കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെക്കെടാ വെടി!!! അറസ്റ്റിലായ സുരേന്ദ്രന് അടപടലം ട്രോളുകൾ... സുരേന്ദ്രനെ തവിട് കൊടുത്ത് വാങ്ങിച്ചതോ!

Google Oneindia Malayalam News

ഒടുവില്‍ കെ സുരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തു. സുരേന്ദ്രനാണെങ്കില്‍ അറസ്റ്റിന് മുമ്പ് പോലീസിനോട് അടിച്ച ഡയലോഗുകള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

അറസ്റ്റും ഭീഷണിയും വേണ്ട.. 12 അല്ല 24 മണിക്കൂർ കഴിഞ്ഞാലും തിരിച്ച് പോകില്ല, വെല്ലുവിളിച്ച് രാജേഷ്അറസ്റ്റും ഭീഷണിയും വേണ്ട.. 12 അല്ല 24 മണിക്കൂർ കഴിഞ്ഞാലും തിരിച്ച് പോകില്ല, വെല്ലുവിളിച്ച് രാജേഷ്

'എന്നെ വെടിവച്ചോളൂ, പക്ഷേ, ആ വെടിയുണ്ട എന്റെ നെഞ്ചില്‍ തന്നെ കൊള്ളണം. ഇരുമുടി കെട്ടില്‍ കൊള്ളരുത്. അത് എന്റെ ജീവനേക്കാള്‍ വിലയുള്ള എന്റെ വിശ്വാസമാണ്'- സുരേന്ദ്രന്‍ ഇങ്ങനെയൊക്കെ പറഞ്ഞു എന്നാണ് പറയുന്നത്.

96 മോഡലില്‍ തൃപ്തി ദേശായി... എങ്ക ഫ്‌ലൈറ്റ് ഇറങ്കിയോ, അങ്കെ താന്‍!!! ക്രിസ്ത്യാനിയാക്കിയ ജനം ടിവി...96 മോഡലില്‍ തൃപ്തി ദേശായി... എങ്ക ഫ്‌ലൈറ്റ് ഇറങ്കിയോ, അങ്കെ താന്‍!!! ക്രിസ്ത്യാനിയാക്കിയ ജനം ടിവി...

കഴിഞ്ഞ ദിവസം ഹിന്ദു ഐക്യ വേദി നേതാവ് ശശികലയെ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ഒക്കെ നടത്തിയതാണ്. ബിജെപി അതിനെ പിന്തുണയ്ക്കുകയും ചെയ്തു. പക്ഷേ, സ്വന്തം സംസ്ഥാന ജനറല്‍ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചപ്പോള്‍ ഹര്‍ത്താലിനൊന്നും ബിജെപി മുതിര്‍ന്നില്ല. അതിന്റെ ട്രോളും ഇപ്പോള്‍ സുരേന്ദ്രന് തന്നെ ആണ് കിട്ടിക്കൊണ്ടിരിക്കുന്നത്!

പോലീസ് സ്‌റ്റേഷനില്‍

പോലീസ് സ്‌റ്റേഷനില്‍

അറസ്റ്റിന് വഴങ്ങാതെ നിന്ന ആളായിരുന്നു. വേണമെങ്കില്‍ വെടിവച്ചോളാന്‍ ഒക്കെ പറഞ്ഞു. എല്ലാവരും പ്രതീക്ഷിച്ചത് ഇങ്ങനെ ആയിരുന്നു... പക്ഷേ, സംഭവിച്ചത്!

അങ്ങനെയൊന്നും ചോദിക്കരുത്

അങ്ങനെയൊന്നും ചോദിക്കരുത്

സുരേന്ദ്രനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ ആഹ്വാനം ചെയ്യും എന്നൊക്കെയാണ് കരുതിയത്. വൃശ്ചികം ഒന്നിന് ഹര്‍ത്താല്‍ നടത്തിയതിന്റെ കേട് മാറിയിട്ടില്ല... അപ്പോഴാണ്!

തോക്കല്ല, ചാക്ക്!!!

തോക്കല്ല, ചാക്ക്!!!

സുരേന്ദ്രന് പേരുകള്‍ അനവധിയാണല്ലോ സോഷ്യല്‍ മീഡിയ ചാര്‍ത്തിക്കൊടുത്തിട്ടുള്ളത്. അതില്‍ ഒന്നാണ് ഉള്ളി സുര എന്നത്. വെടിവയ്ക്കൂ വെടിവയ്ക്കൂ എന്ന് സുരേന്ദ്രന്‍ പറഞ്ഞപ്പോള്‍ പോലീസ് തോക്കെടുക്കാന്‍ അല്ലത്രെ, ചാക്ക് എടുക്കാന്‍ ആണത്രെ പറഞ്ഞത്. ചാക്ക് എന്തിനാണെന്ന് പ്രത്യേകം പറയേണ്ടല്ലോ!

ഒടുക്കം

ഒടുക്കം

നിലയ്ക്കലില്‍ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് വലിയ പ്രതിഷേധവും ധൈര്യവും ഒക്കെ ആയിരുന്നു. പക്ഷേ, പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചപ്പോള്‍ ഇതായിരുന്നത്രെ അവസ്ഥ!

ഐ ആം നോട്ട് പ്രോബ്ലം!!!

ഐ ആം നോട്ട് പ്രോബ്ലം!!!

ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയില്‍ അരിസ്‌റ്റോ സുരേഷ് പറഞ്ഞ ആ ഡയലോഗ് ആണത്രെ, കെ സുരേന്ദ്രന്റെ ഡയലോഗ് കേട്ടപ്പോള്‍ പലര്‍ക്കും ഓര്‍മ വന്നത്!

വല്ലാത്ത ചതി

വല്ലാത്ത ചതി

ഹിന്ദു ഐക്യ വേദിയുടെ നേതാവിന് അറസ്റ്റ് ചെയ്തപ്പോള്‍ ഹര്‍ത്താല്‍. അതും ബിജെപിയുടെ പിന്തുണയോടെ. പക്ഷേ, സുരേന്ദ്രനെ അറസ്റ്റ് ചെയ്തപ്പോഴോ!

സൈലന്റ്!!!

സൈലന്റ്!!!

ഇതിപ്പോള്‍ പ്രത്യേകിച്ച് ക്യാപ്ഷന്‍ ഒന്നും വേണ്ടാത്ത ട്രോള്‍ ആണത്രെ. എല്ലാം ഒരു ശദമൂലം എഫക്ട് ആണെന്നങ്ങ് വിചാരിച്ച് ആശ്വസിച്ചാല്‍ മതി!

സഹതാപ വഴിതടയല്‍!!!

സഹതാപ വഴിതടയല്‍!!!

ശശികലയെ അറസ്റ്റ് ചെയ്തപ്പോള്‍ പുലര്‍ച്ചെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച ആളുകളാണ്. പക്ഷേ, സുരേന്ദ്രന്റെ കാര്യം വന്നപ്പോള്‍ ഒന്നര മണിക്കൂര്‍ വഴിതടയല്‍ മാത്രം... ഈ സഹതപാവ വഴിതടയില്‍ വേണ്ടെന്നാണത്രെ സുരേന്ദ്രന്‍ പറയുന്നത്!

ചോദിക്കരുത്

ചോദിക്കരുത്

മണ്ഡലകാലത്ത് ശബരിമല ദര്‍ശനത്തിന് 41 ദിവസത്തെ കഠിന വ്രതം നിര്‍ബന്ധമാണെന്നല്ലേ പറയുന്നത്. പക്ഷേ, 41 ദിവസം വ്രതം എടുത്തിട്ടും സുരേന്ദ്രന്റെ താടിയും മീശയും ഒക്കെ എവിടെ പോയി എന്ന് ചോദിക്കരുത്!

തവിടുകൊടുത്ത് വാങ്ങിയതോ

തവിടുകൊടുത്ത് വാങ്ങിയതോ

ശശികലയെ അറസ്റ്റ് ചെയ്തപ്പോള്‍ ഹര്‍ത്താല്‍, സുരേന്ദ്രനെ അറസ്റ്റ് ചെയ്തപ്പോള്‍ ഒന്നരമണിക്കൂര്‍ വഴിതടയല്‍ മാത്രം. അതെന്താ, സുരേന്ദ്രനെ തവിടുകൊടുത്ത് വാങ്ങിയതാണോ!

തവിടിന്റെ വില കളയരുത് എന്ന് പറഞ്ഞ് വീണ്ടും അധിക്ഷേപിക്കരുത് പ്ലീസ്!

ആള് മാറിപ്പോയോ?

ആള് മാറിപ്പോയോ?

കെ സുരേന്ദ്രനെ കസ്റ്റഡിയില്‍ എടുത്തത് നിയമവാഴ്ചയോടും ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനവും ആണെന്ന് ശ്രീധരന്‍ പിള്ള. ഭരണഘനയെ കുറിച്ചൊക്കെ പറഞ്ഞതുകൊണ്ട് അത് ശ്രീധരന്‍ പിള്ള ആവില്ലെന്ന്!

ഏറ്റില്ല... ഏറ്റില്ല

ഏറ്റില്ല... ഏറ്റില്ല

ഒരു മാസ്സ് ഡയലോഗ് കൊണ്ട് കേരളം കൈയ്യില്‍ എടുക്കാമെന്നൊക്കെ വിചാരിച്ചതായിരുന്നു. പോലീസ് എടുത്ത് ജീപ്പിലിട്ട് കൊണ്ടുപോയി എന്ന് മാത്രമല്ല, കോതി റിമാന്‍ഡ് ചെയ്യുകയും ചെയ്തു!

മടുത്തു ഈ ജീവിതം

മടുത്തു ഈ ജീവിതം

വെറുമൊരു ലോക്കല്‍ സംഘടനയുടെ നേതാവായ ശശികലയെ അറസ്റ്റ് ചെയ്തപ്പോള്‍ ഹര്‍ത്താല്‍. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയെ അറസ്റ്റ് ചെയ്തപ്പോള്‍ വെറും വഴിതടയില്‍... സോഷ്യല്‍ മീഡിയയില്‍ ആണെങ്കില്‍ ട്രോളിന്റെ പൂരവും!!! ജീവിതം മടുക്കാതിരിക്കുമോ!

ചിരിപ്പിക്കരുത്

ചിരിപ്പിക്കരുത്

സുരേന്ദ്രന്റെ ഡയലോഗുകള്‍ കേട്ടപ്പോള്‍ സംഘികള്‍ ശരിക്കും കോരിത്തരിച്ചു. പക്ഷേ, അങ്ങനെ അല്ലാത്തവരൊക്കെ ചിരി അടക്കാന്‍ പാടുപെടുകയാണത്രെ!

ഇത് തന്നെ അല്ലേ അങ്ങോട്ടും പറഞ്ഞത്

ഇത് തന്നെ അല്ലേ അങ്ങോട്ടും പറഞ്ഞത്

തന്നെ തടയുന്നത് നിയമ വിരുദ്ധമാണ്. ഭരണഘടന അനുസരിച്ച് ശബരിമലയില്‍ പോകാന്‍ അവകാശമുണ്ട് എന്നൊക്കെ ആണത്രെ സുരേന്ദ്രന്‍ തള്ളിവിടുന്നത്. ഇത് തന്നെ അല്ലേ ഒരു മാസമായി സ്ത്രീകള്‍ നിങ്ങളോടും പറയുന്നത് എന്ന് പറയരുത്!

 വല്ലാത്ത ഭാവം

വല്ലാത്ത ഭാവം

എന്തായാലും സുരേന്ദ്രന്റെ ഈ ഭാവം സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ആയിക്കഴിഞ്ഞു. നല്ല എരിവുള്ള ബിഫ് കറിയും പൊറോട്ടയും കഴിച്ചതിന് ശേഷം ചൂട് വെള്ളം കുടിച്ചാലത്തെ ഭാവം ആണത്രെ ഇത്!

തോക്കെടുക്കരുത് പ്ലീസ്

തോക്കെടുക്കരുത് പ്ലീസ്

വെടിവച്ചോളാന്‍ ഒക്കെ പറഞ്ഞു. പോലീസ് തോക്കെടുക്കാന്‍ പോയതേ ഉള്ളൂ. വേഗം ജീപ്പില്‍ കയറിയിരുന്നത്രെ!

ഓന്തിന്റെ സ്വഭാവം

ഓന്തിന്റെ സ്വഭാവം

പോലീസ് നിയന്ത്രണത്തിന്റെ ഭാഗമായി വാഹനപാസ് ആരും എടുക്കരുത് എന്നൊക്കെ ആഹ്വാനം ചെയ്ത ആളാണ് സുരേന്ദ്രന്‍. പക്ഷേ, സുരേന്ദ്രന്‍ വന്നത് പാസ്സൊക്കെ എടുത്തിട്ടായിരുന്നു എന്ന് മാത്രം!

കഠിന വ്രതത്തില്‍ കരിഞ്ഞുപോയി

കഠിന വ്രതത്തില്‍ കരിഞ്ഞുപോയി

സത്യത്തില്‍ കെസുരേന്ദ്രന് നന്നായി താടിയും മീശയും ഒക്കെ വന്നതായിരുന്നു. പക്ഷേ, വ്രതം ഒരിത്തിരി അധികം കഠിനം ആയിരുന്നു. അതില്‍ ആ താടിയൊക്കെ കരിഞ്ഞു പോയതാണത്രെ!

തൊടാന്‍ സമ്മതിക്കില്ല

തൊടാന്‍ സമ്മതിക്കില്ല

തന്നെ തൊടാന്‍ സമ്മതിക്കില്ല. വേണമെങ്കില്‍ വെടിവച്ചോളൂ എന്നൊക്കെ ആണ് പറഞ്ഞ്. സംഗതി ശരിയാണ്... തൊടാന്‍ സമ്മതിച്ചില്ല!!!

ഞായറാഴ്ച ആയതുകൊണ്ട്...

ഞായറാഴ്ച ആയതുകൊണ്ട്...

സത്യത്തില്‍ സുരേന്ദ്രന്റെ അറസ്റ്റില്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കാനിരുന്നതായിരുന്നു. പക്ഷേ, ഞായറാഴ്ച ആയതുകൊണ്ട് ഒഴിവാക്കിയതാണത്രെ!

എനിച്ചും വേണം....

എനിച്ചും വേണം....

പോലീസ് സ്‌റ്റേഷനില്‍ കിടന്ന് വല്ലാത്ത ബഹളം ആയിരുന്നത്രെ... എനിക്കും വേണം എനിക്കും വേണം എന്ന് പറഞ്ഞ്! ചോദിച്ചപ്പോഴല്ലേ മനസ്സിലായത്... ഹര്‍ത്താല്‍ വേണം എന്നാണത്രെ വാശി!

ഇതൊക്കെ എന്ത്...

ഇതൊക്കെ എന്ത്...

ഇരുമുടിക്കെട്ടില്‍ തൊട്ടുപോകരുത്... നെഞ്ചത്ത് വെടിവയ്ക്കാന്‍ പറഞ്ഞതാ... അല്ലെങ്കില്‍ തന്നെ സുരേന്ദ്രന്‍ പറയുന്നത് കേട്ട് വെടിവയ്ക്കാന്‍ ഇരിക്കുവല്ലേ കേരള പോലീസ്!

സ്‌നേഹം കൊണ്ടാ...

സ്‌നേഹം കൊണ്ടാ...

എന്തായാലും ഭക്തരോടുള്ള സ്‌നേഹം കൊണ്ട് ഹര്‍ത്താല്‍ ഒഴിവാക്കിയിട്ടുണ്ട്. പിന്നെ ഹൈവേയില്‍ വഴി തടയല്‍ മാത്രം.... അതും ഭക്തരോടുള്ള സ്‌നേഹം കൊണ്ടാണ്!

ചൂടായതോ...

ചൂടായതോ...

സുരേന്ദ്രന്‍ പോലീസിനെ ചിരിപ്പിക്കാന്‍ നോക്കിയത് നല്ല രസമുണ്ടായിരുന്നു എന്നാണ് എല്ലാവരും പറയുന്നത്. പക്ഷേ, സത്യത്തില്‍ സുരേന്ദ്രന്‍ ചൂടായതാണത്രെ!

ക്ലോസ് ഇനഫ്

ക്ലോസ് ഇനഫ്

സുരേന്ദ്രന്റെ ഈ ഭാവത്തോട് ചേര്‍ത്ത് വയ്ക്കാന്‍ ശങ്കരാടിയുടെ ഈ ഒരു ഭാവം അല്ലാതെ മറ്റൊന്നും ഇല്ലെന്നാണ് ട്രോളന്‍മാര്‍ പറയുന്നത്!

തള്ളോട് തള്ള്

തള്ളോട് തള്ള്

സുരേന്ദ്രന്റെ വെടിവയ്ക്കല്‍ തള്ള് കേട്ട് കേരള പോലീസ് ഇതുപോലെ ഇരുന്ന് പോയത്രെ. അപ്പോ തന്നെ അറസ്റ്റ് ചെയ്തത് നന്നായി. അല്ലെങ്കില്‍ നരസിംഹത്തിലേയും ആറാം തമ്പുരാനിലേയും ഡയലോഗുകള്‍ മുഴുവന്‍ പറഞ്ഞേനെ!!!

കള്ളക്കളി... കള്ളക്കളി

കള്ളക്കളി... കള്ളക്കളി

നിയമപരമായ അവകാശം എന്നൊക്കെ ആണല്ലോ തള്ളി മറിക്കുന്നത്. അതുപോലെ തന്നെ സ്ത്രീകള്‍ക്കും അവിടെ പോകാന്‍ നിയമപരമായ അവകാശം ഉണ്ടെന്ന് ഒന്ന് തിരിച്ചുപറഞ്ഞ് നോക്കിക്കേ... അപ്പോള്‍ കാണാം!

 ഇതിപ്പോ എന്താ...

ഇതിപ്പോ എന്താ...

ശബരിമല സ്ത്രീ പ്രവേശനത്തെ ആദ്യം അനുകൂലിച്ചിരുന്ന ആളാണല്ലോ സുരേന്ദ്രന്‍. ഇപ്പോ അതിനെ എതിര്‍ത്ത് അറസ്റ്റിലും ആയി. ഓന്ത് മാറുമോ ഇതുപോലെ!!!

നെഞ്ചത്ത് തന്നെ

നെഞ്ചത്ത് തന്നെ

വെടിവയ്ക്കുന്നെങ്കില്‍ നെഞ്ചത്ത് തന്നെ വയ്ക്കണം എന്നാണ് തള്ളിയത്. ഇനിയിപ്പോള്‍ പോലീസുകാര്‍ അത് കേട്ട് ശരിക്കും വെടിവയ്ക്കുമോ എന്നൊരു പേടിയും ഉണ്ടായിരുന്നത്രെ സുരേന്ദ്രന്!

ഉള്ളിയെ പറ്റി മിണ്ടരുത്

ഉള്ളിയെ പറ്റി മിണ്ടരുത്

ജയിലില്‍ പോയാല്‍ പിന്നെ പാചക പുരയില്‍ കയറാതിരിക്കാന്‍ പറ്റുമോ ആവോ! അവിടെ ആരെങ്കിലും ഉള്ളിയെ പറ്റി പറഞ്ഞാല്‍ ആണ് കഷ്ടം!

English summary
Social Media trolls mocking K Surendran's performance during arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X