Get Updates
Get notified of breaking news, exclusive insights, and must-see stories!

കുമ്മനം ശരിക്കും ഇട'പെട്ടു'പോയി; പൊളിച്ച് പന്തലിട്ട് സോഷ്യല്‍ മീഡിയ! ഇനി ഇടപെടുകയേ ഇല്ല!!!!

കുമ്മനം രാജശേഖരന്‍ അടുത്തിടെ അങ്ങനെ വിവാദമുണ്ടാക്കുന്ന ഒന്നും പറഞ്ഞിട്ടില്ല. അല്ലെങ്കില്‍ തന്നെ കുമ്മനം പറഞ്ഞതിനല്ല, കുമ്മനത്തെ കുറിച്ച് മറ്റ് പലരും പറഞ്ഞ കാര്യങ്ങള്‍ക്ക് പരിഹാസം ഏറെ കേള്‍ക്കേണ്ടി വന്ന ആളാണ്.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കുമ്മനം ട്രോളുകളാണ് ട്രെന്‍ഡിങ്. കുമ്മനം ഇടപെട്???് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചുവെന്നും, കുമ്മനം ഇടപെട്ട് ഇന്ത്യക്ക് ലോകകപ്പ് ലഭിച്ചു എന്നുമൊക്കെ കണ്ടാല്‍ ആരും അത്ഭുതപ്പെട്ടുപോകും.

സംഗതി എന്താണെന്നോ... ജനം ടിവിയില്‍ വന്ന ഒരു വാര്‍ത്തയാണ് എല്ലാത്തിനും വഴിവച്ചത്. കുമ്മനം ഇടപെട്ടു; സൗദിയില്‍ കുടുങ്ങിയ 29 മലയാളികള്‍ നാട്ടിലേക്ക് എന്ന വാര്‍ത്ത. പൊങ്കാലകൊണ്ട് നില്‍ക്കക്കള്ളിയില്ലാത്ത അവസ്ഥ!

ഇന്ത്യക്ക് വേള്‍ഡ് കപ്പ്

കുമ്മനം ഇടപെട്ടിട്ടാണത്രെ ഇന്ത്യക്ക് വേള്‍ഡ് കപ്പ് ക്രിക്കറ്റ് കിട്ടിയത്. തള്ളുമ്പോള്‍ പിന്നെ മയത്തില്‍ തളളണം എന്ന് നിര്‍ബന്ധം ഒന്നും ഇല്ലല്ലോ!!!

അതിപ്പോ... വാര്‍ത്തയാകുമ്പോ

കുമ്മനം രാജശേഖരന്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാണ്. അദ്ദേഹം ഇടപെട്ടാല്‍ വിദേശരാജ്യങ്ങളില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ പറ്റില്ലേ...

വിജയ് കേള്‍ക്കണ്ട

ഇളയ ദളപതി വിജയ് ആണ് സാധാരണ ഇങ്ങനെ ആളുകളെയൊക്കെ രക്ഷിച്ചെടുക്കുന്ന ആള്. ഇനിയിപ്പോ രണ്ട് രക്ഷകന്‍മാരാകുമോ!

അങ്ങനെയാണ് പട്ടാമ്പി റെയില്‍വേസ്റ്റേഷന്‍ ഉണ്ടായത്

കുമ്മനം രാജശേഖരന്‍ ഇടപെട്ടാണ് കേരളത്തില്‍ റെയില്‍വേ വന്നത് എന്ന കാര്യം എത്ര പേര്‍ക്ക് അറിയാം കൂട്ടുകാരെ!!!

 ഇതൊക്കെയെന്ത്!!

വിജയ് സാധാരണ ഒരു ഗ്രാമത്തെ മൊത്തത്തില്‍ രക്ഷിച്ചെടുക്കാറാണ് പതിവ്. സൗദിയിലെ 29 മലയാളികളെ രക്ഷിച്ചെടുത്ത കുമ്മനത്തിന് മുന്നില്‍ അതൊക്കെയെന്ത്!!!

ലോകത്തെ രക്ഷിക്കാന്‍

ലോകത്തെ രക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ചവരാണ് അവഞ്ചേഴ്‌സ്... ഇതാ അവഞ്ചേഴ്‌സ്, ഏജ് ഓഫ് കുമ്മനം!!!

സോറി ശക്തിമാന്‍

ഇതൊക്കെ വായിച്ചിട്ട് സ്വയം കുറ്റ ബോധം തോന്നിയിട്ട് ഒരു കാര്യവും ഇല്ല. പക്ഷേ സംഗതി വന്നത് പത്രത്തില്‍ അല്ല കേട്ടോ. ശക്തിമാന്‍ ക്ഷമിക്കട്ടെ!

ആരോടും പറയണ്ട

എന്തായാലും വാര്‍ത്ത വന്നത് വന്നു. ഇനി ഇക്കാര്യം വേറെ ആരോടും പറയാതിരിക്കുന്നതാണത്രെ നല്ലത്!

അത് പറ്റില്ലല്ലോ

ഏത് പ്രവാസി നാട്ടില്‍ വന്നാലും ഇനി താന്‍ രക്ഷിച്ച് കൊണ്ടുവന്നതാണെന്ന് പറയുമോ എന്നാണ് ചിലരുടെ പേടി!

മുദ്ര ശ്രദ്ധിക്കണം

വാര്‍ത്ത വന്നത് ഏപ്രില്‍ 1 നാണ്. അന്നാണല്ലോ ലോക വിഡ്ഢി ദിനം. ആ മുദ്ര ശ്രദ്ധിക്കാത്തതിന്റെ പ്രശ്‌നം വല്ലതും ആണോ ഇനി!

ചന്ദ്രനില്‍ ഇറങ്ങിയതും

മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയതിന് പിന്നിലും ഇനി കുമ്മനംജി ആണെന്ന് പറഞ്ഞുകളയുമോ എന്നാണ് സംശയം.

ഉത്തര കൊറിയയില്‍ വരെ

സൗദിയില്‍ മാത്രമല്ല, അങ്ങ് ഉത്തര കൊറിയയിലും ഉണ്ട് പിടി. അദ്ദേഹം ഇടപെട്ടതുകൊണ്ട് മാത്രമാണ് ഉത്തകര കൊറിയ മിസൈല്‍ പരീക്ഷണം നിര്‍ത്തിവച്ചത്.

ടേക്ക് ഓഫിലും

സത്യത്തില്‍ ടേക്ക് ഓഫ് സിനിമ പോലും ഉണ്ടായത് കുമ്മനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ടാണത്രെ!

അയ്യോ... അതെപ്പോ

എല്ലാ കാര്യത്തിലും ഇടപെട്ട് രക്ഷിച്ചെടുക്കലാണ് പതിവ്. പക്ഷേ അദ്ദേഹം ഇടപെടാത്തതുകൊണ്ട് മാത്രം ലോകം അവസാനിച്ചത്രെ!!!

കു മാന്‍

സൂപ്പര്‍ മാന്‍, ബാറ്റ് മാന്‍, സ്‌പൈഡര്‍ മാന്‍, ഹീ മാന്‍... ശക്തിമാന്‍... ഇതാ ഇപ്പോള്‍ നമ്മുടെ സ്വന്തം കു മാന്‍....!!

ലൈക്ക് പ്രശ്‌നത്തില്‍ പോലും

ട്രോള്‍ ഗ്രൂപ്പുകളിലെ ലൈക്ക് പ്രശ്‌നം പോലും പരിഹരിച്ചത് കുമ്മനം ജി ആണത്രെ. പ്രമുഖരല്ലാത്തവര്‍ക്കും ഇനി മുതല്‍ ആയിരം ലൈക്ക് ഉറപ്പാണത്രെ!

അവരൊക്കെ എന്ത്

വിജയും സ്‌പൈര്‍മാനും ഒക്കെ എന്ത്... കുമ്മനം ജി അല്ലേ ശരിക്കുമുള്ള രക്ഷകന്‍!!

യെസ്... ഇറ്റ്‌സ് ഹിം

അത് അത് മറ്റാരും അല്ല. മാന്‍.. കും... , കും... മാന്‍... ദ കുംമാന്‍... കുമ്മനം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+