'വധശ്രമത്തില്‍' നിന്ന് രക്ഷപ്പെട്ട കുമ്മനത്തിനെ കൊന്ന് കൊലവിളിച്ചു; അറഞ്ചംപുറഞ്ചം ട്രോള്‍ കുമ്മനടി!

രണ്ടാം തവണയും താന്‍ വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടു എന്നാണ് കുമ്മനം രാജശേഖരന്‍ ട്വീറ്റ് ചെയ്തത്. അതെപ്പോ... എന്ന രീതിയില്‍ ആയിരുന്നു സോഷ്യല്‍ മീഡിയ ഇതിനോട് പ്രതികരിച്ചത്.

കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന കാര്യായലത്തിന് നേര്‍ക്ക് നടന്ന സംഭവം ആയിരുന്നു കുമ്മനം ഉദ്ദേശിച്ചത്. അദ്ദേഹത്തിന്റെ പാര്‍ട്ടി ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടാല്‍ പോലും പറയില്ല അത് വധശ്രമം ആയിരുന്നു എന്നാണ് പരിഹാസം.

എന്തായാലും കുമ്മനടിക്ക് ശേഷം കിട്ടിയ അവസരം ട്രോളേഴ്‌സ് വെറുതേ കളഞ്ഞില്ല. അറഞ്ചം പുറഞ്ചം ട്രോളുകളുടെ ആക്രമണമാണ് പിന്നെ കണ്ടത്.

എത്ര പേരാ വന്നത്

എത്ര പേരാ വന്നത്

കുമ്മനംജിയെ കൊല്ലാന്‍ വന്നവരുടെ കൂട്ടത്തിലും ആരോ കുമ്മനടിച്ചത്രെ. എന്ത് പറയാനാണല്ലേ!!!

അതുക്കും മേലെ

അതുക്കും മേലെ

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ ജിഹാദികള്‍ കൊല്ലാന്‍ നോക്കിയിട്ട് നടന്നിട്ടില്ല. പിന്നെയാണ് ഇവിടത്തെ ചില സഖാക്കള്‍!!!

ശരിക്കും അടിപൊളിയായി

ശരിക്കും അടിപൊളിയായി

ഇതിപ്പോ മായാവിയെ കുട്ടൂസനും ഡാകിനിയും ലുട്ടാപ്പിയും കൂടി പിടിച്ചത് പോലെ ആയല്ലോ... എല്ലാ തവണയും ഇങ്ങനെ വധശ്രമത്തില്‍ നിന്ന് രക്ഷപ്പെടുകയല്ലേ!!!

ബ്രിട്ടീഷുകാര്‍ വിചാരിച്ചിട്ട് നടന്നിട്ടില്ല

ബ്രിട്ടീഷുകാര്‍ വിചാരിച്ചിട്ട് നടന്നിട്ടില്ല

അന്ന് സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷുകാര്‍ വിചാരിച്ചിട്ട് കൊല്ലാന്‍ പറ്റിയിട്ടില്ല. പിന്നെയല്ലേ ഇപ്പോല്‍!

ഇങ്ങനെ 'ഹഹഹ' ആക്കല്ലേ

ഇങ്ങനെ 'ഹഹഹ' ആക്കല്ലേ

വളരെ സീരിയ് ആയിട്ട് കുമ്മനംജി ഒരു കാര്യം പറയുമ്പോള്‍ അതിനോട് ഇങ്ങനെയൊക്കെ പ്രതികരിക്കാന്‍ പാടുണ്ടോ... അദ്ദേഹം വളരെ സീരിയസ് ആയി പറഞ്ഞതല്ലേ!

കീടാണുവും പറയുന്നത്

കീടാണുവും പറയുന്നത്

അബ്ബാസ് വന്നിട്ടുപോയ ബാത്ത് റൂമിലെ കീടാണുക്കളും ഇങ്ങനെ തന്നെ ആണത്രെ പറയുന്നത്!!! ഇത്തവണയും അവര്‍ക്ക് കൊല്ലാന്‍ പറ്റിയില്ലെന്ന്!

ഇതിപ്പോ അങ്ങനെയൊക്കെ ആകുമോ

ഇതിപ്പോ അങ്ങനെയൊക്കെ ആകുമോ

മുടി തട്ടി ബോധം പോയ ആ റഫറിയില്യോ... രണ്ടാം തവണയും വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട കുമ്മനമല്യോ!!!

ദാരിദ്ര്യം പിടിച്ച കൊലയാളി

ദാരിദ്ര്യം പിടിച്ച കൊലയാളി

കുമ്മനത്തെ രണ്ട് തവണയും കൊല്ലാന്‍ ശ്രമിച്ചുവെന്നോ... ആതേതാ ഇപ്പോള്‍ അത്രയ്ക്കും ദാരിദ്ര്യം പിടിച്ച കൊലയാളി എന്നാണ് ചിലരുടെ സംശയം.

ലാസ്റ്റ് കീടാണു... ഹാര്‍പിക് ഹൊറര്‍

ലാസ്റ്റ് കീടാണു... ഹാര്‍പിക് ഹൊറര്‍

എന്നാലും ഇത്രയൊക്കെ വേണമായിരുന്നു. കുമ്മനം പറഞ്ഞതിനെ ഹാര്‍പിക്കിന്റെ പരസ്യത്തിലെ കീടാണുവിന്റെ വായില്‍ കൊണ്ടു വച്ചത് ഇത്തിരി ഓവറായില്ലേ!!!

ഐന്‍സ്റ്റീന്റെ കൂടേയും!!!

ഐന്‍സ്റ്റീന്റെ കൂടേയും!!!

കുമ്മനത്തിന് പണ്ട് കിട്ടിയ ട്രോളുകള്‍ ഓര്‍മയില്ലേ... ഇപ്പോള്‍ ഒരു അവസരം കിട്ടിയപ്പോള്‍ അതും പൊക്കിയെടുത്തിട്ടുണ്ട് ട്രോളേഴ്‌സ്!

സുലൈമാന്‍ അല്ല ഹനുമാന്‍

സുലൈമാന്‍ അല്ല ഹനുമാന്‍

താമരശ്ശേരി ചൊരം ഇറങ്ങിവന്ന സുലൈമാനും അതൊക്കെ തന്നെ പറയുന്നത്. സേഫ് ആണത്രെ... ചുരത്തിന് ഇത്തവണയും കൊല്ലാന്‍ പറ്റിയില്ലെന്ന്!

ഉമാകാന്തനും

ഉമാകാന്തനും

പാണ്ടിപ്പടയിലെ ഉമാകാന്തനെ പോലെ ആയിപ്പോയല്ലോ എന്നാലോചിക്കുമ്പോഴാ ഒരു വിഷമം. ഭുവന്റെ കൂടെ കൂടിയാല്‍ പെട്ടെന്ന് മരിക്കാന്‍ പോലും പറ്റില്ലല്ലോ എന്നല്ലേ പറഞ്ഞത്.

വെറുതേ പറഞ്ഞാല്‍ പോരായിരുന്നോ

വെറുതേ പറഞ്ഞാല്‍ പോരായിരുന്നോ

പണി കൊടുക്കാന്‍ പോയപ്പോള്‍ വെറുതേ രണ്ട് ഡയലോഗ് അടിച്ചാല്‍ പോരായിരുന്നോ എന്ന് ഇപ്പോള്‍ തോന്നുന്നുണ്ടാവും. എന്തായാലും സേഫ് ആയല്ലോ!

അന്ന് ജര്‍മന്‍കാര്‍ രക്ഷിച്ച ആളാണ്

അന്ന് ജര്‍മന്‍കാര്‍ രക്ഷിച്ച ആളാണ്

1906 ല്‍ ഇടതന്‍മാരുടെ ആക്രമണത്തില്‍ ഒരു തളിക്കുഴിയില്‍ പെട്ടുപോയ ഒരാളെ ജര്‍മന്‍ പടയാളികള്‍ രക്ഷിച്ചിട്ടുണ്ട്. ആരാണ് എന്ന് അറിയാമോ!

ഇതൊക്കെയെന്ത്!!!

ഇതൊക്കെയെന്ത്!!!

കണ്ടാല്‍ അറിഞ്ഞൂടെ... ഇതൊക്കെ എന്ത്!! ഇതിലും വലുത് കണ്ടിട്ടുണ്ട് എന്നാണ് ചിലരുടെ ഭാവം.

എന്തിനാ വന്നത്

എന്തിനാ വന്നത്

കുമ്മനത്തിന്റെ ട്വീറ്റ് കണ്ട് പലരും ഇതുപോലൊക്കെ വന്ന് നോക്കുന്നുണ്ടത്രെ. എന്നാലും കുമ്മനം മാത്രം ആയിപ്പോയല്ലോ ആ സമയത്ത് ഓഫീസില്‍...

ജനം കാണുന്നുണ്ടെന്ന്

ജനം കാണുന്നുണ്ടെന്ന്

വധശ്രമം, അതും രണ്ടാം തവണ. ജനം ഇതൊക്കെ കാണുന്നും മനസ്സിലാക്കുന്നും ഉണ്ട് എന്നാണ് മറ്റൊരു ട്രോള്‍

നാസികളും വിചാരിച്ചോ

നാസികളും വിചാരിച്ചോ

ഇനിയിപ്പോ പഴയ സ്വാതന്ത്ര്യ സമര കഥ പോലെ നാസികളുമായിട്ടും എന്തെങ്കിലും ഉണ്ടോ ആവോ... അവര് വിചാരിച്ചിട്ട് പോലും നടന്നിട്ടില്ലത്രെ.

പാസ്‌പോര്‍ട്ട് കരണ്ട എലി

പാസ്‌പോര്‍ട്ട് കരണ്ട എലി

കുമ്മനത്തിന്റെ ട്വീറ്റ് ഇപ്പോള്‍ പലര്‍ക്കും പ്രചോദനമായിട്ടുണ്ടത്രെ. സുന്ദരന്റെ പാസ്‌പോര്‍ട്ട് കരണ്ട എലി പോലും കോപ്പിയടിച്ചിട്ടുണ്ട്.

വേണ്ടായിരുന്നു

വേണ്ടായിരുന്നു

വെറുതേ ഒന്ന് ചോദിച്ചതാ... ഇത്രയ്ക്കും ഓവറാക്കും എന്ന് കരുതിയില്ലത്രെ. ഇതിപ്പോള്‍ അണിലയെ നോവിച്ച് വിട്ടതുപോലെ ആയിപ്പോയീ എന്ന്!!!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+