പാർവ്വതിയെ തെറിവിളിച്ച ഫാൻസ് വെട്ടുകിളിക്കൂട്ടത്തിന് മമ്മൂക്കയുടെ 'ഒഎംകെവി'!!! പൊളിച്ചടുക്കി പൊങ്കാല

മമ്മൂട്ടിയുടെ കസബയിലെ കഥാപാത്രത്തെ സ്ത്രീ വിരുദ്ധതയുടെ പേരില്‍ വിമര്‍ശിച്ചു എന്നതായിരുന്നു പാര്‍വ്വതി ചെയ്ത 'കുറ്റം'. അതിന്റെ പേരില്‍ മമ്മൂട്ടി ഫാന്‍സ് പാര്‍വ്വതിയെ വിളിക്കാത്ത തെറികളില്ല. ബലാത്സംഗ ഭീഷണി വരെ പാര്‍വ്വതി നേരിടേണ്ടി വന്നു.

ഇത്രയൊക്കെ ആയിട്ടും മമ്മൂട്ടി എന്തുകൊണ്ട് പ്രതികരിച്ചില്ല എന്നായിരുന്നു പൊതുസമൂഹത്തിന്റെ ചോദ്യം. എന്തൊക്കെ വന്നാലും മമ്മൂക്ക തങ്ങള്‍ക്കൊപ്പം നില്‍ക്കും എന്ന പ്രതീക്ഷയില്‍ ആയിരുന്നു ഫാന്‍സ്. പക്ഷേ ഒടുക്കം മമ്മൂട്ടി പ്രതികരിക്കുക തന്നെ ചെയ്തു.

തനിക്ക് വേണ്ടി പ്രതികരിക്കാന്‍ താന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മമ്മൂട്ടി പറഞ്ഞപ്പോള്‍ അടികിട്ടിയത് തെറിവിളിച്ച് നടന്ന ഫാന്‍സിന് തന്നെ ആയിരുന്നു. മമ്മൂട്ടി, ഫാന്‍സിനോട് ഒഎംകെവി പറഞ്ഞു എന്നാണ് ട്രോളന്‍മാര്‍ പറയുന്നത്. പിന്നെ പൊങ്കാലയുടെ കാര്യം പ്രത്യേകം പറയേണ്ടല്ലോ!!!

ഇപ്പക്കിട്ടും, നോക്കിയിരുന്നോ...

ഇപ്പക്കിട്ടും, നോക്കിയിരുന്നോ...

തെറി പറഞ്ഞ ഫാന്‍സിനെ രക്ഷിക്കാന്‍ മമ്മൂട്ടി ഓടി എത്തും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എല്ലാം മമ്മൂട്ടിയെ സുഖിപ്പിക്കാന്‍ വേണ്ടിയായിരുന്നല്ലോ... പക്ഷേ, ഒടുക്കം കിട്ടേണ്ടത് കിട്ടി!!!

ഏട്ടന്‍ ഫാന്‍സ് വരെ കേട്ടു!!!

ഏട്ടന്‍ ഫാന്‍സ് വരെ കേട്ടു!!!

മമ്മൂട്ടി വന്ന് രക്ഷിക്കും എന്നും പറഞ്ഞ് കാത്തിരിക്കുകയായിരുന്നു. ആ കരച്ചില്‍ ഏട്ടന്‍ ഫാന്‍സ് വരെ കേട്ടു. പക്ഷേ മമ്മൂക്ക മാത്രം കേട്ടില്ലെന്ന് തോന്നുന്നു!!!

വല്ലാത്ത പണിയായിപ്പോയി

വല്ലാത്ത പണിയായിപ്പോയി

പാര്‍വ്വതിയെ ഇങ്ങനെ തെറി വിളിച്ചുകൊണ്ടിരിക്കുമ്പോള്‍ ആണല്ലോ മമ്മൂക്ക് ഇങ്ങനെ വന്ന് പ്രതികരിച്ച് കളഞ്ഞത്. വല്ലാത്ത പണിയായിപ്പോയി!

 പ്രഭാകരാ... ജെപിജെ

പ്രഭാകരാ... ജെപിജെ

തനിക്ക് വേണ്ടി പ്രതികരിക്കാനോ, തന്നെ പ്രതിരോധിക്കാനോ ഇതുവരെ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മമ്മൂട്ടി പറഞ്ഞപ്പോള്‍ ഫാന്‍ എല്ലാം ഇതുപോലെ വിളിച്ച് കാണും.

എന്തൊക്കെ പറഞ്ഞാലും

എന്തൊക്കെ പറഞ്ഞാലും

മമ്മൂക്ക എന്തൊക്കെ പറഞ്ഞാലും ഫാന്‍സിന്റെ സ്വഭാവത്തില്‍ വല്ല മാറ്റവും ഉണ്ടാകുമോ? തല്ല് കിട്ടിയാല്‍ പോലും സ്‌നേഹിക്കുന്ന ചങ്കുകളാണ്!

പാവാടക്കൂട്ടത്തില്‍ പെടുമോ

പാവാടക്കൂട്ടത്തില്‍ പെടുമോ

ഇക്ക ഫാന്‍സിനെ വിമര്‍ശിക്കുന്നവരെല്ലാം പാവാടകളാണെന്നാണല്ലോ ആക്ഷേപം. ഇപ്പോഴിതാ, ഇക്ക തന്നെ പറഞ്ഞിരിക്കുന്നു. അതും പാവാടക്കൂട്ടത്തില്‍ പെടുമോ ആവോ...

രക്ഷിക്കാന്‍ പറഞ്ഞപ്പോള്‍

രക്ഷിക്കാന്‍ പറഞ്ഞപ്പോള്‍

പാര്‍വ്വതിയെ തെറിവിളിച്ചവര്‍ക്കെതിരെ കേസ് എടുത്ത് അറസ്റ്റ് ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് ഫാന്‍സിനും ബോധം വന്നത്. അപ്പോള്‍ തന്നെ ഇങ്ങനെ ഒരു പണി മമ്മൂക്കയായിട്ട് കൊടുക്കും എന്ന് പ്രതീക്ഷിച്ച് കാണില്ല...

ഇത്തിരി വൈകിയതിന് പിന്നില്‍

ഇത്തിരി വൈകിയതിന് പിന്നില്‍

എന്തായാലും ഈ വിഷയത്തില്‍ മമ്മൂട്ടി പ്രതികരിക്കാന്‍ അല്‍പം ഏറെ വൈകി എന്നത് സത്യമാണ്. ഇനിയിപ്പോള്‍, ഇങ്ങനെ വല്ലതും ആയിരുന്നോ ഉദ്ദേശം എന്നാണ് ചിലരുടെ സംശയം.

തേപ്പ്!!!

തേപ്പ്!!!

ഈ വര്‍ഷത്തെ ഏറ്റവും അവസാനത്തെ തേപ്പായിരുന്നത്രെ മമ്മൂട്ടിയുടേത്. ഫാന്‍സിന് ഇതിലും വലിയ തേപ്പ് വേറെ കിട്ടാനില്ല!!

സമാധാനം പറയേണ്ടിവരും

സമാധാനം പറയേണ്ടിവരും

എന്നാലും ഇങ്ങനെ കൈവിട്ടുകളയും എന്ന് ഒരു ഫാനും പ്രതീക്ഷിച്ച് കാണില്ല. പക്ഷേ, ഇനിയും പ്രതികരിച്ചില്ലെങ്കില്‍ മമ്മൂക്കയുടെ അവസ്ഥ എന്തായിരിക്കും?

അതൊക്കെ സത്യമെങ്കില്‍... മടുത്ത് കാണും

അതൊക്കെ സത്യമെങ്കില്‍... മടുത്ത് കാണും

ഫാന്‍സ് തെറി വിളിച്ചതില്‍ മമ്മൂക്ക പാര്‍വ്വതിയെ വിളിച്ച് ആശ്വസിപ്പിച്ചിട്ടുണ്ടെങ്കില്‍, തനിക്ക് വേണ്ടി പ്രതികരിക്കാന്‍ ആരേയും നിയോഗിച്ചിട്ടില്ല എന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍... ഫാന്‍സിന് ജീവിതം മടുത്തില്ലെങ്കിലേ അത്ഭുതമുള്ളൂ!!!

അപ്പോള്‍ ഫാന്‍സ് ആരായി

അപ്പോള്‍ ഫാന്‍സ് ആരായി

മമ്മൂട്ടിക്ക് വേണ്ടി ഫേസ്ബുക്കിലും ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലും പാര്‍വ്വതിയെ തെറിവിളിച്ചവര്‍ ഇപ്പോള്‍ ശരിക്കും ആരായി... എന്തിന് വേണ്ടിയായിരുന്നു ഇതെല്ലാം എന്ന് ഇപ്പോഴെങ്കിലും തോന്നുന്നുണ്ടായിരിക്കും അല്ലേ...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+