അമിട്ടടിക്കണം, ടിക്കറ്റെടുക്കണം, പണികൊടുക്കണം!!! ഒടുക്കത്തെ പണി തന്ന് മുങ്ങിയ റെനെച്ചായന് ഇതാ...

  • Posted By: Desk
Subscribe to Oneindia Malayalam

ഐഎസ്എല്ലിന്റെ ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ അവസ്ഥ കഷ്ടമാണ്. ആകെ കളിച്ച കളികളില്‍ ജയിച്ചത് ഒന്നില്‍ മാത്രം. രണ്ടെണ്ണത്തില്‍ തോല്‍ക്കുകയും ചെയ്തു. ഇങ്ങനെ കഷ്ടപ്പെട്ടിരിക്കുമ്പോഴാണ് ഇടിത്തീ പോലെ ആ തീരുമാനം വരുന്നത്.

പരിശീലകനായ റെനെ മ്യൂലന്‍ ഒറ്റയടിക്കങ്ങ് രാജിവച്ച് കൈകഴുകി. ടീമിന്റെ പ്രകടനം മോശമാകാന്‍ കാരണം കോച്ചാണെന്ന രീതിയില്‍ ഒരു ആക്ഷേപം അല്ലെങ്കിലേ നിലനില്‍ക്കുന്നുണ്ട്. അതിനിടയിലാണ് റെനെയുടെ രാജി.

കലിപ്പടക്കണം, കപ്പടിക്കണം എന്നൊക്കെ പറഞ്ഞ് വന്ന ടീം ആണ്. ഇപ്പോള്‍ ഒരു ഗോളെങ്കിലും അടിച്ചാല്‍ മതി എന്ന അവസ്ഥയിലാണ്. അപ്പോഴാണ് ഇങ്ങനെ ഒരു തിരിച്ചടി! എന്തായാലും കപ്പടിക്കാന്‍ വന്ന റെനെ 'അമിട്ടടിച്ചു' എന്നാണ് ഇപ്പോള്‍ ട്രോളന്‍മാര്‍ പറയുന്നത്.

തോര്‍ത്തെടുക്കണം, അമിട്ടടിക്കണം

തോര്‍ത്തെടുക്കണം, അമിട്ടടിക്കണം

കലിപ്പടക്കണം കപ്പടിക്കണം എന്നൊക്കെയാണ് അന്ന് പറഞ്ഞിരുന്നത്. ഇപ്പോഴത് തോര്‍ത്തെടുക്കണം, ഡ്രസ്സെടുക്കണം, ടാക്‌സിപിടിക്കണം, ഫ്‌ലൈറ്റില്‍ കയറി നാട് പിടിക്കണം, അമിട്ടടിക്കണം എന്നായിട്ടുണ്ടത്രെ.!

നന്നായി വരും

നന്നായി വരും

ഈ സമയത്ത് തന്നെ രാജിവച്ചത് നന്നായി. പോയിട്ട് നന്നായി വാ എന്നാണത്രെ റെനെച്ചായനോട് ഫാൻസ് പറയുന്നത്. ഭാവം കൂടി ശ്രദ്ധിക്കണം!!!

ഒരു പത്ത് കളി കൂടി!!!

ഒരു പത്ത് കളി കൂടി!!!

ഒരു പത്ത് കളി കൂടി കഴിഞ്ഞാൽ വേണമെങ്കിൽ രണ്ട് കളി ജയിപ്പിക്കാം എന്ന ലെവലിൽ ആയിരുന്നത്രെ റെനെച്ചായൻ. എന്തായാലും ഇപ്പോഴത്തെ തീരുമാനം ഗംഭീരം!!!

വിട്ടോടാ...

വിട്ടോടാ...

പണ്ട് നെഞ്ചും വിരിച്ച് വന്ന ആളാണ്. ഇപ്പോള്‍ മര്യാദക്ക് ഒരു ജയം പോലും ഇല്ലാതായപ്പോള്‍ വിട്ടോടാ എന്ന മട്ടാണെന്ന്!!!

മനോരമ എഴുതും

മനോരമ എഴുതും

പുതിയ കോച്ചിനെ തീരുമാനിച്ചോ ഇല്ലയോ എന്നതൊന്നും മനോരമയ്ക്ക് പ്രശ്‌നമല്ലത്രെ. ബ്ലാസ്റ്റേഴ്‌സ് കോച്ച് ആകുമ്പോള്‍ കപ്പയും മീനും ഇഷ്ടമാകാതെ തരമില്ലല്ലോ!

തേച്ച് പോയെന്നോ...

തേച്ച് പോയെന്നോ...

ഇതിപ്പോള്‍ എന്ത് തേപ്പയാലും അനുശ്രീക്കാണല്ലോ പണി... എന്തായാലും റെനെച്ചായന്‍ കൊടുത്തത് എട്ടിന്റെ പണി തന്നെ ആയിപ്പോയി.

ആദ്യമേ തീരുമാനിച്ചോ

ആദ്യമേ തീരുമാനിച്ചോ

എന്തായാലും ടീം മൊത്തം കലിപ്പടക്കാന്‍ വേണ്ടി ഇറങ്ങിയതാണ് ഇത്തവണ. ഇനിയിപ്പോള്‍ റെനെച്ചായന്‍ ആദ്യം തന്നെ തീരുമാനിച്ച് വന്നത് വല്ലതും ആണോ എന്നാണ് സംശയം!

ഷൈജുവണ്ണനെ ഇറക്കേണ്ടി വരുമോ

ഷൈജുവണ്ണനെ ഇറക്കേണ്ടി വരുമോ

ഗ്രൗണ്ടിന് പുറത്തിരുന്ന അസാമാന്യ പ്രകടം കാഴ്ചവയ്ക്കുന്ന ആളാണല്ലോ ഷൈജുവണ്ണന്‍. അപ്പോള്‍ പിന്നെ അദ്ദേഹത്തെ തന്നെ കോച്ച് ആയി എടുക്കുന്നതില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ!!!

ഈ ഗതിയായി

ഈ ഗതിയായി

എങ്ങനെ വന്ന റെനെച്ചായനായിരുന്നു. ആദ്യം ഗോളടിക്കാന്‍ പറ്റാതെ കുഴങ്ങി, പിന്നെ സമനില ശാപം, ഒടുവില്‍ എമണ്ടന്‍ രണ്ട് തോല്‍വികളും. ഈ ഗതിയായിപ്പോയി.

മികച്ച തേപ്പ്

മികച്ച തേപ്പ്

ലോകത്തിലെ ഏറ്റവും മികച്ച 'തേപ്പ്' ആരുടേതാണ് എന്ന രീതിയില്‍ ആണ് ഇപ്പോള്‍ ചര്‍ച്ച. അത് മഹേഷിന്റെ പ്രതികാരത്തില്‍ മഹേഷിന് കിട്ടിയാതാണെന്നും സിഐഎയില്‍ അജിപ്പാന് കിട്ടിയതാണ് എന്നും പറയുന്നവരുണ്ട്. എന്നാല്‍ ബ്ലാസ്റ്റേഴ്‌സിനെ റെനെച്ചായന്‍ തേച്ചതാണത്രെ ഏറ്റവും വലിയ തേപ്പ്.

കോച്ച് തന്നെ ചെയ്യണം

കോച്ച് തന്നെ ചെയ്യണം

ഇപ്പോള്‍ തോറ്റ കളികളൊക്കെ പോട്ടെ, ഇനിയുള്ളവയെങ്കിലും ഒന്ന് കളിച്ച് ജയിക്കാം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. അപ്പോഴായിരുന്നു കോച്ചിന്റെ വക ഇങ്ങനെ ഒരു പണി!

ഫാന്‍സ് പിറകേയുണ്ട്

ഫാന്‍സ് പിറകേയുണ്ട്

ഇതിപ്പോള്‍ റെനെച്ചായന്റെ ഓട്ടം കണ്ടാല്‍ കലിപ്പടക്കാന്‍ ഓടുന്നത് പോലെയുണ്ട്. എന്നാല്‍ പിന്നിലുള്ളത് ബ്ലാസ്റ്റേഴ്‌സിന്റെ കട്ട ഫാന്‍സ് ആണ്. കലിപ്പ് അവരെങ്ങാനും അടക്കുമോ എന്നാണ് സംശയം.

അമിട്ടടിക്കണം

അമിട്ടടിക്കണം

സികെ വിനീതിന് കലിപ്പടക്കണം. സച്ചിനാണെങ്കില്‍ കപ്പടിക്കണം. പക്ഷേ, റെനെച്ചായന് വേണ്ടത് ' അമിട്ടടി' ആണത്രെ!

ഒരു തിരിയിട്ട് വച്ചാല്‍

ഒരു തിരിയിട്ട് വച്ചാല്‍

കോപ്പലാശാന്‍ ആയിരുന്നു കഴിഞ്ഞ തവണത്തെ കോച്ച്. ഇത്തവണ റെനെച്ചായന്‍ വന്നിട്ട് നല്ല ചികിത്സയാണ് കൊടുത്തത്. ഇനി ഒരു തിരിയിട്ട് വച്ചാല്‍ ഉമ്മറത്ത് വിളക്കായി കത്തിച്ച് വയ്ക്കാം എന്ന സ്ഥിതിയായിട്ടുണ്ട് ബ്ലാസ്‌റ്റേഴ്‌സ് ടീമിന്!

വ്യക്തിപരമാണത്രെ

വ്യക്തിപരമാണത്രെ

വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണത്രെ റെനെച്ചായന്‍ പരിശീലകന്റെ സ്ഥാനം രാജിവച്ചത്. എല്ലാവരും വിശ്വസിച്ചല്ലോ അല്ലേ...

രമണന്‍ സ്‌റ്റൈല്‍

രമണന്‍ സ്‌റ്റൈല്‍


കേരള ബ്ലാസ്‌റ്റേഴ്‌സ് രമണന്‍ സ്‌റ്റൈലില്‍ ആയാല്‍ ഏതാണ്ട് ഇങ്ങനെയുണ്ടാവും. സംഗതി ഇപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ അവസ്ഥ ഇത് തന്നെ ആണോ എന്ന് ആര്‍ക്കും സംശയം തോന്നാം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Social Media trolls mocking Kerala Blasters coach Rene Meulensteen's resignation

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്