തെറിയ്ക്ക് ജോലി! പ്രിന്റോയ്ക്ക് ജോലി വാഗ്ദാനം ചെയ്ത കസബ നിര്‍മ്മാതാവിനെ പൊരിച്ച് കടുക് വറുത്തു!!!

  • By: Desk
Subscribe to Oneindia Malayalam

നടി പാര്‍വ്വതിയെ അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ പ്രിന്റോ എന്ന യുവാവ് ജാമ്യത്തില്‍ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ പ്രിന്റോക്ക് ഇന്ത്യയിലോ വിദേശത്തോ ജോലി നല്‍കാമെന്ന് പറഞ്ഞ് കസബ സിനിമയുടെ നിര്‍മാതാവ് ജോബി ജോര്‍ജ്ജ് ഫേസ്ബുക്കില്‍ കമന്റിട്ടതാണ് ഇപ്പോഴത്തെ പ്രധാന ചര്‍ച്ച.

പാർവ്വതിയെ തെറിവിളിച്ച ഫാൻസ് വെട്ടുകിളിക്കൂട്ടത്തിന് മമ്മൂക്കയുടെ 'ഒഎംകെവി'!!! പൊളിച്ചടുക്കി പൊങ്കാല

നമ്പര്‍ തന്നാല്‍ വിളിക്കാം എന്നും തന്റെ വീട്ടിലേക്കോ ഓഫീസിലേക്കോ മരിക്കും വരെ വരാം എന്നും ഒക്കെയാണ് ജോബി ജോര്‍ജ്ജിന്റെ വാഗ്ദാനം. ഇന്ത്യയിലോ ദുബായിലോ ഓസ്‌ട്രേലിയയിലോ യുകെയിലോ ജോലി വാങ്ങിക്കൊടുക്കാമെന്നും വാഗ്ദാനമുണ്ടായിരുന്നു.

ഒരു നടിയെ അസഭ്യം പറഞ്ഞതിന് പോലീസ് അറസ്റ്റ് ചെയ്ത ആള്‍ക്കാണ് ഈ നിര്‍മാതാവ് ജോലി വാഗ്ദാനം ചെയ്ത് എന്നോര്‍ക്കണം. എന്തായാലും ട്രോളന്‍മാരെല്ലാം ചേര്‍ന്ന് ജോബി ജോര്‍ജ്ജിനെ പൊങ്കാലക്കലത്തിലിട്ട് പൊരിച്ചെടുത്തിട്ടുണ്ട്.

പണിയില്ലാത്തവരാണോ?

പണിയില്ലാത്തവരാണോ?

സത്യത്തില്‍ ജോബി ജോര്‍ജ്ജ് ഈ ഫാന്‍സ്‌നെ ട്രോളിയതാണോ എന്നാണ് ചിലര്‍ക്ക് സംശയം. ഫാന്‍സ് എന്നൊക്കെ പറയുന്നവര്‍ പണിയില്ലാത്തവരാണോ എന്നാണോ ആവോ അദ്ദേഹം ഉദ്ദേശിച്ചത്.

വേണമെങ്കില്‍

വേണമെങ്കില്‍

ജോലി തരും എന്ന് ഉറപ്പുണ്ടെങ്കില്‍ പാര്‍വ്വതിയെ മാത്രമല്ല, ഇന്ത്യന്‍ സിനിമയിലെ ഏത് നടിയേയും തെറിവിളിക്കാന്‍ സന്നദ്ധരായി ഒരു സംഘം ഇറങ്ങിയിട്ടുണ്ട്. ജാഗ്രതൈ!!!

ഇനി തിരക്കാവും

ഇനി തിരക്കാവും

ഇനിയേതായാലും ജോബി ജോര്‍ജ്ജിന്റെ വീടിന് മുന്നില്‍ നല്ല തിരക്കാവും. ഫേസ്ബുക്കില്‍ തെറിവിളിച്ചവര്‍ക്ക് ജോലി കൊടുക്കുന്നുണ്ടെന്നാണല്ലോ പ്രചരിക്കുന്നത്. പണി പാളുമോ!

അവര്‍ക്ക് എന്ത് കിട്ടും

അവര്‍ക്ക് എന്ത് കിട്ടും

പാര്‍വ്വതിയെ തെറിവിളിച്ചവന് ജോലി കൊടുക്കും. അപ്പോള്‍ പിന്നെ തെറിവിളിച്ചവരെ സപ്പോര്‍ട്ട് ചെയ്തവര്‍ക്ക് എന്തെങ്കിലും ഒക്കെ കൊടുക്കണ്ടേ... ടിക്കറ്റ് ആയിരിക്കും കൊടുക്കുന്നത്!

തെറി കേട്ടാല്‍ മതി

തെറി കേട്ടാല്‍ മതി

ഇനിയിപ്പോള്‍ പരസ്പരം തെറിവിളിക്കുന്നവരെ കൂടി പിടിച്ചുകൊണ്ടുവന്ന ജോലി കൊടുക്കുമോ ആവോ... അതും വല്ല യുകെയിലോ ഓസ്‌ട്രേലിയയിലോ...

ഇനിയിപ്പോ

ഇനിയിപ്പോ

സോഷ്യല്‍ മീഡിയയില്‍ തെറിവിളിച്ചവര്‍ക്ക് മാത്രമാണോ ജോലി... അതോ നല്ലമുട്ടന്‍ തെറി റെക്കോര്‍ഡ് ചെയ്ത് അയച്ചുകൊടുക്കുന്നവര്‍ക്കും ജോലി കിട്ടുമോ!

അപ്പോള്‍ ഇതായിരുന്നല്ലേ പണി

അപ്പോള്‍ ഇതായിരുന്നല്ലേ പണി

യുകെയിലും ഓസ്‌ട്രേലിയയിലും ആയാലും രമണനെ പോലെ പണിയെടുപ്പിക്കാനോ മറ്റോ ആണ് ഈ സൈക്കളോടിക്കല്‍ മൂവ്!!! തീരുമ്പോ തീരുമ്പോ പണി തരാന്‍ കുപ്പിയില്‍ നിന്ന് ഇറങ്ങിവന്ന ഭൂതം വല്ലതും ആണോ!

ആരാണയാള്‍...

ആരാണയാള്‍...

ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യും എന്ന് പറഞ്ഞ ആളാണോ? എന്നാല്‍ എന്റെ ബിസിനസ് സാമ്രാജ്യത്തിലേക്ക് സ്വാഗതം എന്ന്... ആരാണയാള്‍, നിര്‍മ്മാതാവാണ് അയാള്‍!

ആരെ പീഡിപ്പിച്ചാലും

ആരെ പീഡിപ്പിച്ചാലും

നടിയെ പീഡിപ്പിക്കും എന്ന് പറഞ്ഞാല്‍ മാത്രമല്ലത്രെ, ആരെ പീഡിപ്പിക്കും എന്ന് പറഞ്ഞാലും ജോലി കൊടുക്കുമെന്ന്. എന്തായാലും അത്രയ്‌ക്കൊന്നും ആ നിര്‍മാതാവ് ഉദ്ദേശിച്ച് കാണില്ലായിരിക്കും

അമ്മയെ തല്ലിയാലും

അമ്മയെ തല്ലിയാലും

അമ്മയെ തല്ലിയാലും രണ്ട് പക്ഷം എന്നാണല്ലോ പറയാറുളളത്. അങ്ങനെ ചെയ്യുന്നവരും ഉണ്ട്. അത കണ്ടാലും ചിലപ്പോള്‍ വിളിച്ച് കൊണ്ടുപോയി ജോലി കൊടുക്കുമോ ആവോ?

എല്ലാവര്‍ക്കും കിട്ടുമോ?

എല്ലാവര്‍ക്കും കിട്ടുമോ?

ഇതിപ്പോള്‍ പ്രിന്റോയ്ക്ക് മാത്രമാണോ ജോലി കിട്ടുക... അതോ നടിയെ ട്രോളുകയും തെറിവിളിക്കുകയും ചെയ്ത എല്ലാവര്‍ക്കും കിട്ടുമോ!!!

ഫുള്‍ തെറിയാ!!!

ഫുള്‍ തെറിയാ!!!

ആദ്യം പോസ്റ്റുകള്‍ക്ക് താഴെ സ്ഥിരമായി 'കിടുവേ' ആയിരുന്നു കിട്ടിക്കൊണ്ടിരുന്നത്. ഇപ്പോള്‍ തെറിയാണത്രെ... എന്തിനാ... യുകെയില്‍ പോകാന്‍ ആഗ്രഹം ഉണ്ടെന്ന്!

എളുപ്പവഴി

എളുപ്പവഴി

ആര്‍ട്‌സ് പഠിച്ചാലും ജോലി കിട്ടുന്നില്ല, സയന്‍സ് പഠിച്ചാലും ജോലി കിട്ടുന്നില്ല. എന്തിന് എന്‍ജിനീയറിങ് പഠിച്ചാല്‍ പോലും കിട്ടുന്നില്ല. പെണ്‍പിള്ളേരെ ഓണ്‍ലൈനില്‍ തെറിപറഞ്ഞാല്‍ നല്ല കിടുക്കാച്ചി ജോലി കിട്ടും!

എന്തിനാണ് ഐഇഎല്‍ടിഎസ്

എന്തിനാണ് ഐഇഎല്‍ടിഎസ്

വിദേശ രാജ്യങ്ങളില്‍ ജോലിക്കോ പഠിക്കാനോ പോകാന്‍ ഐഇഎല്‍ടിഎസ് പരീക്ഷ പാസാകണം എന്നാണ് ചട്ടം. ഇനിയിപ്പോള്‍ അതിന്റെ ആവശ്യം ഒന്നും ഉണ്ടാവില്ല, പ്രമുഖ നടിയെ നാല് പുളിച്ച തെറി വിളിച്ചാല്‍ മതിയല്ലോ!

എന്തുണ്ടായിട്ടെന്താ....

എന്തുണ്ടായിട്ടെന്താ....

ട്രോളുകളുടെ ലോകത്തെ രാജാക്കന്‍മാരാണ് പത്തും 15 ഉം കെ ലൈക്കുകള്‍ കിട്ടുന്നവര്‍. എന്ത് പറഞ്ഞിട്ടെന്താ, ജോലി കിട്ടാന്‍ പോകുന്നത് നടിയെ തെറിവിളിച്ചവനല്ലേ!

ഷറപ്പോവയെ പറഞ്ഞ വകയില്‍

ഷറപ്പോവയെ പറഞ്ഞ വകയില്‍

സച്ചിനെ അറിയില്ലെന്ന് പറഞ്ഞ മറിയ ഷറപ്പോവയെ പൊങ്കാലയിട്ടവരാണ് മലയാളികള്‍. ഇനി ആ വകയില്‍ സച്ചിന്‍ വല്ല ജോലിയും കൊടുക്കുന്നുണ്ടോ ആവോ....

ഒന്നൂടെ പറഞ്ഞേ...

ഒന്നൂടെ പറഞ്ഞേ...

ഇനിയിപ്പോള്‍ ആ തെറിവിളികള്‍ കേട്ട് പുളകിതനാകാന്‍ ഒന്നൂടെ പറയാന്‍ ആവശ്യപ്പെടുമോ ആവോ... എന്ത് ജോലി വേണമെങ്കിലും കൊടുക്കും!!!

എല്ലാവര്‍ക്കും

എല്ലാവര്‍ക്കും

സത്യത്തില്‍ ഈ ആശയക്കുഴപ്പം ഇപ്പോള്‍ രൂക്ഷമാവുകയാണ്. പ്രിന്റോ മാത്രമല്ല, മറ്റൊരാള്‍ കൂടി അറസ്റ്റിലായിട്ടുണ്ട്. ഇനി അയാള്‍ക്കും കൊടുക്കുമോ ആവോ ജോലി!

ഈ ബുദ്ധി

ഈ ബുദ്ധി

പഠിത്തം നിര്‍ത്തി അമേരിക്കയിലേക്ക് പോകാനുള്ള എല്ലാ തയ്യാറെടുപ്പും നടത്തിക്കഴിഞ്ഞു. എല്ലാ പ്രമുഖ നടിമാരുടേയും പ്രൊഫൈലില്‍ കയറി പച്ചത്തെറി വിളിച്ചിട്ടുണ്ടത്രെ... ഈ ബുദ്ധി നേരത്തേ തോന്നാത്തതില്‍ ഇപ്പോള്‍ ചെറിയ അസ്വസ്ഥതയും ഉണ്ട്!!!

ഇതിനും സാധ്യതയുണ്ട്

ഇതിനും സാധ്യതയുണ്ട്

വെറുതേ ചീത്ത വിളിച്ചാല്‍ പോരല്ലോ... അറസ്റ്റ് ഒക്കെ നടക്കണ്ടേ! അതിന് പറ്റിയ രീതിയില്‍ തെറിവിളിക്കാന്‍ പത്ത് വഴികള്‍ എന്നൊകകെ പറഞ്ഞ് പുസ്തകം വരെ ഇറങ്ങുമോ എന്നാണ് ഇപ്പോഴത്തെ സംശയം.

English summary
Social Media trolls mocking Kasaba producer Joby George for offering job for arrested Mammootty Fan
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്