സിറിയയിലും ഹർത്താൽ, ഐസിസ് പിളർന്നു... മല്ലൂസിനോടാ കളി!!! ട്രോളുകൾ കണ്ട് ഐസിസ് ഞെട്ടി

ഇരുപതോളം മലയാളികള്‍ ഐസിസില്‍ ചേര്‍ന്നതായുള്ള വാര്‍ത്ത വരുമ്പോള്‍ ട്രോളേഴ്‌സ് അതിനേയും കളിയാക്കി കൊല്ലുകയാണ്. മലയാളികള്‍ എത്തിക്കഴിഞ്ഞാല്‍ പിന്നെ ഐസിസ് പെട്ടെന്ന് തകര്‍ന്നോളും എന്നാണ് ട്രോളേഴ്‌സിന്റെ കണ്ടെത്തല്‍.

മലയാളികളെ എത്ര പെട്ടെന്ന് മെരുക്കാനൊന്നും തീവ്രവാദികള്‍ക്ക് കഴിയില്ലത്രെ. പിന്നെ സ്വതസിദ്ധമായ തൊഴുത്തില്‍ക്കുത്തും തമ്മിലടിയും മലയാളികള്‍ ഐസിസിലെത്തിയാലും തുടരില്ലേ എന്നാണ് ചോദ്യം.

കേരളത്തിന്റെ 'തനത് ആഘോഷ'മായ ഹര്‍ത്താലും ബന്ദും പോലും ഇനി സിറിയയില്‍ കാണാന്‍ പറ്റുമായിരിക്കും. ഐസിസ് തലവന്‍ ബാഗ്ദാദി ചന്ദനമഴ സീരിയല്‍ കണ്ട് കരഞ്ഞ് ജീവിതം തീര്‍ത്തേയ്ക്കും.

വെടിവച്ച് പരിചയമുണ്ടോ

വെടിവച്ച് പരിചയമുണ്ടോ

മലയാളികള്‍ക്ക് തോക്ക് ഉപയോഗിച്ച് വല്ല പരിചയവും കാണുമോ? ആകെക്കൂടി മിനി മിലീഷ്യ കളിച്ചുള്ള പരിചയം കാണുമായിരിക്കും.

ഐസിസാ നല്ലത്

ഐസിസാ നല്ലത്

ഐസിസിനെ ട്രോളുമ്പോള്‍ കൂട്ടത്തില്‍ സംഘികളേയും ട്രോളാതിരിക്കാന്‍ പറ്റില്ലല്ലോ. അതാകുമ്പോ ബീഫും കഴിയ്ക്കാം!

സംഘി-സുഡാപി

സംഘി-സുഡാപി

ഐസിസ് വിഷയത്തില്‍ ഇപ്പോള്‍ സംഘി - സുഡാപ്പി യുദ്ധമാണ് ഫേസ്ബുക്കില്‍ നടക്കുന്നത്.

ഐസിസ് തലവന്‍

ഐസിസ് തലവന്‍

മലയാളികള്‍ അങ്ങെത്തട്ടെ... പിന്നെ ഐസിസ് തലവന് ഭ്രാന്ത് പിടിച്ച് ഓടിക്കോളും!

അതിലും വലുത്

അതിലും വലുത്

കാസര്‍കോട് നിന്നും കണ്ണൂര് നിന്നും ഒക്കെ ഉള്ളവരാണ്. അവരോടാണ് പറയുന്നത്!

പുട്ടാണ് പുട്ട്

പുട്ടാണ് പുട്ട്

എവിടെ പോയാലും മലയാളിയ്ക്ക് ഇഷ്ടഭക്ഷണം മുടക്കാന്‍ പറ്റില്ലല്ലോ. പുട്ടുംകുറ്റി കണ്ടാല്‍ തലവന്‍ വിചാരിയ്ക്കും ചെറിയ റോക്കറ്റ് ആണെന്ന്.

തീരെ ശരിയായില്ല

തീരെ ശരിയായില്ല

അങ്ങോട്ടും ഇങ്ങോട്ടും ചെളി വാരിയെറിയാന്‍ പറ്റിയ സ്ഥലം സോഷ്യല്‍ മീഡിയ തന്നെ.

ഓണത്തിന് ലീവ്

ഓണത്തിന് ലീവ്

ഓണം വന്നോട്ടെ, ഇപ്പോള്‍ ഐസിസില്‍ ചേര്‍ന്ന മലയാളികള്‍ പത്ത് ദിവസത്തെ അവധിയ്ക്ക് അപേക്ഷിയ്ക്കും!!!

കാസര്‍കോട് ഭാഷ

കാസര്‍കോട് ഭാഷ

കാസര്‍കോടുകാരുടെ ഭാഷ ഇവിടെ മലയാളികള്‍ക്ക് തന്നെ മനസ്സിലാകുന്നില്ല. അപ്പോള്‍ പിന്നെ ഐസിസുകാരുടെ കാര്യം നോക്കണോ

ചന്ദനമഴ

ചന്ദനമഴ

മലയാളികള്‍ ഐസിസ് തലവനെ സീരിയല്‍ കഥകള്‍ പറഞ്ഞ് വീഴ്ത്തും

ബംഗാളിയെ നോക്കാം

ബംഗാളിയെ നോക്കാം

പണിയെടുത്ത് ശീലമില്ലാത്തതുകൊണ്ട് മൈന്‍ കുഴിച്ചിടാനും മലയാളി സിറിയയില്‍ ബംഗാളിയെ തേടും!

കണ്ട് പഠിച്ചോ...

കണ്ട് പഠിച്ചോ...

ഐസിസ് തലവനെ പോലും ഇങ്ങനെ ട്രോളിക്കോളും മല്ലൂ ബ്രോസ് ആന്റ് സിസ്

കുറച്ച് കഴിയുമ്പോള്‍

കുറച്ച് കഴിയുമ്പോള്‍

തീവ്രവാദികള്‍ എന്ന് കേള്‍ക്കുമ്പോള്‍ മുമ്പൊക്കെ ഒരു ഭയമുണ്ടായിരുന്നു. ഇപ്പോ മലയാളികള്‍ വന്നതിന് ശേഷം ഇതാണ് സ്ഥിതി!

പത്രവിതരണം...

പത്രവിതരണം...

നാട്ടില്‍ പത്രവിതരണം നടത്തിയിരുന്നവര്‍ക്ക് ഈ പണി കൃത്യമായി ചെയ്യാന്‍ പറ്റുമായിരിക്കും!

കോമഡിയായി

കോമഡിയായി

തീവ്രവാദി സംഘടന എന്ന പേരൊക്കെ ഇപ്പോള്‍ പോയി. മൊത്തം കോമഡിയാക്കിക്കളഞ്ഞു.

ഐസിസിനെ പൊളിച്ചു

ഐസിസിനെ പൊളിച്ചു

ഇനി ഒരു മലയാളിയെ പോലും ഐസിസ് എടുക്കും എന്ന് തോന്നുന്നില്ല!!!

അറബി സിനിമ

അറബി സിനിമ


സംഗതി മണ്ടത്തരമാണ്. കാരണം അല്‍ ഖ്വായ്ദയും ഐസിസും തമ്മില്‍ കുറേ കാലമായിട്ട് നല്ല ശത്രുതയാ...

സ്വര്‍ഗ്ഗത്തിലെത്തി

സ്വര്‍ഗ്ഗത്തിലെത്തി

സ്വര്‍ഗ്ഗത്തില്‍ പോകാന്‍ നാട്ടില്‍ എന്തെങ്കിലും നല്ല കാര്യം ചെയ്തിട്ട് സാധാരണ പോലെ അങ്ങ് മരിച്ചാല്‍ പോരെ

പേരും മാറ്റി

പേരും മാറ്റി

ഐസിസിന്റെ പേരും മാറ്റിയത്രെ...ശ്രീ രാജരാജേശ്വരി തീവ്രവാദ പ്രവര്‍ത്തന സഹകരണ സംഘം!!!

 ഭിന്നിപ്പ് തുടങ്ങി

ഭിന്നിപ്പ് തുടങ്ങി

അധികം വൈകാതെ ഇങ്ങനെ ഒരു വാര്‍ത്ത കാണാം. ഉറപ്പിച്ചോളൂ, പിന്നില്‍ ഇതുപോലെ ചിരിയ്ക്കുന്ന ഒരാളുണ്ടാകും!

മലയാളി ടെററിസ്റ്റ്‌സ്

മലയാളി ടെററിസ്റ്റ്‌സ്

മലയാളി തീവ്രവാദികള്‍ എവിടെയെങ്കിലും ഇരുന്ന് ഉറങ്ങുകയായിരിക്കും.

ചതിച്ചതാ...

ചതിച്ചതാ...

ഐസിസില്‍ ചേര്‍ന്നാല്‍ കിട്ടുമെന്ന് കരുതുന്ന പല കാര്യങ്ങളും ഉണ്ട്. അതൊക്കെ പ്രതീക്ഷിച്ചാണ് പോയതെങ്കില്‍ ഇതാകും അവസ്ഥ.

പിളര്‍പ്പ്

പിളര്‍പ്പ്

ഐസിസില്‍ ഗ്രൂപ്പ് തുടങ്ങും... ഉറപ്പല്ലേ

കുടുംബശ്രീയും...

കുടുംബശ്രീയും...

കുറച്ച് കാലം കഴിഞ്ഞാല്‍ ഐസിസില്‍ കുടുംബശ്രീ യൂണിറ്റ് വരെ തുടങ്ങും മലയാളികള്‍.

എത്ര ഗ്രൂപ്പ് ആയി

എത്ര ഗ്രൂപ്പ് ആയി

ഒരു മാസം ഒന്ന് കഴിഞ്ഞ് നോക്കട്ടേ.... ഐസിസില്‍ എത്ര ഗ്രൂപ്പുണ്ടാകും എന്ന് എണ്ണാം

അതും...

അതും...

ഐസിസ് തലവന്റെ ഭാര്യ മലയാളിയ്‌ക്കൊപ്പം ഒളിച്ചോടി എന്ന വാര്‍ത്തയും കേള്‍ക്കേണ്ടി വരുമോ!

വിഷു വന്നാല്‍

വിഷു വന്നാല്‍

വിഷുക്കാലം വന്നാല്‍ മലയാളി പിന്നെ ഒന്നും നോക്കില്ല. ബോംബുണ്ടാക്കന്‍ വച്ച വെടിമരുന്നെടുത്ത് കമ്പിത്തിരിയും മത്താപ്പും ഉണ്ടാക്കും.

പുരുഷു

പുരുഷു

പുരുഷു എന്നെ അനുഗ്രഹിയ്ക്കണം എന്ന് പറഞ്ഞതുപോലെ, തലവന്‍ എന്നെ അനുഗ്രഹിയ്ക്കണം എന്ന് കുറേ മലയാളികള്‍ക്ക് പറയേണ്ടിവരും!

സീരിയല്‍ കണ്ടില്ലെങ്കില്‍

സീരിയല്‍ കണ്ടില്ലെങ്കില്‍

സീരിയല്‍ കാണാന്‍ സമ്മതിയ്ക്കാത്തതിന്ററെ പേരില്‍ മലയാളി യുവതി തീവ്രവാദിയെ തലയ്ക്കടിച്ചുകൊന്നു എന്ന വാര്‍ത്തയും ചിലപ്പോള്‍ കേള്‍ക്കേണ്ടിവരും!

പൊളിച്ച് കൈയ്യില്‍ തരും

പൊളിച്ച് കൈയ്യില്‍ തരും

ഗ്രൂപ്പുണ്ടാക്കാനും അഴിമതി കാണിയ്ക്കാനും മലയാളികളെ കഴിഞ്ഞിട്ടേ വേറെ ആളുള്ളൂ...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+