല്ലേ...

പ്രത്യുത്പാദനാവശ്യത്തിന്

പ്രത്യുത്പാദനാവശ്യത്തിന്

പ്രത്യുത്പാദനാവശ്യത്തിന് വേണ്ടി മാത്രം ചന്ദനമഴ സീരിയില്‍ കാണുന്ന മയിലുകള്‍ ഇങ്ങ് കേരളത്തിലുണ്ട്.... പിന്നെയാണ്!

പണ്ട് എന്ന് കരയിച്ചതല്ലേ...

പണ്ട് എന്ന് കരയിച്ചതല്ലേ...

മുട്ടയിടുന്ന സമയത്ത് കരയുന്ന പെണ്‍മയിലിനെ നോക്കി ആണ്‍ മയില്‍ പറയുന്നത് കേട്ടോ... കരയെടീ കരയ്... പണ്ടെന്നെക്കൊണ്ട് കുറേ കരയിച്ചതല്ലേന്ന്!

കൂട്ടക്കരച്ചില്‍ ആയിരുന്നു

ആ പെണ്‍മയിലിന്റെ മുട്ടകള്‍ കണ്ട് മറ്റൊരു പെണ്‍മയില്‍ ഞെട്ടിപ്പോയി. മരണ വീട്ടില്‍ പോയതായിരുന്നു... അവിടെ കൂട്ടക്കരച്ചില്‍ അല്ലേ!!

അങ്ങനെ നിയമമൊന്നും ഇല്ലല്ലോ

അങ്ങനെ നിയമമൊന്നും ഇല്ലല്ലോ

കണ്ണീര് കുടിച്ചിട്ട് ഗര്‍ഭം ധരിക്കാന്‍ പാടില്ലാന്ന് നിയമം ഒന്നും ഇല്ലല്ലോ... അറ്റാച്ച്ഡ് ബാത്ത് റൂമില്‍ മൂത്രം ഒഴിച്ചിട്ട് വരെ കുട്ടികളുണ്ടായിട്ടുണ്ടത്രെ!

കരയാറായി... ഒന്ന് കൂട്ടില്‍ പോയേക്കാം

കരയാറായി... ഒന്ന് കൂട്ടില്‍ പോയേക്കാം

സിനിമയിലെ സെന്റി സീന്‍ കണ്ടപ്പോള്‍ ആണ്‍ മയിലിന്റെ കണ്ണ് നിറഞ്ഞു. അപ്പോഴാ ഓര്‍ത്തത്... കൂട്ടില്‍ പോയേക്കാം എന്ന്! എങ്ങനെയുണ്ട്.

ചതിച്ചതാ... എന്നെ ചതിച്ചതാ

ഒന്നും അറിഞ്ഞില്ല... മരത്തിന്റെ മുകളില്‍ ഇരുന്ന് ആ കാലമാടന്‍ ഇരുന്ന് കരഞ്ഞ് ചതിച്ചതാണെന്ന്!

കണ്ണില്‍ പൊടിപോയപ്പോള്‍

കണ്ണില്‍ പൊടിപോയപ്പോള്‍

കണ്ണില്‍ പൊടിപോയത് മാത്രമേ ഓര്‍മയുള്ളൂവത്രെ... അപ്പോള്‍ കണ്ണില്‍ നിന്ന് കണ്ണുനീര് വരില്ലേ... പിന്നെ നോക്കിയപ്പോള്‍ കൊച്ചിന്റെ അച്ഛനായിപ്പോയി!

കനക്യന്‍ ആണെന്നോര്‍ത്ത് കരഞ്ഞപ്പോള്‍

പാവം കന്യകന്‍... കന്യകനാണെന്ന് ഓര്‍ത്ത് കരഞ്ഞപ്പോള്‍ കുഞ്ഞുണ്ടായിപ്പോയി.

English summary
Social Media trolls mocking Judge's remark about Peacock reproduction.
Please Wait while comments are loading...