ലിച്ചിയേയും വിനീതിനേയും തൊട്ടു, ഏട്ടൻ- ഇക്ക ഫാൻസിന് അടപടലം പൊങ്കാല... ഇനിയും വരില്ലേ ഇതുവഴി!!!

കഴിഞ്ഞ ദിവസം അങ്കമാലി ഡയറീസ് ഫെയിം ലിച്ചി പറഞ്ഞ ഒരു കാര്യത്തെ ചൊല്ലി മമ്മൂട്ടി ഫാന്‍ ഉണ്ടാക്കിയ പൊല്ലാപ്പുകള്‍ ചില്ലറയല്ല. നോക്കിയപ്പോള്‍ ഇക്ക ഫാന്‍സ് മാത്രമല്ല, ലാലേട്ടന്‍ ഫാന്‍സ് വേറൊരു വഴിക്ക് മറ്റൊരു പൊല്ലാപ്പും ഉണ്ടാക്കിയിട്ടുണ്ട്.

മമ്മൂട്ടി അച്ഛനായും ദുല്‍ഖര്‍ നായകനായും അഭിനയിക്കണം എന്ന് ആഗ്രഹം ഉണ്ട് എന്നായിരുന്നു പാവം ലിച്ചി പറഞ്ഞത്. അതിനിപ്പോള്‍ ഫാന്‍സിന് എന്തിനാണ് ഇത്രയും കുരുപൊട്ടല്‍?

വിനീത് ശ്രീനിവാസന്റെ കാര്യമാണ് അതിലും കഷ്ടം. മോഹന്‍ലാലിനെ 'അങ്കിള്‍' എന്ന് വിളിച്ചതാണ് അവിടത്തെ ഫാന്‍സിന് പ്രശ്‌നം. എന്തായാലും ഇനി കുറച്ച് കാലത്തേക്ക് ഫാന്‍സ് ഇമ്മാതിരി പൊങ്കാലക്കലവുമായി ഇറങ്ങും എന്ന് തോന്നുന്നില്ല. സോഷ്യല്‍ മീഡിയയില്‍ വലിച്ചൊട്ടിരിക്കുകയാണ് ഫാന്‍സ് ഗുണ്ടാസംഘങ്ങളെ.

ഏട്ടനും അങ്കിളും

ഏട്ടനും അങ്കിളും

ഇനിയിപ്പോ ഉവര് രണ്ട് പേരും പരസ്പരം ഏട്ടന്‍ എന്നും ഇക്ക എന്നും ഒക്കെ ആണോ വിളിക്കുന്നേ എന്നാണ് ഇപ്പോള്‍ സംശയം.

മുത്തച്ഛനാണെങ്കിലും

മുത്തച്ഛനാണെങ്കിലും

ഇനിയിപ്പോള്‍ പ്രണവിന് മക്കളുണ്ടായാല്‍ അവരും ലാലേട്ടന്‍ എന്ന് തന്നെ വിളിക്കേണ്ടി വരുമോ... ഫാന്‍സുകാര്‍ എന്ത് പറയുമെന്ന് ഒരു ഉറപ്പും ഇല്ലല്ലോ!

കേള്‍ക്കുമ്പോ ഒരു സുഖം

കേള്‍ക്കുമ്പോ ഒരു സുഖം

66 ഉം 57 ഉം ഒക്കെ ആയി വയസ്സ്. ഇപ്പോഴും കോളേജുകുമാരാ എന്ന് വിളിക്കുന്നത് കേള്‍ക്കാനാണ് ഇഷ്ടം. എന്ത് പറയാനാണല്ലേ

ഡിക്യുവിന്റെ മോള്

ഡിക്യുവിന്റെ മോള്

പ്രണവിന്റെ മക്കള്‍ക്കുണ്ടാകാന്‍ പോകുന്ന അതേ പ്രശ്‌നം തന്നെ ആയിരിക്കും ദുല്‍ഖര്‍ സല്‍മാന്റെ മോള്‍ക്കും. ചിലപ്പോ രക്ഷപ്പെട്ടേക്കും!!!

ഒറ്റപ്പെട്ട് പോയേനെ!!!

ഒറ്റപ്പെട്ട് പോയേനെ!!!

എന്തായാലും വിനീത് ശ്രീനിവാസന്റെ ഭാഗ്യം. ലിച്ചി കൂടി ഇല്ലാതിരുന്നെങ്കില്‍ ഈ സംഭവത്തില്‍ ഒറ്റപ്പെട്ട് പോയേനേ!

കൊച്ചാപ്പ എന്ന് വിളിച്ചാലോ

കൊച്ചാപ്പ എന്ന് വിളിച്ചാലോ

ഇനിയിപ്പോള്‍ മഖ്ബൂല്‍ സല്‍മാന്‍ മമ്മൂട്ടിയെ കൊച്ചാപ്പ എന്നെങ്ങാനും വിളിച്ചാല്‍ ഫാന്‍സ് കാരും വെറുതേയിരിക്കുമോ എന്നാണ് അറിയേണ്ടത്.

അമ്പിളിമാമാ എന്ന് വിളിക്കാന്‍ പറ്റുമോ

അമ്പിളിമാമാ എന്ന് വിളിക്കാന്‍ പറ്റുമോ

അച്ഛന്റെ ഒപ്പം ജോലി ചെയ്യുന്ന ആള്‍, അച്ഛന്റെ ഏതാണ്ട് അതേ പ്രായം. അയാളെ പിന്നെ അങ്കിളേ എന്നല്ലതൊ അമ്പിളിമാമാ എന്ന് വിളിക്കാന്‍ പറ്റുമോ?

ഇപ്പോഴും കുഞ്ഞാവയോ

ഇപ്പോഴും കുഞ്ഞാവയോ

ഈ ഫാന്‍സുകാരെല്ലാം വിചാരിച്ച് വച്ചിരിക്കുന്നത് എന്താണാവോ? മമ്മൂട്ടിയും മോഹന്‍ലാലും എല്ലാം ഇപ്പോഴും കുഞ്ഞാവകളാണ് എന്നാണോ

ഇത്രയും വയസ്സായില്ലേ

ഇത്രയും വയസ്സായില്ലേ

ഇത്രയും വയസ്സായ ഒരാളെ കയറി ഇക്കാ എന്ന് വിളിക്കുന്നത് തന്നെ മോശമല്ലേ എന്നൊക്കെ ചോദ്യം വരുന്നുണ്ട് കേട്ടോ!

അതുക്കും മേലെ

അതുക്കും മേലെ

മോഹന്‍ലാലിനെ അങ്കിള്‍ എന്ന് വിളിച്ചതിന് പൊങ്കാല കിട്ടിയ വിനീത് ആണ് മമ്മൂട്ടി അച്ഛനായി അഭിനയിക്കണം എന്ന് ആഗ്ഹരിച്ച ലിച്ചിയോട് പായാരം പറയുന്നുത്!

അങ്ങേര് ശരിക്കും അച്ഛനാണേ

അങ്ങേര് ശരിക്കും അച്ഛനാണേ

ഇനിയിപ്പോള്‍ പ്രണവിന് പോലും മോഹന്‍ലാലിനെ അച്ഛാ എന്ന് വിളിക്കാന്‍ പറ്റില്ല. ഫാന്‍സ് മറുതാകളോട് ആരെങ്കിലും ഇക്കാര്യം ഒന്ന് പറഞ്ഞുകൊടുക്കേണ്ടി വരും.

അമ്മാവാ എന്ന് വിളിച്ചാലോ

അമ്മാവാ എന്ന് വിളിച്ചാലോ

അങ്കിള്‍ എന്ന് വിളിച്ചതല്ലേ പ്രശ്‌നം അമ്മാവാ എന്ന് വിളിച്ചാല്‍ പ്രശ്‌നം ഉണ്ടാകുമോ എന്നാണ് ചോദ്യം!

അച്ഛനെ വരെ

അച്ഛനെ വരെ

ചെറുപ്പം മുതലേ വിനീത് ശ്രീനിവാസന്‍ മോഹന്‍ലാലിനെ അങ്കിളേ എന്നല്ലേ വിളിച്ച് ശീലിച്ചത്. അങ്ങനെയുള്ള ആളെ ഒറ്റ ദിവസം കൊണ്ട് ഏട്ടാ എന്ന് വിളിക്കാന്‍ പറ്റുമോ? ഫാന്‍സുകാരെ കൊണ്ട് പറ്റുമായിരിക്കും. അച്ഛനെ വരെ ഏട്ടാ എന്ന് വിളിക്കുന്ന ടീംസ് ആണ്!

ഡിക്യു പ്രണവിന് ഭീഷണി!!!

ഡിക്യു പ്രണവിന് ഭീഷണി!!!

ഇനിയിപ്പോള്‍ കുറച്ച് കാലം കഴിഞ്ഞാല്‍ ദുല്‍ഖര്‍ സല്‍മാന്‍ പ്രണവിന് ഭീഷണിയാകുമോ എന്നാണ് ചോദ്യം. നായക വേഷം ഇക്കയും ഏട്ടനും തന്നെ ചെയ്യും... അച്ഛന്‍ വേഷത്തിന്റെ കാര്യത്തിലാകും മക്കള്‍ക്ക് ഭീഷണി!

ഇക്കയോ... എന്ന് മുതൽ

ഇക്കയോ... എന്ന് മുതൽ

ദുൽഖറിന് പോലും ഇപ്പോ വാപ്പച്ചീ എന്ന് വിളിക്കാൻ പേടിയാണത്രെ. ഫാൻസുകാർ ചിലപ്പോ കുഞ്ഞിക്കയാണോ എന്നൊന്നും നോക്കിയെന്ന് വരില്ല

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+