Get Updates
Get notified of breaking news, exclusive insights, and must-see stories!

'കില്ലർ നായരെ' വളഞ്ഞിട്ട് ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ! മാപ്പ് പറഞ്ഞതിൽ സംഘിപ്പൊങ്കാല അതുക്കും മേലെ!

പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ പ്രവാസി മലയാളി ഒടുക്കം മാപ്പ് പറഞ്ഞ് തടിയൂരാനുള്ള ശ്രമത്തിലാണ്. എന്നാലും സോഷ്യല്‍ മീഡിയ അയാളെ വെറുതേ വിടാന്‍ ഒരുക്കമല്ല.

സോഷ്യല്‍ മീഡിയ മാത്രമല്ല, കേരള പോലീസും കൃഷ്ണകുമാര്‍ നായര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. താന്‍ പഴയ ആര്‍എസ്എസ്സുകാരന്‍ ആണെന്ന് വീരവാദം പറഞ്ഞ കൃഷ്ണകുമാര്‍, മാപ്പ് പറഞ്ഞപ്പോള്‍ അതില്‍ നിന്ന് കൂടി പിന്‍വാങ്ങിയിട്ടുണ്ട്.

മദ്യലഹരിയില്‍ ആയിരുന്നു താന്‍ അതെല്ലാം പറഞ്ഞത് എന്നൊക്കെ പറയുന്നുണ്ടെങ്കിലും പൊങ്കാലക്കാര്‍ വെറുതേ വിടുന്ന ലക്ഷണമില്ല. മാപ്പ് പറച്ചില്‍ പണ്ടേ സംഘികളുടെ ഒരു വീക്ക്‌നെസ്സ് ആണെന്നാണ് ട്രോളന്‍മാരുടെ പക്ഷം. ശ്രീജിത്ത് പന്തളത്തെ വരെ 'കില്ലര്‍ നായര്‍' തോല്‍പിച്ചുകളഞ്ഞു എന്നൊക്കെയാണ് പരിഹാസം!!!

 കത്തി തേച്ച് മിനുക്കിയത്

കത്തി തേച്ച് മിനുക്കിയത്

കത്തിയും സാധനങ്ങളും എല്ലാം തേച്ച് മിനുക്കിയെടുക്കാന്‍ പോവുകയാണ് എന്നായിരുന്നല്ലോ കക്ഷി പറഞ്ഞത്. അത് കേരളത്തില്‍ തിരിച്ചെത്തിയിട്ട് എന്ത് ചെയ്യാന്‍ ആയിരുന്നെന്നോ.... ഇതിനായിരുന്നത്രെ!

പാവങ്ങളുടെ കൃഷ്ണന്‍ നായര്‍

പാവങ്ങളുടെ കൃഷ്ണന്‍ നായര്‍

ദുബായില്‍ സീനിയര്‍ റിഗ്ഗ് സൂപ്പര്‍ വൈസറും രണ്ട് ലക്ഷം രൂപ ശമ്പളവും ഒക്കെ ഉള്ള ആളാണ് കൃഷ്ണന്‍ നായര്‍. എന്നാല്‍ പാവങ്ങളുടെ കൃഷ്ണന്‍ നായര്‍ ഈ പന്തളം ശ്രീജിത്ത് ജി ആണത്രെ!

അതാണല്ലോ ശീലം

അതാണല്ലോ ശീലം

ഒടുക്കം കൃഷ്ണന്‍ നായര്‍ മാപ്പ് പറഞ്ഞല്ലോ.... അപ്പോള്‍ നാട്ടുകാര്‍ ഇങ്ങനെയൊക്കെ ചോദിക്കാന്‍ പാടുണ്ടോ? മാപ്പു പറച്ചില്‍ അല്ലേ പണ്ടും ശീലം!

ദുബായ് ജി!

ദുബായ് ജി!

കുമ്മനംജി എന്നത് പോലെ പേര് കിട്ടിയ ആളാണല്ലോ പന്തളംജി! ഇനിയിപ്പോള്‍ ദുബായ് ജിയുടെ ഒരു കുറവ് കൂടിയേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ അതും ആയിട്ടുണ്ട്!

ആയുധങ്ങള്‍

ആയുധങ്ങള്‍

എന്തൊക്കെയാണ് ജഡിലശ്രീ ദുബായ്ജി കില്ലര്‍ നായരുടെ ആയുധങ്ങള്‍ എന്നറിയണ്ടേ... പ്രധാന ആയുധം ചാണകം ആണത്രെ!

ഇത്രയേ ഉള്ളൂ

ഇത്രയേ ഉള്ളൂ

ഫേസ്ബുക്ക് ലൈവില്‍ വന്നപ്പോള്‍ ഇതുപോലെ ആയിരുന്നു സംഘി കില്ലര്‍ നായര്‍! ഒടുക്കം ആളുകള്‍ അന്വേഷിച്ച് എത്തിയപ്പോള് ഇതുപോലെ ആയത്രെ! ഇനി വല്ല ചൊറിയണ പ്രയോഗവും നടന്നോ എന്നാണ് സംശയം!

അതും തലയില്‍ ആയി

അതും തലയില്‍ ആയി

ആളുകള്‍ എന്ന് തോന്നിവാസം കാണിച്ചാലും അവസാനം അത് മദ്യത്തിന്റെ തലയില്‍ കൊണ്ടുചെന്ന് ഇടുന്നതാണല്ലോ പതിവ്... ഇതിപ്പോള്‍ കില്ലര്‍ നായരുടെ പ്രകടനവും മദ്യത്തിന്റെ തലയില്‍ ആയിട്ടുണ്ട്!

നാട്ടില്‍ പോകേണ്ടി വന്നില്ല

നാട്ടില്‍ പോകേണ്ടി വന്നില്ല

നാട്ടിലേക്ക് വിമാനം കയറാന്‍ പോവുകയാണ്, അവിടെ എത്തിയാല്‍ പിണറായി വിജയനെ പടപടാ അടിക്കും എന്നൊക്കെ തള്ളി വിട്ടതായിരുന്നു. വിമാനം ഒന്നും കയറേണ്ടി വന്നില്ല, അവിടത്തെ മലയാളികള്‍ തന്നെ ധാരാളമായിരുന്നു!

പന്തളംജിയെ വെട്ടി

പന്തളംജിയെ വെട്ടി

പന്തളംജിയ്ക്കാണെങ്കില്‍ ഫേസമസ് ആകാന്‍ കുറച്ച് ബുദ്ധിമുട്ടൊക്കെ നേരിടേണ്ടി വന്നിരുന്നു. പോലീസ് സ്‌റ്റേഷനില്‍ വരെ പോയി. ഇതിപ്പോള്‍ നൈസ് ആയിട്ടങ്ങ് ഫേമസ് ആയില്ലേ!

ശമ്പളം എത്രയാണെന്നാ പറഞ്ഞത്...

ശമ്പളം എത്രയാണെന്നാ പറഞ്ഞത്...

രണ്ട് ലക്ഷം രൂപ ശമ്പളം ഉണ്ട് എന്നൊക്കെയാണ് തട്ടിവിട്ടത്. ഇനിയിപ്പോള്‍ അതും മദ്യത്തിന്റെ പുറത്ത് പറഞ്ഞതായിരിക്കുമോ എന്നാണ് സംശയം!

ക്ലോസ്സ് ഇനഫ്

ക്ലോസ്സ് ഇനഫ്

ഇതിലും വലിയ ക്ലോസ്സ് ഇനഫ് സ്വപ്‌നങ്ങളില്‍ മാത്രം... രണ്ടും കണ്ടാല്‍ ഏതാണ്ട് ഒരുപോലെ തന്നെ തോന്നിപ്പോകുന്നത് ഒരു തെറ്റാണോ!

പരാകൃമി ആയി!!!

പരാകൃമി ആയി!!!

കില്ലര്‍ നായരുടെ ലൈവ് വീഡിയോ കണ്ടപ്പോള്‍ കേരളത്തിലെ സംഘികള്‍ വിചാരിച്ചു ആളൊരു പരാക്രമി ആണെന്ന്... എന്നാല്‍ അടുത്ത ദിവസത്തെ മാപ്പപേക്ഷ കണ്ടപ്പോള്‍ ആണത്രെ പരാ'കൃമി' ആണെന്ന് മനസ്സിലായത്!

അതൊരു വീക്ക്‌നെസ്സ്

അതൊരു വീക്ക്‌നെസ്സ്

പ്രതിഷേധിക്കലും പിന്നെ അതില്‍ മാപ്പ് പറയലും മാപ്പ് എഴുതിക്കൊടുക്കലും ഒക്കെ ഇവര്‍ക്ക് പണ്ടേ വീക്ക്‌നെസ്സ് ആണത്രെ... ആറ് തവണ വരെ മാപ്പ് എഴുതിക്കൊടുത്ത ആളുകള്‍ ഉണ്ട്!

ചെമ്പനെ വെല്ലും

ചെമ്പനെ വെല്ലും

ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ് ചെയ്ത ആ റോള്‍ ആരും മറക്കില്ല. ഇപ്പോള്‍ അതിനെ പോലും വെല്ലുന്ന പ്രകടനം ആണ് രാധാകൃഷ്ണന്‍ നായര്‍ കാഴ്ചവച്ചിരിക്കുന്നത്.

ഇത് പതിവല്ലേ....

ഇത് പതിവല്ലേ....

സംഘികള്‍ പണ്ടേ ഇങ്ങനെ ആണത്രെ... എന്ത് ചെയ്താലും അടുത്ത ദിവസം അത് മദ്യ ലഹരിയില്‍ പറഞ്ഞതാണെന്ന് അങ്ങ് തട്ടിവിടും. അല്ലെങ്കില്‍ മനോരോഗിയാകും!

 എന്തെങ്കിലും മാറ്റമുണ്ടോ...

എന്തെങ്കിലും മാറ്റമുണ്ടോ...

കഴിഞ്ഞ ദിവസം രാത്രി നടത്തിയെ വെല്ലുവിളികളും, അടുത്ത ദിവസം രാവിലെ നടത്തിയ മാപ്പ് പറച്ചിലും. കണ്ടിട്ട് എന്തെങ്കിലും മാറ്റമുള്ളതായി തോന്നുന്നുണ്ടോ!

ഇത്രേം മാപ്പ്!!!

ഇത്രേം മാപ്പ്!!!

ഇവര്‍ക്ക് മാത്രം ഇതെവിടെ നിന്ന് കിട്ടുന്നു ഇത്രയധികം മാപ്പ് എന്നാണത്രെ ഇപ്പോള്‍ പലരുടേയും സംശയം. മാപ്പ് പറച്ചില്‍ ഒരു ശീലമാക്കിയ ആളുകളാണോ എന്നാണ് സംശയം!

ഗാനം ആവശ്യപ്പെട്ടത്

ഗാനം ആവശ്യപ്പെട്ടത്

ഇനിയിപ്പോള്‍ ദൂരശര്‍ശനിലേക്ക് കത്തെഴുതിയും മാപ്പ് ചോദിക്കാന്‍ സാധ്യതയുണ്ട്. മാപ്പ് നല്‍കൂ മഹാമതേ, മാപ്പ് നല്‍കൂ ഗുണനിധേ... എന്ന ഗാനം ആവശ്യപ്പെടുന്നത് ആരായിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ അല്ലേ!

മൊത്തമായും ചില്ലറയായും

മൊത്തമായും ചില്ലറയായും

അടുത്തിടെ ഇങ്ങനെ മാപ്പ് പറഞ്ഞത് ശ്രീമാന്‍ പന്തളംജി ആയിരുന്നു. ഇനിയിപ്പോള്‍ അണ്ടിമുക്ക് ശാഖയില്‍ നിന്ന് മാപ്പുകള്‍ മൊത്തമായും ചില്ലറയായും കൊടുക്കുന്നുണ്ടോ എന്നാണ് സംശയം!

ചരിത്രം ആവര്‍ത്തിക്കുന്നു...

ചരിത്രം ആവര്‍ത്തിക്കുന്നു...

ഇതിപ്പോള്‍ പുതുമയൊന്നും ഇല്ലത്രേ... കില്ലര്‍ നായര്‍ ചരിത്രം ആവര്‍ത്തിച്ചതാണെന്ന്! ചരിത്രം ആവര്‍ത്തിക്കപ്പെടുമ്പോള്‍ അത് അപഹാസ്യമാകും എന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ടല്ലോ അല്ലേ!

കിലുക്കം മോഡല്‍

കിലുക്കം മോഡല്‍

കിലുക്കത്തില്‍ ഇന്നസെന്റ് പറഞ്ഞതുപോലെ ആണത്രെ കാര്യങ്ങള്‍! രാവിലെ ആയപ്പോഴേക്കും ഒന്നും ഓര്‍മയില്ലാതായിപ്പോയെന്ന്!!! കള്ള് കുടിച്ച് ബോധം പോയാല്‍ പിന്നെ എന്ത് ചെയ്യും അല്ലേ!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+